• Text
  • Text

SIVAKAMIYUTE SAPADHAM - 2 VOL

By : KALKKI KRISHNAMOORTHI



Book : SIVAKAMIYUTE SAPADHAM - 2 VOL
Author: KALKKI KRISHNAMOORTHI
Category : Novel, Rush Hours , Translations, Review Books, translation fest 2025
ISBN : 9789357321433
Binding : Normal
Publishing Date : 30-06-2023
Publisher : DC BOOKS
Edition : 2
Number of pages : 1104
Language : Malayalam
Paper Back

Publisher: DC BOOKS
₹919.00 ₹1,199.00 23% off





Book Summary

കലയെയും സാഹിത്യത്തെയും അതിയായി സ്നേഹിച്ച പല്ലവരാജാവായ മഹേന്ദ്രവർമ്മന്റെയും മകൻ നരസിംഹവർമ്മന്റെയും യുദ്ധസാഹസങ്ങളുടെയും രാജ്യതന്ത്രങ്ങളുടെയും കഥ പറയുന്ന നോവൽ. നരസിംഹവർമ്മനും നർത്തകിയായ ശിവകാമിയും തമ്മിലുള്ള പ്രണയവും ചാലൂക്യരാജാവായ പുലികേശിയുടെ ആക്രമണവും നിരവധി സംഭവപരമ്പരകളിലൂടെ ആവിഷ്കരിച്ചു കൊണ്ട് തമിഴ്നാടിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണകാലഘട്ടത്തെ വരച്ചിടുന്ന ഈ നോവൽ പൊന്നിയിൻ സെൽവനെന്ന കൽക്കിയുടെ പിൽക്കാല നോവൽ പോലെ തന്നെ പ്രശസ്തമാണ്.

WRITE A REVIEW

Product name: SIVAKAMIYUTE SAPADHAM - 2 Vol

Review title:



Your Ratings:

Your Message:




Book Reviews

  കൽക്കി കൃഷ്ണമൂർത്തിയുടെ ശിവകാമിയുടെ ശപഥം
By Akhil VG
കൽക്കി കൃഷ്ണമൂർത്തിയുടെ ശിവകാമിയുടെ ശപഥം മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികളിൽ ഒന്നാണ്. നെയ്ത്തുകാരുടെ സമൂഹമായ നെല്ലപ്പെരർമാരുടെ ഒരു ചരിത്ര കഥയായാണ് ഇത് ആരംഭിക്കുന്നത്. കടൽ സംഭവങ്ങളും, കേന്ദ്ര കഥാപാത്രമായ ശിവകാമിയുയുമാണ് ഈ നോവലിന്റെ ഹൈലൈറ്റ്. കൽക്കിയുടെ രചനാശൈലി ഈ നോവലിലുടനീളം പ്രകടമാണ്. ആ രചനാശൈലി ഈ പുസ്തകത്തെ അതുല്യമാകുന്നു, അത് ഈ നോവലിന്റെ മറ്റൊരു ഹൈലൈറ്റ് ആയി മാറുകയും ചെയ്യുന്നു. ചരിത്രപരമായ രചയിതാവിന്റെ ആഴത്തിലുള്ള അറിവ് ഈ നോവലിന്റെ മറ്റൊരു സവിശേഷതയാണ്, ഇത് കഥാപാത്രങ്ങളും സംഭവങ്ങളും തമ്മിൽ സമ്പന്നവും അതേപോലെ ആകർഷണവുമായ ഒരു മാന്ത്രികവലയം സൃഷ്ടിക്കുന്നു. സാമൂഹ്യ-സാംസ്കാരിക യാഥാർത്ഥ്യങ്ങളുടെയും, രാഷ്ട്രീയ പോരാട്ടങ്ങളുടെയും പശ്ചാത്തലത്തിലാണ് കഥ പറഞ്ഞുപോക്കുന്നത്, വായനക്കാർക്ക് നെല്ലാപേരരുടെ ജീവിതത്തിലേക്ക് ഒരു നേർകാഴ്ചയും നോവൽ സമ്മാനിക്കുന്നുണ്ട്. "ശിവകാമിയുടെ ശപഥം" ചരിത്രവും, പ്രണയവും, സാമൂഹിക കാര്യങ്ങളും പറഞ്ഞുപോകുന്നുണ്ട്. കൽക്കിയുടെ അതുല്യമായ കഥപറച്ചിൽ രീതി ഈ നോവലിനെ മലയാള സാഹിത്യ പ്രേമികൾക്ക് അവിസ്മരണീയമായയൊരു അനുഭവമാക്കി മാറ്റും എന്നത് തീർച്ച.

