• Text
  • Text

KUNJU KAARYANGALUDE ODEYTHAMPURAN

By : ARUNDHATI ROY



Book : KUNJU KAARYANGALUDE ODEYTHAMPURAN
Author: ARUNDHATI ROY
Category : Novel, Translations, Women's writing
ISBN : 9788126429165
Binding : Normal
Publishing Date : 20-02-2026
Publisher : DC BOOKS
Edition : 20
Number of pages : 400
Language : Malayalam
Paper Back

Publisher: DC BOOKS
₹432.00 ₹480.00 10% off





Book Summary

കേരളത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിശ്വസാഹിത്യകൃതി. 1997-ലെ ബുക്കര്‍ പ്രൈസ് നേടിയ "God of Small Things" മലയാളത്തില്‍.

WRITE A REVIEW

Product name: KUNJU KAARYANGALUDE ODEYTHAMPURAN

Review title:



Your Ratings:

Your Message:




Book Reviews

  കുഞ്ഞുകാര്യങ്ങളുടെ ഒടെതന്പുരാന്
By Renjan Pillai
ആഖ്യാനത്തില് അതീവസൂക്ഷ്മത പുലര്ത്തുന്ന അപൂര്വ്വം എഴുത്തുകാരിലൊരാളാണ് അരുന്ധതി റോയ്. ഇംഗ്ലീഷ് ഭാഷയില് അവര് തീര്ത്ത ഇന്ദ്രജാലം അതുപോലെ മലയാളത്തിലേക്ക് പ്രിയ എ എസ് മൊഴിമാറ്റിയിരിക്കുന്നു.

  A Must read...
By Jibin Willy
I have read this book many times in the last few years and this is a book which I love to read again and again.It is one among the most beautiful novels I ever read...???? The story revolves around two kids who lives in an orthodox christian family in Kerala.The story revolves around their lives between the period of 1969 to 1993.There are many other characters in the novel which we have come across atleast once in our life.The story is narrated in a non linear manner which improves the beauty of the novel. The book speaks more than what the story is about.The social and political scenarios which were present in the villages of kerala around 50 years is perfectly portrayed in the book.There are ideas about communism which was growing in kerala back in 1970s. There are different emotions throughout the story.There are elements of love and lust which are used by the author throughout the novel which gives it a different flavour of beauty.This is a book which may have different interpretations based on how the reader understands the book.I really appreciate the author for writing such a beautiful book. There is no wonder why this book won Booker prize in 1997... I really loved this book and I recommend this book to all those who want to read something different from the usual type of novels...

  കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ. നഷ്ടങ്ങളുടെയും.
By PRASEED BALAKRISHNAN
"അയ്മനത്ത് റാഹേൽ തിരിച്ചെത്തിയപ്പോൾ മഴപെയ്യുകയായിരുന്നു. നിറയൊഴിക്കും പോലെ, ശരശരാ ഒച്ചയോടെ , ഇളകിയ മണ്ണിനെ ഉഴുതുമറിച്ചുകൊണ്ടിരുന്നു ചരിഞ്ഞ വെള്ളിക്കയറുകൾ. ചെവിക്ക്മീതെ താഴ്ത്തിവച്ച തൊപ്പിയെന്നപോൽ കുന്നുംപുറത്തെ പഴയ വീടിന്റെ കുത്തനെയുള്ള ത്രികോണാകൃതിയുള്ള മേൽക്കൂര ...." ഇത് പോലൊരു മഴയിൽ, ഈ പഴഞ്ചൻ വീടിന്റെ മേൽക്കൂരയ്ക്ക് കീഴിൽ തുടങ്ങുന്നു, ഇവിടെ അവസാനിക്കുന്നു , വരികളിൽ, വാക്കുകൾക്കിടയിലെ അക്ഷരങ്ങളിൽ, അവയ്ക്കിടയിലെ അകലങ്ങളിൽ വരെ ദൃശ്യ സമ്പന്നമായ , അയ്മനത്തിന്റെ മണ്ണിൽ നിന്ന് വിശ്വസാഹിത്യത്തിന്റെ നെറുകയിലെത്തിയ, സങ്കടങ്ങളുടെ വൈവിധ്യം നിറഞ്ഞ കഥ. കുഞ്ഞു കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാൻ. നഷ്ടങ്ങളുടെ ഒടേതമ്പുരാൻ. ഇത്രമേൽ ഹൃദ്യമായ പുസ്തകത്തിൻ വിവർത്തനം സമ്മാനിച്ച DC ബുക്ക്സിനും, അക്ഷീണം പ്രയത്നിച്ച് 'കോട്ടയം സൗന്ദര്യം' നിറച്ച് തൂവി അതിമനോഹരമായ ആസ്വാദനം സാധ്യമാക്കിയ പ്രിയ എ എസിനും നന്ദി പറഞ്ഞാൽ തീരില്ല. ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നപോലെ, "ഇതുപോലെ ഇത് മാത്രമേ കാണൂ. ഇനിമേലുണ്ടാവില്ല ഒരു കഥ പറച്ചിലും".

