• Text
  • Text

KARIKOTTAKARI

By : VINOY THOMAS



Book : KARIKOTTAKARI
Author: VINOY THOMAS
Category : Novel
ISBN : 9788126451906
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 18
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

വടക്കൻ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാൻദേശമെന്നാണ് അറിയപ്പെടുന്നത്. അവിടത്തെ പുലയരുടെയും പരിവർത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘർഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവൽ. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയിൽപ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. 2014-ൽ ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഈ രചന എട്ട് വർഷങ്ങൾക്കു ശേഷം എഴുത്തുകാരൻതന്നെ പുതുക്കിയെഴുതിയ പതിപ്പ്

WRITE A REVIEW

Product name: KARIKOTTAKARI

Review title:



Your Ratings:

Your Message:




Book Reviews

  കരിക്കോട്ടക്കരി, വിനോയ് തോമസ്
By Bincy Mariya
വൈരുദ്ധ്യങ്ങളുടെ നൈരന്തര്യങ്ങള്‍ക്കൊണ്ട് നിരന്തരം മുറിവേല്‍പ്പിക്കപ്പെടുന്ന ദളിത് ക്രൈസ്തവരുടെ ജീവിതം പ്രമേയമാക്കി വിനോയ് തോമസ്‌ എഴുതിയ കരിക്കോട്ടക്കരി, ജാതിയടരുകള്‍ കൊണ്ട് വികലവും വികൃതവുമായ ഒരു സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടുപ്പെടുന്നവന്റെയും, ‘ഇടം’ നിഷേധിക്കപ്പെടുന്നവന്റെയും സ്വത്വാന്വേഷണങ്ങളെ പ്രശ്നവല്‍ക്കരിക്കുന്നു. വംശമഹിമ കൊണ്ട് പേരുകേട്ട അധികാരത്തില്‍ തറവാട്ടില്‍ ‘ കറുപ്പിനെക്കാള്‍ കറുത്ത’ ഒരു ആണ്‍കുട്ടി,ഇറാനിമോസ് പിലിപ്പോസ് ജനിക്കുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. മലബാര്‍ കുടിയേറ്റ കാലത്ത്, കയ്യടക്കലുകളുടെ ആണ്‍മുഷ്കുകള്‍ സൗകര്യപൂര്‍വ്വം ഉണ്ടാക്കിയെടുത്ത വിഭജനങ്ങള്‍ക്കും ,വിഭാഗീയ ചിന്തകള്‍ക്കുമിടയില്‍ അരികുവത്ക്കരിക്കപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ് ‘ കരിക്കോട്ടക്കരിയുടെ പെലക്കൂടുകളിലെ’ കുഞ്ഞേട്ടനും സെബാനും തെയ്യാമ്മയും ബിന്ദുവും യോന്നാച്ചനുമെല്ലാം. ഉച്ച നീചത്വങ്ങളുടെ കൂട്ടിക്കിഴിക്കലുകള്‍ക്കിടയില്‍ മുഖ്യധാരാ സമൂഹം തമസ്ക്കരിക്കുന്ന അവരുടെ അതി ജീവന ശ്രമങ്ങളെ വരച്ചു കാട്ടുന്നതിനൊപ്പം ആത്മാഭിമാനത്തോടും, ആത്മ വിശ്വാസത്തോടും കൂടി നിവര്‍ന്നു നില്‍ക്കുവാനുള്ള അവരുടെ തൃഷ്ണകളെയും നോവല്‍ തുറന്ന് കാട്ടുന്നു. വേരുകള്‍ തേടിയുള്ള അന്വേഷണത്തിലൂടെ , നിഷേധിക്കാനാവത്ത ആത്മസത്തയെ തിരിച്ചു പിടിക്കുകയാണ് ഇറാനിമോസ്. അടിയാളരുടെ ജീവിത ചിത്രങ്ങളെ കേവലം നിഴല്‍ രൂപങ്ങള്‍ മാത്രമായി വായിക്കപ്പെടരുതെന്ന ചിന്ത നോവലിന്റെ മറുവായനയിലൂടെ സാധ്യമാകും. നോവലിലെ സെബാനെപോലെ, സ്വത്വ നിര്‍മ്മിതിയിലുടനീളം ആത്മസംഘര്‍ഷങ്ങളുടെ തുടര്‍ച്ചകളായല്ല, നിഷേധിക്കപ്പെട്ട ഇടങ്ങളില്‍ ,നിവര്‍ന്നു നില്‍ക്കുന്നവന്റെ ആത്മസത്തയുടെ ആഘോഷമായും ദളിത്ക്രൈസ്തവ ജീവിതങ്ങള്‍ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു. മതം നിര്‍മ്മിക്കുന്ന അഭയ ഭൂപടങ്ങളുടെ അരികു പറ്റി, അധികാര ഘടനയ്ക്ക് വെളിയില്‍ നില്ക്ക്ന്ന, പ്രത്യേക പദവികളോ, വിശേഷാധികാരങ്ങളോ (privilege) ഇല്ലാത്ത ദളിത് ക്രൈസ്തവര്‍ സ്വയം നിര്‍മ്മിക്കുക തന്നെ വേണമെന്നും നോവല്‍ പറഞ്ഞു വയ്ക്കുന്നു. ബിൻസി മരിയ കണ്ണൂർ