  തമിഴ് ഇതിഹാസത്തിലെ ചരിത്രനോവൽ
By Srilakshmi Ss
'ശിവകാമിയുടെ ശപഥം' തമിഴിലെ ആദ്യ ചരിത്രനോവലുകളിൽ ഒന്നാണ്. കൽക്കിയുടെ തന്നെ 'പൊന്നിയിൻ സെൽവൻ', 'പാർത്ഥിപന്റെ കനവ്' എന്നിവയെല്ലാം തമിഴിലെ ഇതിഹാസ രചനകളാണ്. നർത്തകിയായ തന്റെ കാമുകിയെ തട്ടിക്കൊണ്ടുപോയ ചാലൂക്യ രാജാവിനോട് പല്ലവ രാജകുമാരൻ പ്രതികാരം ചെയ്യുന്നു. അത്ഭുതകരമായ ഈ നോവൽ പല്ലവരുടെ സുവർണ്ണ കാലഘട്ടത്തെ ചിത്രീകരിക്കുന്നു. ഒരു സാധാരണ പെൺകുട്ടിയും കിരീടാവകാശിയും തമ്മിലുള്ള പ്രണയ സങ്കൽപ്പമാണ് നോവലിന്റെ പ്രധാനഭാഗം. പുസ്‌തകം വായിക്കുമ്പോൾ അതിലെ ദൃശ്യങ്ങളും കഥാപാത്രങ്ങളും എനിക്ക് ദൃശ്യവൽക്കരിക്കാൻ കഴിഞ്ഞു. പല്ലവ പ്രദേശത്തിന്റെ മനോഹാരിത അദ്ദേഹം വിവരിച്ചു. 1500 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിൽ ഭരിച്ചിരുന്ന പല്ലവ രാജവംശത്തിന്റെ ചരിത്ര കാലഘട്ടത്തിലേക്ക് ഇത് നമ്മളെ ആകർഷിക്കുന്നു. പല്ലവരും ചാലൂക്യരും ഭരിച്ചിരുന്ന അക്കാലത്തെ കാഞ്ചി, വാതാപി എന്നീ നഗരങ്ങൾ കാണാൻ വായനക്കാരെ ആകർഷിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ആത്യന്തിക ട്വിസ്റ്റാണ് നോവലിന്റെ അവസാനം വായനക്കാരെ കാത്തിരിക്കുന്നത്. നമ്മൾ സിനിമയിൽ മാത്രം കാണുന്ന ചരിത്ര കാലഘട്ടത്തോട് ഈ പുസ്തകം വളരെ ചേർന്നുനിൽക്കുന്നു. നൃത്തം മുതൽ കല വരെ, ചാരവൃത്തി മുതൽ യുദ്ധം വരെ വ്യക്തമാകുകയും കൂടാതെ നോവലിന്റെ ഓരോ ഭാഗവും വായിക്കാൻ ആവേശം നിലനിർത്തുകയും ചെയുന്നു. ഓരോ ആളുകൾ യുദ്ധത്തെ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് വളരെ നന്നായി എഴുത്തുകാരൻ ഇവിടെ പ്രതിപാദിച്ചിട്ടുണ്ട്. പ്രതിഭയായ കൽക്കി കൃഷ്ണമൂർത്തിയുടെ എക്കാലത്തെയും പോലെ ഒരു നല്ല നോവൽ തന്നെയാണ് 'ശിവകാമിയുടെ ശപഥം'. ചുരുക്കി പറയുകയാണെങ്കിൽ കല, നൃത്തം, ശിൽപങ്ങൾ, ചരിത്ര സംഭവങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു ചരിത്ര സാഹസികതയാണിത്. കൽക്കിയുടെ രചന ഒട്ടും ചാരുത നഷ്ടപ്പെടാതെ DC Books വിവർത്തനം ചെയ്തിട്ടുണ്ട്.

