• Text
  • Text

ORU THERUVINTE KATHA

By : POTTEKKAT S K



Book : ORU THERUVINTE KATHA
Author: POTTEKKAT S K
Category : Novel
ISBN : 8171305792
Binding : Normal
Publishing Date : 30-03-2026
Publisher : DC BOOKS
Edition : 48
Number of pages : 360
Language : Malayalam
Paper Back

Publisher: DC BOOKS
₹378.00 ₹420.00 10% off





Book Summary

രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ശവക്കുഴിയിൽ, പട്ടടയിൽ അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടപ്പെടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.

WRITE A REVIEW

Product name: ORU THERUVINTE KATHA

Review title:



Your Ratings:

Your Message:




Book Reviews

  മനുഷ്യനൊപ്പം
By Achamma Mani
നമ്മുടെ നോവല് പാരന്പര്യത്തിലെ നാഴികക്കല്ലാണ് ഇൌ പുസ്തകം.

  സാധാരണക്കാരുടെ അസാധാരണമായ നോവല്‍
By satheesh mv
കോഴിക്കോടിന്റെ ചരിത്രം സാമൂതിരിമാരുടെ കഥകള്‍മാത്രമല്ല, അത് അസംഖ്യം തെരുവുകളുടെ കഥകൂടിയാണെന്ന് മനസ്സിലാക്കിതരുന്ന പുസ്തകം

  ജീവിതം ഇങ്ങനെയും കടന്നുപോവും
By Jishnu tp
ജീവിതത്തെ നിറം കൂട്ടി വർണപ്രപഞ്ചം തീർക്കുന്നതിനു പകരം പച്ചയായ ജീവിതാവിഷ്കാരം നടത്തുകയാണ് എസ് കെ നോവലിൽ ചെയ്യുന്നത്.കഥാ പാത്രങ്ങളെ അവതരിപ്പിക്കുകയല്ല അവരെ ജീവിപ്പിച്ച് ചൂരു ചൂടും അനുഭവവേദ്യമാക്കി മാറ്റുന്നു ഇവിടെ.മിഠായി തെരുവിലെ ഒരു കാലത്തെ ജീവിതത്തെ കാലാതീതമായി അതിലെ കഥാപാത്രങ്ങളെ ജീവിപ്പിക്കുന്നു.ദാരിദ്രവും അരഷ്ടിതാവസ്ഥകളും,വിശപ്പും,തെരുവു ജീവിതങ്ങളിലെ ചതിയും,നിഷ്കളങ്കതയും,ശുദ്ധരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിത സന്ധികളിലൂടെ എഴുത്തുകാരൻ എത്തിനോക്കുന്നു. കൃഷ്ണക്കുറുപ്പെന്ന മഞ്ഞപത്ര വിൽപനക്കാരന്റെ ഒരു പ്രഭാതത്തിലൂടെ,ചട്ടുകാലൻ അന്ത്രുവിന്റെ തീകായലിലൂടെ ആരംഭിക്കുന്ന നോവൽ കാലത്തിന്റെ കുത്തൊഴുക്കിലെ തെരുവിൽ ജീവിച്ചു മരിക്കുന്ന ഒരു കൂട്ടം നിസ്വവർത്തിന്റെ ചരിത്രം കാണിച്ചുതരുന്നു.പച്ചില ശേഖരിക്കുന്ന ഓമഞ്ചിയും,തന്റെ മകളെ നല്ലരീതിയിൽ പഠിപ്പിക്കാൻ ആഗ്രഹിച്ച് വിധിവൈപരീതം നേരിടുന്ന കൃഷ്ണനും,തെരുവോരങ്ങളിൽ ജീവിച്ചു മരിക്കുന്ന ആയിഷയും,തന്റെ സമ്പാത്യം അപഹരിക്കപ്പെട്ടതിൽ മനം നൊന്ത് മരിക്കുന്ന മുരുകനുമെല്ലാം ജീവിതത്തിന്റെ വ്യത്യസ്ഥ തലങ്ങളെ ആവരണം ചെയ്യുന്നു.ചരിത്രത്തിന്റെ നിർമിതിയിൽ അരികു ജീവിതം നയിക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യരെ അവതരിപ്പിച്ച് ചരിത്ര നിർമിതിയിലെ പാകപിഴകളും എഴുത്തുകാരൻ വിശമർശന വിധേയമാക്കുന്നില്ലേ ഈ തെരുവു ജീവിതത്തിലെന്ന് നോക്കി കാണേണ്ടതാണ്.നമുക്ക് അന്യമാവുന്ന മനുഷ്യരുടെ പച്ചയായ ജീവിതം ചൂണ്ടികാട്ടി ഇങ്ങനെയും ചിലതുണ്ട്,അതാണ് യാഥാർത്ഥ്യതം എന്ന് "ഒരു തെരുവിന്റെ കഥ"പറഞ്ഞു വയ്ക്കുന്നു.തെരുവിനു പറയാൻ ഒരു കഥയുണ്ടങ്കിൽ അത് ഇത് തന്നെയാവും.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0