• Text
  • Text

DARK NET

By : ADARSH S



Book : DARK NET
Author: ADARSH S
Category : Novel, Crime Thrillers
ISBN : 9789354321856
Binding : Papercover
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 9
Number of pages : 344
Language : Malayalam
Paper Back

Publisher: DC BOOKS
₹349.00 ₹399.00 13% off





Book Summary

ഈജിപ്തിൽ പുരാവസ്തുഗവേഷണം നടത്തുന്ന സംഘത്തിലെ മലയാളി ഗവേഷകനായ പ്രൊഫസർ അനന്തമൂർത്തിയുടെ മരണവും അതിനുശേഷമുള്ള തിരോധാനങ്ങളുടെയും സംഭവവികാസങ്ങളുടെയും ആവിഷ്‌കാരമാണ് ഡാർക്ക് നെറ്റ്. ഡിജിറ്റൽ അധോലോകമായ ഡാർക്ക് നെറ്റിലെ ഈജിപ്ഷ്യൻ പുരാതന രഹസ്യസംഘടനകളുടെ സാന്നിധ്യവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളും ഡാർക്ക്‌വെബ്ബിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കെട്ടുകഥകളും ആശങ്കകളും നോവൽ ചർച്ച ചെയ്യുന്നതോടൊപ്പം പുതിയ ലോകത്തിന്റെ പുതിയ അധോലോകമായ സൈബർ അണ്ടർവേൾഡ് നമ്മുടെയൊക്കെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നും ഇതിൽ കാണാം. ഈജിപ്ഷ്യൻ മിത്തോളജിയും സൈബർക്രൈമും ഡാർക്ക് വെബ്ബും ഡീപ് വെബ്ബും കൊലപാതകങ്ങളും കുറ്റാന്വേഷണവും ട്വിസ്റ്റുകളും സസ്‌പെൻസുകളും നിറഞ്ഞ അത്യുഗ്രൻ ക്രൈം ത്രില്ലർ.

WRITE A REVIEW

Product name: Dark Net

Review title:



Your Ratings:

Your Message:




Book Reviews

  നിഗൂഢതയുടെയും ആകാംക്ഷയുടെയും ഡാർക്ക് നെറ്റ്
By Vidhya S Nair
ക്രൈം നോവലുകൾ വായനക്കായി തിരഞ്ഞെടുക്കുന്ന ഒരു വലിയ വിഭാഗം വായനക്കാർ ലോകമെങ്ങും ഉണ്ട്. അത് കൊണ്ട് തന്നെ ക്രൈം ഫിക്ഷൻ നോവലുകളുടെ സ്ഥാനം എന്നും ആഗോള തലത്തിൽ ബെസ്റ്റ് സെല്ലർ പട്ടികയിലാണ്. ആധുനിക ലോകത്തിലെ പുത്തനറിവുകളും ആ അറിവുകളുടെ ശക്തിയും എങ്ങനെയാണു പുതിയൊരു ലോക ക്രമം ഉണ്ടാകുന്നതിനു കാരണമാകുന്നത് എന്ന് ഏറ്റവും നന്നായി ചർച്ച ചെയ്യാൻ കഴിയുന്നത് സാധാരണ നോവലുകളെക്കാൾ ക്രൈം ഫിക്ഷൻ നോവലുകൾക്കാണ്. ഡാർക്ക് നെറ്റ് എന്ന നോവൽ അങ്ങനെ ഒരു ചർച്ചയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യകൾ ഇരുട്ടിനെയും വെളിച്ചത്തെയും ഒരു പോലെ ശക്തരാക്കി മാറ്റുന്നു. അവ തമ്മിൽ നിരന്തരം പോരാടുന്നു. ശരി തെറ്റുകൾ മാറി മറിയുന്നു. സൈബർ അധോലകത്തെ കേന്ദ്രമാക്കി എഴുതപ്പെട്ട ഒരു നോവൽ എന്ന നിലയിൽ സമകാലിക പ്രസക്തമായ വിഷയം തന്നെയാണ് ഈ നോവൽ കൈകാര്യം ചെയ്യുന്നത്. പക്ഷെ എല്ലാത്തിനുമപ്പുറം അക്ഷരാർത്ഥത്തിൽ ഇതൊരു ത്രില്ലറാണ്. പേജുകളിൽ നിന്നും പേജുകളിലേക്ക് പോകുംതോറും വായനക്കാരിൽ ആകാംക്ഷ വളർത്തുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്. ക്രൈം ഫിക്ഷൻ നോവലിലെ ഭാഷ വായനക്കാരനിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്നത് തന്നെയാകണം - . ചെറിയ കുട്ടികൾ വരെ ഷെർലോക്ക് ഹോംസിന്റെയും അഗതാ ക്രിസ്റ്റിയുടേയുമൊക്കെ ആരാധകരായി മാറുന്നതും അത് കൊണ്ട് തന്നെയാണ്. ഡാർക്ക് നെറ്റ് എന്ന നോവലിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഏച്ചുകെട്ടലുകളോ അതിഭാവുകത്വമോ കലരാതെ, കഥാസന്ദർഭത്തിനും കഥാപാത്രങ്ങൾക്കും അനുയോജ്യമായ രീതിയിലുള്ളതാണ്. നിഗൂഢതയും ദുരൂഹതയും കഥാപാത്രങ്ങളിലും കഥാ സന്ദർഭങ്ങളിലും മാത്രമാണ്. നോവലിലെ പ്രതിപാദ്യ വിഷയം കൊലപാതകം, തിരോധാനം, കുറ്റാന്വേഷണം എന്നിവയൊക്കെ തന്നെയാണെങ്കിലും നോവൽ ഡാർക്ക് നെറ്റ്, വൈറ്റ് നെറ്റ്, റെഡ് റൂം, സൈബർ അറ്റാക്കുകൾ, ക്രിപ്റ്റോ കറൻസി, തുടങ്ങി നമുക്കറിയാത്ത കുറെയേറെ അറിവുകൾ നമുക്ക് നൽകുന്നുണ്ട്. ക്രൈം ത്രില്ലറുകൾ യുക്തിയിൽ അധിഷ്ഠിതമാകണം എന്ന തത്വം ഈ നോവൽ പാലിക്കുന്നുണ്ട് . ആയിരത്തി എണ്ണൂറുകളിൽ ശാസ്ത്രം ഇത്രയു പുരോഗതി പ്രാപിക്കുന്നതിന് മുൻപ് എഴുതപെട്ട ഷെർലക്ക് ഹോംസ് കഥകളിൽ പോലും യുക്തി ഒരു പ്രധാന ഘടകമായിരുന്നു. അശാസ്ത്രീയതയോ അന്ധവിശ്വാസമോ ഹോംസ് കഥകളിൽ ഒരിടത്തും കണ്ടെത്താൻ കഴിയില്ല. എന്നാൽ ഇന്നിറങ്ങുന്ന പല ക്രൈം നോവലുകളും അന്ധവിശ്വാസങ്ങളും അശാസ്ത്രീയതയും പ്രോത്സാഹിപ്പിക്കുന്ന ഒരു രീതിയിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഡാർക്ക് നെറ്റിൽ മിത്തുകളും അവയെ ചുറ്റി പറ്റിയുള്ള വിശ്വാസങ്ങളും അവയുടെ പിന്നിലെ അശാസ്ത്രീയതയും തുറന്നു കാട്ടാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുള്ളത് അഭിനന്ദനീയാർഹമാണ്. ഉദാഹരണത്തിന് തുത്തന്ഖാമന്റെ ശവകുടീരത്തെ കുറിച്ചുള്ള കഥകൾ. തുടക്കത്തിൽ ഒരു വിദേശ ഭാഷ നോവലിന്റെ വിവർത്തനം വായിക്കുന്ന പ്രതീതിയാണ് നോവൽ വായനക്കാരനിൽ ഉണ്ടാക്കുന്നത്. ശിഖ, അലൻ, ശിവന്തിക, അനസൂയ, തിയറി തുടങ്ങി ബുദ്ധിയും വിവേകവും അതിലേറെ തന്ത്രങ്ങളുമായി മുന്നേറുന്ന ഒട്ടനവധി കഥാപാത്രങ്ങൾ വന്നു പോകുന്ന നോവലിൽ വായനയുടെ അവസാനം വരെ ട്വിസ്റ്റുകൾ കൊണ്ട് വായനക്കാരനെ കൈയിലെടുക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്. സസ്പെൻസ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായിട്ട് വായിക്കാം.

