• Text
  • Text

AL ARABIAN NOVEL FACTORY ( SINGLE TITLE )

By : BENYAMIN



Book : AL ARABIAN NOVEL FACTORY ( SINGLE TITLE )
Author: BENYAMIN
Category : Novel
ISBN : 9788126450787
Binding : Normal
Publishing Date : 09-03-2026
Publisher : DC BOOKS
Edition : 15
Number of pages : 440
Language : Malayalam
Paper Back

Publisher: DC BOOKS
₹385.00 ₹499.00 23% off





Book Summary

അറേബ്യൻരാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ എന്ന പുതുമയോടെ ബെന്യാമിൻ എത്തുകയാണ്. ആ ഇരട്ട നോവലുകളിൽ ഒന്നാണ് അൽ -അറേബ്യൻ നോവൽ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജൻസി ചുമതലപ്പെടുത്തിയ പത്രപ്രവർത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിൽ പരാമർശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം.

WRITE A REVIEW

Product name: Al Arabian Novel Factory ( Single Title )

Review title:



Your Ratings:

Your Message:




Book Reviews

  അൽ അറേബ്യൻ നോവൽ ഫാക്ടറി
By Gafoor Aboobacker
"ആടുജീവിതം"വായിച്ചതിനു പിന്നാലെ ബെന്യാമിന്റെ ബുക്കുകളോട് എനിക്ക് ഒരു പ്രത്യേക ഇഷ്ട്ടം തോന്നി. അപ്പോഴാണ്"അൽ അറേബ്യാൻ നോവൽ ഫാക്ടറി" എന്ന നോവൽ എന്റെ കൈകളിലേക്ക് എത്തിച്ചേരുന്നത്.നമ്മിൽ ഉറങ്ങി കിടക്കുന്ന ജിജ്ഞാസയെ തൊട്ടുണർത്തുന്ന ഒരു നോവലാണ് "അൽ അറേബ്യാൻ നോവൽ ഫാക്ടറി" ഒരു മധ്യപൂർവേഷ്യൻ രാജ്യത്തിന്റെ തീവ്രവാദവും, ഭീകരവാദവും,രാഷ്ട്രീയത്തിന്റെ വലിയ വേരുകളെല്ലാം ഉറങ്ങുന്ന ഒരു നല്ല നോവലാണ് "അൽ അറേബ്യാൻ നോവൽ ഫാക്ടറി".ഒരു വിദേശിയായ നോവലിസ്റ്റാണ് പ്രതാപ്. അദ്ദേഹത്തിന്റെ ബോസ്സിന് പുതിയ ഒരു നോവൽ എഴുതണം.നോവലിന്റെ വിഷയത്തെ പറ്റി പഠിക്കുന്നതിനും കണ്ടെത്തുന്നതിനും വേണ്ടി പ്രതാപിനെ നിയമിക്കുന്നു. പിന്നീട് അതിനാവിശ്യമായ പ്രാഥമിക വിവരങ്ങൾ ശേഖരിക്കാൻ പല സ്ഥലങ്ങളിൽ നിന്നായി ഒരു ടീം രൂപപ്പെടുന്നു.അവരുടെ അന്വേഷങ്ങളാണ് അല്ലെങ്കിൽ അവരുടെ കണ്ടെത്തലുകളാണ് "അൽ അറേബ്യാൻ നോവൽ ഫാക്ടറി"എന്ന നോവലിന്റെ ഇതിവൃത്തം.എഴുത്തുകാരനായ പ്രതാപിന്റെ പ്രണയം, അദ്ദേഹത്തിന്റെ സുഹൃത്തായ റിയാസിന്റെ ഭീകരവാത ബന്ധം, അദ്ദേഹം അന്വേഷിക്കുന്ന സമീറ പർവിൻ എന്ന അത്ജ്ഞാതമായ പെണ്കുട്ടി.ഇവരെയെല്ലാം ചുറ്റിപ്പറ്റി കൊണ്ടാണ് "അൽ അറേബ്യാൻ നോവൽ ഫാക്ടറി"മുന്നോട്ടു പോകുന്നത്.പ്രതാപ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അദ്ദേഹത്തിനു ലഭിക്കുന്ന ഒരു പുസ്തകമാണ് "A Spring Without A Smile".അദ്ദേഹം ഈ നോവലിനെ കുറിച്ച് അറിയുന്നതിലൂടെയാണ് സമീറ പർവിൻ എന്ന സ്ത്രീയെ പറ്റിയുള്ള അന്വേഷണത്തിലേക്ക് വഴിയൊരുക്കുന്നത്."അൽ അറേബ്യൻ നോവൽ ഫാക്ടറി"വായിക്കുന്ന ഏതൊരാളും വായിച്ചു പോകുന്ന നോവലാണ് ഈ നോവൽദ്വയത്തിലെ രണ്ടാമത്തെ നോവലായ "മുല്ലപ്പൂ നിറമുള്ള പകലുകളും" രാഷ്ട്രീയവും ഭീകരവാദവും ഒക്കെയാണ് വിഷയമെങ്കിലും വായന ക്കാർ താനെ അതിലേക്കു ഇറങ്ങിചെല്ലും എന്നുള്ളതാണ്.അത്രക്കും ആകാംഷഭരിതമാണ് നോവലിലെ ആശയം. തീർച്ചയായും ഒരു വായനക്കാരൻ വായിച്ചിരിക്കേണ്ട ഒരു നോവൽ തന്നെയാണ് "അൽ അറേബ്യാൻ നോവൽ ഫാക്ടറി"

