• Text
  • Text

KOLLAPPATTI DAYA

By : G. R. INDUGOPAN



Book : KOLLAPPATTI DAYA
Author: G. R. INDUGOPAN
Category : Short Stories, Rush Hours
ISBN : 9788126474172
Binding : Normal
Publishing Date : 28-04-2023
Publisher : DC BOOKS
Edition : 6
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹180.00 25% off





Book Summary

സാഹിതീയചിന്തയിലെ അംഗീകൃതമായ പല മര്യാദകളെയും കുടഞ്ഞുകളഞ്ഞുകൊണ്ട് ഈ ലോകത്തെ തിരുത്തിപ്പണിയാന്‍ വായനക്കാര്‍ക്കു പ്രേരണയാകുന്ന 16 കഥകളുടെ സമാഹാരം. നമ്മുടെ വിചാരമാതൃകകളിലും വിലയിരുത്തലുകളിലും ഒരു അട്ടിമറി ആവശ്യപ്പെട്ടുകൊണ്ട് ജൈവരാഷ്ട്രീയാധികാരത്തെ സാദ്ധ്യമാക്കുന്ന ജനസഞ്ചയത്തിന്റെ പ്രതിനിധികളും അവര്‍ക്കെതിരേ തിരിയുന്ന ജൈവാധികാരത്തിന്റെ പ്രതിനിധികളും നേര്‍ക്കുനേര്‍ വരുന്നു ഈ സമാഹാരത്തിലെ കഥകളില്‍. ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകകള്‍ തെളിഞ്ഞുകാണാവുന്ന, എന്നാല്‍ സന്ധി ചെയ്യാത്ത, കലാത്മകത പ്രകടിപ്പിക്കുന്ന ഉന്നതമൂല്യമുള്ള കഥകളുടെ സഞ്ചയമാണ് ജി.ആര്‍. ഇന്ദുഗോപന്റെ 'കൊല്ലപ്പാട്ടി ദയ'. ഇതു മലയാള ചെറുകഥയുടെ ആകാരഹ്രസ്വമെങ്കിലും അര്‍ത്ഥദീര്‍ഘമായ ചരിത്രത്തിലെ ഒരു വിച്ഛേദംകൂടിയാണ്.

WRITE A REVIEW

Product name: KOLLAPPATTI DAYA

Review title:



Your Ratings:

Your Message:




Book Reviews

  ജി.ആർ. ഇന്ദുഗോപൻ എന്ന ശാസ്ത്രജ്ഞൻ
By BOBIN SAJI GEORGE
ഭൗതികശാസ്ത്രത്തിലെ "ഡബിൾ സ്ലിറ്റ് " പരീക്ഷണം പോലെയാണ്, ജി.ആർ. ഇന്ദുഗോപന്റെ കഥകൾ. പുറമെനിന്ന് നോക്കുമ്പോൾ ഒന്നും, അടുത്ത് വന്നു നോക്കുമ്പോൾ മറ്റൊന്നും. പതിനാറു കഥകൾ ആണ് ഈ സമാഹാരത്തിൽ. പുസ്തകത്തിന്റെ പുറം പേജിൽ പറയുന്ന പോലെ ലോകത്തെ തിരുത്തിപ്പറയാൻ പ്രേരിപ്പിക്കുന്നവ. "ദാരിദ്രത്തിന് അതിർത്തികൾ ഇല്ല സാറേ , അതുകൊണ്ടു അതിനു രാജ്യമില്ല , ശത്രുക്കളും " മുനിയാണ്ടി എസ്. ഐ യോട് ഇത് പറയുമ്പോൾ ഇതുവരെ ഈ ലോകത്തു നടന്നിട്ടുള്ള എല്ലാ പിടിച്ചടക്കലുകൾക്കും നൽകുന്ന മുഖമടച്ചുള്ള ഒരു അടിയാണ്. നമുക്ക് എന്തിനെ ഒക്കെ കഥ ആക്കി മാറ്റാം എന്ന ചോദ്യത്തിന് "എന്തിനെയും" എന്ന ഉത്തരമാണ് ഈ സമാഹാരം . ഓരോ സംഭവങ്ങളെയും അതിന്റെ യുക്തിയോടെ എന്നാൽ ഫിക്ഷൻ എലെമെന്റോടെ ആണ് ഇവിടെ നമ്മുടെ മുന്നിൽ നിർത്തിയിരിക്കുന്നത്.' ഹേയ്, ഒരിക്കലുമില്ല" എന്നതിൽ തുടങ്ങി " ശെരിക്കും ഇങ്ങനെ ഒക്കെ സംഭവിക്കുമോ?" എന്നത് വരെ എത്താൻ ഉള്ള സ്വാതന്ത്ര്യം കഥാകാരൻ നമുക്ക് നൽകിയിരിക്കുന്നു . ഇവ രണ്ടിനുമിടയിലുള്ള ദ്വീപുകളും നമുക്ക് സ്വീകരികാം . പക്ഷെ, കഥാകാരൻ പറഞ്ഞു വെച്ച സത്യം , അത് സ്ഥിരമായി നിലനിൽക്കുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0