• Text
  • Text



Book : ALPHA
Author: T. D. RAMAKRISHNAN
Category : Novel, April special
ISBN : 9788126439119
Binding : Normal
Publishing Date : 28-01-2026
Publisher : DC BOOKS
Edition : 18
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹138.00 ₹180.00 23% off





Book Summary

ആല്‍ഫ ഒരസാധാരണ നോവലാണ്. പ്രമേയത്തിലും ഉള്ളടക്കത്തിലും ആവിഷ്‌കാരഘടനയിലും അസാധാരണം. സമൂഹത്തിന്റെ പല മേഖലകളില്‍നിന്നുമുള്ള പന്ത്രണ്ട് വ്യക്തികളുമായി ഒരു ദ്വീപില്‍ വസിക്കാനെത്തിയ ഉപലേന്ദു ചാറ്റര്‍ജി എന്ന ശാസ്ത്രജ്ഞന്റെ കഥ. വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ആദിമ ജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട് ഇരുപത്തഞ്ചുവര്‍ഷം കഴിഞ്ഞു അവര്‍. സാമൂഹിക വികാസ പരിണാമത്തെ സ്വയം അറിഞ്ഞ് പഠിക്കാനുള്ള ഒരു ശ്രമമായിരുന്നു ആ ജീവിതം.

WRITE A REVIEW

Product name: ALPHA

Review title:



Your Ratings:

Your Message:




Book Reviews

  this book
By Muhammed vasih
amazing

  ആല്‍ഫ:#നരവംശത്തിന്റെ #പരീക്ഷണശാല
By Ramkumar Raaman
ആല്‍ഫ:#നരവംശത്തിന്റെ #പരീക്ഷണശാല മതങ്ങളും ഭാഷകളും വിശ്വാസങ്ങളും ആചാരങ്ങളും തുടങ്ങി എല്ലാം അന്തർഭവിച്ചിരിക്കുന്ന സംസ്ക്കാരങ്ങൾ വികസിക്കുകയും പരിഷ്കൃതമാകുകയും ചെയ്യുന്തോറും അത് ഉരുവംകൊണ്ട ഗർഭസ്ഥലികളിൽ നിന്നും അകന്നു കൊണ്ടിരിക്കുന്നു. പരിപോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അറിവിനനുസൃതമായുള്ള ആ പരിവർത്തനം അനിവാര്യം തന്നെയാണ്. സാംസ്ക്കാരികാധിനിവേശത്തിലൂടെ സംഭവിക്കപ്പെടുന്ന സാംസ്ക്കാരിക കലർപ്പിലും പുതിയ സംസ്ക്കാരങ്ങളുടെ ഉദയത്തിലും പഴയതിന്റെ നാശത്തിലും അതുവരെ ആർജ്ജിക്കപ്പെട്ട വിജ്ഞാനത്തിന്റെ സ്വാധീനം വിസ്മരിക്കാവുന്നതല്ല. അവയെ പാടെ നിരാകരിച്ചു കൊണ്ടുള്ള ഒരു മാറ്റവും സ്ഥായിയല്ലതാനും. അതുകൊണ്ട് തന്നെയാണ് കാല-ദേശ-ഭാഷാ വൈജാത്യങ്ങൾക്കുള്ളിലും സംസ്ക്കാരങ്ങൾ ആശയപരമായി സാത്മ്യപ്പെടുന്നത്. അപ്പോൾ നൈസർഗികമായ മനുഷ്യവാസനകളുടെ വീണ്ടെടുപ്പിന് വേണ്ടിയുള്ള തിരിച്ചുപോക്കിലൂടെ ഒരു പുതിയ യാത്രയല്ല ആരംഭിക്കുന്നത്, പകരം ഇടയ്ക്കെപ്പഴോ നിർത്തിവെച്ച യാത്രയുടെ പുനരാരംഭം മാത്രമാണ് സംഭവിക്കുന്നത്. പുതിയ സംസ്ക്കാരത്തിന്റെ വികാസത്തിനും സഹജമായ വൈകാരികത്വത്തിനും ബൗദ്ധികമായ ഒൗന്ന്യത്വത്തിനും വേണ്ടി ഒരേകാന്ത ദ്വീപിൽ പ്രൊഫസർ. ഉപലേന്ദു ചാറ്റർജിക്കൊപ്പം സ്വയം പരീക്ഷണ വസ്തുക്കളായി മാറുന്ന, സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യാപൃതരായ പന്ത്രണ്ടു പേരുടെ 25 വർഷങ്ങളിലെ ജീവിതമാണ് നരവംശപഠനത്തിന്റെ പശ്ചാത്തലത്തിൽ റ്റി.ഡി.രാമകൃഷ്ണന്റെ #ആൽഫ യിലൂടെ പറയുന്നത്. മനുഷ്യപരിണാമ ചരിത്രത്തിൽ നിന്നാർജ്ജിച്ച എല്ലാ അറിവുകളും സാംസ്ക്കാരിക ചിഹ്നങ്ങളും ഭാഷപോലും പരിത്യജിച്ച് ആദിമ മനുഷ്യരായി മാറുന്ന അവർ അതിജീവനത്തിന് വേണ്ടി സഹജവാസനകളെ മാത്രം ആശ്രയിക്കുന്നു. നിയന്ത്രണങ്ങളും കെട്ടുപാടുകളും ചുറ്റും വരിഞ്ഞു മുറുക്കുന്ന ലോകക്രമത്തിൽ തങ്ങളുടെ ബൗദ്ധികമായ സാധ്യതകളെ പൂർണ്ണമായും പ്രയോഗിക്കാൻ സാധിക്കാത്തത് മൂലം മനുഷ്യസംസ്ക്കാര വികാസം അപൂർണ്ണമാണെന്ന് വിശ്വസിക്കുന്ന പ്രൊഫസർ അതിന്റെ സാധൂകരണത്തിനായി, ഉത്തരവാദിത്വങ്ങളും നിയന്ത്രണങ്ങളും കടിഞ്ഞാണുകളുമില്ലാത്ത ആൽഫയിൽ ഉന്നതമായ ബൗദ്ധിക നിലവാരമുള്ള ഒരു പുതിയ സംസ്ക്കാരം 25 വർഷങ്ങൾ കൊണ്ട് ഉദയം ചെയ്യുമെന്ന് വിശ്വസിക്കുന്നു. എന്നാൽ ആ സ്വാതന്ത്ര്യത്തിന്റെ വന്യത അവരിൽ ബൗദ്ധികമായ ഉണർവ്വല്ല നിറച്ചത് പകരം മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളായ വിശപ്പിന്റെയും ഭോഗത്തിന്റെയും പ്രാകൃതമായ പരിവർത്തനമായിരുന്നു. അവരിൽ കൈയ്യൂക്കുള്ളവർ ആഹാരവും ലൈംഗികതയും മറ്റുള്ളവരിൽ നിന്നും തട്ടിപ്പറിച്ചു. അവരുടെ തലമുറ സദാചാരത്തെക്കുറിച്ചോ ബന്ധങ്ങളെക്കുറിച്ചോ വ്യാകുലപ്പെടാതെ തിന്നും കുടിച്ചും ഭോഗിച്ചും കൊന്നും അപരിഷ്കൃതരായി അവിടെ താമസിക്കുന്നു. ആ പരീക്ഷണം പരാജയമായിരുന്നു, എന്നാൽ പിന്നീട് വന്ന തലമുറക്ക് അറിവ് നിഷേധിച്ചതായിരുന്നു അതിന് കാരണമെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. സമകാലിക മലയാള നോവൽ ശാഖയിലെ വേറിട്ട ഒരു ആഖ്യാന അനുഭൂതി തന്നെയാണ് ആൽഫ. #രാമൻ

