• Text
  • Text

PACHA MANJA CHUVAPPU

By : T. D. RAMAKRISHNAN



Book : PACHA MANJA CHUVAPPU
Author: T. D. RAMAKRISHNAN
Category : Novel, April special
ISBN : 9789354324475
Binding : Normal
Publishing Date : 30-01-2026
Publisher : DC BOOKS
Edition : 14
Number of pages : 448
Language : Malayalam
Paper Back

Publisher: DC BOOKS
₹385.00 ₹499.00 23% off





Book Summary

ഇന്ത്യയുടെ ജീവനാഡിയായ റെയിൽവേയുടെ ഇരമ്പുന്ന പുറസ്ഥലികൾ മാത്രമാണ് നമുക്ക് പരിചിതം. അതിന്റെ അന്തഃസ്ഥലികളിൽ എന്തെല്ലാമാണ് സംഭവിക്കുന്നതെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. ആ അന്തഃസ്ഥലികളിലെ സംഘർഷഭരിതമായ സങ്കീർണ്ണതകളെ നോവലിലേക്ക് ആവിഷ്‌കരിക്കുകയാണ് ഈ കൃതി. അത്യന്തം ഉദ്വേഗജനകമായ സംഭവപരമ്പരകളിലൂടെ ഒരു തീവണ്ടിയപകടത്തിന്റെ കാര്യകാരണങ്ങളിലേക്ക് അപസർപ്പകരീതിയിൽ അന്വേഷിച്ചുചെല്ലുന്ന നോവൽ.

WRITE A REVIEW

Product name: Pacha Manja Chuvappu

Review title:



Your Ratings:

Your Message:




Book Reviews

  ????
By Akshay.K Ashok
Good novel which tell true.

  ത്രില്ലർ
By Anup J Alackappally
റെയിൽവേയുടെ അകകഥകൾ തുറന്നു കാട്ടുന്ന സസ്പൻസ് ത്രില്ലർ

