• Text
  • Text



Book : YAKSHI
Author: MALAYATTOOR RAMAKRISHNAN
Category : Novel, Romance
ISBN : 8171305008
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 51
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹207.00 ₹230.00 10% off





Book Summary

യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വംതന്നെ ചോദ്യച്ചിഹ്നമാവുന്നു. യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍ വായനക്കാരനില്‍ ആകാംക്ഷയുണര്‍ത്തുന്നു.

WRITE A REVIEW

Product name: YAKSHI

Review title:



Your Ratings:

Your Message:




Book Reviews

  അനന്യമായ നോവലനുഭവം
By Achamma Mani
മലയാറ്റൂരിന്റെ കാലാതീതമായി നിലകൊള്ളുന്ന പുസ്തകം

  Good book
By satheesh mv
മാജിക് റിയലിസത്തിലൂടെയുള്ള കഥ പറച്ചില്‍. വളരെ മനോഹരം

  യക്ഷി
By Suraj Rajesh Chelat
കാലം തെറ്റി വന്ന ക്ലാസിക് കൃതി.‌ മന:ശാസ്ത്രപരമായ ആഖ്യാനശൈലിയാൽ സമ്പുഷ്ടമായ 'യക്ഷി', സമാനഛായകൾ നിർവ്വചിക്കാൻ കഴിയാത്ത ഒരു തനതു സൃഷ്ടി തന്നെയാണു. മലയാറ്റൂർ തന്റെ അസാമാന്യ രചനാപാടവത്തോടെ, യുക്തിസഹമല്ലാത്ത കെട്ടുകഥകളിലും ഐതിഹ്യങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന മനുഷ്യ മനസ്സുകളെ ആത്മപരിശോധനയ്ക്ക്‌ വിധേയമാക്കുന്നു. മനുഷ്യന്റെ വ്യഥകളെ, ദുരന്തമുഖത്തെ അപകർഷതകളെ, അരക്ഷിതത്വങ്ങളെ അഗാധമായി അപഗ്രഥിക്കുന്നു. ഒരു യക്ഷിക്കഥ കേൾക്കുന്ന അനുഭൂതിയോടെ വായിച്ചിരിക്കാവുന്ന, എങ്കിലും മൗലികമായ ആഖ്യാനപരതയുടെ ദൃഷ്ടാന്തമായ ഈ നോവൽ-ഭ്രമാത്മകമായ മനസ്സിന്റെ, അതിന്റെ പ്രേരണകളുടെ നേർച്ചിത്രമാണു. ഭയത്തിന്റേയും, ഉത്സുകതയുടേയും, നിസ്സഹായതയുടേയും, പ്രണയത്തിന്റേയും മോഹഭംഗങ്ങളുടേയും സങ്കരമായ, ഒരു അത്യാധുനിക 'മുത്തശ്ശിക്കഥ' അഥവാ യക്ഷിക്കഥയുടെ പുനരാഖ്യാനം. അജ്ഞാതമായ ഭാവനാന്തരീക്ഷങ്ങൾ ആസ്വാദനത്തിൽ സാധ്യമാക്കുന്ന, വിശിഷ്ടവും പഠനാത്മകവുമായ മലയാറ്റൂർ ക്ലാസിക്‌.

