• Text
  • Text

PUZHAMEENUKALE KOLLUNNA VIDHAM

By : BENYAMIN



Book : PUZHAMEENUKALE KOLLUNNA VIDHAM
Author: BENYAMIN
Category : Novel, Crime Thrillers
ISBN : 9789353905484
Binding : Normal
Publishing Date : 30-01-2026
Publisher : DC BOOKS
Edition : 12
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

മക്കളെക്കാത്ത് മോർച്ചറിയിൽ കിടക്കുന്ന ഭാസ്‌കരപിള്ളയുടെ സ്വാഭാവികമെന്നു കരുതിയ മരണത്തിന്റെ ചുരുൾ നിവർത്തുകയാണ് ബെന്യാമിനും യുവ എഴുത്തുകാരും. വ്യത്യസ്തരായ എഴുത്തുകാരുടെ വേറിട്ട ഭാവനകൾ സമ്മേളിക്കുന്ന ഈ കുറ്റാന്വേഷണ നോവൽ മലയാള നോവൽ സാഹിത്യത്തിലെ അപൂർവ്വതകളിലൊന്നാണ്. നോവലിന്റെ അവസാനത്തെ രഹസ്യ അദ്ധ്യായം വായനക്കാർ തന്നെ പേജുകളുടെ അരികു കീറി തുറന്നു വായിക്കേണ്ടതാണ്.

WRITE A REVIEW

Product name: Puzhameenukale Kollunna Vidham

Review title:



Your Ratings:

Your Message:




Book Reviews


  പുതു പരീക്ഷണമായ ഒരു കുറ്റാന്വേഷണ നോവൽ
By Adersh gopinath
മലയാളസാഹിത്യലോകത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുള്ള പ്രസാധകരായ ഡിസി ബുക്സിന്റെ ശക്തമായ ഒരു പരീക്ഷണമാണ് "പുഴമീനുകളെ കൊല്ലുന്ന വിധം"എന്ന കുറ്റാന്വേഷണ നോവൽ. ഇന്ത്യൻ നോവൽ സാഹിത്യത്തിൽ തന്നെ പുതു പരീക്ഷണമായ പതിമൂന്ന് പേർ ചേർന്ന് എഴുതിയ ഒരു നോവൽ. ഒരു എഴുത്തുകാരന്റെ ഭാവനയുടെ വികാസമാണ് സാധാരണ ഒരു നോവലിൽ വായനക്കാർക്കു മുന്നിൽ ദൃശ്യമാകുന്ന കഥാലോകം . ഇവിടെ അത് പതിമൂന്ന് എഴുത്തുകാരുടെ ഭാവനയായി മാറുമ്പോൾ വായനയുടെ ഒരു മനോഹരമായ വിസ്മയലോകം വായനക്കാർക്ക് അനുഭവവേദ്യമാകുന്നു. ഒരു എഴുത്തുകാരൻ തന്റെ ഭാവനയിൽ ഒരു അധ്യായം പൂർത്തീകരിക്കുമ്പോൾ അടുത്തയാൾ അയാളുടെ ഭാവനയിൽ മറ്റൊരു ലോകത്തേക്ക് കഥയെ കൊണ്ടുചെന്ന് എത്തിക്കുന്നു. ഭാവനയുടെ വിവിധ തലങ്ങൾ കോർത്തിണക്കി മികച്ച ഒരു സസ്പെൻസ് സമ്മാനിച്ചുകൊണ്ടാണ് ബെന്യാമിൻ അവസാനഭാഗം അവതരിപ്പിച്ചിരിക്കുന്നത്. വായനക്കാരെ തൃപ്തരാക്കി സസ്പെൻസ് ഒരുക്കി അവസാനിക്കുന്ന നോവൽ, പക്ഷേ നോവലിൽ മുഴുകി വായിക്കുന്ന ഒരു വായനക്കാരനെ സംബന്ധിച്ച് കഥയിൽ പൂരിപ്പിക്കാനായി തന്റെ ഭാവനയിൽ എന്തൊക്കെയോ ബാക്കിയുണ്ടെന്ന പ്രതീതി ഉളവാക്കി കൊണ്ടാണ് നോവൽ അവസാനിക്കുന്നത്. ഓരോ അധ്യായത്തോടൊപ്പവും വായനക്കാരന്റെയും ഭാവന വികസിക്കുന്ന രചനാശൈലി ആണ് ഇതിന് കാരണം സാഹിത്യലോകത്തിന് പുതു പരീക്ഷണമായ ഇതിലെ രചനാ ശൈലിയും ക്രമീകരണങ്ങളും ഏതൊരു പുസ്തക പ്രേമിയെയും തൃപ്തിപ്പെടുത്തും.

