• Text
  • Text



Book : VERUKAL
Author: MALAYATTOOR RAMAKRISHNAN
Category : Novel
ISBN : 8171308589
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 68
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

ഭൂത-വര്‍ത്തമാനങ്ങള്‍ ഒരേ ആഖ്യാനപ്രവാഹത്തില്‍ ഇണക്കി ആഖ്യാനകാലത്തെ വിച്ഛിന്നമാക്കുകയാണ് വേരുകളില്‍ മലയാറ്റൂര്‍. വേരുകള്‍ ഭൂതകാലവും ഓര്‍മ്മയുമാണ്. രഘുവിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തേക്കു നീങ്ങുന്നു. ഗ്രാമത്തിലെ വീടും പറമ്പും വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് വേരുകളില്‍ നോവലിസ്റ്റ് ആവിഷ്‌കരിക്കുന്ന പ്രധാന പ്രശ്‌നം. പൈതൃകമാണ് ഇവിടെ ഭൂതകാലം. വേരുകള്‍ മനുഷ്യനും മരണത്തിനുമിടയിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വീടും പറമ്പും വില്ക്കണ്ട എന്ന് രഘു തീരുമാനിക്കുന്നത്.

WRITE A REVIEW

Product name: VERUKAL

Review title:



Your Ratings:

Your Message:




Book Reviews

  verukal
By Muhsin kareem
want

  വേരുകൾ
By Suraj Rajesh Chelat
സ്വന്തം വേരുകളിലേക്ക്‌ മടങ്ങാൻ, പൈതൃകത്തെ-പാരമ്പര്യത്തെ തൊട്ടറിയാൻ ഒരുവനെ പ്രേരിപ്പിക്കുന്ന കൃതി. ഓർമ്മകളുടെ, തലമുറകളുടെ ചരിത്രത്തിന്റെ വീണ്ടെടുക്കലുകളിലൂടെ സാധ്യമാക്കുന്ന തിരിച്ചറിവിനെ, മലയാറ്റൂർ തന്റെ രചനാവൈഭവത്താൽ-അത്യധികം സത്യസന്ധമായ പ്രപഞ്ച സത്യമായി അടിവരയിടുന്നു. വളരെ സ്വാഭാവികമായി വികസിക്കുന്ന ഈ നോവലും മണ്ണിലുറച്ചു നിൽക്കുന്ന കഥാപാത്രങ്ങളും, കാച്ചിക്കുറുക്കിയതെങ്കിലും ലക്ഷണമൊത്ത ഘടനാചാരുതയോടെ കഥിക്കുന്നത്‌ മനുഷ്യന്റെ തന്നെ കഥയാണു. കാലത്തിന്റേയും. ആത്മകഥാപരമായ അംശങ്ങളും, ചരിത്രത്തിന്റെ സുപ്രധാനമായ ഏടുകളും വഴിയിടങ്ങളും കെട്ടിപ്പിണഞ്ഞു കിടക്കുന്ന ഈ അസ്തിത്വാന്വേഷണം വായനക്കാരനെ/ക്കാരിയെ പിടിച്ചുലയ്ക്കുന്ന അനുഭവമാണു. ജീവിതത്തിന്റെ ചൂടും ചൂരുമുള്ള ഈ കൃതി, ഒരിക്കലെങ്കിലും ആവശ്യമായും വായിച്ചിരിക്കേണ്ട ഒരു മലയാറ്റൂർ സൃഷ്ടി തന്നെയാണു. നമ്മൾ അറിയാതെ പോയതോ, മറന്നു പോയതോ ആയ നമ്മുടെ തന്നെ വേരുകളിലേക്ക്‌ ഒരു മടക്കയാത്രയെന്ന പോലെ!

  Classic
By Dineesh Chandran
പിറന്ന നാടും വീടും വിട്ടു മറ്റൊരിടത്തേക്ക് ചേക്കേറുമ്പോഴും ഓർക്കുക നീ , നിന്റെ വേരുകൾ ഊർന്നിറങ്ങി കിടക്കുന്നത് നീ പിറന്ന നിന്റെ മണ്ണിലാണ് . ഓർമ്മകൾ ചിതലരിച്ചു കിടക്കുന്നത് നിന്റെ പൈതൃകത്തിലാണ് .. വേരുകൾ ഭൂതകാലവും ഓർമ്മയുമാണ് , അത് മനുഷ്യനും മരണത്തിനുമിടയിൽ ഊർന്നിറങ്ങി കിടക്കുന്നു ... മനസ്സ് തൊട്ടറിഞ്ഞ എഴുത്ത് ..ആധുനിക കുടുംബ പശ്ചാത്തലങ്ങളുടെ നേർക്കാഴ്ച .. classic by malayattoor Ramakrishnan