  ഇന്ത്യൻ റെയിൽവേ എന്ന ചിലന്തി വല
By Adarsh M P
"പച്ച മഞ്ഞ ചുവപ്പ്" എന്ന നോവൽ വായിച്ചു കഴിഞ്ഞപ്പോൾ കുറച്ചുനേരം മരവിപ്പോടെ ഇന്ത്യൻ റെയിൽവേയെ പറ്റി ആലോചിച്ചു. ട്രെയിൻ യാത്ര നടത്തിയിട്ടില്ലാത്ത ഇന്ത്യക്കാർ കുറവായിരിക്കും. നമ്മളെപോലുള്ള മൂന്നാം ലോകരാജ്യങ്ങളിൽ സാധാരണക്കാരുടെ യാത്രോപാധിയാണ് തീവണ്ടികൾ. (ആത്മഹത്യയ്ക്കുമുള്ള എളുപ്പമാർഗം.) ഇന്ത്യയുടെ ജീവനാഢിയെന്ന് കരുതിപോരുന്ന റെയിൽവേയെ സംബന്ധിച്ചിടത്തോളം 'സീറോ ഡെത്ത്' ഇയർ ആയിരുന്നു കഴിഞ്ഞ വർഷം. അവിടെനിന്ന് ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപേ തമിഴ്നാട് സേലം ജില്ലയ്ക്കടുത്ത് ലോക്കുർ- ഡാനിഷ്പെട്ട് സെക്ഷനിൽ ഒരു യാത്രാ വണ്ടിയും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദുരൂഹതകളിലേക്ക് അന്വേഷണാത്മകമായി ഇറങ്ങിച്ചെല്ലുകയാണ് നോവൽ. അപകടത്തിന് കാരണക്കാരനായി ക്രൂശിക്കപ്പെട്ട രാമചന്ദ്രൻ എന്ന സ്റ്റേഷൻ മാസ്റ്ററുടെ ജീവിതം വായനക്കാർക്ക് മുന്നിൽ തുറന്നുവയ്ക്കപ്പെടുന്നു. ഗുരുതരമായ ഒരു 'ഹ്യൂമൻ എറർ' അല്ലെങ്കിൽ റെയിൽവെയിലെ താഴെതട്ടിലുള്ള ഒരു സ്റ്റേഷൻ മാസ്റ്റർ തങ്ങൾക്കെല്ലാം ഭീഷണിയായി ഉയർന്നു വരുന്നതിൽ തലപ്പത്തിരിക്കുന്നവർക്ക് ഉടലെടുക്കുന്ന അസൂയയും പകയും. ഇതിലേതാണ് അപകടത്തിനു ഹേതുവായത് എന്ന് രാമചന്ദ്രൻ മാസ്റ്ററുടെ മകൻ അരവിന്ദും അപകടത്തിൽ കൊല്ലപ്പെട്ട ടി ടി ആർ തോമസിന്റെ മകൾ ജ്വാലയും ചേർന്ന് അന്വേഷിക്കുന്നു. ഇന്ത്യൻ റെയിൽവേ ഭീമാകാരമായ ഒരു ചിലന്തി തന്നെയാണ്. അതിന്റെ വിഷം പുരട്ടിയ വലയിൽ കുതികാൽ വെട്ടും അധികാരത്തിന്റെ അന്ധതയും ബാധിച്ച ഉയർന്ന ഉദ്യോഗസ്ഥർ വരിഞ്ഞു മുറുക്കുന്ന സാധാരണക്കാരുണ്ട്. ജോലിയെ ജീവനുതുല്യം സ്നേഹിക്കുന്നവർ. അപകടം ഉണ്ടാകാൻ ഉള്ള സത്യാവസ്ഥയെ കുറിച്ചുള്ള ഒരു മുൻ റെയിൽവേ ഉദ്യോഗസ്ഥൻ കൂടെ ആയ എഴുത്തുകാരൻ തുറന്നെഴുത്തുമ്പോൾ ഇങ്ങനെയും ഈ രാജ്യത്ത് നടക്കുമോ എന്ന മരവിപ്പിൽ തളർന്നുപോകുന്നു. തമിഴ്പുലികൾ മുതൽ സാക്ഷാൽ വീരപ്പൻ വരെ കഥാപാത്രമാകുന്ന, ഇന്ത്യയിലെ ഒരു പൊതുഭരണ സ്ഥാപനത്തിന്റെ ഉള്ളറകളിലെ പൊള്ളത്തരത്തെ സധൈര്യം വിളിച്ചു പറയുന്ന ഈ നോവൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ പരിഭാഷ ചെയ്ത് പുറത്തിറങ്ങി രാജ്യത്താകമാനം ചർച്ച ചെയ്യപ്പെടട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു. ആദർശ് പത്മകുമാർ.

  Pacha manja chuvappu
By Rajesh UR
one of the best from TD Ramakrishanan

  ഗംഭീരം
By SUMESH OTHALUR West
ഒരു നീണ്ട തീവണ്ടി യാത്രയിൽ വായിച്ചു തുടങ്ങി യാത്രയിൽ തന്നെ വായിച്ചവസാനിപ്പിച്ച അതി ഗംഭീര വായനാനുഭവം. ഒരു മികച്ച പുസ്തകം സമ്മാനിച്ച എഴുത്തുകാരന്, മുതിർന്ന മുൻ റെയിൽവേ ഉദ്യോഗസ്ഥന് ഒരു സ്ഥിരം തീവണ്ടി യാത്രക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ നന്ദി അറിയിക്കാൻ ഈ കോളം ഉപയോഗിക്കുന്നു. നന്ദി.. നന്ദി..നന്ദി.