   കൽക്കി ക്ലാസിക്
By Sreesobhin P D
തമഴ് നാട്ടിൽ ചരിത്രം സൃഷ്ടിച്ച കൽക്കി കൃഷ്ണമൂർത്തിയുടെ ക്ലാസിക് കൃതിയാണു ശിവകാമിയിൻ ശപഥം (ശിവകാമിയുടെ ശപഥം). തമിഴ് സാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച ചരിത്രനോവലുകളിൽ ഒന്ന് എന്നാണ് ഈ കൃതി അറിയപ്പെടുന്നത്. പൊന്നിയിൽ സെൽവൻ എന്ന ചരിത്ര കഥ നടക്കുന്നതിനും 300 വർഷങ്ങൾക്ക് മുൻപ് ആറാം നൂറ്റാണ്ടിൽ നടന്ന കഥയാണ് ഇത്. ഇന്ത്യയുടെ വടക്കു ഭാഗം മുഴുവനായും അടക്കി ഭരിച്ചിരുന്ന ഹർഷവർദ്ധനു പുറമെ ശക്തരായ മറ്റു രണ്ടു സാമ്രാജ്യങ്ങൾ ആയിരുന്നു ചാലൂക്യരും പല്ലവരും. കലകളെ അതിരറ്റ് പ്രോത്സാഹിപ്പിച്ചിരുന്ന ആ പല്ലവ സാമ്രാജ്യത്തിൻ്റെ കഥയാണു ഇത്. അന്നത്തെ പല്ലവ ചക്രവർത്തിയായിരുന്ന അതീവ ബുദ്ധിശാലിയും വീര പരാക്രമിയും ദീർഘദർശിയുമായ മഹേന്ദ്രവർമ്മൻ്റെയും മകൻ മാമല്ലനെന്ന് പേരു കേട്ട നരസിംഹ വർമ്മൻ്റെയും കഥ. ചെറുപ്പക്കാരനായ, ചുറുചുറുക്കുള്ള, രാജ്യസ്നേഹിയായ അവരുടെ സേനാപതി പരംജ്യോതിയുടെ യുദ്ധ തന്ത്രങ്ങളുടെ കഥ... അതിശക്തനായ പ്രതിയോഗി നാഗനന്ദിയെന്ന ബുദ്ധഭിക്ഷുവിൻ്റെ കുതന്ത്രങ്ങളുടെ കഥ. വാതാപിയിലെ ചാലൂക്യവംശരുടെ രാജാവായ സത്യാശ്രയ പുലികേശിയുടെ ക്രൂരതകളുടെ യും അതിസുന്ദരിയായ നർത്തകി ശിവകാമിയുടെ കണ്ണീരിന്റെയും പകയുടെയും പ്രണയത്തിന്റെയും ഭക്തിയുടെയും നീറുന്ന കഥ... ഇവർക്കിടയിൽ യുദ്ധങ്ങൾക്കും പകപോക്കലുകൾക്കുമിടയിൽ ദുരിതം അനുഭവിയ്ക്കുന്ന പ്രഗത്ഭനായ ശില്പി ആയനാരും നേരം പോക്കുകൾ കൊണ്ട് എല്ലാവരേയും ചിരിപ്പിയ്ക്കുന്ന സാരഥി കണ്ണഭിരാനും ഭാര്യ കമലിയും വിദഗ്ദരായ ചാരന്മാർ ശത്രുഘ്നനും കുണ്ഡോദരനും തിരുനാവക്കരശ് സ്വാമിയും ലങ്കൻ യുവരാജാവ് മാനവന്മനും വേങ്കിയിലെ ആദിത്യവർമ്മനും നെടുമാരനും അങനെയങനെ ഒട്ടനവധി പേരും കഥയിൽ പ്രധാന കഥാപാത്രങ്ങൾ ആകുന്നുണ്ട്. നൃത്തകലയെയും ശില്പ കലയേയും എല്ലാ മതങ്ങളെയും ഒരുപോലെ പ്രോത്സാഹിപ്പിച്ചിരുന്ന, ഈ മൂന്നു സാമ്രാജ്യങ്ങളും പരസ്പര സഹകരണത്തോടെ കഴിയണം എന്നാഗ്രഹിച്ചിരുന്ന പ്രഗത്ഭനായ ഭരണാധികാരി ആയിരുന്നു മഹേന്ദ്രവർമ്മൻ. അച്ഛൻറെ ഏത് ആജ്ഞ്ഞയും അതേ പടി അനുസരിയ്ക്കുന്ന, പതിനെട്ട് വയസ്സിനുള്ളിൽ എല്ലാ മല്ലന്മാരെയും തോൽപിച്ചു മാമല്ലൻ എന്ന് പേര് കേട്ട മിടുക്കനായ യുവരാജാവ് നരസിംഹവർമ്മനെ മികച്ച ഒരു പോരാളിയും ഭരണാധികാരിയുമാക്കി മാറ്റാൻ മഹേന്ദ്രവർമ്മൻ പല്ലവരുടെ സേനാപതിയായി പരംജ്യോതി എന്ന യുവാവിനെ നിയമിയ്ക്കുന്നു. കഥയുടെ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രമാണ് പരംജ്യോതിയുടേത്. ശാന്തമായി പോകുന്ന രാജ്യത്തിന്റെ അവസ്ഥ, ചാലൂക്യ സേനയുടെ യുദ്ധഭീഷണി വരുന്നതോടെ തകിടം മറിയുന്നു. പല്ലവ സൈന്യത്തിന്റെ മൂന്നിരട്ടി ആൾബലവും ആയുധബലവും ഉള്ള, അയൽ രാജ്യങ്ങളുടെ പിന്തുണയുള്ള (ബുദ്ധ-ജൈന മതക്കാരുടെ ഏഷണി മൂലം) ചാലൂക്യ സൈന്യം ശക്തമായ വെല്ലുവിളി ആകുന്നുവെങ്കിലും പുലികേശിയെയും സംഘത്തെയും തുരത്തുന്നുവെങ്കിലും പോകുന്ന പോക്കിൽ അവർ നാട് മുഴുവൻ ചുട്ടെരിച്ചു, ആണുങ്ങളെ കൊന്നും വികലാംഗരാക്കിയും യുവതികളെ തടവിലാക്കിയും ഒപ്പം രാജാവിനെതിരെ വിഷക്കത്തി പ്രയോഗിച്ചും നാട് വിടുന്നു. ഒപ്പം നടനമയൂരം എന്നു പേര് കേട്ട ശിവകാമിയെയും തടവിലാക്കി കൊണ്ടു പോകുന്നു... പല്ലവരുടെ കഥ എന്ന് പറയാം എങ്കിലും ഈ കഥ നരസിംഹന്റെയും ശിവകാമിയുടെയും പ്രണയത്തെ ചുറ്റിപ്പറ്റിയാണു മുന്നേറുന്നത്. അയൽ രാജ്യത്തിന്റെ പിടിയിൽ ആയതിനെ തുടർന്ന് നാഗനന്ദി സ്വാമിയുടെ തന്ത്രഫലമായി ഒരു പ്രത്യേക സാഹചര്യത്തിൽ അവളൊരു ശപഥം ചെയ്യുന്നു. 9 വർഷങ്ങൾ കൊണ്ട് ഒരുപാട് പേരുടെ ജീവിതം തന്നെ മാറി മറിയാനും രണ്ട് രാജ്യങ്ങളുടെ തലവര തന്നെ മാറാനും ആ ശപഥം കാരണമാകുന്നു... അതാണു ശിവകാമിയുടെ ശപഥം എന്ന 1100 ലധികം പേജുകൾ ഉള്ള ഈ നോവൽ. - ശ്രീ

