• Text
  • Text

PRAVACHAKANMARUTE RANDAMPUSTHAKAM

By : BENYAMIN



Book : PRAVACHAKANMARUTE RANDAMPUSTHAKAM
Author: BENYAMIN
Category : Novel, April special
ISBN : 9788126440474
Binding : Normal
Publishing Date : 28-02-2025
Publisher : DC BOOKS
Edition : 13
Number of pages : 224
Language : Malayalam
Paper Back

Publisher: DC BOOKS
₹208.00 ₹270.00 23% off





Book Summary

എത്രയൊക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകള്‍ ഒഴിഞ്ഞുകിടക്കുന്നൊരു മഹാചരിതമാണ് യേശുക്രിസ്തുവിന്റെ ജീവിതം. ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളില്‍നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ യേശുക്രിസ്തുവിന്റെ ജീവിതവും ചരിത്രവും അദ്ഭുതകരമാംവിധം മാറ്റിവായിക്കുന്ന മലയാളത്തിലെ ആദ്യനോവല്‍. ക്രിസ്തു മാത്രമല്ല; പത്രോസ്, ലാസര്‍, മറിയ, ബാറാാസ്, യൂദാസ് എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്ത്യന്‍വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചുപണിയുന്ന നോവല്‍.

WRITE A REVIEW

Product name: PRAVACHAKANMARUTE RANDAMPUSTHAKAM

Review title:



Your Ratings:

Your Message:




Book Reviews

  Jesus: The man with flesh and blood
By Tarik Ahmed
Here you have a Jesus in Benyameen's novel with emotions, bewilderment and courage. He looks at Jesus as a youth who have seen many distant lands from yahudhya and revolt against the weight put up on man's shoulder. Here the jesus has became more humane who still have confusions with the road he has taken for the freedom of mankind and he doubts his intuitions. Here the Jesus fully aware of the fact that he is dreamer, but not the only one and certainly find his kinds. He provoke people to question their beliefs and conformity and substitute that with something substantial as love. The love to percieve everybody as one and treat fellow beings with dignity. Along with Jesus; Judas, Mary, peter, Simon Magus and Lasar are getting more humane and they are just playing their roles to meet what is inevitable.

  മനുഷ്യരിൽ നിന്നും ഒരു മനുഷ്യപുത്രൻ
By Saritha Reji
ബെന്യാമിൻ്റെ പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എന്ന നോവൽ ബൈബിൾ കഥകളുടെയും യേശുവിന്റെ ചരിത്രത്തിന്റെയും പു:നരാഖ്യാനം മാത്രമല്ല വിമർശനാത്മകമായ ഒരു നോവൽ കൂടിയാണ്. യേശുവിന്റെ ജനനത്തെ കുറിച്ചും അത്ഭുതപ്രവൃത്തികളെ കുറിച്ചും യുക്തിസഹചമായ വിശദീകരണങ്ങൾ നൽകി കൊണ്ട് നിലവിലുള്ള വിശ്വാസങ്ങളെയും സങ്കല്പങ്ങളെയും മുഴുവനായി പൊളിച്ചെഴുതാൻ നോവലിസ്റ്റ് കാണിച്ച അസാമാന്യ ധൈര്യം ശ്രദ്ധേയമാണ് . എല്ലാ കാലഘട്ടങ്ങളിലും ജാതി വ്യവസ്ഥകളുടെ ഉച്ചനീചത്വങ്ങളിൽ ശ്വാസം മുട്ടി കഴിയുന്നവരാണ് മനുഷ്യർ . സത്ക്കാരങ്ങളിൽ വീഞ്ഞിന് പകരം വെള്ളം വിധിക്കപ്പെട്ട താഴ്ന്ന വർഗ്ഗക്കാർക്ക് കാനാവിലെ കല്യാണത്തിന് വീഞ്ഞ് നൽകി കൊണ്ട് വെള്ളത്തെ വീഞ്ഞാക്കുക എന്ന അത്ഭുത പ്രവർത്തി നടത്തി ദാവീദനായ യേശു ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് വീഞ്ഞുപോലെ നുരഞ്ഞു കയറി . മതത്തിന് വേണ്ടിയല്ല മനുഷ്യൻ , മനുഷ്യന് വേണ്ടിയാണ് മതങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് ഓർമ്മപ്പെടുത്തികൊണ്ട് മതങ്ങളുടെയും ആരാധനാലയങ്ങളുടെയും തണലിൽ വളരുന്ന അനാചാരങ്ങളെയും പ്രാകൃത നിയമങ്ങളെയും ശക്തമായി വിമർശിക്കുന്ന യേശുവിനെയാണ് നമുക്ക് ഇതിൽ കാണാൻ കഴിയുക . മതങ്ങൾ മനുഷ്യൻ്റ വേദനയ്ക്ക് ആശ്വാസം നല്കുന്നതും പ്രതീക്ഷകൾക്ക് തണലേകുന്നതുമാകണം. ഗോത്രങ്ങളെന്നും സമുദായങ്ങളെന്നും വർഗ്ഗങ്ങളെന്നും തരം തിരിച്ച് മനുഷ്യനെ തമ്മിൽ തല്ലിക്കുന്നതാകുമ്പോൾ മതങ്ങൾക്ക് ചങ്ങലയിടേണ്ടതാകുന്നു. ഒരു ഭ്രാന്തന് മാത്രമെ മതത്തിൻ്റെ പേരിൽ മറ്റൊരു മതവിശ്വാസിയെ ആക്ഷേപിക്കാനും ദ്രോഹിക്കാനും കഴിയൂ .ആരാധനാലയങ്ങളെ സ്വന്തം വളർച്ചയ്ക്കുള്ള വളമായി കാണുന്ന ഒരു കൂട്ടം പ്രമാണിമാരുടെ മനസ്സിലെ കുഷ്ഠവും കുരുടതയും മുടന്തുമെല്ലാമാണ് ആ മനുഷ്യപുത്രൻ സൗഖ്യമാക്കിയത് . "സ്വാതന്ത്ര്യം - അതാണു മനുഷ്യൻ എത്തിച്ചേരേണ്ടയിടം എന്നു പഠിപ്പിക്കാൻ ഇറങ്ങി തിരിച്ചവർ "എന്ന വാചകം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് .എന്തായിരിക്കണം ഒരു പുരോഹിതൻ അഥവാ ഗുരു എന്ന് കാണിച്ച് തരുന്ന വാചകമാണത്. പുരോഹിതൻ്റെ ആർഭാടങ്ങളിലും ഒരുക്കത്തിലെ ധാരാളിത്തത്തിലും യേശു അമ്പരക്കുന്നുണ്ട് . യേശുവിൻ്റെ എളിമ , ലാളിത്യം , സഹജീവികളോടുള്ള സ്നേഹം , കാരുണ്യം എന്നിവ അന്നും ഇന്നും ക്രൂശിലേറ്റുന്നത് പുരോഹിതവർഗ്ഗത്തിൻ്റെയും ഉപജാപക വൃന്ധങ്ങളുടെയും അധികാര മോഹങ്ങളും ആർഭാടജീവിതവുമാണ് .പുരോഹിതന്മാരുടെയും പരീശന്മാരുടെയും അധികാര മോഹത്തിനും പണസമ്പാദ്യത്തിനും ചേരാത്ത വിധമാണ് നസ്രേയനായ യേശുവിൻ്റെ ദു:ഖിതരുടെയും പീഡിതരുടെയും പാപികളുടെയും വേദന മാറ്റാനുള്ള പോരാട്ടം . ഏത് അധികാരമോഹവും ധനമോഹങ്ങളുമാണോ നസ്രേയനായ യേശുവിനെ ക്രൂശിലേറ്റിയത് അതേ അധികാര വർഗ്ഗം തന്നെയാണ് ഇന്നും യേശുവിൻ്റെ ആശയങ്ങളെയും ലാളിത്യത്തെയും ഉയർത്തെഴുന്നേൽപ്പ് നൽകാതെ കല്ലറയിൽ അടച്ചു പൂട്ടിയിരിക്കുന്നത് . മനുഷ്യൻ്റെ വേദനയിൽ ആശ്വാസം നൽകുന്നതാരോ , തളർച്ചയിൽ താങ്ങുന്നതാരോ അവനാണ് മനുഷ്യൻ്റെ ദൈവം . മറ്റുള്ളവൻ്റെ വേദനയിൽ നിസ്സഹായരാകുന്നവർക്ക് - നിസ്സഹായതയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാത്തവർക്ക് - ആരുടെയും രക്ഷകനോ പ്രവാചകനോ ദൈവമോ ആകാൻ കഴിയുകയില്ല . യേശുവിൻ്റെ സ്നേഹവും ,കാരുണ്യവും, മനുഷ്യത്വവും ,എളിയവനെയും വലിയ വനെയും പാപികളെയും ഒരു പോലെ കാണാനുള്ള വിശാലതയും സാധാരണക്കാരിൽ അവനെ ദൈവപുത്രനാക്കി . മനുഷ്യൻ്റെ മനസ്സാണ് ദൈവം ... പ്രവർത്തിയാണ് പ്രാർത്ഥന .... എല്ലാ മനുഷ്യരിലും മനുഷ്യപുത്രന്മാർ വസിക്കുന്നു . ... എല്ലാ വിശുദ്ധതയിലും പാപങ്ങളും എല്ലാ പാപങ്ങളിലും വിശുദ്ധയും ഉൾക്കൊള്ളുന്നു . ലോകം മുഴുവൻ കുറ്റവാളിയെന്ന് എനിക്ക് നേരെ വിരൽ ചൂണ്ടുമ്പോഴും നീ തന്ന വെളിച്ചത്തിൽ ഞാൻ പ്രകാശപൂരിതമാകും .പ്രവാചകാ .... നീ എനിക്ക് മുന്നേ വന്നവൻ മാത്രം, നീ ഒരു സങ്കല്പം മാത്രം... റബ്ബീ ..... അദൃശ്യനായ നീ മാത്രമാണ് സത്യം ... എൻ്റെയുള്ളിലെ പ്രകാശമായ ഞാൻ മാത്രമാണ് സത്യം. യേശുവിൻ്റെ ആശയങ്ങളെ എക്കാലത്തും പ്രതിരോധിച്ചിരുന്നത് പുരോഹിതവർഗ്ഗമാണ്... പൗരോഹിത്യത്വത്തിൻ്റെ ചാട്ടവാറടികളാലാണ് അവരുടെ ആധിപത്യം നിലനിർത്തിയിരുന്നത്.... ബെന്യാമിൻ യേശുവിൻ്റെ ആശയങ്ങളിലൂന്നി സ്ഥാപനവൽക്കരിക്കപ്പെട്ട സഭാ തത്വങ്ങളോട് വിമർശനമുന്നയിക്കുകയാണ്... സമകാലിക ക്രൈസ്തവ സമൂഹത്തിലെ വ്യവസ്ഥാപിതമായ ഭൗതിക സംവിധാനങ്ങളോട് കലഹിക്കാൻ ഒരു വിശ്വാസിക്ക് ഊർജം പകരുന്നതാണ് ഈ നോവൽ..


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0