  TD രാമകൃഷ്ണൻ്റെ വേറിട്ടൊരു നോവൽ
By Jayakumar AR
പച്ച മഞ്ഞ ചുവപ്പ് : ശ്രീ.ടി.ഡി.രാമകൃഷ്ണൻ =================================== മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന നോവൽ പുസ്തക രൂപത്തിൽ ഇറങ്ങി. സംഗമിക്കാത്ത സമാന്തരങ്ങളിലൂടെ കൂകി പായുന്ന നെടുനീളൻ വണ്ടിയിൽ കയറാത്തവരായി ആരും കാണില്ല. എന്നാൽ അതിൻ്റെ ചലന - ഗതിവിഗതികൾ എന്തെന്ന് അധികമാരും ചിന്തിച്ചു കാണില്ല. ആ സാങ്കേതികത്വം ഒരു നോവലിൻ്റെ കഥാതന്തുവായാൽ എങ്ങനെ പ്രതിഫലിയ്ക്കുമെന്ന് ശ്രീ.ടി.ഡി. രാമകൃഷ്ണൻ ഈ നോവലിലൂടെ കാണിച്ചുതരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവും, ഇന്ത്യയുടെ ജീവനാഡിയുമായ ഇന്ത്യൻ റെയിൽവേയിലെ അന്തർനാടകങ്ങളുടെ കഥ. 1995 മേയ് 14ന് സേലത്തിനു സമീപം ഡാനിഷ്പ്പേട്ട് - ലോക്കൂർ ലൈനിൽ നടന്ന തീവണ്ടി അപകടം അപകടമാണോ? അട്ടിമറിയാണോ? അതോ സ്റ്റേഷൻ മാസ്റ്ററുടെ കൈപ്പിഴയാണോ? ഒരു അന്വേഷണം അതാണ് "പച്ച മഞ്ഞ ചുവപ്പിൻ്റെ " ഇതിവൃത്തം. ഒപ്പം ചെയ്യാത്ത തെറ്റിന് സ്വയം ശിക്ഷിച്ച സ്റ്റേഷൻ മാസ്റ്ററായ രാമചന്ദ്രൻ്റെയും കഥ. അധികാരം, അത് ഒരു ചെറു വൃത്തത്തിനുള്ളിലാണെങ്കിലും എങ്ങനെ ദുര്യോപയോഗം ചെയ്യാമെന്നും, കൊള്ള, ചതി, കൊല, പിടിച്ചുപറി, കള്ളക്കടത്ത് തുടങ്ങി ധനാർത്തി മൂത്ത ഒരു പറ്റം ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ ഇവിടെയുണ്ട്. അധികാരവും, രാഷ്ട്രീയ സ്വാധീനവുമുപയോഗിച്ചു കാട്ടുന്ന കൊള്ളരുതായ്മകൾ മനസ്സാക്ഷിയെ നടുക്കുന്നവയാണ്. സാധാരണക്കാരൻ എങ്ങനെ ലാഭ കൊതിയന്മാരായ കോർപ്പറേറ്റുകളുടെയും മൾട്ടിനാഷണൽ കമ്പനികളുടെയും ഇരയാകുന്നുവെന്ന് ഈ നോവലിൽ കാണാം. GM മുതൽ ഗാംഗ് മാൻ വരെ കഥാപാത്രങ്ങളായ ഈ നോവൽ ശ്രീ.രാമകൃഷ്ണൻ്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമാണ്. മിത്തും, സങ്കല്പങ്ങളും, മതിഭ്രമങ്ങളും ,രതിയും ,നിറഞ്ഞ കഥ " സുഗന്ധി അണ്ടാൾ ദേവനായകി "യിലൂടെയും, "ഫ്രാൻസിസ് ഇട്ടിക്കോര "യിലൂടെയും, നൽകിയപ്പോൾ ഇവിടത്തെ ഭാവന കുറെ കൂടി വിശ്വസനീയമായി തോന്നുന്നു. ( പുകയുന്ന നെരിപ്പോടിൽ (നേരിൻ്റെ ) കനൽ കാണുമല്ലോ !!) ഒരു കുറ്റാന്വേഷണ - അപസർപ്പക നോവൽ വായിക്കുന്ന പ്രതീതിയുണ്ടായിരുന്നതിനാൽ ആകാംക്ഷയോടെ ഒരോ ലക്കവും കാത്തിരുന്നു. (നന്തനാരുടെ "അനുഭവങ്ങളി"ലെ ഗോപി , ആരെങ്കിലും നൽകിയ ബീഡി വലിയ്ക്കമ്പോഴും, പാവലില പുളിങ്കറി കൂട്ടി ഉണ്ണുമ്പോഴും പ്രാർത്ഥിയ്ക്കുമായിരുന്നു "ഈശ്വരാ പെട്ടെന്ന് തീർന്ന് പോകരുത് ". അതുപോലെ ഞാനും ആശിച്ചിരുന്നു ഈ നോവൽ പെട്ടെന്ന് അവസാനിയ്ക്കരുതെന്ന് .) നായക കഥാപാത്രങ്ങളായ രാമചന്ദ്രൻ ,കലൈശെൽവി, അരവിന്ദൻ ,ജ്വാല, അന്നമ്മ തുടങ്ങിയവരും, വില്ലൻ കഥാപാത്രങ്ങളായ പാട്രിക്, ഗുണ്ട്, നായ്ക് തുടങ്ങിയവരും ,പാലക്കാട് റെയിൽവേ ഡിവിഷൻ പരിസരവും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ചരക്ക് വാഗൺ-എണ്ണ ടാങ്കർ നീക്കം, സിഗ്നലിംഗ്, ടൈംടേബിൾ തയ്യാറാക്കൽ തുടങ്ങിയവയുടെ പിന്നിലെ കഠിനാധ്വാനം എന്തെന്നുള്ള വിവരണവും അദ്ദേഹം വിശദമായി നൽകിയിട്ടുണ്ട്. ഇന്ത്യക്കാർക്ക് എളുപ്പത്തിൽ ആത്മഹത്യ ചെയ്യാനുള്ള സൗകര്യത്തിനാണ് ബ്രിട്ടീഷ്കാർ റെയിൽവേ പണിതത് എന്ന സങ്കൽപ്പത്തിൽ നിന്നും മാറി, ഇന്ത്യയുടെ ജീവനാഡിയാണ് റെയിൽവേ എന്ന് കഥാപാത്രങ്ങളെ മാറ്റിനിർത്തി നോക്കിയാൽ ഈ നോവലിൽ കാണാം. ഗായത്രി മന്ത്രo, ത്യാഗരാജ കീർത്തനം, സൂചിമുഖി പക്ഷികൾ, മിന്നാമിനുങ്ങ് തുടങ്ങിയവ കഥയിൽ ഇടയ്ക്കിടെ കാണാം. തികച്ചും അവസരോചിതമായ ഇടങ്ങളിൽ . ഏറെ ആകർഷിച്ച മറ്റൊന്ന് - വിപ്ലവകാരിയും, പുരോഗമനവാദിയും, മാവോയിസ്റ്റ് എന്നും എന്ന് മുദ്രകുത്തിയ കലൈശെൽവി, പിതൃതർപ്പണം നടത്താൻ അരവിന്ദനോട് അഭ്യർത്ഥിച്ചതിനുള്ള കാരണം – " നിരുപദ്രവകരമായ ചില വിശ്വാസങ്ങൾ ജീവിതദുരിതങ്ങൾക്കിടയിൽ ഒരു ആശ്വാസമാകുകയാണെങ്കിൽ അംഗീകരിയ്ക്കുക തന്നെ വേണം". ഒന്ന് ചിന്തിച്ചു നോക്കിയാൽ, പല സന്ദർഭങ്ങളിലും - നമ്മുടെ ജീവിതത്തിലും -ഇത് വളരെ ശരിയല്ലെ? ശക്തമായ കഥാപാത്രങ്ങളെ കൊണ്ട് മനോഹരമായ കഥ മെനഞ്ഞ ശ്രീ.രാമകൃഷ്ണന്റെ ശൈലി കാണുമ്പോൾ - നോവലിൻ്റെ അവസാനം അരവിന്ദൻ മീട്ടിയ "ശ്രീ' രാഗത്തിലെ ത്യാഗരാജ കീർത്തനം അറിയാതെ മൂളിപോകും " എന്തരോ മഹാനുഭാവുലന്തരികി വന്ദനമു " വാൽക്കഷ്ണം:- =============== ഇനി തീവണ്ടി. അപകടങ്ങൾ ഉണ്ടാകുമ്പോൾ ( ഉണ്ടാകരുതെയെന്നാണ് പ്രാർത്ഥന) പിന്നിൽ ഏതെങ്കിലും "പാട്രിക് - ഗുണ്ട് - നായ്ക്- സണ്ണി ഏബ്രഹാം" ഉണ്ടോയെന്ന് സംശയിച്ചാൽ അത്ഭുതപ്പെടാനില്ലെന്നാണ് എൻ്റെ പക്ഷം.