  ഗൃഹാതുരതയുടെ ഭാവഗീതം...
By Athul Chundayil
ട്രോളുകളായും മീമുകളായും കൊച്ചു പിള്ളേർ വരെ നൊസ്റ്റാൾജിയ എന്നെല്ലാം വലിയ വായിൽ പറഞ്ഞു നടക്കുന്നതു കണ്ട്‌ അൽഭുതപെട്ടിട്ടുണ്ടോ എങ്കിൽ അതിന്റെ കാരണമാണു നിങ്ങളീ കാണുന്ന നോവൽ. ആറാം ക്ലാസിലെ പാഠഭാഗത്തിൽ നിന്നും വായിച്ചിഷ്ടപെട്ട്‌ ബാക്കി അറിയുവാൻ ലൈബ്രറിയിലേക്കോടിയ ഒരു തലമുറയുടെ ഭാഗമാണു ഞാനും...വാക്കിന്റെ അർത്ഥം മനസ്സിലാക്കാൻ ആകുന്നതിനും മുൻപു തന്നെ 'ഗൃഹാതുരതയുടെ' ആർ ദ്ര സ്പർശ്ശം മനസ്സിലാഴ്ത്തിയ നോവലാണു വേരുകൾ... ഈ ടെക്നോളജി യുഗത്തിൽ ഹൃദയം കൊണ്ട്‌ വായിച്ചറിയേണ്ട 132 താളുകൾ അതാണു ഒറ്റ വാചകത്തിൽ ചുരുക്കിയാൽ ഈ നോവൽ.

  വേരുകൾ
By USHA KUMARI
"ഏതു ധൂസര സങ്കല്പങ്ങളിൽ വളർന്നാലും ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും" എന്ന വരികൾ നമ്മെ ഓർമിപ്പിക്കുന്ന കൃതിയാണ് വേരുകൾ.രഘു എന്ന ഉദ്യോഗസ്ഥന് തിരുവനന്തപുരത്ത് താമസിക്കാൻ ഒരു വീട് നിർമിക്കണം .ഭാര്യയുടെ നിർബന്ധം കാരണം അയാൾക്ക് തൻറെ തറവാട് അതിനായി വിൽക്കേണ്ട അവസ്ഥയായി.വിൽപനക്കാര്യം തറവാട്ടിൽ താമസിക്കുന്ന പെങ്ങളെ അറിയിക്കാൻ രഘു പോകുന്നു. അപ്പോൾ രഘുവിൻറെ മനസ്സിൽ വരുന്ന അവിടെ കഴിഞ്ഞ നാളുകളെ കുറിച്ചുള്ള ഓർമ്മകളും, അതോടൊപ്പം ആ സമയം നടക്കുന്ന കാര്യങ്ങളും പറയുന്നു ഈ കൃതിയിൽ.അവസാനം രഘു തിരിച്ചുപോകുമ്പോൾ, മുന്നിലുള്ള വഴികളെ പ്രതീകങ്ങളായി ഉപയോഗിച്ച് രഘുവിൻറെ തീരുമാനം കഥാകൃത്ത് വ്യക്തമാക്കുന്നു . ഇന്ന് നമ്മുടെ നാട്ടിൽ സർവ്വസാധാരണമായ ഒരു കാര്യമാണ് നാട്ടിലെ വീട് വിറ്റു നഗരത്തിൽ താമസം ആക്കുക എന്നത്.നാട്ടിലെ വീട് വിറ്റാൽ പിന്നെ നാട്ടിൽ പോകാത്ത കാരണം നാടിൻറെ സംസ്കൃതിയാണ് അവർക്ക് നഷ്ടമാകുന്നത്.തമിഴ് ഭാഷയിലാണ് ഏകദേശം പകുതിയോളം സംഭാഷണങ്ങൾ ഉള്ളത്.എന്നാൽ,തമിഴ് അറിയാത്തവർക്കും സംഭാഷണങ്ങൾ മനസ്സിലാകും. ചിലപ്പോൾ നിങ്ങൾ രഘുവിൽ നിങ്ങളെ കണ്ടേക്കാം....മലയാറ്റൂർ രാമകൃഷ്ണന്റെ ഒരു നല്ല കൃതിയാണിത്.