  ഭ്രമകല്പനകളുടെ യക്ഷരാഗം
By Sajith Muhammad
ഓർക്കാപ്പുറത്ത് ശ്രീനിവാസൻ എന്ന കോളേജ് അധ്യാപകന്റെ ജീവിതത്തിൽ രണ്ടു സംഭവങ്ങൾ ഉണ്ടാകുന്നു. ഏതൊരാളിന്റെയും ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നത്. ഒന്ന് രസതന്ത്ര പരീക്ഷണശാലയിൽ നടക്കുന്ന ഒരു അപകടത്തെ തുടർന്ന് അയാൾക്കുണ്ടാകുന്ന വൈരൂപ്യം. മറ്റൊന്ന് രാഗിണി എന്ന അതിസുന്ദരിയായ പെൺകുട്ടിയുടെ കടന്നുവരവ്. ഈ രണ്ടു സംഭവങ്ങളോടും ശ്രീനിവാസൻ എന്ന മനുഷ്യൻ നടത്തുന്ന പ്രതികരണങ്ങളാണ്. അവയുണ്ടാക്കുന്ന തിരിച്ചറിവുകളും ഭ്രമകല്പനകളുമാണ് 'യക്ഷി '. രതിയോടുള്ള ഒരു പുരുഷന്റെ ഒടുങ്ങാത്ത കാമനയും അതേ സമയം അതിന് ശരീരം സന്നദ്ധമാകാതിരിക്കുകയും ചെയ്യുമ്പോൾ ആ അവസ്ഥ മനസിനെ എങ്ങനെയെല്ലാം വിഭ്രാന്തിയിൽ ആക്കുമെന്നും ആ വിധം ഏതറ്റം വരെ മനുഷ്യന്റെ മനസ് സഞ്ചരിക്കും എന്നുള്ള യാത്രയാണ് ഈ നോവൽ. യക്ഷി എന്ന മിത്തും രാഗിണി എന്ന യാഥാർഥ്യവും ഈ നോവലിൽ ഒന്ന് തന്നെയാണ്. തെരഞ്ഞെടുപ്പ് പൂർണമായും വായനക്കാർക്കാണ്. പുരുഷന്റെ ഷണ്ഡത്വവും സ്ത്രീയുടെ ഉത്തരവാദിത്തമാകുന്ന ഒരു അധികാരരാഷ്ട്രീയത്തെക്കൂടി 'യക്ഷി ' എന്ന നോവൽ പ്രശ്നവത്കരിക്കുന്നുണ്ട്. 'യക്ഷി ' എന്ന ദ്രാവിഡ ഫെമിനിസ്റ്റ് സങ്കല്പത്തെ മറ്റൊരു നിലയിൽ പുനർസൃഷ്ട്ടിക്കുകയാണ് മലയാറ്റൂർ. ഒപ്പമുള്ളവരുടെയും ഏറെ സ്നേഹിക്കുന്നവരുടെയും പോലും സ്വത്വം നമ്മൾ അവർക്ക് കല്പിച്ചു കൊടുക്കുന്നതാണെന്ന് ഈ നോവൽ വായിച്ചു കഴിയുമ്പോൾ വലിയ തിരിച്ചറിവായി അവശേഷിക്കും. മലയാളത്തിലെ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലെർ. ഉദ്ദ്വേവും ഭയവും ജനിപ്പിക്കുന്ന കൃതികൾ എത്രയോ..... എവിടെ.. മലയാളത്തിൽ മറ്റൊരു 'യക്ഷി ' !

  Mystery !!!
By Dineesh Chandran
അങ്ങേയറ്റം തീവ്രത നിറഞ്ഞ ഭാഷ വായനക്കാരനെ ചിന്തകൾക്കതീതമായ മായാലോകത്തേക്ക് കൊണ്ട് പോകുന്നു . ഒരു തരം mystery ആണെന്ന് പറയാം യക്ഷി . നിറം മങ്ങിയ ക്ലാസിക് പ്രസ്ഥാനത്തിന്റെ കെട്ടുകാഴ്ചകളിൽ നിന്ന് മാറി ഒരു പുതിയ രചനപന്ഥാവ് വെട്ടിത്തുറക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട് . മുഖം വികൃതമായ ശ്രീനിവാസന്റെ അപകർഷ ബോധവും ''ഉണരാത്ത ആണത്തവും ' ആണോ രാഗിണിയെ യക്ഷി ആക്കി മാറ്റിയതെന്ന് അറിയില്ല . രാഗിണി ,അത് യക്ഷി ആണോ അല്ലയോ എന്ന് ഇപ്പഴും തീർച്ചയല്ല . വീഞ്ഞുകുടിച്ചു മത്തായവന്റെ അവസ്ഥയാണ് വായിച്ചു കഴിഞ്ഞപ്പോ വന്നത്. സത്യം എന്താണു മിഥ്യ എന്താണ് എന്ന് തിരിച്ചറിയാനാവാത്ത വിധം ഞാൻ പലപ്പോഴും കുഴങ്ങി . അടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാൻ ഉള്ള ആകാംഷ കൊണ്ടാവാം കടിഞ്ഞാൺ ഇല്ലാത്ത കുതിര കണക്കെ ഇത് വായിച്ചു തീർത്തത് . വായിച്ചു കഴിയുമ്പോൾ ഒരു ബാധ കയറിയ പോലെ തോന്നും അതിലേറെ പ്രണയവും

