• Text
  • Text

PARTHIPAN KANAVU

By : KALKKI KRISHNAMOORTHI



Book : PARTHIPAN KANAVU
Author: KALKKI KRISHNAMOORTHI
Category : Novel, Translations, translation fest 2025
ISBN : 9789357324052
Binding : Normal
Publishing Date : 28-12-2023
Publisher : DC BOOKS
Edition : 2
Number of pages : 400
Language : Malayalam
Paper Back

Publisher: DC BOOKS
₹308.00 ₹399.00 23% off





Book Summary

കൽക്കി എന്ന ഇതിഹാസകാരനെ തമിഴ് സാഹിത്യരംഗത്ത് അടയാളപ്പെടുത്തിയ ചരിത്രാഖ്യായിക. പൊന്നിയിൻ ശെൽവനും ശിവകാമിയിൻ ശപഥവും എഴുതുന്നതിനുമുമ്പ് കൽക്കിയുടെ തൂലിക തമിഴകത്തിന്റെ ഹൃദയത്തിലെഴുതിയിട്ട ലക്ഷണമൊത്ത നോവൽ. നാശോന്മുഖമായ ചോളദേശവും അനന്തവിസ്തൃതമായ പല്ലവസാമ്രാജ്യവും കഥാപശ്ചാത്തലങ്ങളാകുന്ന ഈ നോവൽ പറയുന്നത് ആറാം നൂറ്റാണ്ടിലെ തമിഴകത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രമാണ്. അക്ഷരങ്ങളാൽ അത്ഭുതം കാട്ടുന്ന, വർണ്ണനകളാൽ വിസ്മയിപ്പിക്കുന്ന കൽക്കിയുടെ ഏറ്റവും മികച്ച കൃതിയാണ് പാർത്ഥിപൻ കനവ്. പരിഭാഷ : ബാബുരാജ് കളമ്പൂർ മൂലകൃതിയിൽ നിന്നും പൂർണ്ണരൂപത്തിലുണ്ടായ ഏക വിവർത്തനം

WRITE A REVIEW

Product name: PARTHIPAN KANAVU

Review title:



Your Ratings:

Your Message:




Book Reviews

  കൽക്കി മാജിക്!
By Priyamvada B
ശിവകാമിയിൻ ശപഥം വായിച്ച ശേഷമാണ് ഞാൻ പാർത്ഥിപൻ കനവ് വായിക്കുന്നത്. സത്യത്തിൽ ശിവകാമിയിൻ ശപഥത്തിൻ്റെ ബാക്കിയാണ് കൽക്കി ആദ്യമെഴുതിയ പാർത്ഥിപൻ കനവ് എന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. Prequel ഉം sequel ഉം കേട്ടുകേൾവി പോലുമില്ലാതിരുന്ന ആ കാലത്ത് പാർത്ഥിപൻ കനവിൽ നിന്നും എത്ര ഭംഗിയായാണ് അതിൻ്റെ മുൻഭാഗമായ ശിവകാമിയിൻ ശപഥം കൽക്കി രൂപപ്പെടുത്തിയിരിക്കുന്നത് ! വെറുമൊരു ചരിത്ര നോവൽ എന്നതിലപ്പുറം ദക്ഷിണ ഭാരത ചരിത്രത്തിൻ്റെ സുപ്രധാന ഏടുകളായ ചോള പല്ലവ രാജവംശങ്ങളിലൂടെയുള്ള, അവരുടെ സംസ്കാരങ്ങളിലൂടെയുള്ള ഒരു യാത്ര കൂടിയാണ് പാർത്ഥിപൻ കനവ്. പല്ലവരുമായുള്ള യുദ്ധത്തിൽ വീര മരണം വരിച്ച ചോള രാജാവ് പാർത്ഥിപൻ്റെ സ്വപ്നങ്ങളും ആ കനവുകൾ നിറവേറ്റാനിറങ്ങിത്തിരിക്കുന്ന മകൻ വിക്രമ ചോളൻ്റെയും കഥയാണിതെന്നിരിക്കിലും ശക്തമായ ഒരു പിടി കഥാപാത്രങ്ങൾ നോവലിലുടനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. ഉദ്വേഗജനകമായ സംഭവവികാസങ്ങളിലൂടെ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കൽക്കിക്കുള്ള കഴിവ് നമുക്കറിയാം. ഇതിലും അത്തരം സംഭവ പരമ്പരകൾ ഒരുപാടുണ്ട്. നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളിൽ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ യുക്തിപൂർവം ഒളിപ്പിച്ചു വച്ചിരിക്കുന്നു. കഥാഗതികൾ മാറിമറിയുമ്പോൾ വായനക്കാരൻ അവൻ പോലുമറിയാതെ ആകാംക്ഷയുടെ കൊടുമുടിയേറുന്നു. പൊന്നനും വള്ളിയും നരസിംഹചക്രവർത്തിയും കുന്ദവിയും ശിവനടിയാരും പരംജ്യോതിയും കാലഭൈരവനും അങ്ങനെ കടന്നു വരുന്ന കഥാപാത്രങ്ങളെല്ലാം കഥാഗതിയെ സ്വാധീനിക്കാൻ കെല്പുള്ളവരാണ്. ശിവകാമിയിൻ ശപഥം വായിച്ചവർക്ക് ആ വായനയുടെ ഓർമകൾ സമ്മാനിക്കുന്ന മുഹൂർത്തങ്ങളും ഇതിൽ നിറയെയുണ്ട്. അതി മനോഹരമായി കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ കൽക്കി ഇതിൽ ഒരുക്കിവച്ചിരിക്കുന്നു. മൂലകൃതിയുടെ തനിമ ഒട്ടും ചോർന്നു പോകാത്ത വിവർത്തനം ഹൃദ്യമായ ഒരു വായനാനുഭവമാണ് നൽകുന്നത്. ഒറ്റയിരുപ്പിനു വായിച്ചു തീർക്കാവുന്ന ഈ പുസ്തകം വേഗം തീർന്നു പോയെന്ന ഒരു സങ്കടം മാത്രമേ വായനയ്ക്കു ശേഷം ബാക്കിയാകൂ എന്നതൊഴിച്ചാൽ ഗംഭീരമായൊരു കൽക്കി മാജിക് ആണ് ഈ പുസ്തകം!


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0