• Text
  • Text

VISHAKANYAKA

By : POTTEKKAT S K



Book : VISHAKANYAKA
Author: POTTEKKAT S K
Category : Novel
ISBN : 8126409916
Binding : Normal
Publishing Date : 24-11-2025
Publisher : DC BOOKS
Edition : 24
Number of pages : 168
Language : Malayalam
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

വിഷകന്യകയാണ് എസ്.കെ യുടെ സമ്പൂർണ വിജയം പ്രഖ്യാപിക്കുന്ന നോവൽ .അതൊരു വ്യക്തി അല്ല സമൂഹ ചരിത്രമാണ് .കൃഷി ചെയ്തു ജീവിക്കാൻ മണ്ണ് അന്വേഷിച്ചു മാതൃദേശമായ തിരുവിതാംകൂർ വിട്ട് മലബാറിലെ തരിശു ഭൂമിയിലേക്ക് പോയി അവിടുത്തെ പ്രതികൂലമായ പ്രകൃതിയും പ്രത്യേക ചിന്താഗതി കാരനായ മനുഷ്യനും കൂടി സൃഷ്ടിച്ചു കൂട്ടുന്ന പ്രതിബന്ധങ്ങളോട് ക്ഷമാപൂർവ്വം പോരാടി ഊഷര പ്രദേശത്തെ സസ്യ ശ്യാമളവും ഫല ഭൂയിഷ്ഠവും ആക്കി ഒടുവിൽ കഠിനരോഗ ബാധിരരുമായി നശിച്ചടിയുന്ന ഒരു കർഷക സംഘമാണ് ഇതിലെ നായകൻ .

WRITE A REVIEW

Product name: VISHAKANYAKA

Review title:



Your Ratings:

Your Message:




Book Reviews

   വിഷകന്യക- മലബാർ കുടിയേറ്റത്തിന്റെ ഒരു കറുത്ത അദ്ധ്യായം
By Ajay Anto Soy
സംഹാരാത്മകമായ അവളുടെ സൗന്ദര്യം ഏവരെയും മോഹിപ്പിക്കുന്നതായിരുന്നു. വിറ്റുപെറുക്കി എല്ലാം നഷ്ടപ്പെടുത്തി ആ കന്യകയെ മോഹിച്ചെത്തിയവർക്ക് പൊന്നു വിളയുന്ന മണ്ണ് നൽകി അവൾ പ്രലോഭനമാരംഭിച്ചു. സുഖസമൃദ്ധമായ ഭാവിയെക്കുറിച്ചുള്ള വാഗ്ദാനമായിരുന്നു അവളുടെ കാമസൂത്രം! കൊതിച്ചെത്തിയ കുടിയേറ്റക്കാരന്റെ പ്രേമോപഹാരങ്ങളൊക്കെ കൈക്കലാക്കി, ഒടുക്കം കരിനീലച്ചുണ്ടുകളിലെ വിഷം തുപ്പി അവരെ അവൾ തന്നിലേക്കലിയിച്ചു. പൊന്നു വിളയുന്ന മണ്ണും വിശാലമായ ഭൂമിയും നൽകി മോഹിപ്പിച്ച്, തിരുവിതാംകൂറിൽ നിന്നും വിറ്റുപെറുക്കി കുടിയേറി വന്ന ഒരു പറ്റം ജനതയുടെ ജീവരക്തമൂറ്റിക്കുടിച്ച മലനാടൻ മണ്ണിന്റെ വിഷവീര്യത്തിന്റെ കഥയാണ് വിഷകന്യക. കുടിയേറ്റ ജനതയുടെ അതിജീവനത്തിന്റെയും പരാജയത്തിന്റെയും ചരിത്രം.⠀ ⠀ ഫണമുയർത്തി നിൽക്കുന്ന ഘോരവിഷമുള്ള സർപ്പങ്ങളുടെയും, മരണത്തിന്റെ കൂരിരുട്ടുമായി കാത്തിരിക്കുന്ന മലമ്പനിയുടെയും, ദേഹമാസകലം കുത്തിക്കീറുന്ന തൊട്ടാവാടിക്കൂട്ടങ്ങളുടെയും, വർഷങ്ങളായി സൂക്ഷിച്ചെടുത്ത ജൈവാംശവുമായി കാത്തിരുന്ന വെളിച്ചമെത്താത്ത വെട്ടിത്തളിക്കപ്പെടേണ്ട വനാന്തരങ്ങളുടെയും, ലാഭക്കൊതി മൂത്ത മലനാട്ടിലെ ജന്മിമാരുടെയും നാട്ടിലെത്തി, പരാജയത്തിന്റെ ചരിത്രം രചിച്ച ഒരു പറ്റം സാധുമനുഷ്യരുടെ ശവക്കൂമ്പാരങ്ങൾക്കു മുകളിൽ നിന്നുകൊണ്ട് പിന്നോട്ടു നോക്കുമ്പോൾ, ദുരിതങ്ങൾക്കിടയിലും വരാനിരിയ്ക്കുന്ന കുടിയേറ്റ ജനതയ്ക്ക് വേണ്ടി വഴി വെട്ടിത്തുറന്ന വിജയത്തിന്റെ ചരിത്രം കൂടിയാണ് കാണാനാവുക. വിറച്ചുതുള്ളിപ്പനിച്ച രാത്രികളിൽ ചേർത്തുവെച്ച വേദപുസ്തകങ്ങൾ അവരുടെ യാതനകൾ കണ്ടില്ല. ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്കകത്ത്, മാറത്തുകിടക്കുന്ന കുഞ്ഞിനു പാലുകൊടുക്കുന്ന തോൽക്കാത്ത അമ്മമനസ്സും കഥാവസാനം തീരാത്ത വിങ്ങലായി അവശേഷിക്കും!⠀

  കാണാപ്പുറങ്ങളിൽ കണ്ണോടിക്കുമ്പോൾ...
By Athul Chundayil
ദേശത്തിന്റെ കഥാകാരന്റെ ഏറ്റവും മൂർച്ചയേറിയ രചനയായിരിക്കുമൊരുപക്ഷെ വിഷകന്യക. സൗഭാഗ്യം തേടി ഉള്ളതെല്ലാം വിറ്റു പെറുക്കി ജനിച്ച നാടു വിട്ട്‌ മലബാറിലെ മല കയറിയ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവലിലിൽ ഒരു സമൂഹത്തെ ഒന്നാകെയാൺജ്‌ നായക സ്ഥാനത്തു പ്രതിഷ്ടിക്കുന്നത്‌. ഉദ്വേഗം നിറഞ്ഞ വായനയോടൊപ്പം തന്നെ ഉള്ളുലയ്ക്കുന്നൊരനുഭവവുമായ്‌ മാറാൻ വിഷ കന്യകയ്ക്കാവുന്നുണ്ട്‌. മലയാളത്തിലെ നഷ്ടമാക്കിക്കൂടാത്ത വായനകളിലൊന്ന്...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0