• Text
  • Text

INI NJAN URANGATTE

By : P. K. BALAKRISHNAN

Book : INI NJAN URANGATTE
Author: P. K. BALAKRISHNAN
Category : Novel, Epics & Myths
ISBN : 8126404523
Binding : Normal
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 58
Number of pages : 216
Language : Malayalam
Paper Back

Publisher: DC BOOKS
₹252.00 ₹280.00 10% off

Book Summary

വ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കർണ്ണന്റെ സമ്പൂർണ്ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തിൽ ജ്വലിച്ചുനില്ക്കുന്ന നോവലാണ്.

WRITE A REVIEW

Product name: INI NJAN URANGATTE

Review title:

Your Ratings:

Your Message:

Book Reviews

  ഇതിഹാസ നോവല്
By Renjan Pillai
മഹാഭാരതത്തെ ഉപജീവിച്ച് ഇന്ത്യയില് പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളുടെ ലിസ്റ്റില് ഏറ്റവും മുകളില് പ്രതിഷ്ഠിക്കാവുന്ന പുസ്തകമാണ് ഇനി ഞാനുറങ്ങട്ടെ. എനിക്കതില് ഒട്ടും സംശയമില്ല...

  Must read !!!
By Dineesh Chandran
ഇതിഹസമായ മഹാഭാരത്തോട് നീതിപുലർത്തികൊണ്ട് കർണന്റെ ജീവിതം പറഞ്ഞ നോവൽ . തീവ്രമായ ഭാഷയും വിവരണവും വായനക്കാരനെ വായനയുടെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു . അവസാനഭാഗത്തെ കർണാർജ്ജുന യുദ്ധം ഒരു ത്രില്ലർ സിനിമക്കാണുന്ന അനുഭൂതിയിൽ വായിച്ചു തീർക്കാം . മലയാള നോവലുകളിൽ തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ ...!!!!

  തീർച്ചയായും വായിച്ചിരിക്കേണ്ടുന്ന നോവൽ...
By Athul Chundayil
അതി പ്രശസ്തമായ നോവലാണു രണ്ടാമൂഴം. വായിച്ചിട്ടില്ലാത്തവർക്കു പോലും നല്ലതെന്ന് അറിയാവുന്ന ഒന്ന്. അതു കൊണ്ടു തന്നെ പരപ്രേരണയില്ലാതെ തന്നെ അതു വായിക്കുവാനെടുക്കാൻ സാധ്യതയുണ്ട്‌. രണ്ടാമൂഴം വായിച്ചിഷ്ടപെട്ട ശേഷം അതേ സ്വഭാവമുള്ള നോവലുകൾ തേടിയുള്ള യാത്രയിൽ ഇവിടെ എത്തിയവരാണു നിങ്ങളെങ്കിൽ ഒന്നും നോക്കേണ്ട ധൈര്യമായെടുത്ത്‌ വായിച്ചോളൂ... ഭാരതകഥയെ ആസ്പദമാക്കിയെഴുതിയ അസംഖ്യം കൃതികൾ വിപണിയിലുണ്ടാവും എങ്കിലും അവയിൽ ഇത്രത്തോളം മികവു പുലർത്തുന്നവ വിരളമായിരിക്കും

