• Text
  • Text

KOMANGA

By : NANDANAN MULLAMBATH



Book : KOMANGA
Author: NANDANAN MULLAMBATH
Category : Poetry
ISBN : 9789353908829
Binding : Normal
Publishing Date : 12-02-2021
Publisher : DC BOOKS
Edition : 3
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹99.00 ₹110.00 10% off





Book Summary

ദേശത്തിലും പ്രദേശത്തിലും ദേശ്യഭാഷയിലും വേരുള്ള കവിതകള്‍. തുമ്പച്ചെടികളുടെ പടർച്ചപോലെ നാടൻ നർമ്മവും നന്മയും നൈസർഗ്ഗികതയും പൂത്തുനിൽക്കുന്ന കഥനത്തിന്റെയും കവിതയുടെയും പച്ചപ്പു നിറഞ്ഞ ചെറിയ ചില ഇടങ്ങൾ ഒരുക്കുന്ന കവിതയാണ് നന്ദനന്‍ മുള്ളന്പത്തിന്‍റെ കോമാങ്ങ‍. നല്ല ചുനയും ചുവയുമുള്ള നാട്ടു മൊഴിയില്‍ ഒരുക്കിയിരിക്കുന്ന 31 കവിതകള്‍.

WRITE A REVIEW

Product name: Komanga

Review title:



Your Ratings:

Your Message:




Book Reviews

  Poetry
By Ashuthosh B
Malayalam Kavitha

  Komanga
By Beena Balakrishnan
Malayalam Kavitha

  Komanga
By Beena Balakrishnan
Malayalam Kavitha

  നന്ദനവനഭൂവിൽ!
By suresh narayanan
കുഴൂര് നിർത്തിയേടത്തു നിന്ന് കൊട്ടിക്കയറുകയാണ് നന്ദനൻ 31 കവിതകളല്ല, 31 ചിന്തകൾ! അതാണ് കോമാങ്ങ 'എനിക്കിതൊരു കാൽവെപ്പ് പക്ഷേ മനുഷ്യരാശിക്കൊരു കുതിച്ചു ചാട്ടം!' എന്ന് വർഷങ്ങൾക്ക് മുമ്പ് നീൽ ആംസ്ട്രോങ്ങ് എഴുതിയ കവിതയെ അയാൾ മൂർച്ച(ച്ഛ)കൂട്ടി കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നു. അറിയാതെ പോലും അതിൻറെ ചിറകിൽ സ്പർശിക്കരുതേ! നിങ്ങളെയത് ആഴത്തിൽ മുറിവേൽപ്പിച്ചു കളയും! നമ്മുടെ പാവം വിഹായസ്സിലേക്ക് അമ്പുകൾ അയച്ചുകൊണ്ട് ഉടനീളം പൊട്ടിച്ചിരിക്കുന്നു നന്ദനൻ. ദാവീദിനെ പോലെയുള്ള വരികൾ തലച്ചോറിലൂടെ കടന്നു പോകുമ്പോൾ ഗോലിയാത്തുകളായി മാറുന്ന മാന്ത്രികത! ഒന്നാം ക്ലാസ് വിദ്യാർത്ഥിക്കു മുതൽ ഒന്നാം ക്ലാസ് നിരൂപകനു വരെ ഇതിൽ കയറിയിറങ്ങി നടക്കാം! അൽഭുതം കൂറാം! രുചിക്കാം, രമിക്കാം, രസിക്കാം! 'എൻറെ നാട്ടാരുടെ നാവുകളിലുണ്ട് കവിത. അതു മോഷ്ടിക്കുന്ന ഒരു പാവം കളളൻ മാത്രമാണു ഞാൻ' എന്നയാൾ പറയാതെ പറയുന്നുണ്ട്. പെണ്ണുങ്ങളേ, നിങ്ങൾ നെല്ലുചിക്കിക്കോണ്ട് ബർത്താനം പറയുമ്പോ, അടുത്ത മരക്കൊമ്പിൽ ചാഞ്ഞിരുന്നു നിങ്ങളെ നോക്കുന്ന കാക്കയെ ഒന്ന് സൂക്ഷിച്ചോളോ! അത് നന്ദനനായിരിക്കും! ആണുങ്ങളേ, നിങ്ങള് മോന്തിക്ക് പണീം നിർത്തി ഷാപ്പിലേക്ക് മോന്താൻ പോകുമ്പോ എതിരെ സൈക്കിളിൽ വരണ ആളെ ഒന്ന് ശ്രദ്ധിച്ചോളോ! അതും നന്ദനനായിരിക്കും! പുസ്തകം മടക്കി വയ്ക്കുമ്പോൾ നാൽപ്പത്തിയഞ്ചാം പേജിലെ കണ്ണേട്ടനെ പോലെ നമ്മളും പറയും ; കവിത മരിച്ചിട്ടില്ല.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0