  ബെന്യാമിൻ മാജിക്
By ALI AKBAR VK
ബെന്യാമിന്റെ ഇരട്ടനോവലുകളിൽ ആദ്യത്തേതെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം അൽ അറേബ്യൻ നോവൽ ഫാക്ടറിയെ.'city of joy' എന്ന നഗരത്തിലെത്തുന്ന ഒരേ ലക്ഷ്യമുള്ള വ്യത്യസ്ത ദേശങ്ങളിലെ നാലുപേർ.പ്രതാപ്,എഡ്വിൻ,വിനോദ്,റിയാസ്.ഒരു നോവലിനുവേണ്ടിയുള്ള പഠനമാണ് നാലുപേരുടെയും ആഗമനോദേശ്യം.മുല്ലപ്പൂ വിപ്ലവം നടന്ന സുന്നി-ഷിയാ തർക്കങ്ങൾക്ക് രംഗമായ ഭൂമിയിലൂടെ നീങ്ങുന്ന നോവൽ ആരെയും ത്രസിപ്പിക്കുന്നതാണ്.നഗരത്തിലെ റേഡിയോ ജോക്കിയായ പാകിസ്താനി പെണ്കുട്ടി സമീറ പർവീണിന്റെ നിരോധിതനോവൽ 'a spring without smell' കഥയിൽ രംഗപ്രവേശനം ചെയ്യുന്നതോടെയാണ് കഥയുടെ ചുവടുമാറുന്നത്.ഒന്ന് വായിച്ചാൽ മറ്റേത്കൂടി വായിച്ചുതീർക്കാനുള്ള ത്വര വായനക്കാരിൽ തീർക്കുന്നുവെന്നുളളതാണ് നോവലിനെ ആകർഷണീയമാക്കുന്നത്.