  ആകാംക്ഷയുടെ ഡാർക്ക് നെറ്റ്
By Dhanya Dhani
ഡാർക്ക് നെറ്റ് വായിച്ചു. ക്രൈം നോവൽ ആരാധകരുടെ രസതന്ത്രം ശരിക്ക് അറിഞ്ഞു എഴുതിയിരിക്കുന്ന നോവൽ. ഇതിന്റെ കഥയോ കഥാ സന്ദര്ഭങ്ങളോ ഞാനിവിടെ വിശദീകരിക്കുന്നില്ല. മൊത്തത്തിൽ ഈ ബുക്കിന്റെ ഒന്ന് രണ്ടു സവിശേഷതകൾ ഞാനിവിടെ കുറിക്കുന്നു. ഒന്നാമത്തെ സവിശേഷത ഒടുക്കത്തെ സസ്പെൻസ് ആണ് ഈ നോവലിൽ ആദ്യം മുതൽ അവസാനം വരെ. ഒരു വിവർത്തനം വായിക്കുന്ന പ്രതീതി. രണ്ടു, മനസിലാകുന്ന ഭാഷ. മൂന്ന് കുറെയേറെ പുതിയ അറിവുകൾ.. ഇത്രയുമാണ് ഈ നോവൽ. പിന്നെ ഇതു വായിക്കുന്ന പലർക്കും ഡാർക്ക് നെറ്റ് ഉപയോഗിക്കാനുള്ള ഒരു ത്വര ഉണ്ടാകും എന്നുള്ള കാര്യത്തിൽ സംശയമില്ല. മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയിട്ടുള്ള ഒട്ടു മിക്ക ക്രൈം ഫിക്ഷൻ നോവലുകളിലും കാണുന്ന മടുപ്പിക്കുന്ന ക്‌ളീഷേകളിൽ നിന്നും വ്യത്യസ്തമായി പുതുമയുള്ള പ്രമേയം, അവതരണം. ക്രൈം ഫിക്ഷൻ നോവൽ ശാഖയിൽ പുതിയ പരീക്ഷണങ്ങൾക്ക് മുതിർന്ന എഴുത്തുകാരനും ഡിസി ബുക്സിനും അഭിനന്ദനങ്ങൾ....

  ട്വിസ്റ്റുകൾകൊണ്ട് നിറഞ്ഞ അത്യുഗ്രൻ ത്രില്ലെർ നോവൽ
By Ribin Roy
ഡാർക്ക് നെറ്റ് എന്ന ഇൻ്റർനെറ്റിലെ ഇരുണ്ട ലോകത്തിനൊപ്പം ഈജിപ്ത്യൻ മിത്തോളജിയും കലർത്തിയെഴുതിയ അത്യുഗ്രൻ ത്രില്ലെർ നോവൽ, വളരെ നല്ല ഒരു വായന അനുഭവം സൃഷ്ടിച്ചു.

  Super
By prathyusha J P
Oru web series kandath pole feel chythu .

  Super thriller
By Mukesh Kumar
Thriller page turner suspense ???????????? ????