  നവഭാവനയുടെ രഹസ്യ അറകൾ
By Vineesh Parappurath
ഇറ്റാലോ കാൽവിനോയുടെ If on a winter's night a traveler കഥപറച്ചിലിനെക്കുറിച്ചുള്ള ഒരു ക്ലാസിക് നോവലാണ്. ഇടവിട്ട അദ്ധ്യായങ്ങളിലായി വ്യത്യസ്ത കാരണങ്ങളാൽ ക്ലൈമാക്സിൽ അപൂർണമായി നോവലിലെ ഓരോ കഥയും അവസാനിക്കുന്നു. ഇതിന് തൊട്ടു മുമ്പുള്ള ആദ്യ അധ്യായങ്ങൾ അടുത്ത കഥകൾക്കു വേണ്ടിയുള്ള അന്വേഷണമാണ്. വായനക്കാരെകൂടി പങ്കാളിയായിക്കൊണ്ട് കാൽവിനോ ഒരു അപസർപ്പകാന്തരീക്ഷം സൃഷ്ടിക്കുന്നു. 'പുഴ മീനുകളെ കൊല്ലുന്ന വിധം 'എന്ന നോവലിലെ വ്യത്യസ്തമായ വഴികളിലൂടെയുള്ള കഥയുടെ നൈരന്തര്യം കാൽവിനോയെ ഓർമിപ്പിച്ചു. ഡി.സി. ബുക്സ് ത്രസാക്കിൽ നടത്തിയ സാഹിത്യ ക്യാമ്പിൽ പങ്കെടുത്ത യുവ എഴുത്തുകാരുമായി ചേർന്ന് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ എഴുതിയ കുറ്റാന്വേഷണ നോവലാണ് 'പുഴ മീനുകളെ കൊല്ലുന്ന വിധം'. സമൂഹമാധ്യമങ്ങളിൽ ആദ്യം അവതരിപ്പിച്ച നോവലിന്റെ രസച്ചരട് ബെന്യാമിനും സഹഎഴുത്തുകാരും അവസാനം വരെ നിലനിർത്തുന്നുണ്ട്. വായനക്കാരെക്കൂടി ചേർത്തുകൊണ്ടാണ് ബെന്യാമിൻ നോവൽ പൂർത്തീകരിക്കുന്നത്. ഈ നോവലിലൂടെ കടന്നുപോകുമ്പോൾ പുതിയ കാലവായനകളെ എഴുത്തിന്റെ രാവണൻ കോട്ടകളിലേക്ക് നയിക്കാൻ കഴിയുന്ന കാൽവിനോമാർ ആ വരികൾക്കിടയിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ടെന്ന് വായനക്കാർക്ക് ബോധ്യപ്പെടും.

  ഒരു പരീക്ഷണ നോവൽ
By NEETHU RAGHAVAN
ഒരാൾ ഒരു കഥ എഴുതുന്നു, വേറെ ഒരാൾ അതിന്റെ തുടർക്കഥ എഴുതുന്നു, ഇവർ രണ്ടുപേരും വിചാരിക്കാത്ത പാതയിലൂടെ മൂന്നാമതൊരു എഴുത്തുകാരൻ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നു. അങ്ങനെ ശ്രീ ബെന്യാമിനും 13 യുവ എഴുത്തുകാരും ചേർന്ന് ഒരുക്കിയ ഒരു മികച്ച ത്രില്ലർ ആണ് പുഴമീനുകളെ കൊല്ലുന്ന വിധം. മക്കളെ കാത്തു മോർച്ചറിയിൽ കഴിയുന്ന ചെറിയച്ചൻ എന്ന ഭാസ്കരപിള്ളയേയും ഭാര്യ കുഞ്ഞമ്മയെയും വില്ലേജ് ഓഫീസറായ ജയെന്ദ്രനെയും കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത് ? മോർച്ചറിയിൽ എത്തിയ ഭാസ്കരപിള്ള ശരിക്കും മരിച്ചിരുന്നോ? ജയെന്ദ്രന്റെ തോന്നലുകൾ ശരിയായിരുന്നോ? പുഴമീനുകളെ കൊല്ലുന്നതെങ്ങിനെയാണ് ? ഒരോ എഴുത്തുകാരന്റെ ശൈലിയും വ്യത്യസ്ഥമാണ്. ചിലർ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ ചിലർ കഥാസന്ദർഭങ്ങൾ മനോഹരമാക്കുന്നു..വേറെ ചിലർ വരികൾ കൊണ്ട് കാവ്യാത്മകമാക്കുന്നു. പക്ഷെ എല്ലാവരും ചേർന്ന് ഒരു ദുരൂഹതയുടെ ചുരുളുകൾ നിവർത്തുന്നു...ഭാസ്കരപിള്ളയുടെ മരണം..


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0