  ഒരു കൽക്കി മാജിക്...
By Athira Ks
ചരിത്രത്തെയും പഴമയെയും കൂട്ടുപിടിച്ചു കൽക്കി പറഞ്ഞ കഥ. നാട്യ റാണിയായ ശിവകാമിയുടെയും വീരരാജൻ നരസഹിംഹന്റെയും പ്രണയകഥ എന്നതിലുപരി പല്ലവരാജൻ മഹേന്ദ്രവർമ്മന്റെ യുദ്ധ തന്ത്രങ്ങളുടെയും സഹസികതയുടെയും കഥ.കൽക്കിയുടെ മറ്റുകഥങ്ങളില്ലെന്ന പോലെ ഒരുപാട് കഥാപാത്രങ്ങൾ കഥയിൽ പ്രത്യക്ഷപ്പെടുന്നില്ല. ഉള്ള കഥാപാത്രങ്ങളെല്ലാം കഥയിലുടനീളം പ്രസക്തിയുള്ളവർ.അധികം വേഗദയില്ലാത്ത ആദ്യ ഭാഗത്തിൽ നമ്മെ അതിശയിപ്പിക്കുന്നത് മാമല്ല ചക്രവർത്തിയുടെ സാഹസികത തന്നെ. പേര് പോലെ ശിവകാമിക്കുള്ള പ്രാധാന്യം രണ്ടാം ഭാഗത്തിൽ നമുക്ക് വ്യക്തമാവും. നായകനെ അല്ലെങ്കിൽ അതിലും പ്രഭാവവും പ്രണയവുമുള്ള വില്ലൻ രണ്ടാം ഭാഗത്തിൽ നമ്മെ അത്ഭുതംപെടുത്തും. കഥയിൽ ശിവകാമി നൃത്തം ചെയ്യുമ്പോൾ കൂടെ വായനക്കാരും ആസ്വദിക്കും. കൽക്കി ഈ ഭാഗത്തു ഉൾപെടുത്തിയിട്ടുള്ള കാവ്യാശകലങ്ങൾ അതിനു സഹായകമാണ്.സാധാരണം എന്ന് തോന്നുന്ന ആദ്യ ഭാഗത്തെക്കാൾ ആവേശം കൊള്ളിച്ചത് രണ്ടാം ഭാഗം തന്നെ. കഥയിൽ ഇടക്ക് വന്നു പോകുന്ന ചാരൻമാർ കഥയുടെ ഗതി നിർവഹിക്കുന്നു എന്ന് തോന്നി. തമിഴ്നാടിന്റെ ചരിത്രത്തിലെ ഒരു സുവർണ കാലഘട്ടം കൽക്കി മനോഹരമായി തന്നെ വരച്ചുവെച്ചിരിക്കുന്നു. അതീവ സുന്ദരമായ പ്രണയത്തിന്റെ ശകലങ്ങൾ വരികൾക്കിടയിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെങ്കിലും, ശക്തമായ സൗഹൃദവും മറ്റുപല ഭാവങ്ങളും അതിനെ മൂടി വെക്കുന്നു.വായനക്കാരുമായി സംവദിക്കുന്ന കൽക്കിയുടെ രീതി അതിശയകരം തന്നെ. വായനക്കാരൻ മനസ്സിൽ ചിന്തിക്കുന്നത് അടുത്ത വരിയിൽ കഥകാരൻ ചോദിക്കും.. പൊന്നിൻ സെൽവനോളം പ്രശസ്തി ലഭിക്കേണ്ട മറ്റൊരു കൽക്കി ക്ലാസിക്... തന്നെയാണ് ശിവകാമിയുടെkalkkiyao..ചരിത്രം ഇഷ്ടപ്പെടുന്നവർ മാത്രമല്ല സാധാരണ വായനക്കാരും ഇത് ഒരുപോലെ ആസ്വദിക്കും.കലികാലത്തിൽ അവതരിക്കുന്ന കൽക്കി എന്നപോലെ.. കഥ സൃഷ്ടിക്കുന്നതിൽ കൽക്കി യുടെ മുദ്രണം ആണ് ശിവകാമിയുടെ ശപഥo