  അറേബ്യയുടെ നേർചിത്രം
By ABHISHEK RAVINDRAN
അൽ അറേബ്യൻ നോവൽ ഫാക്ടറിയുടെ വായനയിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന വീക്ഷണങ്ങൾ ജീവിത വീക്ഷണത്തിന് തന്നെ പുതു ഉണർവേകുന്നു. നാം എന്നും ആശ്ചര്യത്തോടെ നോക്കി കണ്ട അറബ് രാജ്യങ്ങളുടെ ഉപരിതലത്തിൽ കേൾക്കുന്നതും കാണുന്നതുമായ ശബ്ദകോലഹലങ്ങൾക്കും വർണ്ണ പ്രപഞ്ചത്തിന്റെയുമൊക്കെ ആന്തരികമായി ഒരു ആത്മാവുണ്ട്, നിശ്ശബ്ദമായ ആത്മാവ്. ആ അന്തരാത്മാവുമായുള്ള സംവാദങ്ങളുടെ പരിണിതഫലമെന്നോണം ആ രാജ്യങ്ങളുടെ ശബ്ദമായി ബെന്യാമിൻ ഇവിടെ ഉരുവം കൊള്ളുന്നു. സാധാരണ ജനങ്ങളുടെ ജീവിതവും ശബ്ദവുമാണ് ഒരു ദേശത്തിന്റെ ആത്മാവ്. ആ ജീവിതങ്ങൾക്ക് നേർക്ക് പിടിച്ച കണ്ണാടി എന്ന നിലയിലാണ് ഈ നോവലിലെ ജീവിത സഞ്ചാരപാത നിലകൊള്ളുന്നത്. അനുഭവിച്ചറിഞ്ഞിട്ടല്ലാത്ത ജീവിതം കെട്ടുകഥയാണ് എന്ന ദാർശനിക ചിന്തയോട് ചേർത്തുവെയ്ക്കാവുന്ന പല ജീവിത സന്ദർഭങ്ങൾക്കും നാം ഈ നോവലിന്റെ വായനയിൽ മൂകസാക്ഷിയാവുന്നുണ്ട്. "നമ്മുടെ ജീവിതത്തെ നമ്മുടെ നിലവാരത്തിലും ആത്മാർത്ഥയിലും നിന്ന് വിലയിരുത്താനും മനസ്സിലാക്കാനും കഴിയാത്തവരോട് സ്വന്തം ജീവിതം വെളിപ്പെടുത്തരുത്, അത് അപഹാസത്തിനു കാരണമായിത്തീരും എന്നൊരു പാഠമാണ്‌ ഞാൻ പഠിച്ചത്. പക്ഷെ ചില പാഠങ്ങൾ നമ്മൾ വളരെ വൈകിയാണ് പഠിക്കാറ്" എന്ന തിരിച്ചറിവുകൾ നമ്മളിൽ ഉളവാക്കുന്ന പ്രതിപ്രവർത്തനങ്ങൾ വ്യത്യസ്ഥ കാഴ്ചപാടുകൾക്കു വഴി തെളിക്കുന്നു. അതുപോലെ തന്നെ പ്രതീക്ഷയുടെ ഒരു വലിയ ലോകം തന്നെയാണ് ഈ കഥാകാരൻ നമ്മൾക്ക് മുൻപിൽ തുറന്നു കാട്ടുന്നത്. ഏതു ദുർഘട സാഹചര്യത്തിലും പ്രതീക്ഷയുടെ ഒരു അവസാന കിരണം നമ്മൾക്ക് ഈ നോവലിലുടനീളം കാണാൻ കഴിയും. ഓരോ ജീവിതത്തിന്റെയും തീഷ്ണത അതിന്റെ ഉത്തമ പ്രാമുഖ്യത്തിൽ തന്നെ അവതരിപ്പിക്കാൻ കഴിയുന്നതാണ് ഈ കഥാകാരന്റെ നോവേലുകൾക്ക് ജനസമ്മതി നേടി കൊടുക്കുന്നത്. വായനാപ്രക്രിയയിൽ ഹൃദയസ്പർശിയായ കഥാപാത്രങ്ങളും; അവരുടെ ജീവിതം മനസ്സിലാക്കുമ്പോൾ മിഴികൾ ഈറനണനിയുന്നതും യാദൃച്ഛികമല്ല എന്തെന്നാൽ ആ ജീവിതത്തിന്റെ ഉൺമയിൽ അതേ തീവ്രതയോടെ നാം ഓരോരുത്തർക്കും തൊടാൻ കഴിയുന്നു എന്നത് കൊണ്ടാണ്. ഫൈസലിന്റെ ജീവിതവും, ഡെയ്സിയുടെ പ്രണയവും, മനുഷ്യാവകാശത്തിനായി പോരാടിയ സൈനബയുടെ ബാബയും അതിനുദാഹരണങ്ങളാണ്. മദ്ധ്യപൂർവേഷ്യയിൽ അരങ്ങേറിയ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ നോവലിന്റെ ഇതിവൃത്തം വായനക്കാരന് മികച്ച ഒരു വായന അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. അവിടെ നടക്കുന്ന വിപ്ലവത്തിന്റെയും കലാപത്തിന്റെയും കാര്യ കാരണങ്ങളും ഒരു മതത്തിൻ്റെ തൻ്റെ അവാന്തര വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന സംഘർഷങ്ങളിലേക്കു വഴി തെളിക്കുന്ന സംഭവ വികാസങ്ങളും വാദപ്രതിവാദങ്ങളുടെ രൂപേണയും വേറിട്ട കാഴ്ചപാടിന്റെ രൂപേണയും ഇവിടെ വരച്ചു കാട്ടുന്നു.

