• Text
  • Text

GENERAL THANTE RAAVANANKOTTAYIL

By : GABRIEL GARCIA MARQUEZ



Book : GENERAL THANTE RAAVANANKOTTAYIL
Author: GABRIEL GARCIA MARQUEZ
Category : Novel, Translations, translation fest 2025
ISBN : 9789356436053
Binding : Normal
Publishing Date : 29-06-2023
Publisher : DC BOOKS
Edition : 2
Number of pages : 296
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹350.00 23% off





Book Summary

ആറ് ലാറ്റിനമേരിക്കൻ രാജ്യങ്ങളെ സ്പാനിഷ് ആധിപത്യത്തിൽ നിന്ന് മോചിപ്പിച്ച വിമോചകനും നേതാവുമായ ജനറൽ സൈമൺ ബൊളിവാറിന്റെ ജീവിതത്തിലെ അവസാന ഏഴു മാസത്തെ സാങ്കല്പിക വിവരണമാണ് ദി ജനറൽ ഇൻ ഹിസ് ലാബിരിന്ത്. പ്രണയം, യുദ്ധം, രാഷ്ട്രീയം എന്നിവയിലെ ബൊളിവാറിന്റെ മഹത്തായ വ്യക്തിത്വ മനോഹാരിത തുറന്നുകാട്ടുന്ന ഈ ചരിത്രനോവലിൽ ഒരു ദാർശനികന്റെ അവിസ്മരണീയമായ ഛായാചിത്രമാണ് നാം കാണുക. ഒരു മാന്ത്രിക കഥ പറയുന്ന രീതിയിൽ, ശാന്തമായി ലോകത്തിൽ നിന്ന് മാഞ്ഞുപോകുന്ന ബൊളിവാറിന്റെ അവസാനനിമിഷങ്ങളെ മാർകേസ് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. തകർന്ന സ്വപ്നങ്ങളുടെയും വിശ്വസ്തതയുടെയും നിർജ്ജീവമായ മഹത്ത്വങ്ങളുടെയും കഥ പറയുന്ന നോവൽ, വീരന്മാരുടെ ജീവിതത്തിൽ നാം കാണാതെപോകുന്ന, അറിയാതെപോകുന്ന ഘട്ടങ്ങളിലൂടെ നമ്മെ നയിക്കുന്നു. വിവർത്തനം: സ്മിത മീനാക്ഷി

WRITE A REVIEW

Product name: General Thante Raavanankottayil

Review title:



Your Ratings:

Your Message:




Book Reviews

  ഹൃദയത്തിൻ്റെ തൂലികയിൽ നിന്ന്
By VYGAPRABHA Vyga
ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന ലോക ക്ലാസിക് പുസ്തകം പകർന്ന് നൽകിയ അനുഭൂതിയിലും അതിനോടൊപ്പം തന്നെ മാർകേസ് എന്ന എഴുത്തുകാരനോടുള്ള ആരാധനയാലും ഞാൻ വായിച്ച പുസ്തകമാണ് ജനറൽ തൻ്റെ രാവണൻ കോട്ടയിൽ. പേര് പോലെ തന്നെ വ്യത്യസ്തമായി 295 താളുകളും നമ്മളിലേയ്ക്ക് അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വത്തെയാണ് അവതരിപ്പിക്കുന്നത് സ്പാനിഷ് ആധിപത്യത്തിൽ നിന്ന് ആറ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ മോചിപ്പിച്ച വിമോചകനും അതി ധീരനും നേതാവും ആയ ജനറൽ സൈമൺ ബൊളിവാറിൻ്റെ ജീവിതത്തിലെ അവസാന ഏഴ് മാസത്തെ സാങ്കൽപ്പിക വിവരണമാണ് ഈ കഥയിലെ മുഖ്യപ്രമേയം മാർകേസിൻ്റെ തൂലികയിൽ പിറന്ന അതി മനോഹരമായ മാന്ത്രിക കഥയുടെ വിശാലമായ ലോകത്തെ നാം ഈ തകത്തിലൂടെ അടുത്തറിയുന്നു സമൂഹത്തിനു മുന്നിൽ ധീര നേതാക്കാളായി മാറുന്നവരുടെ ജീവിതത്തിലെ നാം ഒരിക്കലും ഓർമ്മകൾ കൊണ്ടു പോലും സ്പർശിക്കാത്ത ആത്മ സംഘർഷങ്ങളെ ഈ പുസ്തകം ആവിഷ്കരിക്കുന്നു. ജീവിതത്തിൻ്റെ വഴിത്താരകളിൽ നിന്ന് ഒരിക്കലും മറഞ്ഞു പോവുകയില്ല എന്നുറപ്പുള്ള ഓർമ്മകളിലേക്ക് അത്യു ജലമായ ഒരു വായനാനുഭവം സമ്മാനിച്ച എഴുത്തുകാരനോട് ഹൃദയത്തിൻ്റെ തൂലികയിൽ നിന്നും നന്ദി അറിയിക്കുന്നു. Vygaprabha K.A 9th F GVGHSSCHITTUR


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0