  ആൽഫ :- പരിണാമത്തിന്റെ വഴി തേടി
By Amal Madhu
#ആൽഫ ടി_ഡി_രാമകൃഷ്ണൻ 'മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ എല്ലായിടത്തും അവൻ ചങ്ങലയിലാണ്'. എന്ന റൂസ്സോയുടെ വാചകങ്ങൾക്ക് എതിരായി സ്വാതന്ത്ര്യത്തിന്റെ പരമകോടിയിൽ മനുഷ്യന്റെ ആദി അന്വേഷിച്ചിറങ്ങുന്ന പതിമൂന്ന്പേര്. അതിനായി അവർ തിരഞ്ഞെടുക്കുന്നതാകട്ടെ മനുഷ്യവാസം തൊട്ടുതീണ്ടാത്ത ഒരു ദ്വീപും. ചരിത്രത്തിൽ ഇടം നേടാൻ കഴിയുമായിരുന്നു ആ പരീക്ഷണത്തിന് മനുഷ്യർ സ്വയം പരീക്ഷണ വസ്തുക്കളായി സ്വന്തം ജീവിതത്തെ വിനിയോഗിച്ചു. അവസാനം അവർ കണ്ടെത്തിയ സത്യങ്ങൾ തികച്ചും അവിശ്വസനീയമായിരുന്നു. പരമമായ സ്വാതന്ത്ര്യം എന്നൊന്നില്ല എന്നും കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സത്യം അന്വർത്ഥമാകുകയും ചെയ്തു. മനുഷ്യത്വം കണ്ണിൽ നിന്ന് മറയുന്നത് അവർക്ക് നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. 'ഇതൊരു സ്വർഗ്ഗമായിരുന്നു.. മനുഷ്യർ വന്ന് നരകമാക്കി.'എന്ന് രാജേഷ് കഥയിലൊരിടത്ത് കുത്തിവരച്ചിട്ട വാക്കുകൾ നോവലിൽ ചേർത്ത് വായിക്കുമ്പോൾ അത്രയും ഭീകരമായിരുന്നു. പഴയ സംസ്കാരത്തെയും അറിവുകളെയും ഉപേക്ഷിച്ച്‌ പരീക്ഷണത്തിന് മുതിർന്ന അവർ സ്വയം ആദി മനുഷ്യനായി പരിണാമ വിധേയനാവുമ്പോൾ അവർക്ക് ആശയ സംവേദനത്തിന് പുതിയ ഭാഷ രൂപികരിക്കണമായിരുന്നു. പ്രകൃതിയിൽ നിന്നും ശരീര രക്ഷയ്ക്കായി ഗുഹകൾ കണ്ടെത്തേണ്ടിയിരുന്നു. പുതിയ തലമുറയുടെ ഉത്പാദനം നടത്തണമായിരുന്നു. അങ്ങനെ അവർ നേരിട്ട വെല്ലുവിളികൾക്കിടയിൽ ഈ പരീക്ഷണത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഉപലേന്ദു ചാറ്റർജി പ്രകൃതിയിൽ അലിഞ്ഞു ഒരു ജീവത്യാഗം പോലെ. 25 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ മാറ്റങ്ങൾ പഠിക്കാൻ വരുന്നവർക്കായി ശേഷിച്ചവർ കാത്തിരുന്നു. ഇടയിൽ സംഭവിച്ച കാര്യങ്ങളും കാരണങ്ങളും നമ്മുടെ തന്നെ ആദിയിൽ സംഭവിച്ചിരിക്കുമോ നമ്മളും മൃഗ തുല്യരായിരുന്നോ? എന്നൊക്കെ ചിന്തിപ്പിക്കുകയും ചെയ്യുമ്പോൾ അസാധ്യമായി തോന്നാം. സംഭവ്യതയിലെ അസംഭാവ്യതയും ആശ്ചര്യങ്ങളും ചോദ്യങ്ങളും തന്നെയാണ് ഈ നോവലിന്റെ തായ്‌വേര്. " അതീതാത്മക ധൈഷണികതയുടെ മറ പിടിച്ചുകൊണ്ട് സാമൂഹ്യപരിധികളില്ലാത്ത വ്യക്തിസ്വാതന്ത്ര്യത്തെയും സദാചാരങ്ങളുടെ നിയന്ത്രണങ്ങളില്ലാത്ത സാമൂഹ്യജീവിതത്തെയും നിലനില്പിന്റെ നിസ്സഹായത മറന്നുകൊണ്ടുള്ള സുഖഭോഗജീവിതത്തെയും വാഴ്ത്തു ന്നതിലെ നിരർത്ഥകതയെ ആൽഫ ദീപ്തമാക്കുന്നു."* *ഒരസാധാരണ നോവൽ -രാജൻ ഗുരുക്കൾ (പഠനം)

  ആദിയുടെ പൊരുൾ തേടി :- ആൽഫ
By Amal Madhu
'മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ എല്ലായിടത്തും അവൻ ചങ്ങലയിലാണ്'. എന്ന റൂസ്സോയുടെ വാചകങ്ങൾക്ക് എതിരായി സ്വാതന്ത്ര്യത്തിന്റെ പരമകോടിയിൽ മനുഷ്യന്റെ ആദി അന്വേഷിച്ചിറങ്ങുന്ന പതിമൂന്ന്പേര്. അതിനായി അവർ തിരഞ്ഞെടുക്കുന്നതാകട്ടെ മനുഷ്യവാസം തൊട്ടുതീണ്ടാത്ത ഒരു ദ്വീപും. ചരിത്രത്തിൽ ഇടം നേടാൻ കഴിയുമായിരുന്നു ആ പരീക്ഷണത്തിന് മനുഷ്യർ സ്വയം പരീക്ഷണ വസ്തുക്കളായി സ്വന്തം ജീവിതത്തെ വിനിയോഗിച്ചു. അവസാനം അവർ കണ്ടെത്തിയ സത്യങ്ങൾ തികച്ചും അവിശ്വസനീയമായിരുന്നു. പരമമായ സ്വാതന്ത്ര്യം എന്നൊന്നില്ല എന്നും കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സത്യം അന്വർത്ഥമാകുകയും ചെയ്തു. മനുഷ്യത്വം കണ്ണിൽ നിന്ന് മറയുന്നത് അവർക്ക് നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. 'ഇതൊരു സ്വർഗ്ഗമായിരുന്നു.. മനുഷ്യർ വന്ന് നരകമാക്കി.'എന്ന് രാജേഷ് കഥയിലൊരിടത്ത് കുത്തിവരച്ചിട്ട വാക്കുകൾ നോവലിൽ ചേർത്ത് വായിക്കുമ്പോൾ അത്രയും ഭീകരമായിരുന്നു. പഴയ സംസ്കാരത്തെയും അറിവുകളെയും ഉപേക്ഷിച്ച്‌ പരീക്ഷണത്തിന് മുതിർന്ന അവർ സ്വയം ആദി മനുഷ്യനായി പരിണാമ വിധേയനാവുമ്പോൾ അവർക്ക് ആശയ സംവേദനത്തിന് പുതിയ ഭാഷ രൂപികരിക്കണമായിരുന്നു. പ്രകൃതിയിൽ നിന്നും ശരീര രക്ഷയ്ക്കായി ഗുഹകൾ കണ്ടെത്തേണ്ടിയിരുന്നു. പുതിയ തലമുറയുടെ ഉത്പാദനം നടത്തണമായിരുന്നു. അങ്ങനെ അവർ നേരിട്ട വെല്ലുവിളികൾക്കിടയിൽ ഈ പരീക്ഷണത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഉപലേന്ദു ചാറ്റർജി പ്രകൃതിയിൽ അലിഞ്ഞു ഒരു ജീവത്യാഗം പോലെ. 25 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ മാറ്റങ്ങൾ പഠിക്കാൻ വരുന്നവർക്കായി ശേഷിച്ചവർ കാത്തിരുന്നു. ഇടയിൽ സംഭവിച്ച കാര്യങ്ങളും കാരണങ്ങളും നമ്മുടെ തന്നെ ആദിയിൽ സംഭവിച്ചിരിക്കുമോ നമ്മളും മൃഗ തുല്യരായിരുന്നോ? എന്നൊക്കെ ചിന്തിപ്പിക്കുകയും ചെയ്യുമ്പോൾ അസാധ്യമായി തോന്നാം. സംഭവ്യതയിലെ അസംഭാവ്യതയും ആശ്ചര്യങ്ങളും ചോദ്യങ്ങളും തന്നെയാണ് ഈ നോവലിന്റെ തായ്‌വേര്. " അതീതാത്മക ധൈഷണികതയുടെ മറ പിടിച്ചുകൊണ്ട് സാമൂഹ്യപരിധികളില്ലാത്ത വ്യക്തിസ്വാതന്ത്ര്യത്തെയും സദാചാരങ്ങളുടെ നിയന്ത്രണങ്ങളില്ലാത്ത സാമൂഹ്യജീവിതത്തെയും നിലനില്പിന്റെ നിസ്സഹായത മറന്നുകൊണ്ടുള്ള സുഖഭോഗജീവിതത്തെയും വാഴ്ത്തു ന്നതിലെ നിരർത്ഥകതയെ ആൽഫ ദീപ്തമാക്കുന്നു."* *ഒരസാധാരണ നോവൽ -രാജൻ ഗുരുക്കൾ (പഠനം)