  The Book of Losses
By Abhirami S R
It wasn't easy. The angst, the pressure, the despair, the sadness, the pain. I knew what it meant to be Ammu. I knew what it meant to be Rahel. I knew what it meant to be Velutha as well. I read them, I felt them, I heard them, I saw them, I touched them. And I became them. Slowly but eventfully I melted with the pieces that built them. Shattered pieces. Shattered pieces of a lost soul wandering in the river like a broken log. It was difficult for me to read the book. The pain - the sudden but longing pain in the heart killed me. Killed me each time I read it. Killed me each time I turned a page. I was killed and I was reborn. I was reborn again in the final chapter, in the final page when Ammu said "naley". "Tommorrow". Not today. Not today I die. Not today it ends. That "naley" Ammu whispered kept me alive - kept me alive to read and re-read re-re-read the book again and again and again.. Why am I so obsessed with this book? I asked myself. "Its not a book, its life" - the id (or ego probably) said. A life that comes alive each time I read it. A life that grows in me. A life which is mine as well. The loud stillness that fills the pages, the shattered pieces of a story that comes around as a gigsaw puzzle, the misspelled words, the head turned phrases and sentences that buzzed in the twin egg, the grey tone of the mood, the rain, the river, the garden, the boat, the smell, the touch, the heat, the heart, the madness, the despair - all were mine too. Nothing goes right and nothing will be right - and thats the beauty of the God of Small Things. You need not be it to feel it!