  വേരാഴങ്ങൾ
By Ardra M P
ദളിത് ജീവിതവും ക്രൈസ്തവ ജീവിതവും മലയാളം വായിച്ചു ശീലിച്ചതാണെങ്കിലും ദളിത്-ക്രൈസ്തവ ജീവിതം അതിന്റെ ഉച്ചതയിൽ അവതരിപ്പിച്ചത് വിനോയ് തോമസിന്റെ കരിക്കോട്ടകരി ആണ്. പുലയരുടെ കനാൻ ദേശം എന്നാണ് കരിക്കോട്ടക്കരി എന്ന ഗ്രാമം അറിയപ്പെടുന്നത്. വായിക്കും മുമ്പ് കോക്കാൻചിറിയുമായി കരിക്കോട്ടക്കരിക്ക് സാമ്യം തോന്നിയേക്കാം. എന്നാൽ കരിക്കോട്ടക്കരി മുന്നോട്ടുവയ്ക്കുന്നത് നവീനമായ വായനാനുഭവമാണ്. ഇറാനിമോസ് എന്ന ബാലന്റെ നിറമാണ് ഗഹനമായ ഒരു വിഷയത്തിലേക്ക് വായനക്കാരനെ കൈപിടിച്ചുനടത്തിയത്. അധികാരത്തിൽ എന്ന വലിയ തറവാട്ടിൽ ജനിച്ച ഇറാനിമോസ് ഉന്നതകുലജാതനാണെങ്കിലും കറുത്തവനാണ്. കുടുംബത്തിൽ ആർക്കും ഇല്ലാത്ത ഇരുട്ടിന്റെ നിറം തനിക്കെങ്ങനെ വന്നുചേർന്നു എന്ന ഇറാനിമോസിന്റെ അന്വേഷണം അവന്റെ വേരുകളുടെ ആഴത്തിൽ ചെന്നെത്തുന്നു. തന്റെ സ്വത്വം അപകർഷകരമായ ഒന്നാണെന്ന ദളിത് ജീവിതങ്ങളുടെ തോന്നലും കേരളത്തിൽ ഇത്തിൾക്കണ്ണി പോലെ പടരുന്ന ജാതീയതയും വർണവെറിയും നോവലിൽ വിഷയമാകുന്നു. ദ്രാവിഡരായ മലയാളികൾ വെളുപ്പു നിറമാണ് അന്തസ്സ്‌ എന്ന് തെറ്റിദ്ധരിക്കുന്നു. കാലങ്ങളായി നടക്കുന്ന 'സ്റ്റീരിയോ ടൈപ്പിംഗ്' മലയാളികളെ ഇപ്രകാരമാക്കി ത്തീർത്തുവെന്നും പറയാം. വെളുപ്പ് അധികാരത്തെയും കറുപ്പ് അടിമത്തത്തിനും നിറമാകുന്നു. ജാരസന്തതിയാണ് താനെന്ന് വിശ്വസിക്കുന്ന ഇറാനിമോസ് പിതാവിനെ തേടിയാണ് കരിക്കോട്ടക്കരിയിൽ എത്തുന്നത്. ദ്രാവിദമായതെല്ലാം അശ്ലീലമായാണ് ചിത്രീകരിക്കപ്പെടുന്നത്. നാടൻ പാട്ടുകളും ചൊല്ലുകളും തെറികളുമെല്ലാം മനുഷ്യ മനസ്സിന്റെ വൈകൃതങ്ങൾ മാത്രമാണ്. എന്നാൽ ഇത്തരം വൈകൃതങ്ങൾ രൂപപ്പെടാൻ കാരണമായ സാമൂഹിക സാഹചര്യങ്ങൾ ചർച്ചകൾക്ക് വിധേയമാവുന്നില്ല. നോവലിൽ പരാമർശിച്ച പന്നിക്കളി അടക്കം നിരവധി കലാരൂപങ്ങൾ ഉപേക്ഷിക്കപ്പെട്ടതും കറുത്ത സംസ്കാരം എന്ന പേരിലാണ്. ദ്രാവിഡരുടെ ആകാരവും ഉച്ചാരണവും ഗന്ധവും അശ്ലീലമാകുന്നു. ഇന്നും ഉന്നത വിദ്യാഭ്യാസ രംഗത്തും ഈ അരികു വൽക്കരണം കാണാവുന്നതാണ്. തൊഴിൽരംഗത്തും ഈ പ്രവണതയുണ്ട് .