  ചിന്തയുടെ, പരീക്ഷണത്തിൻ്റെ കഥ
By Jeenia Thacharampath
വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 13 വ്യക്തികൾ പ്രൊഫസർ ഉപലേന്ദു ചാറ്റർജിയുടെ നേതൃത്വത്തിൽ തികച്ചും വിചിത്രമായ ഒരു പരീക്ഷണം നടത്തുന്നു - 25 വർഷങ്ങൾ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ഇതുവരെ ജീവിച്ച വ്യവസ്ഥകൾക്കതീതമായി, നിയമങ്ങളില്ലാതെ, പൂർണ്ണ സ്വാതന്ത്ര്യത്തോടെ ഒരു ദ്വീപിൽ ജീവിക്കുക. ഈ പരീക്ഷണത്തിൻ്റെയും പരീക്ഷണത്തിന് വിധേയരായവരുടേയും കഥയാണ് ആൽഫ . വായനക്കാരുടെ ചിന്താതലങ്ങൾ മലർക്കെ തുറന്നിടുന്നുണ്ട് ആൽഫ. ഒരോ വായനക്കാരനേയും വായനക്കാരിയേയും ഈ നോവലിൽ ആകർഷിക്കുക തികച്ചും വ്യത്യസ്തങ്ങളായ ആശയങ്ങളായിരിക്കും. ഒരു പക്ഷേ സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന ആശയത്തെപ്പറ്റി വീണ്ടും ചിന്തിപ്പിച്ചേക്കാം. അല്ലെങ്കിൽ മനുഷ്യ സംസ്കാരം വെറുമൊരു മുഖംമൂടിയാണെന്ന സംശയം ജനിപ്പിക്കാം. എല്ലാം തികഞ്ഞ നോവൽ എന്ന് ആൽഫയെക്കുറിച്ച് പറയാൻ സാധിക്കില്ല. പറഞ്ഞതിലും വളരെ കൂടുതൽ പറയാൻ ബാക്കി വെയ്ക്കുന്നുണ്ട്. നോവൽ അവസാനിക്കുന്നത് പോലും അപൂർണ്ണമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. എന്നിരുന്നാലും തികച്ചും അസാധാരണമായ ഒരു നോവലാണിത്. TDR - ൻ്റെ ഇതുവരെ വായിച്ച രണ്ട് നോവലുകളിൽ നിന്ന് വ്യത്യസ്തവുമായിരുന്നു. അടക്കാനാവാത്ത ജിജ്ഞാസ വായിക്കുമ്പോഴും വായിച്ച് കഴിഞ്ഞും തോന്നിപ്പിക്കാൻ ആൽഫക്ക് സാധിച്ചു എന്ന് എടുത്തു പറയേണ്ടതുണ്ട്

  അസ്വതന്ത്രസ്വാതന്ത്ര്യം
By Meenakshy S Sindhu
മനുഷ്യനെ നിയമങ്ങൾക്കൊണ്ട് ബന്ധിച്ച് നല്ലവനാക്കേണ്ടതുണ്ടെന്ന ക്ലാസിക് മനോഭാവത്തിനുശേഷം വന്ന ലോക ബോധ്യങ്ങളിലൊക്കെ മനുഷ്യ വികാസ സങ്കല്പങ്ങൾ ഉരിത്തിരിയുന്നത് അവരുടെ സ്വാതന്ത്ര്യത്തെ മുൻനിർത്തിയാണ്. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്ക്കാരികവുമായ അധികാരങ്ങളൊഴിഞ്ഞ സ്വതന്ത്രമായ അസ്തിത്വം സർഗ്ഗപരവും ഭൗതികവും ബൗദ്ധികവുമായ പുരോഗതിയെ ത്വരിതപ്പെടുത്തുമെന്നവർ വിശ്വസിച്ചു. അത്തരം ഒരസ്തിത്വത്തെ നിരസിക്കുന്നതിനെതിരെയുള്ള പ്രതിരോധങ്ങൾ തന്നെയാണ് ഉത്തരാധുനികതയിലും കാണുന്നത്. ഈ സ്വാതന്ത്ര്യവഞ്ഛയുടെ ഭാഗമായി, മനുഷ്യവർഗ്ഗം ഇന്നേ വരെ ആർജിച്ച എല്ലാ വിജ്ഞാന വിനോദ സാംസ്കാരിക സാമൂഹികതകളേയും ഉപേക്ഷിച്ചു കൊണ്ട് സ്വയം പരീഷണവസ്തുക്കളായി മാറി 25 വർഷം സർവസ്വതന്ത്രരായി പ്രാകൃത ജീവിതം നയിക്കുന്ന 12 പേരുടേയും പരീഷണത്തിൻ്റെ തന്ത്രജ്ഞനും നായകനുമായ പ്രൊഫസറിൻ്റേയും ആൽഫാ എന്ന ദ്വീപിലെ ജീവിതമാണ് ഈ നോവൽ ആവിഷ്ക്കരിക്കുന്നത്. കാട്ടുമാക്കാനാവുകയാണ് മനുഷ്യത്വത്തിലേയ്ക്ക് മടങ്ങുവാനുള്ള മാർഗ്ഗം എന്ന് വിശ്വസിക്കുകയും അത്തരം വന്യതകളാവിഷ്കരിക്കുകയാണ് താൻ എന്നും പറഞ്ഞ ഫ്രാൻസിസ് നൊറോണയുടെ കാഴ്ചയിലേക്ക് , ഇതുവരെ മനുഷ്യൻ നേടിയ സാംസ്ക്കാരിക വിശാലതയെക്കൂടി ലയിപ്പിക്കുകയാണ് ടി.ഡി രാമകൃഷ്ണൻ. സർവ സ്വാതന്ത്ര്യം എന്നതിലും അസ്വാതന്ത്ര്യത്തിൻ്റെ നിഴൽ നിരീക്ഷിക്കുകയും അതിനെ വെല്ലുന്ന ഘടകം ഈ സാംസ്കരികമായ ഉൾവഹനമാണെന്നും അത് ബോധ്യപ്പെടുത്തുണ്ട്. ഒരേസമയം മനുഷ്യൻ്റെ നേട്ടങ്ങളിൽ അഭിമാനിക്കുകയും ചതി ,അഹങ്കാരം, സ്വാർത്ഥത എന്നിവയാൽ വലയിതമായ മനുഷ്യപ്രകൃതത്തെ നിരീക്ഷിച്ചുകൊണ്ട് അതേ അഭിമാനത്തെ ഞരിച്ചുകളയുകയുo ചെയ്യുന്ന സംേവേദനത്വമാണ് നോവലിനുള്ളത്.

