• Text
  • Text

AKKAPPORINTE IRUPATHU NASRANI VARSHANGAL

By : BENYAMIN



Book : AKKAPPORINTE IRUPATHU NASRANI VARSHANGAL
Author: BENYAMIN
Category : Novel, Rush Hours
ISBN : 9788126420865
Binding : Normal
Publishing Date : 30-12-2025
Publisher : DC BOOKS
Edition : 21
Number of pages : 140
Language : Malayalam
Paper Back

Publisher: DC BOOKS
₹180.00 ₹199.00 10% off





Book Summary

പന്തളത്തു രാജാവ്, മാന്തളിർ കറിയാച്ചന് തീറാധാരം കൊടുത്ത സ്ഥലത്ത് സ്ഥാപിച്ചതാണ് മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി. ഇക്കാലമത്രയും പാത്രിയർക്കീസുകാര് നോക്കിയിട്ട് അവിടെക്കേറിക്കളിക്കാൻ പറ്റിയിട്ടില്ല. എന്നാലിപ്പോൾ മാന്തളിർദേശത്തെ അക്കപ്പോരു മുറുകുകയാണ്.

WRITE A REVIEW

Product name: AKKAPPORINTE IRUPATHU NASRANI VARSHANGAL

Review title:



Your Ratings:

Your Message:




Book Reviews

  എന്താണ് ഇവർ തമ്മിലുള്ള പ്രശ്നം?
By Jithin Varghese
ഓർത്തഡോക്സ്‌ യാക്കോബായ പ്രശ്നം മലയാളികൾ കാണാൻ തുടങ്ങിയിട്ട വർഷങ്ങളായി. സുപ്രീം കോടതി വിധിക്കു ശേഷം അടിമുറുകുന്നതും നമ്മൾ മലയാളികൾ കണ്ടു, അന്നു മുതൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണിത്, എന്താണ് ഇവർ തമ്മിലുള്ള പ്രശ്നം? അതിന്റെ ഉത്തരം പലപ്പോഴും സഭാ ചരിത്രമോ, ക്രിസ്‌തീയ വേർതിരിവോ അറിയാത്തവർക് മനസിലാക്കണമെന്നില്ല. അവർക്കു മനസിലാവുന്ന രീതിയിൽ ലളിതവും ഹാസ്യവും (ഒരു തരത്തിൽ നോവൽ ഒരു ആക്ഷേപ ഹാസ്യ ഗണത്തിൽ പെടുത്താം) ഇടകലർന്ന ഭാഷയിൽ മേൽ പറഞ്ഞ ചോദ്യത്തിന്റെ ഉത്തരം ബെന്യാമിൻ എന്ന നോവലിസ്റ്റ് നല്ലരീതിയിൽ കൊടുക്കുന്നു. ചരിത്രപരമായ കാരണങ്ങൾമൂലം ഓർത്തഡോക്സ്‌ യാക്കോബായ വേർതിരിവ് മാന്തളിർ എന്ന് മധ്യ തിരുവതാംകൂർ ഗ്രാമത്തിൽ എത്തുന്നു, അതിന്റെ ഭാഗമായി പന്തളം രാജാവിന്റെ സമയം മുതലുള്ള മാന്തളിർ പള്ളി ഈ ചക്ര വ്യൂഹത്തിൽ പെടുന്നു. കേന്ദ്ര കഥാപാത്രങ്ങളുടെ കുടുംബമായ ഓർത്തഡോക്സ്‌കാരുമായ മാന്തളിർ കുടുംബം പാണ്ഡവന്മാരെപോലെ പ്രധാനകാരായി നിൽകുമ്പോൾ, അനേക യാക്കോബായ കുടുംബങ്ങൾ കൗരവരെ പോലെ മറു വശത് നിൽക്കുന്നു, നടുക്ക് അഭിമനിയുവിനേ പോലെ ഭക്ത ജനങ്ങളും ഒരു മുതു മുത്തച്ഛൻ പള്ളിയും. ഒരു സാധാ ഇന്ത്യക്കാരന് വീടും, വിദ്യാലയം/ ഓഫീസിനു, ശേഷം അവർക് മൂല സ്ഥാനങ്ങളിൽ ഒന്നാണ് അവരുടെ ആരാധനാലയം. ഇത് അറിയാവുന്ന അധികാര മോഹികൾ ആരാധനാലയങ്ങൾ കരു വാക്കി അധികാര കളി കളിക്കും. അങ്ങനെ ഇരയായവരുടെ കഥയാണ് ഈ നോവൽ. നമ്മൾ ഈ നോവൽ വായിക്കുമ്പോൾ ഈ പ്രശ്നത്തിലേക്കു മാത്രമല്ല കഥാകൃത് കൊണ്ടു പോകുന്നത്, 1940 മുതൽ 1950 വരെയുള്ള മധ്യ തിരുവിതാൻകൂറിലേക്കാണ് കൊണ്ടുപോകുന്നത്. പക്ഷേ ഇത് ഒറ്റ നോവലിൽ ഒതുങ്ങുന്നില്ല, ഇതിന്റെ രണ്ടാം ഭാഗം വായന കാരെ അദ്ബുത് പെടുത്തി കഴിഞ്ഞു. ഈ നോവലുകൾ വഴി കഥാകൃത്, ലോകത്തെ വലിയ സംഭവങ്ങൾ എങ്ങനെ സാധാരണ കാരനെ സ്വാധിനിക്കുന്നു എന്നും കാണിക്കുന്നു. സഭാ തർക്കവും മദ്യ തിരുവിതാംകൂർ ചരിത്രവും വായിക്കാൻ ഇഷ്ടപെടുന്നവർക് ഉത്തമമായ നോവൽ.

  നൂറു വർഷം പിന്നിടുന്ന അക്കപ്പോര്
By ELDHO GEORGE
മലങ്കര സഭാതർക്കം (ഓർത്തഡോക്സ്‌ യാക്കോബായ പ്രശ്നം) ഇത്ര ലളിതമായി ആക്ഷേപ ഹാസ്യത്തോടെ മലയാളികൾക്ക് സമ്മാനിക്കുന്ന വേറെ നോവലുണ്ടോ എന്ന് സംശയമാണ്. സഭാതർക്കം ഇല്ലെങ്കിൽ തങ്ങൾക്കു ജീവിക്കാൻ തന്നെ സാധിക്കില്ല എന്ന് കരുതുന്ന, അത്രക്കു അത് രക്തത്തിൽ അലിഞ്ഞു പോയ മാന്തളിർ ദേശത്തെ നസ്രാണികളുടെ കഥ പറയുന്ന നോവൽ


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0