  പല ജീവിതങ്ങളുടെ നോവൽ ഫാക്ടറി
By Anna Sam
അറബ് നാടിന്റെ അറിയാതെ പോയ ജീവിതങ്ങളെ ആടുജീവിതം എന്ന പുസ്തകത്തിലൂടെ പൂർണ്ണമായി കാട്ടിത്തന്ന ബെന്യാമീന്റെ രചന വഴികൾ നീളുന്നത് ഈ നോവലിലേക്കാണ്. ഓരോ താളുകൾ മറിക്കുമ്പോൾ അടുത്തതെന്തായിരിക്കാം എന്ന ആകാംക്ഷ കൂടി എഴുതിചേർത്തിട്ടുണ്ട്. ഒരു വാക്കുപോലും വിടാതെ വായിക്കുവാൻ ഉള്ള പ്രേരണകൂടി നൽകുന്നുണ്ട് കഥയും കഥാപാത്രങ്ങളും. നോവലിൽ മറ്റൊരു പുസ്തകം കണ്ടെത്തുന്നത് വായനക്കാരന്റെ ജിജ്ഞാസ വളർത്തുന്നു.

  അറേബ്യൻ മുല്ലപ്പൂവിന്റെ അത്ഭുദ കാഴ്ചകളിലേക്ക്
By Rihab Thondiyil
പേര് പോലെ തന്നെ മുല്ലപ്പൂ വിപ്ലവത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള അറിവുകളുടെ ഫാക്ടറി തന്നെയാണ് ഈ നോവൽ. ആഭ്യന്തര കലഹങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കപെട്ട തുറമുഖങ്ങളുടെ നഗരത്തിന്റെ ചുരുളഴിയാത്ത രഹസ്യങ്ങൾ കണ്ടെത്താൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന നാല് പത്രപ്രവർത്തകരും അവരുടെ അന്വേഷണങ്ങൾക്കിടയിൽ നേരിടുന്ന സംഭവികാസങ്ങളെയും കണ്ണിമ ചിമ്മാതെ വായിച്ചു തീർക്കാൻ ബെന്യാമിൻ മാജിക് കൊണ്ട് കഴിഞ്ഞു. ഒരു രാജ്യത്തിൻറെ കലഹങ്ങളെയും അതേ സമയം ആ രാജ്യത്തിൻറെ പുറംലോകമറിയാത്ത സന്തോഷങ്ങളുടെയും നേർക്കാഴ്ചകൾ സമ്മാനിക്കുന്നതിൽ അല്പം പോലും കുറവ് വരുത്തിയില്ല കഥാകൃത്. സംഘർഷങ്ങളുടെയും സൗഹ്രദത്തിന്റെയും പ്രണയത്തിന്റെയും നഷ്ടപ്രണയത്തിന്റെയും നേർത്ത രൂപങ്ങൾ പല കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. അറബ് ലോകത്തിലെ എണ്ണയുടെ ഉത്ഭവും പലർക്കും ഇന്നും മനസ്സിലാകാത്ത ഷിയാ സുന്നി സംഘർഷങ്ങളുടെയും ചില പിന്നാമ്പുറങ്ങൾ വളരെ വിശദമായി തന്നെ പ്രതിപാദിച്ചു. കഥാകൃത്തിന്റെ സുഹൃത്തായ പ്രതാപ് എന്ന വ്യക്തിയുടെ കയ്യിൽ അവിചാരിതമായി എത്തുന്ന ഒരു പുസ്തകത്തിന്റെ വായനയെ തുടർന്ന് ഉത്വേജനകമായ നിമിഷങ്ങൾ അതിന്റെ വഴിയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്നതിലുമാണ് നമ്മൾ കണ്ണിമ ചിമ്മാതെ നോക്കുന്നത്. ഒരു അന്വേഷകന്റെ ആശങ്കയോടെ അതിലേറെ ആകാംഷയോടെ ഒറ്റയിരുപ്പിന് വായിച്ചു പോകുന്ന വളരെ മനോഹരമായ ഒരു അറബിക്കഥ.