  മനസ്സെന്ന മായാജാലം
By Aneena Victor
കാലത്തിനു മുന്നോടിയായ പുസ്തകം. ഇരുപതാം നൂറ്റാണ്ടിൽതന്നെ മാനസികവ്യതിയാനത്തിന്റെ ശാസ്ത്രീയതലം വരച്ചുകാട്ടിയ പുസ്തകം. യക്ഷി എന്ന പ്രഹേളികയെ ശാസ്ത്രീയ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്ന പുസ്തകം. ഒറ്റപ്പെടുത്തലിൽ തകർന്നുപോകുന്ന മനസ്സിന്റെ കഥ. സിഗ്മണ്ട് ഫ്രോയ്ഡിന്റെ 'സ്വപ്ന വ്യാഖ്യാനവും', 'സൈക്കോഅനലിസിസും' സാധാക്കാരിലേയ്ക്കെത്തിച്ച പുസ്തകം.

   ' ഭാവനയുടെ മൂർദ്ധന്യത്തിനു ഭ്രാന്തെന്ന് പേരിട്ടുകൂടെ ?!! '
By Fasal Fayaz
സൈക്കോ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന മലയാറ്റൂരിന്റെ നോവലാണ് 'യക്ഷി'. കാലഘട്ടങ്ങൾക്കിപ്പുറവും മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത ഒരു സൃഷ്ടിയാണ് ഈ നോവൽ. ഇന്നും വായനക്കാരെ അത് പുതുമ വറ്റാതെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. കോളേജ് അദ്ധ്യാപകനായ ശ്രീനിവാസന്റെ കഥയാണ് നോവൽ. ഏതൊരു പെൺകുട്ടിയെയും ആകർഷിക്കുന്ന സൗന്ദര്യവും ചുറുചുറുക്കുള്ള അദ്ദേഹത്തിന് കെമിസ്ട്രി ലാബിൽ വെച്ച് ഉണ്ടാകുന്ന അവിചാരിതമായ അപകടത്തിലൂടെ മുഖത്തിന്റെ ഏറിയപങ്കും നഷ്ടമാകുന്നു. അത് അയാളിൽ വലിയ അപകർഷതാബോധത്തിന് വഴിവെക്കുന്നു. സമൂഹത്തിൽ നിന്നും പാടെ മാറി അയാൾ അയാളിലേക്ക് മാത്രമായി ചുരുങ്ങുന്നു. ഈ കാലയളവിൽ സമയം തള്ളിനീക്കാനായി അയാൾ യക്ഷികളെയും മന്ത്രവാദത്തേയും കുറിച്ച് പഠിക്കാൻ ആരംഭിക്കുന്നു. രാഗിണിയുടെ അവിചാരിതമായ കടന്നുവരവോടെയാണ് നോവലിന് പുതുജീവൻ കൈവരിക്കുന്നത്. അതിസുന്ദരിയായ രാഗിണിയെ ശ്രീനിവാസൻ പ്രണയിക്കുന്നു. അവർ വിവാഹിതരാകുന്നു. രാഗിണിയെ കുറിച്ചുള്ള നിഗൂഢതയാണ് പിന്നീട് നോവലിനെ മുന്നോട്ടു നയിക്കുന്നത്. അവൾ ആരാണെന്നും എന്താണെന്നും ശ്രീനിവാസൻ അന്വേഷിക്കുന്നു. അതിനെ തുടർന്നുണ്ടാകുന്ന കണ്ടെത്തലുകളും തിരിച്ചറിവുകളാണ് വായനക്കാരെ നോവലിൽ വിടാതെ പിടിച്ചിരിക്കുന്നത്. ലളിതമായ ആഖ്യാനശൈലിയാണ് നോവലിന്റെ പ്രത്യേകത. നോവലിലെ ഒരു ചിന്തയിലും എഴുത്തുകാരൻ നമ്മെ തളച്ചിടാൻ ശ്രമിക്കുന്നില്ല. ഭാവനയുടെ പൂർണമായ സ്വാതന്ത്ര്യം അത്‌ വായനക്കാർക്ക് അനുവദിച്ചു നൽകുന്നു. രാഗിണിയും ശ്രീനിവാസനുമൊത്ത സഞ്ചാരത്തിൽ ചെറിയ ഭയത്തോടെയും വലിയ ആകാംക്ഷയോടെയും നമ്മളും ഭാഗമാവുന്നു. ഉള്ളിൽ ഒട്ടേറെ ചോദ്യങ്ങൾ ബാക്കിവെച്ചാണ് 'യക്ഷി' അവസാനിക്കുന്നത്. രാഗിണി ഒരു സാധാരണ സ്ത്രീയോ യക്ഷിയോ എന്ന സംശയം..!! അവൾ കൊല്ലപ്പെടുകയായിരുന്നോ പുകച്ചുരുളായി ആകാശത്തേക്ക് മറയുകയായിരുന്നോ എന്ന സംശയം..!! അപൂർണ്ണമായ ഇത്തരം സംശയങ്ങൾ തന്നെയാണ് നോവലിനെ വ്യത്യസ്തമാക്കുന്നതും. വായനയുടെ വേറിട്ട തലം സമ്മാനിച്ച പുസ്തകം. ചിന്തകൾ ബാക്കിവച്ച വായനാനുഭവം.