  ഓർമ്മകൾക്കൊരു സങ്കീർത്തനം
By Jyothika Jithesh
ഗൃഹാതുരത്വം,കുടുംബബന്ധങ്ങൾ,നഷ്ടപെടലുകൾ,പൈതൃകം സംസ്കാരം എന്നീ ഘടകങ്ങൾ ഉൾകൊള്ളുന്ന മലയാറ്റൂരിന്റെ ഹൃദയസ്പർശ്ശിയായ നോവലാണു വേരുകൾ.പ്രായഭേതമന്യേ വായിക്കാവുന്ന 'വേരുകൾ' ഏതൊരു മനുഷ്യനെയും അവന്റെ തായ്‌വേരുകളെ കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണു.തമിഴും മലയാളവും ഇടകലർന്ന നോവലിന്റെ ഭാഷയും വായനക്ക്‌ ഊർജ്ജം പകരുന്നു.രഘു എന്ന കഥാപാത്രത്തിന്റെ തിരിച്ചറിവുകളും പരിചിന്തങ്ങളുമാണു നോവലിന്റെ അടിസ്ഥാന കഥാതന്തു.നഗരജീവിതത്തെക്കാൾ വലുത്‌ പാരമ്പര്യവും പൈതൃകവുമാണെന്ന തിരിച്ചറിവ്‌ കഥാപാത്രത്തിന്റെ അസ്ഥിത്വത്തിനു ദൃഢത നൽകുന്നു. വൈകാരികതകളിലൂടെയും ഭൂതകാലസ്മരണകളിലൂടെയും കടന്നു പോകുന്ന നോവൽ ഹൃദയസ്പർശ്ശിയായ വായനാനുഭവം പകരുന്നു...

  വേരുകൾ -മലയാറ്റൂർ രാമകൃഷ്ണൻ
By ARUNRAJ Mr
കേരളത്തിൽ താമസിക്കുന്ന ഒരു തമിഴ് അയ്യർ കുടുംബത്തിലെ കഥ പറയുന്ന മലയാറ്റൂർ രാമകൃഷ്ണന്റെ ആത്മകഥാസ്പർശമുള്ള നോവൽ ആണ് വേരുകൾ. രഘു എന്ന കഥാപാത്രത്തിലൂടെ ഒരു ഗ്രാമത്തിന്റെ ഭംഗിയെയും സവിശേഷതയെയും അങ്ങനെ നമുക്ക് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന പലതിനെ പറ്റിയും വരച്ചുകാട്ടുന്നു.നഗരത്തിൽ താമസിക്കുന്ന കുടുംബത്തിന് ഒരു വലിയ സൗധം പണിതുയർത്താനും അതിനുവേണ്ടി ഗ്രാമത്തിലെ വസ്തുവകകൾ വിൽക്കാനും ഭാര്യയാൽ അയാൾ നിർബധിതനാകുന്നു.പ്രേരണകൾക്കുവഴങ്ങി തന്റെ ജീവിതത്തിൽ ഒരിക്കൽ ഭാഗമായിരുന്നതെല്ലാം വിൽക്കാനും നഷ്ടപ്പെടുത്താനും ഒരുങ്ങി അയാൾ നാട്ടിലെത്തുന്നു.എന്നാൽ തികച്ചും വ്യത്യസ്തമായി അയാൾ പിന്നെ രൂപപ്പെടുന്നു. മങ്ങിയ പല ഓർമകളും തിളക്കമേറിയതായി അയാൾക്ക് അനുഭവപ്പെടുന്നു. ഒടുവിൽ മനുഷ്യർക്കും മരങ്ങൾക്കും വേരുകൾ മണ്ണിലാണെന്ന സത്യം മനസ്സിലാക്കി എന്തിനു വേണ്ടിയും തന്റെ സ്വത്വത്തെ വിൽക്കാൻ കഴിയില്ല എന്നുറപ്പിച്ച് അയാൾ യാത്രയാകുന്നു. മനുഷ്യന്റെ സ്വാർത്ഥ താല്പര്യവും പ്രകൃതിയോടും ജനിച്ചുവളർന്ന മണ്ണിനോടും ഉള്ള മനുഷ്യന്റെ ഉൽകൃഷ്ടമായ അടുപ്പവും മലയാറ്റൂർ രഘു എന്ന കഥാപാത്രത്തിലൂടെ തുറന്നു കാട്ടുന്നു.