  ഇനി ഞാൻ ഉറങ്ങട്ടെ
By anakha ravi
ചെറുപ്പംമുതൽ കേട്ടും വായിച്ചും പഠിച്ചും ഹൃദ്യസ്ഥമായ മഹാഭാരത കഥയിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ അത് എന്നിൽ വിരസതഉണ്ടാക്കുമോ എന്ന സംശയത്തോടെയാണ് ഞാൻ ഈ കൃതി വായിക്കുവാൻ ആരംഭിച്ചത്.. എന്നാൽ മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള മറ്റ് കൃതികളിൽനിന്നും വ്യത്യസ്തമായ ഒരു വായനാനുഭവമായിരുന്നു "ഇനി ഞാൻ ഉറങ്ങട്ടെ " നൽകിയത്.. വിധിയുടെ വിനോദങ്ങളിൽ വെറുമൊരു ബലിമൃഗമായി മാറിയ ദ്രൗപതിയുടെ ചിന്തകളിലൂടെയുള്ള യാത്രയാണ്ഇനി ഞാൻ ഉറങ്ങട്ടെ.. ???? ‌യുധിഷ്ഠിരനും ഭീമനും അർജ്ജുനനുമൊക്കെ നായകന്മാരായി സങ്കല്പിക്കപ്പെട്ട മനസ്സുകളിലേക്ക്, ആ സങ്കൽപ്പത്തിന് ഒരു കോട്ടവും വരാത്തവണ്ണം കർണ്ണൻ എന്ന വീരയോദ്ധാവിനെ വരച്ചിടുകയാണ് P.K ബാലകൃഷ്ണൻ ഈ നോവലിലൂടെ.. എന്നാൽ കർണ്ണനേക്കാളേറെ എന്നെ സ്പർശിച്ചത് ദ്രൗപതിആയിരുന്നു.. ബാല്യത്തിൽ അവൾ എനിക്ക് വേശ്യയായിരുന്നു.. 5 പുരുഷന്മാരെ പരിണയിച്ചവളെ വേശ്യ എന്നതിനപ്പുറംകാണുവാൻ എന്നിലെ കപടസദാചാരബോധം അന്നെന്നെ അനുവദിചിരുന്നില്ല എന്നു പറയുന്നതാകും കൂടുതൽ ഉത്തമം.. എന്നാൽ ഇന്ന് അവളെ കൂടുതൽ അറിയും തോറും അവളോടെനിക് പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രണയമാണ്... ഇന്നേവരെ മറ്റൊന്നിനോടും തോന്നിയിട്ടില്ലാത്തത്ര പ്രണയം.. നിന്നോളം മറ്റാരെയും ഈ ലോകത്തിൽ ഞാൻ ഇത്രത്തോളം ആരാധിക്കുന്നില്ല.. ദ്രൗപതി.... സത്യത്തിൽ നീ ഒരു ശപ്തയായ സ്ത്രീ ആയിരുന്നുവോ ???.. അതോ അനുഗ്രഹിക്കപ്പെട്ടവളോ..?? അറിയില്ല എങ്കിലും നിന്നോളം അഭിമാനിയായ, നിന്നോളം കരുത്താർന്ന മറ്റൊരു സ്ത്രീയും ഈ ലോകത്തിൽ ഉണ്ടായിട്ടില്ല എന്ന് തീർച്ച...

  യുദ്ധാന്ത്യം ഉറങ്ങാൻ കഴിയുക ഒരു ഭാഗ്യമാണ്.
By Anjitha M S
യുദ്ധം കഴിഞ്ഞു. കബന്ധങ്ങളും ഭാഗ്യസിന്ദൂരം വെളുത്തുപോയ വിധവകളും മാത്രമാണ് കുരുക്ഷേത്രത്തിൽ ഇനി ബാക്കി. ചുരുളഴിയാനുള്ള സത്യങ്ങളെ കാലം ചേർത്ത് വെച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഓർമ്മകളിൽ നിന്ന് സത്യങ്ങളെ ചേർത്ത് കെട്ടുമ്പോൾ നഷ്ടലാഭങ്ങൾ ആരുടെതാണെന്ന് സംശയം തോന്നും. കർണ്ണകഥയും ദ്രൗപതി വ്യഥയും ഒന്നിച്ച് ചേർത്ത് എഴുതപ്പെട്ട ഈ നോവൽ അനുവാചകനു നൽകുന്നത് ആ തിരിച്ചറിവുകളാണ്. വായിച്ചു തീർന്നു പുസ്തകം മടക്കി ഉറങ്ങാൻ തുടങ്ങുമ്പോഴും ഹൃദയത്തിൽ ഉരസിപ്പോയ ശരമുനകളുടെ നീറ്റലുകൾ അറിയാം.