  സുന്ദരിയായ യക്ഷി
By Dinesh C R C R
മലയാളിയുടെ ജീവിത സംസ്ക്കാരവുമായി ഇഴപിരിഞ്ഞുകിടക്കുന്ന യക്ഷി എന്ന മിത്ത് മലയാറ്റൂരിനെപ്പോലെ ഉൾക്കൊണ്ട മറ്റൊരു എഴുത്തുകാരൻ ഉണ്ടാവുമോ എന്നത് സംശയമാണ്. വായനക്കാരനെ ഒരേ സമയം യാഥാർത്ഥ്യത്തിലേയ്ക്കും സങ്കല്പത്തിലേയ്ക്കും ഒരു പോലെ നയിക്കുന്ന യക്ഷി അതി മനോഹരമായ നോവൽ ശില്പമാണ്. മന്ത്രവാദം ഉൾപ്പെടെയുള്ള ആഭിചാര കർമങ്ങളിൽ അഭിരമിക്കുന്നവർ സ്വയമറിയാതെ അതുമായി ബന്ധപ്പെട്ട ഒരു ലോകം തനിക്കു ചുറ്റും സൃഷ്ടിച്ചെടുക്കുമെന്ന് പറയാറുണ്ട്. യാഥാർത്ഥ്യവും ഭാവനയും നിർണ്ണയിക്കാനാവാത്ത അവസ്ഥ. അത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകുന്ന ആളാണ് നോവലിലെ നായകനായ കോളേജ് അധ്യാപകൻ.യക്ഷികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ശ്രീനിവാസൻ എന്ന കോളേജ് അധ്യാപകൻ്റെ മനസ്സിൽ അത്തരം അതിന്ദ്രീയ ശക്തികളുമായി ബന്ധപ്പെട്ട ലോകം രൂപം കൊള്ളുന്നതും ഒരു പെൺകുട്ടി അതിൻ്റെ ബലിയാടാകുന്നതുമാണ് നോവലിൻ്റെ ഇതിവൃത്തം. മനുഷ്യൻ മാനസികമായി തളരുന്ന സമയത്താണ് കഥകളിലേക്കും മിത്തുകളിലേയ്ക്കും മടങ്ങുന്നത് എന്ന മനശ്ശാസ്ത്രപരമായ കാര്യവും കടന്നു വരുന്നു. ഐതിഹ്യമാലയിലൂടെയും മറ്റും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച യക്ഷിക്ക് തൂവെള്ള സാരിയുൾപ്പെടെ ആടയാഭരണങ്ങൾ ചാർത്തിക്കൊടുക്കുകയാണ് മലയാറ്റൂർ.പിൽക്കാലത്ത് മലയാള സിനിമയിൽ നമ്മൾ കണ്ടു പരിചയിച്ച സുന്ദരികളായ യക്ഷികളുടെയെല്ലാം മാതൃകയാണ് ഈ കഥാപാത്രം. പാശ്ചാത്യരുടെ ഡ്രാക്കുള സങ്കൽപ്പവുമായി ഇത് താരതമ്യം ചെയ്യുന്നത് രസകരമായിരിക്കും. രൂപഘടനയാണ് യക്ഷി എന്ന നോവലിനെ ഏറെ പ്രിയങ്കരമാക്കുന്ന മറ്റൊരു ഘടകം. പ്രധാനപ്പെട്ട കാര്യങ്ങൾ പോലും ചെറിയ സൂചനകളിലൂടെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിൽ നോവലിസ്റ്റ് കാണിക്കുന്ന കയ്യൊതുക്കം വീണ്ടും വീണ്ടുമുള്ള വായനയിലേയ്ക്ക് നയിക്കുന്നു. കഥാനായകനെ ശിക്ഷിക്കരുതെന്നാവശ്യപ്പെട്ട് സമുദ്രത്തിൽ നിന്നുയരുന്ന വളയിട്ട കൈകൾ വന്നു തൊടുന്നത് ഹൃദയത്തിലാണ്. By ദിനേശ് .സി .ആർ