  ഭൂമിയില്‍ ആഴ്ന്നിറങ്ങിയ വേരുകള്‍
By Sooraj Vijayan
മലയാറ്റൂര്‍ രാമകൃഷ്ണന്റെത വേരുകളെ ഒരു മികച്ച സൃഷ്ടി ആക്കുന്നത് അതിലെ നായകനായ രഘു തന്റെഷ ജീവിതത്തില്‍ ഓരോ ഘട്ടത്തിലും നേരിടുന്ന സംഘര്ഷുങ്ങളുടെ മനോഹരമായ ആഖ്യാനത്തിലൂടെയാണ്. ദീര്ഘു നാളുകള്ക്ക് ശേഷം രഘു സ്വന്തം നാട്ടിൽ തിരിച്ചെത്തുകയാണ്. കുടുംബ സ്വത്തായി കിട്ടിയ വീടും പറമ്പും വിറ്റ് പട്ടണത്തിൽ ഒരു വലിയ ബംഗ്ലാവ് പണിയാൻ വേണ്ടി സ്വന്തം ഭാര്യയുടെ നിര്ബ ന്ധം മൂലം ഇറങ്ങി തിരിച്ചതാണ് രഘു. നാട്ടിലെത്തുന്ന രഘുവിനേ പഴയ ഓർമ്മകൾ വേട്ടയാടുന്നു. രഘുവിന്റെഘ മുതുമുത്തച്ഛനായ ‘ഗണപതിപാട്ടാ’ കുടുംബവീട് കെട്ടുന്നിടത്താണ് നോവലിന്റെ കഥ തുടങ്ങുന്നത്. അവിടം മുതൽ നാട്ടിലെത്തി നില്കുവന്ന ആ നിമിഷം വരെ രഘു കടന്നുപോയ ജീവിതവഴികളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ഒരു മനോഹരമായ അനുഭവമാണ് ഈ നോവൽ. കുടുംബ ബന്ധങ്ങൾ എന്നത് മണ്ണിലാഴ്ന്നിറങ്ങിയ വേരുകൾ പോലെയാണ്. പറിച്ചെറിയാം പക്ഷേ അത് മൂലമുണ്ടാകുന്ന ശൂന്യത ഒരിക്കലും മറക്കാനാവില്ല. ഒരു ചെറുകഥയുടെ മനോഹാരിതയുള്ള, മലയാളികള്‍ വായിച്ചിരിക്കേണ്ട ഒരു നോവൽ തന്നെയാണ് വേരുകൾ.

  വേരുകൾ
By Jayakrishnan Satheesan
മലയാറ്റൂർ രാമകൃഷ്ണന്റെ ആത്മാംശം കലർന്ന പ്രസിദ്ധമായ നോവലാണ് വേരുകൾ. 1967ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഈ നോവൽ അദ്ദേഹത്തിൻറെ മികച്ച കൃതികളിലൊന്നായി കണക്കാക്കപ്പെടുന്നു. അർത്ഥശൂന്യമായ മോഹങ്ങൾക്ക് പിറകെ സഞ്ചരിക്കുന്ന മനുഷ്യമനസ്സുകളുടെ നേർക്ക്പിടിച്ച കണ്ണാടിയാണ് വേരുകൾ. വർത്തമാനവും ഭൂതകാലവും ഇടകലർന്നു സംവദിക്കുന്ന സവിശേഷവും അയത്നലളിതവുമായ ആഖ്യാനശൈലിയാണ് മലയാറ്റൂർ സ്വീകരിച്ചത്. തമിഴുകലർന്ന മലയാളസംഭാഷണങ്ങൾ നോവലിന്റെ പ്രത്യേകതയാണ്. വൈരുദ്ധ്യാത്മകമായ ചിന്താധാരകൾ പുലർത്തുന്നവർക്കിടയിൽ ദാമ്പത്യം എത്രമാത്രം ക്ലേശഭരിതമായിരിക്കുമെന്ന ഓർമ്മപ്പെടുത്തലോടെയാണ് കഥ ആരംഭിക്കുന്നത്. നഗരത്തിൽ മാളികപോലുള്ള വീട് പണിയാനായി നാട്ടിലെ വസ്തുക്കൾ വിറ്റു പണം കണ്ടെത്തുന്നതിനായി ഗീതയുടെ നിർബന്ധത്തിനു വഴങ്ങി രഘു നാട്ടിലേക്ക് തിരിച്ചു . ആ മണ്ണ് രഘുവിന്റെ പൈതൃകത്തിന്റെ പ്രതീകമാണ്. മനസ്സില്ലമനസ്സോടെയാണെങ്കിലും, സ്വന്തം വേരുകൾ അറുത്തുകളയാനല്ലേ അയാൾ പുറപ്പെട്ടത്? രഘുവിന്റെ സഹോദരി അമ്മുലുവിനു വസ്തു അന്യാധീനപ്പെട്ടുപോകുന്നത് സങ്കൽപ്പിക്കാൻപോലുംകഴിയുമായിരുന്നില്ല. ഒരു തീരുമാനത്തിൽ ഉറച്ചു നിൽക്കാനാകാതെ രഘു കനത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നു. അച്ഛനോടും അമ്മുലുവിനോടുമുള്ള കടപ്പാട് അയാൾക്ക് വിസ്മരിക്കാവുന്നതല്ല. അമ്മുലുവും മണിയൻ അത്തിമ്പാറും, ലക്ഷ്മിയും അമ്മാഞ്ചിയും മക്കളും കർത്താവും എല്ലാം ഗ്രാമീണതയുടെ സഹജമായ ഭാവം ധ്വനിപ്പിക്കുന്ന കഥാപാത്രങ്ങളാണ്. ഗ്രാമ-നഗര ജീവിത വ്യവഹാരങ്ങളിലെ വൈവിധ്യവും വൈരുധ്യവും മലയാറ്റൂർ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. രഘുവിലും അതിന്റെ നിഴലാട്ടങ്ങൾ മാറിവരുന്നുണ്ട്. "ശപിക്കപ്പെട്ടതാണോ ഈ നാട്,ഇവിടെയൊന്നും വളരുകയില്ലേ " എന്ന് ചോദിച്ച രഘുതന്നെയാണ് പണ്ട് നട്ട തെങ്ങ് കുലച്ചുനിൽക്കുന്നതു കണ്ട് പുളകം കൊള്ളുന്നതും. പറമ്പിൽ അച്ഛനെ ദഹിപ്പിക്കാനുപയോഗിച്ച മാവിന്റെ കുറ്റി കണ്ടപ്പോൾ രഘു ഭൂതകാലത്തിന്റെ അടരുകളിലൂടെ പ്രയാണം നടത്തുന്നു. തന്റെ പൂർവികരുടെ ഒരേയൊരു സ്മാരകമായ ആ മണ്ണ് സംരക്ഷിക്കണമെന്ന സാർത്ഥകമായ തിരിച്ചറിവിലെത്തിച്ചേരുന്നു. മനുഷ്യനും മരത്തിനും വേരുകൾ മണ്ണിലാണ് .അതിനെ നാം എക്കാലവും കാത്തുസൂക്ഷിക്കണമെന്ന നിത്യപ്രസക്തമായ സന്ദേശത്തെ മലയാറ്റൂർ ഹൃദ്യമായി അവതരിപ്പിക്കുന്നു.

