• Text
  • Text

JATHIVYAVASTHITHIYUM KERALACHARITHRAVUM

By : P. K. BALAKRISHNAN



Book : JATHIVYAVASTHITHIYUM KERALACHARITHRAVUM
Author: P. K. BALAKRISHNAN
Category : History
ISBN : 9788126419678
Binding : Normal
Publishing Date : 30-03-2026
Publisher : DC BOOKS
Edition : 19
Number of pages : 408
Language : Malayalam
Paper Back

Publisher: DC BOOKS
₹414.00 ₹460.00 10% off





Book Summary

സമൂഹത്തിന്റെ എല്ലാ ഭാവങ്ങളിലും അധികാരരൂപമായി വര്‍ത്തിക്കുന്ന ജാതി(രാഷ്ട്രീയ) ചിന്തയുടെ ആഴത്തിലേക്ക് സഞ്ചരിക്കുന്ന ചരിത്രകൃതി. സമീപനത്തിലും ആധികാരികതയിലും മലയാളത്തില്‍ സമാനതകളില്ലാത്ത ഈ രചന സമുദായ ചരിത്രത്തിലെ ജാതിപൊങ്ങച്ചങ്ങള്‍ മിഥ്യകള്‍ മാത്രമായിരുന്നുവെന്ന സത്യത്തിലേക്ക് നമ്മെ നടത്തുന്നു. 1850-നും 1910-നും ഇടയ്ക്ക് കാര്‍ഷികഗ്രാമങ്ങളുടെ ആവിര്‍ഭാവംമുതലുള്ള സാമൂഹികചരിത്രമാണ് പി.കെ. ബാലകൃഷ്ണന്‍ പ്രധാനമായും ഈ കൃതിയില്‍ പ്രതിപാദിക്കുന്നത്. കാര്‍ഷിക സമ്പദ്ഘടന, ജാതി, രാജവാഴ്ച, ഭാഷ, റോഡുകള്‍, കാട് തുടങ്ങിയവയുടെ ജനനം മുതലുള്ള ചരിത്രവും ഗ്രന്ഥത്തില്‍ പഠനവിധേയമാക്കുന്നു. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രത്തില്‍ തത്പരരായവര്‍ക്കും ഒഴിവാക്കാനാവാത്ത അപൂര്‍വ്വ രചന.

WRITE A REVIEW

Product name: JATHIVYAVASTHITHIYUM KERALACHARITHRAVUM

Review title:



Your Ratings:

Your Message:




Book Reviews

  ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും
By Nikesh Raghav
ജാതി ചിന്തകളാൾ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന കേരളത്തിൻ്റെ ചരിത്രത്തെ വിശകലനം ചെയ്യുന്ന മികച്ച ചരിത്ര ഗ്രന്ഥം.

  മലയാളി വായിച്ചിരിക്കേണ്ട പുസ്തകം
By najeeb moodadi
മലയാളി നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നാണ് പി. കെ ബാലകൃഷ്ണന്റെ 'ജാതിവ്യവസ്ഥിതിയും കേരളചരിത്രവും'. പലയിടങ്ങിലും അഭിപ്രായങ്ങളിൽ വിയോജിപ്പു തോന്നാമെങ്കിലും, കെട്ടുകഥകളും ഐതീഹ്യങ്ങളുമല്ല ചരിത്രമെന്ന് വിളിച്ചു പറയാൻ തന്റേടം കാണിച്ച അക്കാദമിക് ചരിത്രകാരനല്ലാത്ത ഈ ധിഷണാശാലിയുടെ കണ്ടെത്തലുകൾ നമ്മെ അതിശയിപ്പിക്കുക തന്നെ ചെയ്യും. ചേരസാമ്രാജ്യം എന്ന ഒന്ന് കേരളത്തിൽ ഇല്ലായിരുന്നു എന്നദ്ദേഹം വസ്തുനിഷ്ഠമായി തെളിയിക്കുമ്പോൾ കാലങ്ങളായി നാം പാഠപുസ്തകങ്ങളിലൂടെയും ചരിത്ര പുസ്തകങ്ങളിലൂടെയും പഠിച്ചു വെച്ച പല ചരിത്രവസ്തുതകളുടെയും സത്യാവസ്ഥയെ കുറിച്ചു നാം വീണ്ടും ചിന്തിക്കും. കൊടുങ്ങല്ലൂരിനും കൊല്ലത്തിനുമടക്കുള്ള ഭൂപ്രദേശം നാലു ദ്വീപുകൾ പോലെ ആയിരുന്നു എന്നതടക്കം കേരളത്തിന്റെ ഭൂപ്രകൃതിയെ കുറിച്ചുളള അറിവുകളും, നമ്മുടെ നാടുവാഴികളുടെ ജീവിത പരിതസ്ഥിതിയുമൊക്കെ വായിക്കുമ്പോൾ നമ്മുടെ ഉള്ളിലെ ഒരുപാട് മുൻധാരണകളെയാണ് തകർത്തു കളയുന്നത്. കേരളത്തിലെ ജാതിവ്യവസ്ഥിതിയുടെ കാരണങ്ങളെ കുറിച്ചും ബ്രാഹ്മണാധിപഥ്യം വന്ന വഴികളെ കുറിച്ചും ഈ പുസ്തകം വിശദമായി പറയുന്നുണ്ട്. മലയാളിയുടെ ഭക്ഷ്യ ശീലങ്ങളെ കുറിച്ചും, തൊഴിൽ വഴികളെ കുറിച്ചുമൊക്കെയുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങൾ നൽകുന്ന അറിവ് ചെറുതല്ല. പഴയതെല്ലാം മഹത്തരം എന്ന ധാരണകളെ തിരുത്താൻ ഇന്നലെകളിലെ ഭരണ നടപടികളുടെയും ശിക്ഷാരീതികളുടെയും വിശദീകരണങ്ങൾ ഏറെ സഹായിക്കും. മുമ്പേ ഗമിക്കുന്നതിന് പിറകെ പോവാതെ വിമർശനബുദ്ധിയോടെ ചരിത്ര പഠനങ്ങളെ നോക്കിക്കാണുമ്പോഴാണ് ശരിയായ അറിവുകൾ ലഭിക്കുന്നത് എന്ന് അടിവരയിടുന്നതാണ് 'ജാതിവ്യവസ്ഥിതിയും കേരളചരിത്രവും' എന്ന കൃതി. മലയാളി ശരിക്കും മനസ്സിലാക്കാതെ പോയ ആപൂർവ്വ പ്രതിഭയാണ് പി. കെബാലകൃഷ്ണൻ എന്നതിന് ഈ ഒരൊറ്റ ഗ്രന്ഥം മാത്രം മതി തെളിവായി.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0