• Text
  • Text

NEURO AREA

By : SIVAN EDAMANA



Book : NEURO AREA
Author: SIVAN EDAMANA
Category : Novel, Crime Thrillers
ISBN : 9789354321429
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 16
Number of pages : 272
Language : Malayalam
Paper Back

Publisher: DC BOOKS
₹299.00 ₹340.00 12% off





Book Summary

ശാസ്ത്രം എത്തിനില്ക്കുന്ന യാഥാർത്ഥ്യത്തിന്റെ സാധ്യതകളുമായി ഭാവനയെ കൂട്ടിയിണക്കുന്ന ന്യൂറോ ഏരിയയുടെ പരീക്ഷണശാലയിൽ സയൻസ് ഫിക്ഷനും ത്രില്ലറും സംയോജിക്കുന്നു. Winner of the DC Books Crime Fiction Novel Competition 2020

WRITE A REVIEW

Product name: Neuro Area

Review title:



Your Ratings:

Your Message:




Book Reviews

  neuro area
By Rajesh UR
ആദ്യമായി ശ്രീ.ശിവന്‍ എടമനയ്ക്ക് അഭിനന്ദനങ്ങള്‍. ഏറെ ക്കാലത്തിനുശേഷം വായിച്ച വളരെ നല്ലൊരു ക്രെെതില്ലര്‍..ആദ്യാവസാനം വായനക്കാരെ മുള്‍ മുനയില്‍ നിരത്തുന്ന എഴുത്ത്. ഇനിയും ഇദ്ദേഹത്തില്‍ നിന്നും മികച്ച രചനകള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍.

  Awesome
By MUHAMMED LUFAN P
Good to read. Various type of chrime fiction

  ????????
By Anusree sanal
????????

  ന്യൂറോ ഏരിയ
By Reshma Pradeep
ന്യൂറോ ഏരിയ - ശിവൻ എടമന I think therefore I am... ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ഹോസ്പിറ്റലായ സതേൺ ഹെൽത്ത്‌ കെയർ ഹോസ്പിറ്റൽ ചെയർമാൻ രാഹുൽ ശിവശങ്കർ റോഡ് ആക്‌സിഡന്റ് ആയി ഗുരുതര അവസ്ഥയിൽ ഹോസ്പിറ്റലിൽ എത്തുന്നു. കോമയിൽ കിടക്കുന്ന രാഹുലിനെ ഡോക്ടർ ലൂക്ക ഏരിയ 51 ആയി അറിയപ്പെടുന്ന ന്യൂറോ ഏരിയയിലേക്ക് മാറ്റുന്നു. അവിടേക്ക് ഡോക്ടർ ലൂക്ക, സിസ്റ്റർ താര എന്നിവർക് മാത്രമേ പ്രവേശനം ഉള്ളൂ. തൊട്ടടുത്ത ദിവസം ആ ഓപ്പറേഷൻ ചെയ്ത ഡോക്ടർ ഡേവിഡ് ലൂക്ക വെടിയേറ്റ് മരിക്കുന്നു. പിന്നാലെ ഓപ്പറേഷൻ അസ്സിസ്റ്റ്‌ ചെയ്ത നേഴ്സ് താര തന്റെ മുറിയിൽ അതി ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ന്യൂറോ ഏരിയയിലേക്ക് പ്രവേശിക്കാൻ ഉള്ള അനുവാദം ജൂനിയർ ഡോക്ടർ മീനാക്ഷിയ്ക്ക് ലഭിക്കുന്നു. വൈകാതെ തന്നെ ഡോക്ടർ മീനാക്ഷിയ്ക്ക് നേരെ വധശ്രമം ഉണ്ടായെങ്കിലും അവർ രക്ഷപെട്ടു. അന്വേഷണം ഡോക്ടർ മീനാക്ഷിയിലേക്ക് നീളുമ്പോൾ കഥ ഉദ്വേഗഭരിതമാകുന്നു. പക്ഷേ ആ കൊലയാളി മീനാക്ഷിയാണോ? അതോ മാറ്റാരെങ്കിലുമോ? വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തികൊണ്ട് അവസാന അധ്യായം വരെ എത്തിക്കാൻ എഴുത്തുകാരന് സാധിച്ചു. മീനാക്ഷി, ദിനകരൻ, ഡോക്ടർ രാഹുൽ ശിവശങ്കർ, സിസ്റ്റർ താര, ഡോക്ടർ ഡേവിഡ് ലൂക്ക, ഡോക്ടർ ലളിത മഹാദേവി, പിംഗള എന്നീ ശക്തമായ കഥാപാത്രങ്ങളെ വളരെ ശ്രദ്ധയോടെ രൂപപ്പെടുത്തിയതായി കാണാം. ചാറ്റ് ജിപിറ്റി പോലുള്ള നിർമിത ബുദ്ധി വെല്ലുവിളിയായി നിൽക്കുന്ന നൂതന സാങ്കേതിക വിദ്യയുടെ അപകടസാധ്യതയുള്ള കാലഘട്ടത്തിലാണ് ഈ കൃതിയുടെ അനിവാര്യത. അതുകൊണ്ട് തന്നെയാണ് സാധാരണ ക്രൈം ത്രില്ലർ ഫിക്ഷൻ നോവലിൽ നിന്നും ഇത് വ്യത്യസ്തമാകുന്നത്. മൈൻഡ് അപ്ലോഡിങ്, ബ്രെയ്ൻ അപ്ലോഡിങ്, അതുപോലെ മരണത്തെ അതിജീവിക്കാൻ സാധ്യമാവുന്ന മഹാമൃത്യുഞ്ജയവിദ്യ എന്നിങ്ങനെയുള്ളവ ശാസ്ത്രത്തെ പിൻപറ്റി ഈ നോവലിൽ പരാമർശിച്ചിരിക്കുന്നു. രാഹുൽ ശിവശങ്കർ എന്ന വ്യക്തിയുടെ ജീവിതവും, ചെറുപ്പം തൊട്ട് അയാൾ കടന്നു പോയ തിക്താനുഭവങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളും ആരെയും സ്പർശിക്കുന്നവയാണ് . അപകടം മണത്തറിഞ്ഞ് കാലേ കൂട്ടി കാര്യങ്ങൾ ചെയ്തു വെക്കാനുള്ള രാഹുലിന്റെ ദീർഘവീക്ഷണം വായനയുടെ അവസാന ഘട്ടത്തിൽ നമ്മളെ അദ്ഭുതപെടുത്തും. മനുഷ്യൻ എന്നാൽ ഒരു കൂട്ടം ന്യൂറോണുകൾ ആണെന്നാണ് ഡോക്ടർ ഡേവിഡ് ലൂക്ക പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടിൽ നിന്നും മാറി കഥാപാത്രങ്ങളുടെ വീക്ഷണകോണിൽ കഥ പറഞ്ഞ രീതി എന്നെ ഒരുപാട് ആകർഷിച്ചു. അഗതാ ക്രിസ്റ്റി യുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസി ബുക്സ് നടത്തിയ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ നോവൽ എന്തുകൊണ്ടും അതിന് അർഹതപെട്ട ഒന്നുതന്നെയാണ്. രേഷ്മ കെ പ്രദീപ് #ചിലത്എഴുതണം #ഒരുപാട് വായിക്കണം #ഒരുപാട് യാത്ര പോകണം

  കിടിലോകിടിലം
By RAHUL MV
അടിപൊളി നോവല്‍,ഒരു സിനിമ കണ്ടുതീര്‍ത്ത ഫീല്‍.



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0