  വേരുകൾ
By Nila Mazha
വേരുകൾ മലയാറ്റൂർ രാമകൃഷ്ണൻ മലയാറ്റൂർ രാമകൃഷ്ണന്റെ ആത്മകഥ സ്പർശമുള്ള നോവലാണ് വേരുകൾ .വേരുകൾ ഒരു പ്രതീകമാണ് മണ്ണിലും മനസ്സിലും ആഴ്ന്നിറങ്ങിയ സ്നേഹ ജലം വലിച്ചെടുത്ത് ഇലയായി, തണലായി, കായയായി, കൂടായി നിൽക്കുക. ചില്ലകൾ ആകാശത്ത് ഹരിത പത്രങ്ങളാൽ വർണ്ണക്കു ടൊരുക്കുമ്പോൾ; കല്ലിലും മുള്ളിലും ആഴ്ന്നിറങ്ങുന്ന വേരുകളുടെ ഉറപ്പ് മണ്ണിനെ ആർദ്രമാക്കുന്നു. താൻ വെച്ച സപ്പോട്ടമരം പ്പോലെ കൊച്ചു സ്വാമി എന്ന രഘുവിൻറെ ഓർമ്മകളിലൂടെ വികസിക്കുന്ന വേരുകൾ എന്ന നോവൽ സഹോദര സ്നേഹത്തിൻറെ കഥ പറയുന്നു. 2500 അടിയിൽ തങ്ങളുടെ സ്വപ്നക്കൂടിൽ ജീവിതം ഭദ്രമാക്കാം എന്ന് ഭാര്യയോട് പറഞ്ഞപ്പോൾ അവളുടെ സ്വപ്നം പറന്നുയരുന്നത് 4500 അടിയിലാണ്. സ്വസ്ഥതയുടെ സമാവായത്തിനുവേണ്ടി നാട്ടിലെ സ്ഥലം വിൽക്കാൻ പോകുന്ന രഘുവിൽ ; കാണുന്നതും അറിയുന്നതും , വളർത്തിയതും ആയ എല്ലാവരും കടന്നു വരുന്നു .ഓരോ പൊട്ടും പൊടിയും ഓർമ്മയിലെ ദീപ്തത അദ്ദേഹത്തിന് സമ്മാനിക്കുമ്പോൾ താനെങ്ങനെ സ്ഥലം വിൽക്കുമെന്ന് അദ്ദേഹം ആത്മഗതം ചെയ്യുന്നു. ഗ്രാമത്തിൽ താൻ അനുഭവിക്കുന്ന സുഖം ഗീത എന്നാണ് മനസ്സിലാക്കുക എന്നോർത്ത് അയാൾ വിഷമിക്കുന്നു. ജീവിതത്തിൻറെ അന്ത്യയാമത്തിലും തന്നെക്കുറിച്ച് മാത്രം സംസാരിച്ച അച്ഛൻറെ കരുതലിന്റെ വേരുകൾ ആഴത്തിൽ ഇറക്കി തൻറെ പൈതൃകം ഊട്ടി ഉറപ്പിക്കേണ്ടത് താൻ തന്നെയാണ്. പെങ്ങൻമാരും, മരുമക്കളും , മക്കളും ഒക്കെ അടങ്ങുന്ന ഒരു വലിയ ലോകം അതായത് സ്വപ്നഗൃഹം യാഥാർത്ഥ്യമാക്കേണ്ടത് ഈ ഗ്രാമത്തിൽ തന്നെ. ഞാനിവിടെ ജീവിക്കും തൻറെ മക്കൾ പൊയ്മുഖങ്ങൾ ധരിക്കാത്ത കുട്ടികളായി വളരും പ്രത്യാശയുടെ നവലോക ദർശനത്തോടെ നോവൽ പര്യവസാനിക്കുന്നു "നാല് തലമുറ കഴിഞ്ഞാൽ ഒരു നെല്ല് മാണിക്യം കാണും എന്നും പട്ടാവിൻറെ വിശ്വാസം ഓർമ്മവരുന്നു. തൻറെ ഈ തീരുമാനമാണ് ആണോ ആ നെൽ മാണിക്യം .നിധി കിട്ടുകയില്ല. പക്ഷേ പറമ്പിൽ കൂടുതൽ പച്ച ഉണ്ടാവും." രഘുവിൻറെ വേരുകൾ മണ്ണിലും മനസ്സിലും ആർദ്രത സൃഷ്ടിച്ചു മുന്നേറുമ്പോൾ ആ വായനക്കാരും ഒരു തിരിച്ചറിവ് നേടുകയാണ് ഹൃദയബന്ധം ഉറപ്പിക്കുന്നത് സ്നേഹമാകുന്ന വേരുകളിലാണ്. മണ്ണിൻറെ മണമുള്ള ഉള്ള വേരുകളിൽ ജീവിതം കൂടുതൽ ഹരിതാഭം ആവുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാറ്റൂരിൻറെ വേരുകൾ ഹൃദ്യവും നൈർമല്യവുമായ വായനാസുഖം നൽകുന്ന നോവലാണ്.