  ആല്‍ഫ – തുടക്കത്തിലേക്കുള്ള മടക്കം
By SHILPA ALEX
ഉല്‍പ്പത്തിയിലേക്കുള്ള മടക്കം മനുഷ്യനെ എവിടെയെത്തിക്കും എന്നു കാണിക്കുകയാണ് ആല്‍ഫയിലൂടെ. എല്ലാമുപേക്ഷിച്ച് 25 വര്‍ഷം പൂര്‍വികരെപ്പോലെ ഒരു ദ്വീപിലേക്ക് പോകുന്ന കുറച്ചു മനുഷ്യരും അവര്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങളും സംഭവിക്കാന്‍ തീര്‍ച്ചയായും സാധ്യതയുള്ള തരത്തില്‍ നമുക്ക് ആല്‍ഫയില്‍ കാണാന്‍ സാധിക്കും. ഇന്ന് നാം കൈവരിച്ചിട്ടുള്ള പുരോഗതിയില്‍ നിന്നും ഒരു തിരിച്ചുപോക്ക് എത്രത്തോളം ഭവിഷ്യത്തുകളുള്ളതാണെന്നോരു ഓര്‍മ്മപ്പെടുത്തല്‍ക്കൂടി നമുക്കീ വായനാനുഭവം സമ്മാനിക്കും.

  ആൽഫ : ആദിയിലേക്കുള്ള പരിണാമം
By Sandra Soman
ടി ഡി രാമകൃഷ്ണന്റെ "ഫ്രാൻസിസ് ഇട്ടിക്കോരക്ക്" ശേഷം മികച്ച വായനാനുഭവം നൽകിയ ഒരു നോവൽ തന്നെയാണ് "ആൽഫ". ഒറ്റവാക്കിൽ നോവലിനെ അസാധാരണം എന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ല. തികച്ചും അത്യപൂർവ്വവും ആകാംക്ഷാജനകവുമായ ഒരു കഥാതന്തു ഒട്ടും വിരസത ഉളവാക്കാതെ ആവിഷ്കരിച്ചെടുക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. നരവംശശാസ്ത്രാദ്ധ്യാപകനായ ഉപലേന്ദു ചാറ്റർജി ഇരുപത്തഞ്ചു വർഷം നീളുന്ന വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് വേണ്ടി, പല മേഖലകളിലും സജീവമായ മറ്റു പന്ത്രണ്ട് പേർക്കൊപ്പം, ഭൂപടങ്ങളിൽ ഇടം പിടിച്ചിട്ടില്ലാത്ത 'ആൽഫ' എന്ന് സ്വയം നാമകരണം ചെയ്ത അപരിചിതമായ ദ്വീപിലേക്ക് യാത്ര തിരിക്കുന്നു. ജീവിതത്തിൽ നാളിതുവരെ ആർജിച്ചെടുത്ത അറിവും സംസ്കാരവും വേഷവും ഭാഷയും എല്ലാം ത്യജിച്ച്, പുറംലോകവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിച്ചു കൊണ്ട്, ആദിമമനുഷ്യനിലേക്കുള്ള സ്വയം പരിണാമപ്രക്രിയയിലൂടെ ഉടലെടുക്കുന്ന മാറ്റങ്ങളെ പഠിക്കുക എന്നതായിരുന്നു ഗവേഷണ ലക്ഷ്യം. സ്വാതന്ത്ര്യത്തിന്റെ സർവ്വസുഖങ്ങളും അനുഭവിച്ചു കൊണ്ട് വിലക്കുകൾ ഇല്ലാതെ സമൂഹം മനുഷ്യനുമേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന പൊള്ളത്തരങ്ങൾ തുറന്നു കാട്ടിക്കൊണ്ട് ആദിയിൽ തുടങ്ങുന്ന സാമൂഹികപരിണാമവും നേട്ടങ്ങളും ഇക്കാലയളവിൽ നേടിയെടുക്കാൻ സാധിക്കുമെന്ന് തെളിയിക്കാനുള്ള പരീക്ഷണം. ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷം പരീക്ഷണത്തിന്റെ അന്തിമ ഫലം അറിയാൻ ദ്വീപിൽ വരണമെന്ന് പ്രൊഫസ്സർ സതീഷ്ചന്ദ്ര ബാനർജിയോട് സൂചിപ്പിക്കുന്നു. രോഗപീഡിതനായ അദ്ദേഹം ശിഷ്യരിലൊരാളായ അവിനാശിനോട്‌ ഈ ദൗത്യം ഏറ്റെടുക്കാൻ പറയുന്നു. ആൽഫയിലെത്തുമ്പോൾ അവർ കാണുന്നത് ഒരു കൂട്ടം പ്രാകൃത മനുഷ്യരെയാണ്. പരീക്ഷണകാലയളവിനിടയിൽ പലരും മരണപ്പെടുകയും ശേഷിക്കുന്ന മൂന്ന് പേരെ കൊണ്ട് ദ്വീപ് വിട്ട് പോവുകയും ചെയ്യുന്നു. കരയിലെത്തിയ ശേഷം പരീക്ഷണത്തിന്റെ വിശദാംശങ്ങൾ മൂവരും പങ്കു വെക്കുന്നതോടെ നോവലിന്റെ ഗതി വികാസം പ്രാപിക്കുന്നു. ഒരിക്കൽ പോലും ഇത്തരത്തിലൊരു ചിന്ത ഉള്ളിൽ കടന്നുപോയിട്ടില്ലെന്നത് കൊണ്ട് തന്നെ വായനയും അത്രമേൽ സുഖകരമായിരുന്നു. സംസ്കാരത്തിന്റെ മുഖംമൂടികൾ ഇല്ലാതെ, സാമൂഹികനിയന്ത്രണങ്ങളും നിയമങ്ങളും സദാചാരബോധവും ഒന്നുമില്ലാതെ, ലൈംഗിക സ്വാതന്ത്ര്യം ആസ്വദിക്കുന്ന, മനുഷ്യനൊരു സാമൂഹ്യജീവിയാണ് എന്നതിൽ കവിഞ്ഞുള്ള നിലനിൽപ്പ് എത്രത്തോളം സാധ്യമാണെന്ന് തുറന്നു കാട്ടുകയാണ് ആൽഫ. ഏറെ വിഷമകരമെന്ന് തോന്നിയത് വിസ്തൃതമായ ഒരു പ്രമേയത്തെ ചുരുക്കിയെഴുതി അവസാനിപ്പിച്ചതിലാണ്. എങ്കിലും വായനക്കാരെ ആകർഷിക്കാനുള്ള ഘടകം പുസ്തകത്തിൽ ഉണ്ടെന്നുള്ളത് കൊണ്ട് തന്നെ പ്രിയപ്പെട്ട പുസ്തകങ്ങൾക്കിടയിൽ സ്ഥാനം പിടിക്കാൻ ആൽഫക്ക് കഴിഞ്ഞിട്ടുണ്ട്. റൂസ്സോയുടെ വാക്കുകൾ ഓർക്കുന്നു: "മനുഷ്യൻ സ്വാതന്ത്രനായി ജനിക്കുന്നു. പക്ഷേ എല്ലായിടത്തും അവൻ ചങ്ങലയിലാണ്." Sandra Soman✒️

