• Text
  • Text

MURINGA VAAZHA KARIVEPPU

By : ANITHA THAMPI



Book : MURINGA VAAZHA KARIVEPPU
Author: ANITHA THAMPI
Category : Poetry, Rush Hours , Review Books, Women's writing
ISBN : 9789357320306
Binding : Normal
Publishing Date : 30-03-2023
Publisher : DC BOOKS
Edition : 1
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹115.00 ₹150.00 23% off





Book Summary

തന്നോടും ലോകത്തോടും ഒരേ മട്ടിൽ മിണ്ടുന്ന, ലോകത്തെ തന്നിലേക്കും തന്നെ ലോകത്തിലേക്കും ഒരുപോലെ പരിഭാഷപ്പെടുത്തുന്ന കവിതകളാണ് അനിത തമ്പിയുടേത്. അത് തന്നെയും ലോകത്തെയും ഭാഷകൊണ്ട് കെട്ടുകയും അഴിക്കുകയും ചെയ്യുന്നു. ദേശവും കാലവും വസ്തുക്കളും ഓർമ്മകളും കലർന്ന് പലതരം അടയാളപ്പെടലുകൾ ഉണ്ടാക്കുന്നു. അനിത തമ്പിയുടെ സ്വന്തം കവിതകളും പരിഭാഷാ കവിതകളും അടങ്ങുന്ന സമാഹാരം.

WRITE A REVIEW

Product name: Muringa Vaazha Kariveppu

Review title:



Your Ratings:

Your Message:




Book Reviews

  നിറം മണം രുചി
By Surya Pradeep
പണ്ട് പണ്ട് വളരെ പണ്ടേക്ക് അല്ലാത്ത ഒരു യാത്ര പോകാൻ തയ്യാറേടുക്കുമ്പോൾ ഞാനും നിങ്ങളും ഒക്കെ ഏതെങ്കിലുമൊരു പച്ചപ്പിലും മുരിങ്ങച്ചോട്ടിലും വഴിവക്കിലും എത്തിപ്പെടും . അവിടെ നിന്നുള്ള അനേകം കാഴ്ച്ചകളെ ഇന്ന് ജീവിതത്തിന്റെ ഉൾക്കാഴ്ച്ചകളായി പരിണാമപ്പെടുത്തുവാൻ അനിത തമ്പിയുടെ "മുരിങ്ങ വാഴ കറിവേപ്പ് "എന്നാ കവിതസമാഹാരത്തിന് കഴിയുന്നുണ്ട് . മുപ്പതിലധികം കവിതകൾ തഴച്ചും പടർന്നും വരണ്ടും നിൽക്കുന്ന ഈ പുസ്തകത്തിൽ എഴുത്തുകാരി തെരഞ്ഞെടുത്ത ബിംബങ്ങൾ കൊണ്ട് തന്നെ കവിത മികവ് പുലർത്തുന്നു. ചിരിക്കുന്ന മുരിങ്ങപൂവിലേ പ് രാന്തി പെണ്ണിനേയും അടിമുടികീറിയ വാഴയിലും കറിവേപ്പിലും പെൺ ജീവിതഭൂപട രേഖകൾ തലങ്ങും വിലങ്ങും കുരുക്ക് വീണ് അയയുന്നതും മുറുകുന്നതും കാണാം.മുരിങ്ങപ്പൂത്തോരൻ, പിണ്ടിപ്പച്ചടി, കറിവേപ്പിലക്കറി തുടങ്ങിയവ രുചിച്ചും മണത്തും പോകുമ്പോൾ അമ്മയോ മുത്തശ്ശിയോ വെക്കുന്ന കൂട്ടാൻ ഓർമ്മവരും.അപൂർവമായി ചിലരിൽ അച്ഛന്റെ നളപാചകത്തിന്റെ സ്മരണകളും. " വഴിനടപ്പിനെ പറ്റി "(കവിത ) പറയുമ്പോൾ 1893 ലേ ഒരു വില്ലുവണ്ടിയൊച്ച വായനയിൽ തലയുയർത്തുന്നു. ചിരിയുടെ പല ഭാവങ്ങൾ പല കവിതകളിലും തെളിഞ്ഞു മങ്ങിയും കടന്നുപോകുന്നു. "കരഞ്ഞുകരഞ്ഞുണ്ടായ കടലേ ചിരിച്ചുചിരിച്ചു വറ്റിപ്പോകല്ലേ " എന്ന് രണ്ട് വരിയിൽ പറയുമ്പോൾ ജനനവും മരണവും, ദുഃഖവും സുഖവും, നിരാശയും ആശയുമെല്ലാം ഉള്ളിൽ വേലിയേറ്റം സൃഷ്ട്ടിക്കുന്നു. ഒരു പ്രപഞ്ചത്തെയും ആഗോളമായൊരു പച്ചജീവിതത്തെയും കവിതകളിൽ ഉടനീളം ചാലിച്ചു വെക്കാൻ കവി മനസ്സുവെക്കുന്നത് വായനയിലൂടെ ചിന്തയുടെ മുളപൊട്ടൻ ഉതകുന്നതാണ്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0