• Text
  • Text

PRANAN VAYUVILALIYUMBOL

By : PAUL KALANITHI



Book : PRANAN VAYUVILALIYUMBOL
Author: PAUL KALANITHI
Category : Memoirs, Self Help
ISBN : 9788126475087
Binding : Normal
Publishing Date : 29-05-2026
Publisher : DC BOOKS
Edition : 10
Number of pages : 256
Language : Malayalam
Paper Back

Publisher: DC BOOKS
₹288.00 ₹320.00 10% off





Book Summary

പ്രഗല്ഭനായ ന്യൂറോസര്‍ജന്‍ എന്ന നിലയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കവേ അതീവഗുരുതരമായ ശ്വാസകോശാർബുദം ബാധിച്ച് രോഗശയ്യയിലായിട്ടും രോഗത്തെയും മരണത്തെയും വെല്ലുവിളിച്ച്, ജീവിതം തിരികെപ്പിടിക്കാന്‍ ശ്രമിച്ച ഒരു ചെറുപ്പക്കാരന്റെ ഹൃദയസ്പര്‍ശിയായ ജീവിതാനുഭവമാണ് ഈ പുസ്തകം. മരണത്തെ മുന്നില്‍ക്കണ്ടപ്പോഴും തികച്ചും ശാന്തചിത്തനായി സംയമനത്തോടെ, മനസ്സാന്നിദ്ധ്യത്തോടെ, അതിനെ നേരിടുകയും ഒരു ഘട്ടത്തില്‍ അതിനെ മറികടന്നു ജീവിതത്തില്‍ തിരികെവരികയും ഓപ്പറേഷന്‍ തിയേറ്ററില്‍ വീണ്ടും സജീവമാകുകയും ചെയ്തു ഗ്രന്ഥകാരന്‍. രോഗാവസ്ഥകള്‍ മനുഷ്യരില്‍ സൃഷ്ടിക്കുന്ന അത്യന്തം സംഘര്‍ഷഭരിതമായ വൈകാരികാവസ്ഥകളെപ്പറ്റിയും ഡോക്ടര്‍-രോഗി ബന്ധത്തെപ്പറ്റിയും രോഗി തന്റെ രോഗാവസ്ഥയെ സ്വീകരിക്കേണ്ടുന്ന രീതിയെപ്പറ്റിയും ഒരേ സമയം ഡോക്ടറും രോഗിയുമായ പോള്‍ കലാനിധി രേഖപ്പെടുത്തുന്നു. ജീവന്റെയും മരണത്തിന്റെയും അര്‍ത്ഥതലങ്ങെള തേടുന്ന, ജീവിതത്തെ അതിന്റെ കയ്‌പേറിയ അനുഭവങ്ങള്‍ക്കും അനിശ്ചിതാവസ്ഥകള്‍ക്കും മുമ്പില്‍ പതറാതെ നയിക്കാന്‍ പര്യാപ്തമാക്കുന്ന ചിന്തകള്‍ പങ്കുവച്ചുെകാണ്ട്, ജീവിതത്തെ ജീവിക്കാന്‍തക്കവണ്ണം മൂല്യവത്താക്കുന്നതെന്തെന്നു മനസ്സിലാക്കിത്തരുന്ന ചില അനുഭവങ്ങളും ദര്‍ശനങ്ങളുമാണ് പോള്‍ കലാനിധി മുന്നോട്ടുവയ്ക്കുന്നത്. ഈ പുസ്തകത്തിന്റെ രചന പുരോഗമിക്കേവ അദ്ദേഹം മരണമടഞ്ഞുവെങ്കിലും നമുക്കേവര്‍ക്കും വഴികാട്ടിയായി നില്‍ക്കുന്നു അദ്ദേഹത്തിന്റെ വാക്കുകളും അനുഭവങ്ങളും.

WRITE A REVIEW

Product name: PRANAN VAYUVILALIYUMBOL

Review title:



Your Ratings:

Your Message:




Book Reviews

  Jacob
By JACOB Varghese
Excellent

  PRANAN VAYUVILALIYUMBOL
By Customer Support
PRANAN VAYUVILALIYUMBOL

  പ്രാണന് വായുവില് അലിയുന്പോള്
By Renjan Pillai
ഹൃദയഭാരത്തോടുകൂടിയല്ലാതെ ഇൌ പുസ്തകം വായിച്ചു തീര്ക്കാനാവില്ല.....

  Review competition
By Anamika Sajeev
പ്രാണൻ വായുവിലലിയുമ്പോൾ ******************************** അർബുദമെന്ന അവസ്ഥ എത്ര ഭീകരമാണെന്ന് കണ്ടും കേട്ടും അനുഭവിച്ചുമൊക്കെ അറിഞ്ഞിട്ടുള്ളവരാണ് നമ്മളിൽ പലരും. അത്തരം ഒരവസ്ഥയിൽ മരണം മുന്നിൽ കണ്ടു കൊണ്ട് ഡോക്ടറായ പോൾ കലാനിധി എഴുതിയ ഈ പുസ്തകം, ലോകമെമ്പാടുമുള്ള ആളുകൾ വായിക്കുന്നതെന്തുകൊണ്ടെന്നാൽ ജീവിതത്തെയും, മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പിനേയും ഹൃദയത്തിൽ നിന്നുള്ള വാക്കുകളായി കടലാസിലേക്ക് പകർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളതുകൊണ്ടാണ്. ഇരുപത്തിരണ്ടു മാസത്തോളം കാൻസറിനോട് പടപൊരുതിയതിനു ശേഷമാണ് ഡോ.പോൾ മരിക്കുന്നത്. പോൾ കലാനിധി എന്ന ന്യൂറോസർജനിൽ നിന്ന് ക്യാൻസർ രോഗിയിലേക്കുള്ള രേഖ മുറിച്ചുകടക്കേണ്ടി വന്നപ്പോഴും ദാർശനികമായ തന്റെ കാഴ്ചപ്പാടുകൾ ലോകത്തോട് പങ്കുവെയ്ക്കാൻ അദ്ദേഹം മറന്നില്ല. മരണത്തെയും ജീവിതത്തെയും സധൈര്യം നേരിട്ട പോൾ കലാനിധിയുടെ വാക്കുകൾ വായനക്കാരിലേക്ക് അതിജീവനോർജ്ജം പകരുന്നവയാണ്. ഭാര്യ ലൂസി കലാനിധിയുടെ കുറിപ്പോടെയാണ് പുസ്തകം അവസാനിക്കുന്നത്. പോളിന്റെ മരണനിമിഷങ്ങൾ അവർ വിവരിക്കുമ്പോൾ കണ്ണ് നിറയാതെ വായിച്ച് പോകാൻ കഴിയുന്നുണ്ടായിരുന്നില്ല. അത്രയും വൈകാരികമായ സന്ദർഭങ്ങളെ വായനക്കാരനിലേയ്ക്ക് അതേ വീർപ്പുമുട്ടലോടെ പകർത്തിവയ്ക്കാനായതായിരിക്കാം ഈ പുസ്തകത്തിന്റെ ഒരു ഹൈലൈറ്റ്. എന്തു കൊണ്ട് ഈ പുസ്തകം വായിക്കണം എന്നതിനൊരുത്തരമില്ല പക്ഷേ ചെറുതും വലുതുമായ ജീവിതങ്ങൾ നേരിടേണ്ടി വരുന്ന ഒരേയൊരു സത്യത്തെ, ഏത് പ്രതിസന്ധിയിലും പതറാതെ നേരിടാൻ പ്രേരകമാകുന്നൂ ഈ വായന.

  
By rajalekshmi o
????


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0