  അറ്റുപോയ വേരുകൾ തേടി..!
By Arya Beenakumari
നഗരത്തിന്റെ നിറവിൽ സ്വന്തം വേരുകൾ നഷ്ടമായ ഒരു ചെറുപ്പക്കാരൻ.സ്വന്തം ഗ്രാമീണത യെ മുറുകെ പിടിക്കാൻ നോക്കുമ്പോഴും ഭാര്യയുടെ പരിഷ്കാരം നിറഞ്ഞ ജീവിത രീതികൾക്ക് വഴങ്ങി കൊടുക്കേണ്ടി വരുന്നു അയാൾക്ക്.ഡാഡി എന്ന് വിളിക്കാതെ മക്കൾ അച്ഛൻ എന്ന് വിളിച്ചിരുന്നു എങ്കിൽ എന്ന് അയാള് ആശിക്കുന്നു.നിർവികാരതയോടെ അച്ഛൻ എന്ന വാക്കിൽ പ്രതിഫലിക്കുന്ന സ്നേഹം ഡാഡി എന്ന വാക്കിലും രഘു തേടാൻ ശ്രമിക്കുന്നു.ഭാര്യയുടെ നിർബന്ധപ്രകാരം ,അവളുടെ കൂട്ടുകാരിയുടെ വീടിന്റെ ഇരട്ടി അളവിൽ സ്വന്തം വീട് വയ്ക്കാനുള്ള കാശിനു വേണ്ടിയാണ് രഘു നാട്ടിൽ എത്തുന്നത്.സ്വന്തം സ്ഥലം വിൽക്കുന്നതിലൂടെ നാടുമായിട്ട്‌ ഉള്ള എല്ലാ വേരുകളും അറ്റ് പോകും എന്ന സത്യം അയാളിൽ നൊമ്പരമുണർത്തുന്നൂണ്ട്.പക്ഷേ, ആ നാട്ടിൻപുറം എന്നോ നഷ്ടമായ അയാളിലെ കുഞ്ഞിനെ ഉണർത്തുന്നു.കുട്ടിക്കാലത്തെ ഓരോ ഓർമകൾ അയവിറക്കി,സന്തോഷം കണ്ടെത്തുമ്പോൾ ആണ് രഘു ഒരു സത്യം മനസ്സിലാക്കുന്നത്.താൻ അടക്കം നഗരത്തിന്റെ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയ ആരും തിരികെ വന്നു ഗ്രാമത്തിന്റെ പുരോഗതിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല.അവസാനം ഹൃദയവും തലച്ചോറും ആയുള്ള യുദ്ധത്തിൽ ,രഘു ഹൃദയത്തെ കേൾക്കുന്നു.ഉടനെ തന്നെ മക്കളെ ഇങ്ങോട്ട് കൊണ്ട് വന്നു,അവരെ മണ്ണിനെ അറിഞ്ഞു വളർത്തണം എന്ന തീരുമാനത്തോടെ രഘു വിട വാങ്ങുന്നു.എത്ര വിജയം നേടിയാലും സ്വന്തം വേരുകളെ മറന്നാൽ മനുഷ്യൻ ഒന്നും അല്ലാതെ ആയി തീരുമെന്ന സത്യം മലയാറ്റൂർ തന്റെ കഥയിലൂടെ വരച്ചിടുന്നു.