  മറ്റൊരു ബെന്യാമിൻ മാജിക്!!
By Anju Vincent
"നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തികളും ഓരോതരം മൂല്യങ്ങളുടെ അജ്ഞാത ഖനികൾ ആണ്. അവരിൽ നിന്ന് പ്രസരിക്കുന്ന ഊർജ്ജം ശേഖരിച്ചു തന്നെയാവണം മനുഷ്യ സമൂഹം ഇപ്പോഴും നന്മയിൽ പുലരുന്നത്. അല്ലെങ്കിൽ ലോകം ഇപ്പോൾ പഴയ സോദോം-ഗൊമോറാ നഗരങ്ങളെ പോലെ എന്നെ നശിപ്പിക്കപ്പെട്ടു പോകുമായിരുന്നു." ബെന്യാമിന്റെ ഇരട്ട നോവലുകളിൽ ഒന്ന് (ആദ്യത്തേത്) എന്ന് വിശേഷിപ്പിക്കാവുന്ന നോവൽ. പ്രതാപ്, എഡ്വിൻ, വിനോദ്, റിയാസ് എന്നിവർ ഒരു നോവലിസ്റ്റിന് ആവശ്യമായ വിവരശേഖരണം എന്ന വ്യാജേന അറബിനാട്ടിൽ എത്തുന്നതായാണ് നോവലിൻറെ ആരംഭം. പക്ഷേ നാലുപേർക്കും മറ്റു ചില നിഗൂഢ രഹസ്യങ്ങൾ കൂടി ഉണ്ടായിരുന്നു വരവിനു പിന്നിൽ. അതെന്താണ്, എന്തിനാണ്, ആർക്കുവേണ്ടിയാണ് എന്ന ചോദ്യങ്ങളും സംശയങ്ങളും തന്നെയാണ് വായനക്കാരനെ പിടിച്ചിരുത്തുന്ന ഘടകം. അവർ നാലുപേരുടെയും നഗരത്തിലൂടെ ഉള്ള വിവരശേഖരത്തിലൂടെ ഒരുപാട് കഥാപാത്രങ്ങളും അവരുടെ ജീവിതാനുഭവങ്ങളും കടന്നുവരുന്നു. അവയിൽ ചിലത് എന്നെ അത്ഭുതപ്പെടുത്തി, വേറെ ചിലത് വല്ലാതെ നൊമ്പരപ്പെടുത്തി, മറ്റു ചിലത് ജിജ്ഞാസ ഉയർത്തി. ഒരുപക്ഷേ മുല്ലപ്പൂ വിപ്ലവത്തിൻറെ ആരും അറിയാത്ത ചില യാഥാർത്ഥ്യങ്ങൾ ആവാം ബെന്യാമിൻ നോവലിലൂടെ ലോകത്തിനു വെളിപ്പെടുത്തിയത്. ആ നഗരവും അവിടുത്തെ ആളുകളും ജീവിതരീതികളും എല്ലാം എനിക്ക് പുതുമയുള്ളതായിരുന്നു അതുകൊണ്ടുതന്നെ വളരെ ആവേശത്തോടുകൂടിയാണ് ഓരോ പേജും ഞാൻ വായിച്ചത്. നോവലിൽ സമീറ പറവിൻ എഴുതിയ, അറബി നാട്ടിൽ നിരോധിക്കപ്പെട്ട a spring without smell എന്നൊരു ഒരു നോവലിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അതുതന്നെയാണ് നോവലിലെ ഏറ്റവും വലിയ സസ്പെൻസ് എന്നാണ് എനിക്ക് തോന്നിയത്. ആ നോവലാണ് മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന രണ്ടാം ഭാഗം. തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്ന്. മറ്റൊരു ബെന്യാമിൻ മാജിക്.

  Nice book
By Sahad Ak
Must Raad


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0