  ഇമ്മിണി ബല്യ ഒടേതമ്പുരാൻ.
By Sreelakshmi TR
????നോവൽ:കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ ????രചന:അരുന്ധതി റോയി "നമ്മുടെ സ്വപ്നങ്ങളെല്ലാം നിയന്ത്രിക്കപ്പെട്ടവയാണ് നമ്മൾ നങ്കൂരമില്ലാതെ, കാറ്റും കോളുമുള്ള കടലിലൂടെ യാത്ര ചെയ്യുകയാണ്. ഒരിടവും നമ്മളുടേതല്ല നമ്മളൊരിക്കലും കരയ്ക്കടുക്കാൻ പോകുന്നില്ല." അക്ഷരനഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവൽ. 23 വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുന്ന റാഹേലിലൂടെയാണ് കഥാചിത്രം ഇതൾ വിടരുന്നത്. എസ്തപ്പാനും സോഫിമോളും മാർഗരറ്റും അമ്മുവും ചാക്കോയും അങ്ങനെ ഒരു വലിയ കഥാപാത്രധാരതന്നെ നോവലിലുണ്ട്. കുട്ടികളുടെ ചിന്താലോകത്തിലൂടെ പ്രണയവും വിരഹവും മരണവുമെല്ലാം നോവലിൽ കടന്നുവരുന്നു. ബന്ധങ്ങളുടെ ആഴവും സംഘർഷങ്ങളും അതി വിദഗ്ധമായി നോവലിസ്റ്റ് വരച്ചിടുന്നു. ഭൂതകാലവും വർത്തമാനകാലവും പരസ്പരം കോർത്തിണക്കി, നാട്ടുഭാഷയുടെ ലാളിത്യത്തോടെ കഥപറയുന്ന പാലിയണ്ട്രോമിക്നോവലാണിത്. മലയാളം എന്ന പാലിയണ്ട്രോമിക് വാക്കുപോലെ അവസാന അധ്യായം വായനക്കാരന് ആദ്യ അധ്യായമായി വായിച്ചുതുടങ്ങാവുന്ന സവിശേഷത നോവലിനുണ്ട്. സദാചാര വ്യവസ്ഥകളെ ലംഘിച്ചുള്ള അമ്മുവിന്റെയും വെളുത്തയുടെയും പ്രണയവും പ്രണയേതര സംഭവങ്ങളുമാണ് നോവലിന്റെ പ്രധാന ഇതിവൃത്തം. സമൂഹത്തിൻറെ കാപട്യമുഖത്തിനെതിരെ ശബ്ദിക്കുന്ന 'തുറന്ന നാടകം' എന്നു നോവലിനെ വിശേഷിപ്പിക്കാം.കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പു രാനായി കുട്ടികളുടെ മനസ്സിലാഴത്തിൽ പതിയുന്ന 'വെളുത്ത' എന്ന കഥാപാത്രം വായനക്കാരെ കണ്ണീരില്ലാതെ കരയാൻ പഠിപ്പിക്കുന്നു. മീനച്ചിലാറിന്റെ തീരങ്ങൾ കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാനെ ഇന്നും തേടുന്നുണ്ടാവാം. മായാത്ത ഓർമകളുടെ നീറുന്ന ഓളങ്ങളുമായി.. വിവർത്തനം:പ്രിയ.എ.എസ്

  എന്റെ ഒടേതമ്പുരാൻ
By Manasi Daivani
അരുന്ധതി റോയിയുടെ ബുക്കർ പ്രൈസ് നേടിയ നോവൽ, എക്കാലത്തും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. റാഹേൽ, എസ്ത്തപ്പാൻ തുടങ്ങിയ കഥാപ്പാത്രങ്ങളെ മുൻനിർത്തി ചരിത്രത്തെകൂടി വിവരിക്കുന്ന നോവലാണിത്. അയ്മനത്തെ ഒരു ക്രിസ്ത്യൻ കുടുംബത്തെ മുൻനിർത്തി തലമുറകളുടെ ചരിത്രത്തെ അരുന്ധതി റോയ് പ്രതിപാദിക്കുന്നുണ്ട്. റാഹേൽ, എസ്തപ്പാൻ, അമ്മു, സോഫി മോൾ, ചാക്കോ, വെളുത്ത, ബേബികൊച്ചമ്മ, മാമ്മാച്ചി തുടങ്ങിയ കഥാപ്പാത്രങ്ങളിലൂടെ അയ്മനമെന്ന പ്രദേശത്തെയും, മീനച്ചിലാറിനെയും, കോട്ടയത്തെയും കേന്ദ്രമാക്കി ജാതിവ്യവസ്ഥയെയും, വ്യക്തിബന്ധങ്ങളെയും വളരെ മനോഹരമായി വിവരിക്കുന്നുണ്ട്. കുറെ കാലത്തിന് ശേഷം, റാഹേൽ അമേരിക്കയിൽ നിന്നും നാട്ടിലേക്ക് വരികയും റാഹേലിന്റെ ഓർമ്മകളിലൂടെ കഴിഞ്ഞകാലത്തെ അനുഭവങ്ങൾ വായനക്കാരുടെ മുന്നിൽ വിവരിക്കുകയും ചെയ്യുന്നുണ്ട്. ഇരട്ട സഹോദരങ്ങളായ റാഹേലും എസ്തപ്പാനും കുറെ കാലത്തിന് ശേഷം കണ്ടുമുട്ടുമ്പോൾ ഉണ്ടായ മാറ്റത്തെ വിവരിക്കുന്നതിലൂടെ മൂന്ന് തലമുറയിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. മനുഷ്യനെ മാറ്റിനിർത്തി ജാതിയുടെ പേരിൽ അതിക്രൂരമായി അധികാരത്തിന്റെ ദുർവിനിയോഗത്തിൽ മരിക്കുന്ന വെളുത്തയാണ് ഒടേതമ്പുരാൻ. യൂറോപ്പിലെ മാർഗരറ്റ് കൊച്ചമ്മയുടെയും ചാക്കോയുടെയും പ്രണയത്തെ ആഘോഷിച്ചവർ ഒരുമിച്ചു വളർന്ന അമ്മുന്റെയും വെളുത്തയുടെയും പ്രണയം വർഗീയ കൊലപാതകത്തിലേക്ക് നയിക്കുകയാണ് ചെയ്തത്. മനുഷ്യന്റെ എല്ലാ വികാരങ്ങളെയും അതിമനോഹരമായി ഉൾകൊള്ളിച്ചിട്ടുണ്ട്. എക്കാലത്തെയും വായനക്കാരുടെ ഉള്ളിൽ ഒടേതമ്പുരാൻ ഒരു വിങ്ങലായി അവശേഷിക്കും.