  വേരുകളിലൂടെ...
By Mrithula Vijayan
മലയാറ്റൂർ രാമകൃഷ്ണന്റെ വളരെ മനോഹരമായ നോവൽ. തമിഴ് അയ്യർ കുടുംബത്തിലെ ദരിദ്ര സാഹചര്യങ്ങളിൽ ജനിച്ചു വളർന്ന് ഐ.എ.എസ് പദവിയിലെത്തി നഗരത്തിലെ തിരക്കുകളിലേക്ക് പറിച്ചുനടപ്പെട്ട രഘുവാണ് പ്രധാന കഥാപാത്രം. ധനികയായ ഭാര്യ ഗീതയുടെ താല്പര്യങ്ങൾക്കനുസരിച്ച് നഗരത്തിൽ ഒരു വലിയ വീട് പണിയാൻ തന്റെ നാട്ടിലെ സ്ഥലവും ജനിച്ചു വളർന്ന വീടും വിൽക്കാൻ തീരുമാനിക്കുന്ന രഘു എന്ന ചെറുപ്പക്കാരന്റെ കഥയാണ് വേരുകൾ. വീടും സ്ഥലവും വിൽക്കുവാനുള്ള തീരുമാനത്തിൽ തന്റെ നാട്ടിലുള്ള സഹോദരിമാരെ കാണാനും വാങ്ങാൻ താല്പര്യമുള്ളവരെ അന്വേഷിക്കുന്നതിനുമായി നാട്ടിലെത്തുന്ന രഘു പിന്നീട് തന്റെ ഭൂതകാലോർമ്മകളിലേക്കും ബാല്യകാലസ്മരണകളിലേക്കുമെല്ലാം തിരിച്ചു നടക്കുന്നു. കുട്ടിക്കാലം, അച്ഛന്റെ ഓർമ്മകൾ, പ്രണയം, കോളേജ് ജീവിതം, സഹോദരിമാരായ അമ്മലുവിന്റെയും ലക്ഷ്മിയുടെയും ജീവിതം... തുടങ്ങിയ ഓർമ്മകൾ. വീടും സ്ഥലംവും വിൽക്കാനുള്ള തീരുമാനത്തിൽ നിന്നുമാറി തന്റെ വേരുകൾ സംരക്ഷിക്കുവാനും എന്നെന്നും സംരക്ഷിക്കുവാനുള്ള പദ്ധതിയിൽ രഘു എത്തിച്ചേരുന്നു. രഘുവിന്റെ ഓർമ്മകളിലൂടെയും ആത്മസംഘർഷങ്ങളിലൂടെയും ആത്മകഥാശൈലിയിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. ആഗോളവൽക്കരണത്തിന്റെയും വികസനങ്ങളുടെയും തിരക്കിനിടയിൽ നാം മറന്നു പോകുന്ന നമ്മുടെ വേരുകളും ഈ കഥയിലൂടെ ഓർമ്മിക്കപ്പെടുന്നു. ഓരോ വായനക്കാർക്കും ഗ്രുഹാതുരത്വത്തിന്റെയും ഭൂതകാലോർമ്മകളുടെയും മനോഹരമായ വയനാനുഭവമാണ് വേരുകൾ സമ്മാനിക്കുന്നത്.