  ആദിയിലേക്കുള്ള മടക്കം
By NEETHU RAGHAVAN
തുടക്കത്തിലേക്ക് മടങ്ങിയാൽ നടന്ന ദുരന്തങ്ങൾ ഒക്കെ മായ്ക്കുവാൻ കഴിയുമോ ? പ്രൊഫസർ ഉപലേന്ദു ചാറ്റർജി മുന്നിൽ വച്ച ഉപായമാണ് ആദിയിലേക്കുള്ള മടക്കം. അതിനായി അദ്ദേഹം പല മേഖലയിലും ഉള്ള 13 പേരെയും കൊണ്ട് ആൽഫ എന്ന ദ്വീപിലേക്ക് യാത്രയാകുന്നു. 25 വർഷങ്ങൾ ഭാഷയും, വസ്ത്രവും എന്ന് വേണ്ട ജീവിതത്തിന്റെ ഭാഗമായ എല്ലാത്തിനെയും ഉപേക്ഷിച്ചു ആൽഫയിൽ കഴിയുക എന്നതാണ് അവരുടെ കടമ.സ്വതന്ത്രമായ ഭാഷയും സംസ്കാരവും പൈതൃകവും വളർത്തി നരവംശത്തിന്റെ പുതിയ സാധ്യതകളെ സൃഷ്ടിക്കുക എന്നായിരുന്നു പ്രൊഫസർ ഇതുകൊണ്ട് ഉദേശിച്ചത്. എന്നാൽ മനുഷ്യരിൽ അവരുടെ സംസാരത്തിന്റെയും സംസ്കാരത്തിന്റെയും കൂടെ മനുഷ്യത്വം കൂടെ ഇല്ലാതാകാൻ തുടങ്ങി. പരസ്പരം മത്സരിച്ചും കൊന്നും കൊലവിളിച്ചും എതിരാളിയെ കീഴടക്കുന്ന മൃഗങ്ങളായ് മാറി. ലൈംഗീക സ്വാതന്ത്ര്യം ഭ്രാന്ത് പിടിപ്പിക്കുന്ന രതിയിലേക്ക് വഴിമാറുമ്പോൾ സ്ത്രീകൾ ഉപകരണങ്ങളായി മാറുന്നു. പതിമൂന്നു പേരിൽ 25 വർഷം ഇതൊക്കെ അതിജീവിക്കാൻ 4 പേർക്ക് മാത്രമേ കഴിഞ്ഞുള്ളു.ചിലർ സ്വാഭാവികമായി മരിച്ചു,ചിലർ കൊല്ലപ്പെട്ടു, ചിലർ ആത്മഹത്യാ ചയ്തു. അവരുടെ ഒക്കെയും കഥയാണ് ആൽഫ. എല്ലാത്തിന്റെയും ഒടുവിൽ ബുദ്ധി വളർച്ചയില്ലാത്ത കഴിവുകൾ അധികമില്ലാത്ത ഒരു തലമുറയാണ് അൽഫയുടെ ഭൂമിയിലേക്കുള്ള സംഭാവന. ഒരുപാട് ആസ്വദിച്ച ഒരു കൃതിയാണ് ആൽഫ. എങ്കിലും ഉപലേന്ദു ചാറ്റർജിയുടെ ആശയം ശരിയായിരുന്നു തെറ്റിയോ എന്നതു തുറന്നു പറയാതെയാണ് നോവൽ അവസാനിക്കുന്നതും.