  അധികാരകേന്ദ്രങ്ങളുടെ അനീതിക്ക് നേരെ പിടിക്കുന്ന കണ്ണാടി
By Sarath Nair
നാം ഇന്ന് ജീവിക്കുന്ന കാലഘട്ടത്തിലെ കോർപ്പറേറ്റ് വൽക്കരണം ത്തിന്റെയും ആഗോളീകരണത്തിൻ്റയും ഫലമായുണ്ടാകുന്ന മനുഷ്യത്വ രഹിതമായ അധികാര കേന്ദ്രങ്ങളുടെ നയങ്ങളും പദ്ധതികളും സാധാരണ മനുഷ്യരുടെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു? എന്ന് വെളിവാക്കുന്ന നോവൽ.ആധുനിക മനുഷ്യരുടെ സ്വാർത്ഥതയും മറ്റുള്ളവരെ ചവിട്ടി താഴെയിട്ടു മുന്നോട്ട് കുതിക്കാനുള്ള മത്സരബുദ്ധിയേയും നേർകാഴ്ചയോടെ അവതരിപ്പിച്ചിരിക്കുന്നു.ടി.ഡി.രാമക്യഷ്ണൻ്റ മറ്റൊരു അന്വേഷണാത്മക നോവൽ കൂടിയാണിത്.