  ശിവകാമിയുടെ ശപഥം എന്ന കൽക്കിയുടെ നോവലിന് അതിമനോഹരമായ വിവർത്തനം നിർവഹിച്ചിരിക്കുന്ന ബാബുരാജ് കളമ്പൂർ അഭിനന്ദനങ്ങൾ അർഹിക്കുന്നു
By Tiji Thomas
റ്റിജി തോമസ് ശിവകാമിയുടെ ശപഥം എന്ന കൽക്കിയുടെ നോവൽ വായനയ്ക്കായി തിരഞ്ഞെടുത്തതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. പൊന്നിയിൻ സെൽവൻ എന്ന കൽക്കിയുടെ പ്രശസ്തമായ പുസ്തകം വായിച്ചതിന്റെ സുഖകരമായ ഓർമ്മയായിരുന്നു ഒരു കാരണം. പൊന്നിയിൻ സെൽവത്തിന്റെ തമിഴ് ഭാഷയിലെ തന്നെ മൂലകൃതി വായിച്ച സുഹൃത്തുക്കളുമായുള്ള സംവാദങ്ങൾ വീണ്ടും കൽക്കിയുടെ രചനകൾ വായിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളാണ്. സിനിമയും നോവലും (പ്രത്യേകിച്ച് രണ്ടാം ഭാഗം) തമ്മിലുള്ള അന്തരങ്ങളും ഞങ്ങളുടെ ചർച്ചകൾക്ക് വിഷയമായിരുന്നു. ശിവകാമി ശപഥത്തിന്റെ മലയാളത്തിലേയ്ക്കുള്ള പരിഭാഷ നിർവഹിച്ചത് സുഹൃത്തായ ശ്രീ ബാബുരാജ് കളമ്പൂരാണ്. ശിവകാമി ശപഥം തിരഞ്ഞു പിടിച്ച് വായിക്കാനുള്ള പ്രധാന കാരണം അതായിരുന്നു. പല്ലവ രാജവംശത്തിലെ രണ്ട് രാജാക്കന്മാരുടെ കഥ പറയുന്ന ചരിത്രാഖ്യായിയയ്ക്ക് കൽക്കി അവലംബമാക്കിയത് കലയെത്തന്നെയാണ്. മഹാബലിപുരത്തിലെ ശിൽപ ഭംഗിയിൽ നിന്നാണ് തന്റെ നോവലിൻറെ ബീജവാപം നടന്നതെന്ന് കൽക്കി തന്നെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട് . ശില്പിയായ അയനാരും മകളും നർത്തകിയുമായ ശിവകാമിയും തങ്ങളുടെ ജീവിതം തന്നെ കലയ്ക്ക് വേണ്ടി സമർപ്പിച്ചവരാണ്. യുവരാജാവ് നരസിംഹവർമനും നർത്തകിയുമായ ശിവകാമിയും തമ്മിലുള്ള പ്രണയവും വിരഹവും അതിമനോഹരമായി ഒരു രാജവംശത്തിന്റെ ചരിത്രവുമായി കൽക്കി ഇണക്കി ചേർത്തിരിക്കുന്നു. ആയിരത്തി മൂന്നിറിലപ്പുറം വർഷങ്ങൾക്കപ്പുറം നടന്ന സംഭവങ്ങളാണ് നോവലിലെ പ്രമേയമെങ്കിലും പല കാര്യങ്ങളും ഇന്നും കാലിക പ്രസക്തിയുള്ളതാണ്. പ്രത്യേകിച്ച് ബുദ്ധ ജൈന പുരോഹിതന്മാരുടെ രാജഭരണ കാര്യങ്ങളിലുള്ള ഇടപടെലിനെ കുറിച്ച് മഹേന്ദ്ര വർമ്മ രാജാവിന്റെ പരാമർശങ്ങൾ മതത്തിന്റെ രാഷ്ട്രീയത്തിലെ എക്കാലത്തെയും ഇടപെടലുകളെ കുറിച്ചുള്ള മുന്നറിയിപ്പായി