ജാതിവാലുകൾ കൂടുതൽ തിളങ്ങി നിൽക്കുന്ന കാലമാണിത്. പ്രകൃതിയോട് ചേർന്നുള്ള ജീവിതം ഇവിടെ മ്ലേച്ഛമായി കണക്കാക്കപ്പെടുന്നു. തൊഴിലാളിയോട് അവജ്ഞയാണിപ്പോഴും. ജാതീയത ഇല്ലാതാകുമെന്ന ധാരണയിൽ തൊഴിലാളികൾക്കിടയിൽ വലിയതോതിൽ മതംമാറ്റം നടന്നിരുന്നു. മറ്റു മതങ്ങൾ സ്വീകരിച്ചെങ്കിലും ഇത്തരക്കാരെ അവർണരായ തന്നെ പരിഗണിച്ചു പോരുന്നു. സാമൂഹിക സാമ്പത്തിക തുല്യത ഇന്നും ഇവർക്ക് അന്യമാണ്. താൻ ഏതു ചേരിയിൽപ്പെടുന്നു എന്ന് പോലും അറിയാതെ വലിയ വ്യഥ ഇക്കൂട്ടർ അനുഭവിക്കുന്നു. ക്രിസ്തീയമായ ചിഹ്നങ്ങളെ അണിഞ്ഞാലും മൂന്നാം കിടക്കാരായിവർ പരിഗണിക്കപ്പെടുന്നു. തൊട്ടുകൂടായ്മയും മറ്റും ഇന്നും അനുഷ്ഠിച്ചുവരുന്നു. പരമ്പരാഗതമായ ജാത്യാചാരങ്ങളെ പിന്തുടരുന്നുമുണ്ട്. ദളിത് ക്രൈസ്തവരുടെ അസ്തിത്വദുഃഖം ആണ് നോവലിന്റെ ആധാരം എന്ന് പറയാം. അവനവനെ കണ്ടെത്താനുള്ള ആഹ്വാനമാണ് നോവലിസ്റ്റ് നൽകുന്നത്. ഈ പൊയ്മുഖങ്ങൾ അഴിഞ്ഞുവീഴേണ്ടതുണ്ടെന്ന് നോവലിസ്റ്റ് അടയാളപ്പെടുത്തുന്നു. സ്വന്തം സ്വത്വം സ്വന്തം ശബ്ദം തന്നെ ആണെന്നുള്ള തിരിച്ചറിവ് വായനക്കാരിലേക്ക് കൂടി പകരാൻ എഴുത്തുകാരന് സാധിക്കുന്നു. ജാതിക്കോളങ്ങളിൽ മാത്രമൊതുങ്ങി നിൽക്കുന്നതല്ല കേരളത്തിലെ ജാതി പ്രതിസന്ധികൾ. തിരസ്‌കൃതരാവുന്നവർക്ക് സംഭവിക്കുന്ന പരിണാമങ്ങളും വ്യക്തമാക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിരിക്കുന്നു. ജാതിയുന്മൂലനത്തിനുള്ള വഴികൾവെട്ടാൻ വായനക്കാരനോട് നോവലിസ്റ്റ് ആഹ്വാനം ചെയ്യുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0