  ഇന്ത്യയുടെ ജീവനാടിയുടെ അറിയാത്ത ഉള്ളറകൾ
By Binsha Anas
????????പച്ച മഞ്ഞ ചുവപ്പ് ???????? ഇന്ത്യയുടെ ജീവനാഡിയായ റയിൽവേയുടെ നാം കാണാത്ത ഉള്ളറകളിലെ സംഭവബഹുലമായ കഥയും ചരിത്രവുമെല്ലാം ഇഴ ചേർത്തൊരുക്കിയ ഒരു ലോകമാണ് "പച്ച മഞ്ഞ ചുവപ്പ് "ആവിഷ്കരിക്കുന്നത്. ഒരു റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു കൊണ്ട് ഇത്തരമൊരു നോവൽ എഴുതാൻ കഴിയില്ല എന്ന്‌ ടി. ഡി. പറയുകയുണ്ടായി. അത്രമേൽ രഹസ്യസ്വഭാവമുള്ളതും ഏതൊരു വ്യവസ്ഥിതിയിലെന്ന പോലെ ജോലിക്കും ജീവനക്കാർക്കുമിടയിലുള്ള പല വിധ രാഷ്ട്രിയങ്ങളെ ഒരു ട്രെയിൻ അപകടത്തിന്റെ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നു. 1995ൽ ഡാനിഷ്‌പേട്ട് -ലോക്കൂർ സെക്ഷനിൽ നടന്ന അപകടത്തിന്റെ പേരിൽ ശിക്ഷ നേടിയ സ്റ്റേഷൻ മാസ്റ്റർ രാമചന്ദ്രന്റെ നിരപരാധിത്വം തെളിയിക്കാൻ 2020ൽ ജ്വാല എന്ന മാധ്യമപ്രവർത്തകയും അരവിന്ദൻ എന്ന റെയിൽവേ ഉദ്യോഗസ്ഥനും നടത്തുന്ന അന്വേഷണപരമ്പരയുമാണ് പ്രധാന ഇതിവൃത്തം. റെയിൽവേ ജീവനക്കാരുടെ ജീവിതം, ജോലിയുടെ രീതികൾ, മറ്റ് സങ്കീർണതകൾ, യൂണിയൻ പ്രവർത്തനങ്ങൾ, അതിനോടൊപ്പം നടക്കുന്ന മറ്റ് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ എന്നീ സങ്കർഷഭരിതമായ സംഭവവികാസങ്ങളിലൂടെയാണ് നോവൽ കടന്ന് പോകുന്നത്. അപകടത്തിന്റെ പിറകിൽ ഉണ്ടായ അട്ടിമറി ശ്രമങ്ങളും അന്താരാഷ്ട്ര ഗൂഢാലോചനയുമെല്ലാം ഒരു ക്രൈം ത്രില്ലെർ എന്ന മട്ടിൽ തന്നെ ചുരുളഴിയുന്നു. വളരെ റിയലിസ്റ്റിക് ആയ റെയിൽവേ യുടെ പശ്ചാത്തലത്തിലായത് കൊണ്ട് തന്നെ ടി. ഡി. യുടെ മറ്റ് കൃതികളിലെ മാന്ത്രികത കുറവാണ് എന്നതൊഴികെ വായനക്കാരനെ പിടിച്ചിരുത്താനുള്ള മറ്റെല്ലാ കൂട്ടുകളും ടി ഡി ഈ പുസ്തകത്തിലും ചേർത്തിട്ടുണ്ട്.