  ആൽഫ - അനന്തം - വിശാലം
By Saritha Reji
ടി.ഡി രാമകൃഷ്ണൻ്റെ ആൽഫ എന്ന നോവൽ തെരഞ്ഞെടുക്കപ്പെട്ട വിഷയം കൊണ്ട് വ്യത്യസ്തതയാർജ്ജിച്ച ഒന്നാണ് .വ്യത്യസ്ത പ്ലാറ്റ്‌ ഫോമിൽ നിന്ന് കൊണ്ട് വ്യത്യസ്ത കഥകൾ പറഞ്ഞ് ഒറ്റ വിഷയത്തിൽ എത്തുന്ന ടി.ഡി യുടെ സ്ഥിരം ശൈലി ഇതിൽ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത . വളരെ ലളിതമായ ഭാഷയിൽ സങ്കീർണ്ണതകളില്ലാതെ പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ച ഒരു ചെറിയ നോവലാണ് ആൽഫ. പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ചെങ്കിലും ആൽഫ എന്ന പേര് അന്വർത്ഥമാക്കും പോലെ വായനക്കാരന് ചിന്തകളുടെ വിശാലമായ സാധ്യതകൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് നോവൽ അവസാനിക്കുന്നത് . മറ്റു നോവലുകൾ പോലെ ഒരു കഥ വായിച്ചു തീരുന്ന അനുഭവമല്ല ആൽഫയിലുള്ളത് . വായനക്കാരൻ്റെ അളവറ്റ പങ്കാളിത്തം നോവലിസ്റ്റ് ആവശ്യപ്പെടുന്നു . വായനക്കാരൻ്റെ മാനസിക സാമൂഹിക കാഴ്ച്ചപാടുകൾക്കും ചിന്തകൾക്കും അനുസരിച്ച് ഈ നോവൽ വലുതാവുകയും ചെറുതാവുകയും ചെയ്യുന്നു. ആന്ത്രോപ്പോളജിസ്റ്റായ ഉപേന്ദ്രു ചാറ്റർജിയുടെ മനസ്സിൽ ഉദയം ചെയ്ത ഒരു പരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ പ്രഗല്ഭരായ പതിമൂന്ന് വ്യക്തികൾ സ്വയം പരീക്ഷണ വസ്തുവായി നടത്തുന്ന ഇരുപത്തിയഞ്ച് വർഷം നീണ്ടു നിൽക്കുന്ന പരീക്ഷണത്തിൻ്റെ കഥയാണിത് . തങ്ങൾ ഇതുവരെ നേടിയ അറിവും ഭൗതികമായതും എല്ലാം ഉപേക്ഷിച്ച് ആദിമ മനുഷ്യനിലേക്ക് തിരിച്ച് ചെന്ന് പുതിയ ഒരു ജീവിതം തുടങ്ങിയാൽ ഇരുപത്തിയഞ്ച് വർഷം കൊണ്ട് ബുദ്ധിപരമായ വികാസം കൈവരിച്ച ഒരു തലമുറയെ വാർത്തെടുക്കാമെന്ന പ്രതീക്ഷയോടെയാണ് സ്ത്രീകളും പുരുഷൻമാരുമടങ്ങിയ സംഘം മനുഷ്യവാസമില്ലാത്ത ആൽഫ എന്ന ദ്വീപിലെത്തുന്നത് .പരീക്ഷണ ലക്ഷ്യങ്ങൾക്ക് അപ്പുറം അവരിൽ ഓരോ വ്യക്തിക്കും അവരുടേതായ വ്യക്തിപരമായ ഗൂഢ താല്പര്യണ്ടുണ്ടായിരുന്നു എന്നതാണ് സത്യം . പരമമായ സ്വാതന്ത്യമായിരുന്നു അവർ ആഗ്രഹിച്ചിരുന്നത് . ഉയർന്നതും വ്യത്യസ്തമായതുമായ കാഴ്ചപ്പാടുകൾ ഉള്ളവരും സാമ്പത്തികമായും സാമൂഹ്യപരമായും സ്വാതന്ത്യം അനുഭവിച്ചിരുന്നവരും ആയിരുന്നു അവർ. എന്നിട്ടും കൂടി അവർക്ക് അസ്വാതന്ത്ര്യം അനുഭവപ്പെട്ടെങ്കിൽ അത് സമൂഹത്തിൽ നിലനിൽക്കുന്ന ചട്ടക്കൂടുകൾക്കുള്ളിലെ വ്യക്തിബന്ധങ്ങളുടെയും സദാചാരങ്ങളുടെയും നിയമങ്ങളുടെയും കെട്ട് പൊട്ടിക്കാനുള്ള ആഗ്രഹമായിരുന്നു . ആത്യന്തികമായി പരമമായ സ്വാതന്ത്യം എന്നൊന്നില്ല എന്ന് ആൽഫയിൽ നിന്ന് തിരിച്ചറിയുന്നു . ഒരാളുടെ സ്വാതന്ത്യം എന്നത് മറ്റൊരാളുടെ ഇഷ്ടാനിഷ്ടങ്ങളെ ഹനിക്കുന്നതാകുമ്പോൾ ഹനിക്കപ്പെടുന്നയാളുടെ സ്വാതന്ത്ര്യം എന്നത് അപഹാസ്യപ്പെടുന്ന ഒന്നാകുന്നു . പുരുഷൻ്റെയും സ്ത്രീയുടെയും സ്വാതന്ത്ര്യം കായികബലത്തിൻ്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ ഒന്നാണെന്നും തിരിച്ചറിയുന്നു .