  വേരുകളോളം മഹത്വമുള്ള മറ്റെന്തുണ്ട്!?
By Anju Vincent
വേരുകളെ തിരിച്ചറിയാൻ കഴിയാത്ത പലർക്കും, അതിന്റെ മൂല്യം മനസ്സിലാക്കി കൊടുക്കുന്ന മനോഹരമായ നോവൽ. രഘു ഒരു IAS ഓഫീസറാണ്. ഒരു സാധാ ബ്രാമണൻ. ഗീത അദ്ദേഹത്തിന്റെ ധർമ പത്നി. ഇംഗ്ലീഷ് മാത്രം സംസാരിക്കാൻ ഇഷ്ടപ്പെടുന്ന പബ്ബ്ലും ക്ലബ്ബ്ലും പോയി ജീവിതം ആസ്വദിക്കുന്ന ഹൈ സൊസൈറ്റി മോഡേൺ അമ്മ കൂടിയാണ് ഗീത. പാചകം ചെയ്യാൻ അറിയാത്ത കുട്ടികളെ തിരിഞ്ഞു നോക്കാത്ത പണവും പെരുപ്പവും കാണിച്ചു നടക്കുന്ന അമ്മ. സിറ്റിയിൽ സ്ഥിര താമസം ആയതു കൊണ്ടു തന്നെ മക്കളായ അജയനും സുമയ്കും ഗ്രാമത്തിന്റെ നന്മകൾ തൊട്ട് തീണ്ടിട്ടില്ല. പണിയാൻ പോകുന്ന വീടിന്റെ വലിപ്പത്തെ ചൊല്ലി രഘുവും ഗീതയും തമ്മിൽ വഴക്കിടുന്നു. ഒടുവിൽ നാട്ടിലെ വീടും പുരയിടവും വിറ്റ് ഗീതയുടെ ആഗ്രഹ പ്രകാരം വീട് വെക്കാൻ രഘു തീരുമാനിക്കുന്നു. പാട്ട ഉണ്ടാക്കിയ വീടു വിൽക്കാൻ അമ്മുലൂ തുടക്കം മുതലേ ശക്തമായി എതിർക്കുന്നു. എന്നാലും രഘു തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു. ശക്തമയൊരു സ്ത്രീ കഥാപാത്രമാണ് അമ്മുലു, തന്റെ മൂത്ത മകൻ ആണെന്ന് സമ്മതിച്ച അപ്പവുടെ മകൾ. കടം വാങ്ങി ആണെങ്കിലും രഘുവിനെ കോളജിൽ വിട്ടു പഠിപ്പിക്കാൻ വേണ്ടി വാദിച്ച്‌ ജയിച്ചവൾ. കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസം കൊണ്ടും ധനിക ആയവൾ. ഭൂത വാർത്തമാന കാലങ്ങൾ കോർത്തിണക്കിയാണ് കഥ മുന്നോട്ടു പോകുന്നത്. മനസ്സിൽ എവിടെയോ ഒരു ഗൃഹാതുരത്വം നിറയ്ക്കാൻ വരികളിലൂടെ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. പെരിയാറിൽ പോയി കിടക്കുമ്പോഴും, പറമ്പ്ലൂടെ നടക്കുമ്പോഴും, തറവാടിന്റെ മച്ചിൽ നിന്ന് പാട്ടാവുടെ വടിവാൾ തപ്പിയെടൂക്കുമ്പോഴും, നഷ്ടപ്പെട്ടു എന്ന് വിശ്വസിച്ചിരുന്ന ഓർമകൾ വീണ്ടും രഘുവിലേക്ക് മടങ്ങി എത്തുന്നു. രഘുവിന്റെയും കുടുംബത്തിന്റെയും ജീവിതം ഇൗ ഓർമകളിലൂടെ ആണ് കഥാകാരൻ പങ്കു വെക്കുന്നത്. അതു തന്നെയാണ് വായനക്കാരനെ പിടിച്ചിരുത്തുന്ന ഘടകവും. അച്ഛന്റെ മരണമാണ് അവസാനത്തെ ഓർമ്മയായ് കഥാകാരൻ എഴുതുന്നത്. നോവലിന്റെ ഏറ്റവും മനോഹമായ ഭാഗവും ഇതു തന്നെയാണ്. ആ ഓർമകളിൽ നിന്നും രഘു, വീടും പറമ്പും വിൽക്കണ്ട എന്ന് തീരുമാനിക്കുന്നു. വേരുകൾ മനുഷ്യനും മരണത്തിനും ഇടയിൽ ആണെന്ന് അയാൾ തിരിച്ചറിയുന്നു. നാട്ടിൽ തന്നെ വീട് വെക്കാനും കൃഷി ചെയ്യാനും രഘു തീരുമാനിക്കുന്നു. സ്വപ്നങ്ങൾക്ക് നിറം കൂടുമ്പോൾ വേരുകളെ മനപ്പൂർവം മറന്നു കളായുന്നവരാണ് നമ്മളിൽ പലരും. വേരുകളെ ഓർത്തെടുക്കാൻ ശ്രമിക്കാം. വേരുകൾ ഉറങ്ങുന്ന മണ്ണിലേക്ക് തിരിച്ചു വരാം. ജീവിതത്തിന്റെ നന്മകൾ അവിടെയാണ്, അവിടെ മാത്രമാണ്.

  must read novel , great work
By Teena SK
love it


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0