  കുഞ്ഞികാര്യങ്ങൾ
By Narayanan Kutty KM
കുഞ്ഞി കുഞ്ഞി കാര്യങ്ങളിൽ ശ്രദ്ധ ക്ഷണിക്കുന്ന ഈ പുസ്തകം, ചെറിയ കുറച്ചു നിമിഷങ്ങൾ നമ്മളെ എങ്ങനെയെല്ലാം ബാധിക്കും എന്ന് തുറന്നെഴുത്തുന്നു. "ഇല്ല" എന്നു പറയുന്ന ജാതി വിവേചനവും, രാഷ്ട്രീയ അരാജകത്വവും ഇവിടെ ശക്തമായി ഇല്ലെങ്കിൽ കൂടിയും, അതിന്റെ ചെറിയ ആക്രമണങ്ങൾ ഒക്കെ നമ്മളെ എങ്ങനെയൊക്കെ ബാധിക്കുമെന്നു അരുന്ധതി റോയ് വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്. 23 വർഷങ്ങൾക്ക് ശേഷം, കണ്ടുമുട്ടുന്ന റാഹേലും എസ്തറും, കൊറേ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന ചാക്കോയും മർഗ്ഗരെറ്റും അങ്ങനെയുള്ള കണ്ടുമുട്ടലുകളും. അമ്മുവിന്റെ മുപ്പത്തിയൊന്നാം വയസ്സിലെ അകാല മരണം. അമ്മുവിന്റെ കാമുകനും, അവരുടെ വീട്ടിലെ ജോലിക്കാരനുമായ വെളുത്തയുടെ ദാരുണ മരണം,ചാക്കോയുടെ മകൾ സോഫിയുടെ മരണം. അങ്ങനെ കുറച്ചു മരണങ്ങളിലൂടെയും, കണ്ടുമുട്ടലുകളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്. കഥാപറയുന്നതും ഈ തരത്തിൽ തന്നെയാണ്. ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ ലോകം നൽകി വളരെയധികം സൂക്ഷമായിട്ടാണ് കഥ പറഞ്ഞുവച്ചത്. ഇതൊക്കെത്തന്നെയാണ് പുസ്‌തകത്തിനു ആഗോളപ്രസക്തി. ലഭിക്കാൻ കാരണമായതും. മഴയത്ത് ആരെങ്കിലും കുടചൂടി നടക്കുന്നത് കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് ഈ പുസ്‌തകമാണ്. എന്തുകൊണ്ടാണ് അങ്ങനെ എന്നു ചോദിച്ചാൽ എനിക്ക് ഉത്തരമില്ല . പക്ഷെ എന്തോ അങ്ങനെ ഒരു ഓർമ ഈ പുസ്തം എനിക്ക് സമ്മാനിച്ചിട്ടുണ്ട്. നമ്മൾ കാണാതെ പോവുന്ന കുറച്ചു നിമിഷങ്ങളെ ചുറ്റിപറ്റി കഥാപറയുന്നത്കൊണ്ടാവും ചിലപ്പോ. എന്റെ കാര്യത്തിൽ എസ്‌തറിനെയും റാഹേലിനെയും പോലെ രണ്ടു കുട്ടികൾ ഉള്ളതുകൊണ്ടാവും. (ഇരട്ടക്കുട്ടികൾ അല്ല) എസ്‌തറിനെയും റാഹേലിനെയും പോലെ എന്റെ ഇരുവരും അത്രക്കും ഇണചേർന്നാണ് നിൽക്കുന്നെ. അങ്ങനെ അനവധി കാര്യങ്ങൾ കൊണ്ടു ഈ പുസ്തം എന്റെ ജീവിതത്തിനെ സ്വാധിനിക്കുന്നു. തലകെട്ടിൽ സൂചിപ്പിച്ചപോലെ കുഞ്ഞികാര്യങ്ങൾ ആണ് ചർച്ചാവിഷയം. ഒരുപാട് നഷ്ടങ്ങളും അതിനിടയിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും അതാണ് പുസ്തകത്തിന്റെ ആകെത്തുക. ~Narayanan Kutty KM

  കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ (അരുന്ധതി റോയ് / പ്രിയ എ എസ് )
By Fayeda Tk
ഞാനിതെഴുതുന്നത് സെപ്റ്റംബർ 30നാണ്. ഇന്ന് ലോക പരിഭാഷാദിനം. ഇന്നേവരെ വായിച്ചിട്ടുള്ളവയിൽ ഏറെ മനോഹരമായ പരിഭാഷ ഏതെന്നു ചോദിച്ചാൽ God of small things എന്ന അരുന്ധതി റോയിയുടെ ആദ്യത്തേതും എക്കാലത്തെയും മികച്ചതുമായ നോവലിന്റെ മലയാള പരിഭാഷ 'കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ ' (പ്രിയ എ എസ്) എന്നല്ലാതെ മറ്റൊരുത്തരമില്ല. അത്ര മനോഹരമായ പുസ്‌തമായതിനാലാണ്. സത്യം പറയട്ടെ, വായനക്കിടയിൽ, അത്ഭുതംകൂറി ഞാൻ പലയിടങ്ങളിലും നിന്നുപോയി, ചില വാക്യങ്ങൾ പലയാവർത്തി വായിച്ചു, മനസ്സിലുരുവിട്ടു. ഓരോ വാക്യങ്ങളും ഒറ്റയ്‌ക്കോരോ കഥകളാണ്. കഥയ്ക്കുള്ളിലെ കവിതകളാണ്. അത്ര മനോഹരമാണ് എഴുത്തും, തർജ്ജമയും. കഥയെഴുത്തുകൾക്കൊണ്ട് വായനക്കാരെ അമ്പരപ്പിക്കുന്ന പ്രിയ എഴുത്തുകാരി നോവലിനെ മനസ്സറിഞ്ഞു നമ്മൾക്കായി തർജ്ജമ ചെയ്ത് പകർത്തിയെഴുതിയിരിക്കുന്നു എന്നേ തോന്നൂ. എസ്തയുടെയും റാഹേലിന്റെയും കൂട്ടത്തിലൊരാളായി മാറാനും, അമ്മുവും വെളുത്തയും കണ്ടുമുട്ടുമ്പോൾ വഴിക്കണ്ണായി മാറാനും നമുക്ക് കഴിയുന്നത് മറ്റെന്തുകൊണ്ടാണ് !


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0