  കാത്തിരിപ്പുകളുടെ സിഗ്നലുകൾ...
By MEHBOOB KHAN
ഞാനല്ല.... ഞാനല്ല അത് ചെയ്തത്... എനിക്കതിനാവില്ല... എത്ര തവണയാണ് തന്റെ നിരപരാധിത്വം ഏറ്റുവിളിച്ചുകൊണ്ടുച്ചത്തിൽ കരഞ്ഞത്... ആരുമത് ചെവിക്കൊണ്ടില്ല... ചുറ്റും ശത്രുക്കളായിരുന്നുവല്ലോ... ഇത്രയും കാലത്തെ ജീവിതത്തിനിടക്ക് നേടിയത് മുഴുവൻ പലരുടെയും ശത്രുതയായിരുന്നുവെന്ന് അറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു... അല്ലെങ്കിലും... തന്റെ എല്ലാമെല്ലാമായ കലൈ ശെൽവിയെ ഒരു നിമിഷമെങ്കിലും താനും സംശയിച്ചില്ലേ... പിന്നെങ്ങനെയാണ് തന്നെ മറ്റുള്ളവർ വെറുതെ വിടുക.... ഓരോന്ന് ആലോചിച്ചും പിറുപിറുത്തും രാമചന്ദ്രൻ നീണ്ടുകിടക്കുന്ന റെയിൽപ്പാളങ്ങളിലെ ചരൽക്കല്ലുകളിൽ ചവിട്ടി നടന്നു... ഈ നേരത്ത് ഒരു പാസഞ്ചർ ഇതുവഴി പോകേണ്ടതുണ്ട്.. രാമചന്ദ്രൻ ഓർമ്മകളിലേക്ക് പെയ്തു.... ജീവന്റെ ഞരമ്പുകളിലേക്ക് കൂകിപ്പായുന്നൊരു തീവണ്ടിശബ്ദം അടുത്തേക്ക് പാഞ്ഞുവരുന്നത് അയാൾ കേട്ടു... ചിരിച്ച മുഖവുമായി കൂടുതൽ വേഗത്തിൽ രാമചന്ദ്രൻ മുന്നോട്ട് നടന്നു... നിറഞ്ഞു കത്തുന്ന മഞ്ഞവെളിച്ചം അയാളെ തൊട്ടു... തീവണ്ടിയുടെ ശബ്ദവും തന്റെ ഹൃദയത്തിന്റെ താളവും അയാൾ ഒരുമിച്ചു കേട്ടു.... അപ്പോൾ സമയം രാത്രി ഒൻപത് മണി കഴിഞ്ഞ് കൃത്യം ഇരുപത്തിയെട്ട് മിനിറ്റ് ആയിരുന്നു... ഇനിയൊരു വണ്ടിയും അതുവഴി കടന്നുപോവാത്തവിധം ചുവപ്പ് നിറം കൊണ്ട് അവിടം നിറഞ്ഞു... ആ നേരത്ത്..... ഇരുട്ട് ചുരുണ്ടു നിന്ന ലോക്കൂർ കാട്ടിനുള്ളിലെ ഒരു ചന്ദനമരം നിറയെ മിന്നാമിന്നികൾ പൂത്തു... യാത്രകൾ ഏറെ ചെയ്തിട്ടുള്ളത് തീവണ്ടിയിലാണ്.... തീവണ്ടി യാത്രകൾ തന്നെയാണ് അന്നുമിന്നും എനിക്ക് ഇഷ്ടവും... അതുകൊണ്ട് തന്നെയാവും പ്രിയപ്പെട്ട എഴുത്തുകാരൻ ടി ഡി രാമകൃഷ്ണന്റെ റെയിൽവേ ജീവിതത്തിന്റെ ആത്മകഥാംശമുള്ള #പച്ച മഞ്ഞ ചുവപ്പ് എന്ന പുസ്തകം കാത്തിരുന്ന് കഥാകാരന്റെ കയ്യൊപ്പോടെ സ്വന്തമാക്കിയത്... ചില നേരങ്ങളിലെ നമ്മുടെ ഹൃദയമിടിപ്പുകൾക്ക് തീവണ്ടിയൊച്ചകളുടെ താളവും വേഗവുമായിരിക്കും.. ആ നേരങ്ങളെ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ശ്രദ്ധിച്ചാൽ ഒരു സ്റ്റേഷൻ മാസ്റ്ററുടെ വേപഥുവോടെ പലതരം ശബ്ദങ്ങൾ ചിന്തകളായി ഉള്ളിൽ ചിതറിപ്പായുന്നത് നമുക്കറിയാൻ പറ്റും.... യാദൃശ്ചികതകളാണ് പലപ്പോഴും അത്ഭുതങ്ങളായി മാറുന്നത്.... ഈ പുസ്തകത്തിന്റെ വായനയുടെ തുടക്കം മുതൽ ഒടുക്കം വരെ ബോധപൂർവ്വമോ അല്ലാതെയോ എന്നിൽ തീവണ്ടിയൊച്ചകളുടെയും റെയിൽപ്പാളങ്ങളുടെയും സാന്നിധ്യമുണ്ടായിരുന്നു... മാത്രമല്ല, ഈ പുസ്തകത്തിന്റെ അവസാനത്തെ അദ്ധ്യായം വായിച്ചുതീർത്തത് തന്നെ ഒരു റെയിൽവേ പാളത്തിലിരുന്നാണ്.. തീവണ്ടികളിലൂടെ സഞ്ചരിക്കുന്നവരാണ് നമ്മളിൽ ചിലരെങ്കിലും... വിവിധങ്ങളായ റയിൽവേ സ്റ്റേഷനുകൾ.. അവിടെ പച്ചയും ചുവപ്പും മാറി മാറി വീശി കടന്നുപോവുന്ന വണ്ടികൾക്ക് വഴിയൊരുക്കുന്നവർ... വെള്ളയും കറുപ്പും ധരിച്ച വ്യത്യസ്തരായ ഉദ്യോഗസ്ഥർ.. ചുമച്ചും കിതച്ചും ചാവുന്ന നിരവധിയനവധി നീർക്കോലിക്കോലങ്ങൾ.... നമ്മളറിയാതെ പോകുന്ന ഒരുപാട് ജീവിതങ്ങളുടെ സമാന്തര രേഖകൾ കൂടിയാണ് ഓരോ റെയിൽവേ സ്റ്റേഷനും അതിനുള്ളിലെ എഞ്ചിൻ കിതപ്പുകളും.. 1994ൽ ഡാനിഷ്‌പേട്ട് ലോക്കൂർ സെക്ഷനിൽ നടന്ന തീവണ്ടിയപകടത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടിട്ടുള്ള നോവലാണ് പച്ച മഞ്ഞ ചുവപ്പ്... ദീർഘകാലം റെയിൽവേയിൽ ജീവനക്കാനായിരുന്നതുകൊണ്ട് തന്നെ എഴുത്തുകാരന്, അവിടെയുള്ള ജീവിതങ്ങളെയും റെയിൽവേ ഡിപ്പാർട്മെന്റിലെ അസമത്വങ്ങളെയും മാഫിയാ പ്രവർത്തനങ്ങളെയും പറ്റി പുസ്തകത്തിൽ മടുപ്പില്ലാത്തവിധം അടയാളപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.. അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങളെപ്പോലെ ഭാവനകളുടെ കൊടുമുടി താണ്ടുന്ന പുസ്തകമല്ലിത്.. യാഥാർത്ഥ്യമുള്ള ജീവിതങ്ങളുടെ വരികൾക്കിടയിലൂടെ നമ്മളെയും വലിച്ചുകൊണ്ടോടുന്നതാണ്.. വായനയിൽ പലപ്പോഴും ഒരു റിപ്പോർട്ടിംഗ് ഫീൽ വരുമെങ്കിലും ഓരോ പേജും നാമറിയാതെ മറിച്ചുപോകുന്ന ഒരു ടി.ഡി സ്പർശം വായനയിലുണ്ടാവുമെന്നത് വായനക്കാർക്ക് അനുഭവിച്ചറിയാൻ കഴിയും.. ഈ പുസ്തകം വായിച്ചുകഴിഞ്ഞാൽ ഒരുപക്ഷേ.... ഉള്ളിൽ അപകടത്തിന്റെ ഭയം നിറച്ചുകൊണ്ടാണെങ്കിലും ഇനിയുള്ള ഓരോ തീവണ്ടിയാത്രയും റെയിൽവേയുടെ ഉള്ളിലേക്ക് നാമറിയാതെ നടത്തുന്ന സമാന്തരമായ മറ്റൊരു യാത്രയായിരിക്കും.. ഈ പുസ്തകത്തിന്റെ വായനയിൽ നിന്നാണ് ഹറുകി മുറകാമി എന്ന ജാപ്പനീസ് എഴുത്തുകാരനെ അറിയുന്നത്... അപ്പോൾത്തന്നെ അദ്ദേഹത്തിന്റെ പുസ്തകങ്ങളെ തിരയാൻ തുടങ്ങി.. ഡിസിയിൽ നിന്ന് കിട്ടിയത് നോർവീജിയൻ വുഡ് എന്ന പുസ്തകം മാത്രമാണ്.... വായനയ്ക്കിടയിൽ പുസ്തകത്തിൽ പേര് പരാമർശിച്ചിട്ടുള്ള മുഴുവൻ സ്ഥലങ്ങളെയും എഴുതിവച്ചു. ചിലയിടങ്ങളിൽ പലപ്പോഴായി പോയിട്ടുണ്ടെങ്കിലും എല്ലായിടത്തുമായി ഒരിക്കൽക്കൂടി പോണമെന്ന് മനസ് പറഞ്ഞു... ആരാച്ചാർ വായിച്ച് കൊൽക്കത്തയിൽ പോയതുപോലെ.... ആണ്ടാൾ ദേവനായകി വായിച്ച് തഞ്ചാവൂർ പോയതുപോലെ.... ഇവിടെയും പോണം.... മിന്നാമിന്നികൾ പൂക്കുന്ന മെയ് പതിനാലിന്റെ രാത്രിയിൽ തീവണ്ടിയൊച്ചകൾക്ക് കാത് കൊടുത്ത് കാത്തുനിൽക്കണം... രാമചന്ദ്രനും കലൈ ശെൽവിയും അന്നപകടത്തിൽ പൊലിഞ്ഞുപോയ എഴുപത്തി മൂന്നുപേരുടെ ആത്മാക്കളും അപ്പോഴവിടെ എത്തിച്ചേരുമെന്ന പ്രതീക്ഷയോടെ.... മെഹ്ബൂബ് ഖാൻ പൂവാർ