  പാലപ്പൂമണം പരത്തുന്ന കാല്പനികത
By ANJUSREE P L
ബാല്യകാലത്തെ മുത്തശ്ശികഥകളിൽ നമുരോരുത്തരും സങ്കല്പിച്ച യക്ഷിയെ പുതമയാർന്ന ഒരു പ്രമേയത്തിലൂടെ നമ്മിലേക്ക്‌ തിരിച്ചെത്തിക്കുകയാണ് മലയാറ്റൂർ രാമകൃഷ്ണൻ. ശാസ്ത്രജ്ഞനും കോളേജിൽ രസതന്ത്ര അധ്യാപകനുമായ ശ്രീനിവാസന്റെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ തന്നെ രണ്ട് അതിഥികൾ എത്തുന്നു -ഒന്ന് അപകടം മൂലമുണ്ടാകുന്ന വൈരൂപ്യവും രണ്ടാമത്തേത് സുന്ദരിയായ ഒരു പെൺകുട്ടിയും. ലബോറട്ടറിയിൽ വച്ചുണ്ടായ ആ ആപകടത്തിൽ മുഖം പൂർണ്ണമായും വിരൂപമാവുകയും എല്ലാ പ്രതീക്ഷകളും നിരാശയുടെ മൂടുപടമാനിയുകയും ചെയ്യുന്ന ശ്രീനിവാസന്റെ ജീവിതത്തിലേക്ക് അതിസുന്ദരിയായ രാഗിണി കടന്നുവരുന്നു. പ്രതീക്ഷയുടെ പുതിയ പാലപ്പൂവുകൾ ശ്രീനിവാസന്റെ ജീവിതത്തിൽ സുഗന്ധം പരത്തുന്നുവെങ്കിലും ക്രമേണ രാഗിണി യക്ഷിയാണെന്ന സംശയം ശ്രീനിവാസനിൽ മാനസികസംഘർഷങ്ങൾ സൃഷ്ടിക്കുന്നു. വായന തുടങ്ങിക്കഴിഞ്ഞാൽ അവസാനിപ്പിക്കാതെ പുസ്തകത്തിൽ നിന്നും കണ്ണെടുക്കാൻ കഴിയുക എന്നത് അത്രത്തോളം മനസാന്നിധ്യമുള്ളവർക്കും മുൻപ് ഒരു തവണയെങ്കിലും യക്ഷി മുൻപ് ഒരു പ്രാവശ്യം എങ്കിലും വായിച്ചവർക്കും മാത്രമേ കഴിയു. രാഗിണിയുടെ സ്വത്വം ശ്രീനിവാസനിലെന്ന പോലെ അനുവാചകരുടെ മനസിലും ആകാംഷയും ഉത്കണ്ഠയും സമ്മിശ്രമായ പിരിമുറുക്കം സൃഷ്ടിക്കുന്നു. പലപ്പോഴും പാലപ്പൂമണം വായനക്കാരുടെ നാസികകളിലേക്കും പരിമളം പരത്തുകയും മനസിനെ മത്തുപിടിപ്പിക്കുകയും ചെയ്യുന്നു.ഒരു ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ തന്നെയാണ് മലയാറ്റൂരിന്റെ യക്ഷി.