ആൽഫക്ക് പുറത്ത് അധികാരത്തിൻ്റെ അടിസ്ഥാനത്തിലാണ് അസ്വാതന്ത്യം എങ്കിൽ എന്തിനും സ്വതന്ത്രരാണെന്ന് അവകാശപ്പെട്ടിരുന്ന അവർ ആൽഫയിൽ കായിക ബലത്തിൻ്റെ അടിസ്ഥാനത്തിൽ അസ്വാതന്ത്യം അനുഭവിക്കുന്നത് നമുക്ക് കാണാം . സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ആൽഫയിൽ എത്തിയ അവരിൽ ചിലരുടെയെങ്കിലും മനസ്സിലെ തിരിച്ചു പോകാനുള്ള ആഗ്രഹം ആൽഫയെ ജയിലാക്കി മാറ്റുന്നു . വിദ്യാസമ്പന്നരായ ആ പതിമൂന്ന് പേർ പരമ സ്വതന്ത്രർ എന്ന് കരുതപ്പെട്ടിരുന്ന ആദിമ മനുഷ്യനിലേക്ക് തിരിച്ച് പോകാനായി ഉണ്ടാക്കിയ അലിഖിത നിയമങ്ങൾ ഒരർത്ഥത്തിൽ അവരുടെ ചിന്തകളെയും ആഗ്രഹങ്ങളെയും ചങ്ങലക്കിട്ട് ഒരു നിർബന്ധിത ജീവിതത്തിൻ്റെ അസ്വാതന്ത്യത്തിൽ എത്തിച്ചേർക്കുകയല്ലേ ഉണ്ടായത് . പ്രകൃതിയിൽ നിന്നും ആദിമ മനുഷ്യനിൽ നിന്നും നൃത്തത്തിൻ്റെയും കവിതയുടെയും ചിത്രകലയുടെയും പുതിയ സാധ്യതകളും അനുഭവങ്ങളും പ്രതീക്ഷിച്ചു വന്നവരിൽ ആദിമ മനുഷ്യൻ്റെ വിശപ്പടക്കാനുള്ള ആഗ്രഹവും ലൈംഗിക തീക്ഷണതയും മാത്രം അവശേഷിച്ചു . പ്രണയ സാക്ഷാത്കാരത്തിന് വന്നവരിൽ പോലും പ്രണയം അവസാനിച്ച് ലൈംഗികത ഒരു ശാരീരിക ആവശ്യമായി മാറി . പ്രണയമില്ലാതെയും പ്രാപിക്കുന്ന കാടന്മാരായി തീർന്നു അവർ . സ്നേഹത്തിൻ്റെ മൂർത്തഭാവമായ പൊസെസ്നീവ്നെസ് സ്വാതന്ത്ര്യത്തിൻ്റെ പേരിൽ ഇല്ലാതാക്കപ്പെടുമ്പോൾ മനുഷ്യൻ സ്നേഹവും കാരുണ്യവും നഷ്ടപ്പെട്ട് മൃഗീയമായ ലൈംഗികതയുള്ള വെറും സസ്തനിയായി മാറുന്നത് ദ്വീപിലെ ജീവിതത്തിൽ കാണാം . സാമൂഹിക നിയമങ്ങളിൽ നിന്ന് അകന്ന് നിന്ന് ഇഷ്ടമുള്ള സമയത്ത് ഇഷ്ടപ്പെട്ട പുരുഷൻ അല്ലെങ്കിൽ സ്ത്രീയോടൊത്തുള്ള പ്രണയം ,ലൈംഗിതത എന്നൊതൊക്കെയാണ് സ്വാതന്ത്ര്യം എന്ന ചിന്തകളിൽ നിന്ന് , സാമൂഹിക സദാചാര കുടുംബ ചട്ടക്കൂടുകളിൽ നിന്ന് കൊണ്ട് പൊട്ടിച്ചെറിയേണ്ടവയെ പൊട്ടിച്ചെറിഞ്ഞ് അവനവൻ്റെ ആത്മസംതൃപ്തിക്കായി നടത്തുന്ന പോരാട്ടമാണ് സ്വാതന്ത്ര്യം എന്ന തിരിച്ചറിവ് ഈ പരീക്ഷണം നൽകുന്നു . സ്വാതന്ത്ര്യത്തിന് വേണ്ടി മനുഷ്യൻ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ആർജ്ജിച്ച അറിവുകളും കഴിവുകളും ഉപേക്ഷിച്ച് ആദിമ മനുഷ്യനിലേക്ക് പോകുകയല്ല വേണ്ടത് , മറിച്ച് നിലവിലുള്ള സാമൂഹിക സാഹചര്യത്തിൽ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും നേടിയെടുക്കുകയുമാണ് വേണ്ടത് .അടിസ്ഥാനപരമായി നമ്മൾ നമ്മളോടാണ് പോരാടേണ്ടത് . സമൂഹവും മതങ്ങളും മനുഷ്യ മനസ്സുകളിൽ ഉണ്ടാക്കി തീർക്കുന്ന കാഴ്ചപ്പാടുകളോടുള്ള പോരാട്ടമാണത്.ഇത്തരം കാഴ്ചപാടുകളിൽ നിന്നും മനുഷ്യൻ്റെ നൈസർഗ്ഗികമായ ചിന്തകളെ മോചിപ്പിച്ചെടുക്കുന്നത് തന്നെയാണ് യഥാർത്ഥ സ്വാതന്ത്ര്യം .


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0