വായനക്കാർക്ക് അനുഭവപ്പെടും. മലയാളം തർജ്ജിമയ്ക്ക് 1102 പേജുകളാണ് ഉള്ളത്. എന്നിരുന്നാലും ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് വായിച്ചുതീർത്ത പുസ്തകങ്ങളിൽ ഒന്നാണ് ശിവകാമിയുടെ ശപഥം. അതിന് ഒരു കാരണം കൽക്കിയുടെ കഥ പറയുന്ന രീതിയും മറ്റൊരു കാരണം ബാബുരാജ് കളമ്പൂരിന്റെ മലയാളം തർജ്ജിമയുടെ മനോഹാരിതയുമാണ്. ബുദ്ധ ഭിഷുവായി തുടക്കത്തിൽ പ്രത്യക്ഷപ്പെട്ട് അവസാനം വരെ നിറഞ്ഞാടിയ നാഗനന്ദി എന്ന പ്രതിലോമ സ്വഭാവമുള്ള കഥാപാത്രവും ശ്രദ്ധേയമാണ്. ശിവകാമിയുടെ ശപഥം വായിക്കുമ്പോൾ പലപ്പോഴും മനസ്സിലേയ്ക്ക് ഉയർന്നുവന്ന മലയാള പുസ്തകം സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയാണ്. നോവലിന്റെ ആദ്യ അധ്യായത്തിൽ കാഞ്ചിയിൽ വിദ്യ അഭ്യസിക്കുന്നതിനായി എത്തുന്ന പരം ജ്യോതിയുടെ കൂടെ കഥയാണ് ശിവകാമിയുടെ ശപഥം എന്ന നോവൽ . പലപ്പോഴും പരം ജ്യോതി മാർത്താണ്ഡവർമ്മയിലെ അനന്തപത്മനാഭനെന്ന കഥാപാത്രത്തെ നമ്മെ ഓർമ്മിപ്പിക്കും. പല്ലവ വംശത്തിന്റെ സർവ്വസൈനാധിപനായി പിന്നീട് യുദ്ധത്തോടും രാജ്യ ഭരണത്തിൽ നിന്നും പിന്മാറുന്ന പരം ജ്യോതി എന്ന പാത്രസൃഷ്ടിയിലൂടെ വിജ്ഞാന ദാഹത്തിന്റെയും ആധ്യാത്മികതയിലേക്കുള്ള ഒരു മനുഷ്യൻറെ പരിവർത്തനത്തിന്റെ അപൂർവ്വ മാതൃകയാണ് കൽക്കി വരച്ചു കാണിക്കുന്നത് . ശിവകാമിയുടെ ശപഥം എന്ന കൽക്കിയുടെ നോവലിന് അതിമനോഹരമായ വിവർത്തനം നിർവഹിച്ചിരിക്കുന്ന ശ്രീ ബാബുരാജ് കളമ്പൂർ അഭിനന്ദനങ്ങൾ അർഹിക്കുന്നു. മലയാളം യുകെയുടെ ഓണപ്പതിപ്പിൽ അദ്ദേഹം എഴുതിയ രചനകളിൽ കൂടിയാണ് എനിക്ക് ശ്രീ ബാബുരാജ് കളമ്പൂരിനെ പരിചയം. മലയാളം തമിഴ് ഭാഷകളിലായി എഴുതുന്ന ബാബുരാജ് കളമ്പൂർ ഇരു ഭാക്ഷകളിലുമായി അമ്പത്തി ഏഴു കൃതികളുടെ രചയിതാവ്. ശിവകാമിയുടെ ശപഥം വായിക്കുമ്പോൾ ചരിത്രത്തിൽ നിന്ന് എടുത്തവ ഏത് കൽക്കിയുടെ ഭാവനയിൽ വിരിഞ്ഞവ ഏത് എന്ന് വിവിധ കഥാപാത്രങ്ങളെ കുറിച്ച് വായനക്കാർക്ക് സന്ദേഹം ഉണ്ടാകും. അത്രമാത്രം ജീവസുറ്റവയാണ് കൽക്കിയുടെ പാത്രസൃഷ്ടി.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0