  പാണ്ഡവരുടെ നിത്യദുർവിധിയുടെ പര്യായമായ കർണ്ണൻ!
By SHON JOY
പി.കെ ബാലകൃഷ്ണൻ എഴുതിയ 'ഇനി ഞാൻ ഉറങ്ങട്ടെ' എനിക്ക് തീർത്തും ഒരു നവ്യാനുഭവം ആയിരുന്നു. ദ്രൗപതിയുടെ ആത്മഗത-മനോവ്യഥകളിലൂടെ സഞ്ചരിക്കുന്ന ഈ നോവൽ പാണ്ഡവ പത്നിയുടെയും യുധിഷ്ഠരനടക്കമുള്ള മറ്റു കഥാപാത്രങ്ങളുടെയും കർണ്ണ പുനർചിന്തനത്തിന്റെ താളുകൾ തുറന്നിടുകയാണ്. ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചത് 1973ലാണ്. അതായത് എം ടിയുടെ രണ്ടാമൂഴത്തിനു മുൻപേ. ഭീമനെ നാം എം ടിയുടെ ആ മഹാ നോവലിലൂടെ അടുത്തറിയുന്നുണ്ട്. രണ്ടാമൂഴത്തെ വച്ചു നോക്കുമ്പോൾ 'ഇനി ഞാൻ ഉറങ്ങട്ടെ'യിൽ കുറച്ചു കടുകട്ടി മലയാളമാണ്. എന്നാൽ വായന തുടരവേ, പ്രത്യേകിച്ച് കുരുക്ഷേത്ര യുദ്ധത്തിന്റെ ഭാഗമൊക്കെയെത്തുമ്പോൾ പി കെ ബാലകൃഷ്ണന്റെ കഥാവതരണ ശൈലിയുടെ മേന്മ നമ്മിൽ യുദ്ധം നേരിൽ കാണുകയാണെന്ന പോലെയുള്ള പ്രതീതി ജനിപ്പിക്കുകയാണ്. രണ്ടാമൂഴത്തിൽ നമുക്ക് അപ്രാപ്യമായ മറുവശം ഇവിടെ നമുക്ക് ദർശിക്കാം. അർജ്ജുനനെ വാഴ്ത്തുന്നതിനിടയിൽ മനഃപൂർവം കുരുപാണ്ഡവർ തഴഞ്ഞവനും നിന്ദിച്ചവനുമാണ് കർണ്ണൻ. ഈ ഒരു ഘട്ടത്തിൽ സൂതപുത്രനാണെന്നു നോക്കാതെ കർണ്ണന്റെ കഴിവുകളെ പ്രശംസിച്ചു ഉറ്റ സുഹൃത്തായി തന്റെ പാതി രാജ്യം പോലും നൽകുവാൻ തയ്യാറായി നിലകൊണ്ട സുയോധനനോട് അറിയാതെ ഒരു ബഹുമാനം ആ ഒരു കാര്യത്തിൽ തോന്നിപ്പോവുകയാണ്. കർണ്ണനെ സൂര്യപുത്രനോ സൂതപുത്രനോ ആയല്ല.. കർണ്ണനായി തന്നെയാണ് സുയോധനൻ കണ്ടത്. മഹാപോരാളിയായ അർജുനന് പോലും കർണ്ണനെ നേർക്ക് നേരെ നിന്ന് വധിക്കുവാൻ സാധ്യമല്ലായിരുന്നു. ചിലർക്ക് ഈ നോവലിൽ അമിത സാഹിത്യം ഉണ്ടെന്നു തോന്നിയാൽ പോലും വായന തുടർന്ന് പോകുക. താളുകൾ പിന്നിടുമ്പോൾ പി കെ ബാലകൃഷ്ണൻ നമ്മെ അത്ഭുതപ്പെടുത്തുമെന്നു തീർച്ചയാണ്.

  വായിച്ചിരിക്കേണ്ട നോവൽ
By Rahul Krishnan
മുകളിൽ സമ്മറിയിൽ ഉള്ളപോലെ തന്നെ "മലയാള സാഹിത്യത്തിലെ ജ്വലിച്ചു നിൽക്കുന്ന നോവലാണ്"

  സൂതപുത്ര വിരാജിതം
By Darsana Baburaj
മഹാഭാരതകഥകളെ പലവിധ ദൃഷ്ടി യോടുകുടി ജനിപ്പിച്ച നോവലുകളിൽ കർണനിലൂടെ മഹാഭാരതകഥയെ സമ്പുഷ്ടമാക്കിയ ഒരു അക്കാദമി അവാർഡ് നേടിയെടുത്ത കൃതി. രണ്ടാമൂഴം പോലെത്തന്നെ കഥാപാത്രങ്ങളുടെ മാനസിക അവസ്ഥകളെയും ബന്ധചരടുകളെയും കർമമണ്ഡലങ്ങളെയും ഒരേപോലെ വരച്ചുകാട്ടുന്ന കൃതി. കർണന്റെ ആത്മ നിർഭാരമായ ചിന്തകളിലൂടെയും ചെയ്തികളിലൂടെയും ഭാരതകഥ ക്ക് കഥകാരൻ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നു. രണ്ടാമൂഴവും മറ്റു ഭാരതകഥകളും പരിചയപ്പെട്ടവർക്ക് പുതിയൊരു ചിന്താശകലം കൂടെ ഇവിടെ ജനിക്കപ്പെടുന്നു..

RELATED BOOKS

About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0