  രാഗിണി എന്ന രഹസ്യവും , യക്ഷി എന്ന പ്രഹേളികയും
By Abdul Bazith Saafaa
യക്ഷി* യക്ഷിയെ നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ ? അങ്ങനെ ഒരു പ്രഹേളിക ഉണ്ടോ ? നിങ്ങളോട് ആണ് എൻറെ ചോദ്യങ്ങൾ? ഇല്ല എന്നാണുത്തരമെങ്കിൽ ഞാൻ പറയുന്നു അത് തെറ്റാണ് . യക്ഷിയെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് 100% ജീവസ്സുറ്റ ആത്മാവായി തന്നെ എന്നാൽ അത് മലയാറ്റൂരിന്റെ വരികൾക്കിടയിൽ ആണെന്ന് മാത്രം. ആ വരികൾക്കിടയിൽ നിന്നും ഒരു മനോഹരമായ രൂപത്തെയും മറ്റും എനിക്ക് വരച്ചെടുക്കുവാൻ സാധിച്ചു . എന്തു മനോഹരമായ രചനയാണ് യക്ഷി മനുഷ്യ മനസ്സിൻറെ ചാപല്യങ്ങളെയും , ചാഞ്ചല്യങളെയും നല്ല രീതിയിൽ തുറന്നുകാട്ടാൻ ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ട് . മനുഷ്യ മനസ്സിലെ വികാരവിക്ഷോഭങ്ങളെ വായനക്കാരുടെ മനസ്സിൽ തൊടുന്ന രീതിയിൽ പകർത്തി വെക്കുവാൻ മലയാറ്റൂരിന് സാധിച്ചിട്ടുണ്ട്. ഇനി കഥയിലേക്ക് കടക്കുകയാണെങ്കിൽ കോളേജ് പ്രൊഫസറും ശാസ്ത്രജ്ന്ജനുമായ ശ്രീനിവാസൻ തൻ്റെ ഒഴിവു സമയങൾ പ്രയോജനപ്പെടുത്താൻ യക്ഷികളെക്കുറിച്ചും മന്ത്രവാദത്തെക്കുറിച്ചും പഠനം നടത്താൻ തീരുമാനിക്കുന്നു. ആയിടക്ക് വളരെ യാദൃശ്ചികമായി പരിചയപ്പെട്ട രാഗിണി എന്ന പെൺകുട്ടിയുമായി അയാൾ പ്രണയത്തിലാവുന്നു. കുറച്ചു നാളുകൾക്കുള്ളിൽ തന്നെ രാഗിണി യക്ഷിയാണെന്ന് ശ്രീനിവാസൻ തിരിച്ചറിയുന്നു. പിന്നീട് ഓരോ നിമിഷവും ഈ പുസ്തകം നമുക്ക് ഉദ്യോഗജനകമാകുനു. ഈ പുസ്തകത്തിനെ നമുക്ക് മലയാറ്റൂരിന്റെ ഒരു മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാൻ സാധിക്കും . written by Abdul bazith

  yakshi
By Anju S Nair
good



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0