  ആകാംക്ഷ നിറച്ചൊരു ഡാർക്ക് നെറ്റ്
By Aparna Mikhil
എല്ലായിപ്പോഴും നമ്മളിൽ ആകാംക്ഷയും കൗതുകവും ജനിപ്പിക്കുന്നതാണ് ക്രൈം ത്രില്ലർ നോവലുകൾ. അല്ലെങ്കിൽ അങ്ങനെയുള്ളതാവണം ക്രൈം ത്രില്ലറുകൾ. ഇവിടെ അക്ഷരാർത്ഥത്തിൽ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു നോവലാണ് ഡാർക്ക് നെറ്റ്. നോവലിന്റെ തുടക്കത്തിൽ ഈജിപ്തിൽ നടക്കുന്ന ഈ കഥ എനിക്ക് എങ്ങനെ മനസ്സിലാകും എന്നൊരു തോന്നൽ ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷേ ഓരോ പേജുകൾ മുന്നിലേക്ക് പോകുന്തോറും, എന്നിലെ ആകാംക്ഷ ഒത്തിരിയേറെ വർദ്ധിച്ചു. ബുദ്ധിയും വിവേകവും ഒരുപോലെ ഒത്തിണങ്ങിയ ഒന്നിലേറെ കഥാപാത്രങ്ങൾ, നോവലിന്റെ മനോഹാരിത ഒന്നുകൂടി വർദ്ധിപ്പിച്ചു. പലപ്പോഴും ഈ കഥയുടെ പോക്ക് ഇതെങ്ങോട്ടാണ് എന്നോർത്ത് ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ശിഖ,അലൻ,അനസൂയ,ശിവന്തിക,സിദ്ധാർത്ഥൻ.. അങ്ങനെ അങ്ങനെ ബുദ്ധിയും വിവേകവും കൊണ്ട് കളിക്കുന്ന ഒരുപാട് ഒരുപാട് ആളുകൾ.. എന്റെ ചിന്താശേഷിക്കും അപ്പുറമുള്ള കാര്യങ്ങൾ. ഇന്നുവരെ കേട്ടറിവ് പോലുമില്ലാത്ത ഇന്റർനെറ്റിന്റെ മറ്റൊരു മായാ ലോകത്തെക്കുറിച്ച് എനിക്ക് അറിവ് പകർന്നു തന്ന മനോഹരമായ ഒരു രചന. സൈബർ ക്രൈം ആണ് നോവലിന്റെ ആധാരം എന്നിരിക്കെ, നമുക്ക് തീരെ അറിയാത്ത ഒരുപാട് ഒരുപാട് അറിവുകൾ രചയിതാവ് നമുക്ക് പകർന്നു തരുന്നുണ്ട്. ഡാർക്ക് നെറ്റ്, ക്ലിയർ നെറ്റ്, റെഡ് റൂം, ക്രിപ്റ്റോ കറൻസി... അങ്ങനെ അങ്ങനെ ഈ നോവൽ തുറന്നു തന്ന അറിവിന്റെ വാതായനങ്ങൾ ചെറുതൊന്നുമല്ല. ഈ ലോകത്ത് ഇങ്ങനെയൊക്കെ നടക്കുന്നുണ്ടല്ലോ എന്ന് ആശ്ചര്യത്തോടെ ഓർത്തു പോയി ഞാൻ. ചിലപ്പോൾ ശരിയായിരിക്കാം, സൈബർ അധോലോകം എന്നൊരു അധോലോകം തന്നെ ഇപ്പോൾ രൂപം കൊണ്ടിട്ടുണ്ടാകാം. അവിടെ നമ്മൾ ആരും അറിയാതെ ഒരുപാട് ഒരുപാട് കുറ്റകൃത്യങ്ങൾ അരങ്ങേറുന്നുണ്ടാവാം. ഒരു കാര്യം തുറന്നു പറയട്ടെ, ഈ നോവൽ വായിച്ചതിനു ശേഷം ഡാർക്ക് നെറ്റ് എന്താണ് എന്നറിയാൻ വല്ലാത്തൊരു കൗതുകം. അത് ഒരുപക്ഷേ എന്നെപ്പോലെ തന്നെ മറ്റു പലർക്കും തോന്നിയിരിക്കാം. ഡാർക്ക് നെറ്റിൽ എന്തു നടക്കുന്നു എന്നറിയാൻ ഒരു കൗതുകം. ഏതൊരു വായനക്കാരനും മനസ്സിലാകുന്ന തരത്തിൽ ഉള്ള ഭാഷയാണ് രചയിതാവ് സ്വീകരിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ, ഏതൊരു സാധാരണക്കാരനും മനസ്സിലാക്കിയെടുക്കാൻ കഴിയും എന്ന് തീർച്ച. ആദ്യ അവസാനം ട്വിസ്റ്റുകളുടെ പെരുമഴ സമ്മാനിച്ച മനോഹരമായ നോവൽ.. ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന ഏതൊരു വായനക്കാരനും ധൈര്യപൂർവ്വം വായിക്കാവുന്ന ഒരു പുസ്തകം..! മനസ്സിന്റെ ആഴങ്ങളിലേക്ക് ഈ നോവലിനെ പതിപ്പിച്ചു വയ്ക്കാൻ കഴിഞ്ഞതിന് രചയിതാവിന് അഭിനന്ദനങ്ങൾ..! ഒരു നോവലിലൂടെ ഒത്തിരി അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി..!! വ്യത്യസ്തമായ ഒരു പ്രമേയം തിരഞ്ഞെടുത്തു, അതിമനോഹരമായി അവതരിപ്പിച്ചതിന് ഒത്തിരി സ്നേഹം...!!!

