• Text
  • Text

URAYOORAL

By : J DEVIKA



Book : URAYOORAL
Author: J DEVIKA
Category : Memoirs, Rush Hours , Review Books, Women's writing
ISBN : 9789356435346
Binding : Normal
Publishing Date : 29-05-2023
Publisher : DC BOOKS
Edition : 2
Number of pages : 232
Language : Malayalam
Paper Back

Publisher: DC BOOKS
₹224.00 ₹290.00 23% off





Book Summary

ആത്മകഥ എന്നതിനെക്കാൾ വരുന്നത്, ആത്മകവിത എന്ന തരത്തിലാണ്... 'കഥ' അല്ല, കഥയെക്കാൾ ഇതിൽ ഉള്ളത് ഭാവം, അനുഭൂതി, വിചാരം എന്നിങ്ങനെയാണ്. ജീവിതസന്ദർഭങ്ങൾ അതിനുള്ള ഉപാധി അഥവാ അരങ്ങ് മാത്രം. മലയാളത്തിൽ എന്തായാലും ഇങ്ങനെയൊരു ഓർമ്മ / ഉണർത്ത് ഞാൻ വായിച്ചിട്ടില്ല.

WRITE A REVIEW

Product name: URAYOORAL

Review title:



Your Ratings:

Your Message:




Book Reviews

  ഉറയൂരൽ - ഉടലിടത്തിന്റെ അനുഭൂതി ചരിത്രം
By Shammy Thomas
ജെ. ദേവികയുടെ “ഉറയൂരൽ” ഒരു പുതിയ തരം എഴുത്താണ്.ഫേസ് ബുക്കിൽ വന്ന കുറിപ്പുകളുടെ പുസ്തകമാക്കൽ ആണിത് എന്നു ദേവിക തുടക്കത്തിൽ എഴുതിയപ്പോഴേ ഞാൻ അറിഞ്ഞുള്ളൂ. എഫ് ബി യിൽ അത് വായിച്ചിട്ടില്ല.പഞ്ചേന്ദ്രിയങ്ങളിലൂടെ ,ഇന്ദ്രിയാനുഭവങ്ങളിലൂടെ ജീവിതത്തെ നിർവചിക്കാൻ ശ്രമിക്കയാണെന്ന് സ്പർശം,കേൾവി,കാഴ്ച,മണം,രുചി എന്നീ അദ്ധ്യായപ്പേരുകൾ വിചാരിപ്പിക്കും. ആത്മകഥാപരമായ ഈ കുറിപ്പുകൾ പക്ഷേ ഉൾലോക -ഉടലിടത്തിന്റെ അനുഭൂതിചരിത്രമാണ്.ചിന്ത,വായന,ഭാവന,ഏകാന്തത,ആഴമുള്ള സ്നേഹം ഇതൊക്കെയുള്ള ഒരു വ്യക്തി എങ്ങനെയാണ് അനുഭവങ്ങളിലൂടെ കടന്നു പോകുന്നത്?വ്യക്തിപരതയെ സത്യത്തിന്റെ ചില്ലിലൂടെ നോക്കുകയും അത് മറ്റുള്ളവരേയും സാഹചര്യങ്ങളെയും കുറ്റപ്പെടുത്തലോ ആത്മാനുതാപമോ ആകാതെ വ്യത്യാസപ്പെടുകയും ചെയ്യുന്ന വഴി എനിക്ക് വളരെ സന്തോഷം തന്നു. ഇതിലെ സ്പർശം തുടങ്ങിയ ഓരോന്നും അറിവിന്റേതല്ല ആനന്ദത്തിന്റേതാണ്. ചോര മുലപ്പാലാവുന്ന ഒരു പരിണാമം ഇന്ദ്രിയാനുഭവങ്ങൾക്ക് നല്കി കവിതയെഴുതുന്ന തോതിലാണ് ദേവിക എഴുതിയിരിക്കുന്നത്. അമ്മതൻ നെഞ്ഞുഞെരമ്പിൽ -ത്തങ്ങി- ച്ചെമ്മേ ചെഞ്ചോരയെത്തന്നെ അമ്മിഞ്ഞത്തൂവമൃതാക്കും മൈത്രി” എന്ന് കുമാരനാശാൻ ചണ്ഡാലഭിക്ഷുകിയിലെഴുതിയ പോലൊരു പ്രക്രിയയാണ് ദേവികയുടെ ഈ എഴുത്ത് എന്നത് എന്നെ ആനന്ദിപ്പിക്കുന്നു.മൈത്രിയുടെ കാമ്പ് ഇതിൽ തിളങ്ങുന്നു. ഉറയൂരലും പുതിയ തോലുറകൾ വന്നു സ്വയം സംരക്ഷിക്കലും ഇക്കാലത്തെ പെണ്ണുങ്ങൾ ഒക്കെ കടന്നു പോകുന്ന പരിണാമങ്ങളാണ്. അതിനെ വാക്കാക്കുക എളുപ്പമല്ല. ഈ പുസ്തകം “ആത്മ”ത്തിന്റെ ഒരു പരിണാമ ഗാഥയാണ്. എല്ലാവരും വായിക്കേണ്ടതാണ്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0