  Dark Net:The Digital Underworld
By Reshma Pradeep
ഡാർക്ക്‌ നെറ്റ് :ദി ഡിജിറ്റൽ അണ്ടർവേൾഡ് -ആദർശ് എസ് Dc Books Crime Fiction Award 2020 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ നാലു കൃതികളിൽ എന്റെ രണ്ടാമത്തെ പുസ്തകം. ഹോസ്പിറ്റൽ വാർഡിലെ ബഹളങ്ങൾക്കിടയിൽ നിന്ന് എന്നെ രക്ഷിക്കാൻ ഞാൻ കയ്യിൽ കരുതിയ ആയുധം എന്നും പറയാം. ഈ തിരക്കുകൾക്ക് ഇടയിലും ഒന്നര പകൽ കൊണ്ടാണ് 343 പേജ് ഉള്ള ഈ പുസ്തകം ഞാൻ വായിച്ചത്. സൈബർ ലോകത്തെ ഇരുണ്ട ഇടമായ ഡാർക്ക്‌ നെറ്റിന്റെ ഉള്ളറകളിലൂടെ ഓരോ പാളികളും തുറന്നും അടച്ചും ഉള്ള ഒരു യാത്രയാണ് എനിക്ക് ഈ പുസ്തകം. ഈജിപ്ത്യൻ മിത്തോളജിയെ കുറിച്ചും ഡിജിറ്റൽ സാങ്കേതിക വിദ്യയേ കുറിച്ചും ഒരു സുദീർഘമായ പഠനം നടത്തിയതായി വായനാ അനുഭവത്തിൽ വ്യക്തമാണ്. വ്യത്യസ്തമായ ഈ വിഷയത്തെ വളരെ ലളിത മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നതായി കാണാം. വായനാശേഷവും ഇതിലെ ഓരോ കഥാപാത്രങ്ങളും തന്മയത്വത്തോടെ ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്നു. ചരിത്ര അന്വേഷകനും പൗരാണിക ഗവേഷകനുമായ ഡോക്ടർ യഹിയാ അലി ഇബ്രാഹിം കൊല്ലപ്പെടുന്നു. സഹഗവേഷക ഹേബയെ കാണാതാവുകയും ചെയ്യുന്നു. കൂടെയുണ്ടായിരുന്ന മലയാളി ഗവേഷകനായ അനന്തമൂർത്തിക്കെതിരെ വധഭീഷണി ഉയർന്നിരിക്കുന്നു. സ്വന്തം നാട്ടിൽ താൻ സുരക്ഷിതൻ ആണെന്ന് വിശ്വാസത്താൽ അനന്തമൂർത്തി കേരളത്തിലേക്ക് തിരിക്കുന്നു. മറ്റൊരിടത്ത് തിരോധാനത്തിന് മുമ്പ് ഹേബ അയച്ച അവസാന മെസ്സേജ് കണ്ട് ഡാർക്ക്‌ നെറ്റ് എന്ന ഡിജിറ്റൽ അണ്ടർ വേൾഡിന്റെ മുടിചൂടാ മന്നനായ തിയറിയുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. കാരണം ആദ്യമായി തിയറിയുടെ നെറ്റ്‌വർക്ക് നിന്നും വിലപ്പെട്ട രഹസ്യങ്ങൾ ചോർന്നു പോയിരിക്കുന്നു. മാസ്റ്ററുമായി ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥ. ഇങ്ങിവിടെ കേരളത്തിൽ എ എം ഡി ഓൺലൈൻ ന്യൂസിന്റെ ഓഫീസിലേക്ക് ജേണലിസ്റ്റ് ശിഖയെയും അലനെയും ചീഫ് എഡിറ്റർ അനസൂയ ദേവി വിളിപ്പിച്ചിരിക്കുന്നു. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും രഹസ്യങ്ങളും ശാസ്ത്രീയ വശങ്ങളും ഒക്കെ ഉൾപ്പെടുത്തി ഒരു പ്രത്യേക പരമ്പര ഡോക്ടർ അനന്തമൂർത്തിയെ കൊണ്ട് ചെയ്യിക്കാനായി അനസൂയ ദേവിയുടെ സഹോദരനായ മഹാദേവൻ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇതിന്റെ ചുമതല നൽകാനാണ് അവരെ വിളിപ്പിച്ചത്. എന്നാൽ ഹെഡ് ക്വാർട്ടേഴ്സിൽ ഡി ജി പി, എസ് പി ശിവന്തിക നടരാജൻ ഐപിഎസ് നോട് ഡിജിറ്റൽ അണ്ടർവേൾഡിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് പഠിക്കാനായി സ്പെഷ്യൽ ടീം രൂപീകരിക്കാൻ ചുമതല നൽകുന്നു. കൂടാതെ പുരാവസ്തു ഗവേഷകനായ അനന്തമൂർത്തിക്ക് ഈജിപ്ഷ്യൻ രഹസ്യ സംഘടനയിൽനിന്ന് വധഭീഷണിയുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷാ ചുമതല എസ്പിയെ ഏൽപ്പിച്ചു. ഈ സമയം ഡാർക്ക് നെറ്റിലൂടെ ആ യുവാവിന്റെ കമ്പ്യൂട്ടർ സ്ക്രീനിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു. ഹെഡ്സെറ്റിലൂടെ "കൊല്ലുക.. പകരം നിനക്കുള്ള സമ്മാന പൊതികൾ സാന്താക്ലോസ് നൽകും"എന്ന കാതിൽ മുഴങ്ങി കേൾക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ അനന്തമൂർത്തി കൊല്ലപ്പെടുന്നു. സംശയത്തിന്റെ നിഴലിൽ അന്വേഷണം ശിഖയിലേക്കും അലനിലേക്കും നീളുമ്പോൾ, അലന്റെ സഹോദര സുഹൃത്തായ സിദ്ധാർത്ഥന്റെ സഹായം അവർ തേടുന്നു. അത്യന്തം ഉദ്വേകജനകവും ആകാംക്ഷാഭരിതവുമായി മുന്നേറുന്ന നോവൽ, കഥാന്ത്യത്തിൽ മേജർ എന്ന കുറ്റവാളിയിലേക്ക് വിരൽ ചൂണ്ടുന്നു. ആരാണ് മേജർ? എന്താണ് KV 62?ഏതാണ് RA സംഘടന? എന്തിനുവേണ്ടിയാണ് അനന്തമൂർത്തി കൊല്ലപ്പെടുന്നത്?വായിച്ചു തന്നെ അറിയുക. ഇത് പറഞ്ഞു മനസിലാക്കാൻ എളുപ്പമല്ല,വായിച്ചു തന്നെ അറിയണം. ഇതുവരെ കേട്ടിട്ടില്ലാത്ത ഡീപ് വെബ്ബിന്റെയും റെഡ് റൂമിന്റെയും ഇരുണ്ട ചുമരുകളിൽ തട്ടി ഒരുപാട് കരച്ചിലുകൾ പ്രതിധ്വനിക്കുന്നതായി കേൾക്കാം. മലയാള ക്രൈം ത്രില്ലർ ചരിത്രത്തിൽ വേറിട്ടൊരു അധ്യായത്തിന് തുടക്കം കുറിക്കാൻ ഡാർക്ക് നൈറ്റ്,ന്യൂറോ ഏരിയ എന്നീ പുസ്തകങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. ദിവസങ്ങൾക്കിപ്പുറം ഈ പുസ്തകം എന്റെ തലച്ചോറിൽ ഉണ്ടാക്കിയ പ്രകമ്പനം ഇപ്പോഴും വ്യക്തമായി കേൾക്കാം. രേഷ്മ കെ പ്രദീപ്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0