  Pacha Manja Chuvappu
By Anu Mathew
ഇന്ത്യൻ റെയിൽവേയുടെ ഉയിരു൦ ആത്മാവു൦ ഉൾക്കൊണ്ട കൃതി. വായനക്കാരനെ പിടിച്ചിരുത്തുന്ന തൂലികാമ മാന്ത്രികത. റെയിൽവേയുടെ പശ്ചാത്തലത്തിൽ സങ്കീർണവും ജിജ്ഞാസ ഉണർത്തുന്നതു൦ ആയ കൃതി. ലക്ഷ്യസ്ഥാന൦ നോക്കി ഓടുന്ന തീവണ്ടികൾക്ക് ജീവനേകി ,ഭാവന ബഹുലമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച്, ഒരു യഥാർത്ഥ സംഭവത്തെ പുതുമയും വ്യത്യസ്തതയും ചേർത്തിണക്കി കൊണ്ട് വായനക്കാരുടെ മനസ്സിലേക്ക് ആഞ്ഞു പതിപ്പിക്കുന്നു. അന്വേഷണ പരമ്പരകളിൽ ആവേശമുണർത്തുന്ന ജീവനുള്ള ഒരു സൃഷ്ടി ആണ് ഈ നോവൽ.

  "ഒരു റെയിൽവേ ക്ലാസ്സിക്‌ "
By ANOOP NARAT
"പട്ടിയാ പൊറന്താലും പട്ടരാ പൊറക്കാതെ അപ്പടി പൊറന്താലും റെയിലിൽ ചേരാതെ.. " പട്ടരായി ജനിച്ച് റെയിൽവേക്കാരനായി ജീവിച്ച നോവലിസ്റ്റ് ഓരോ വായനക്കാരനെയും 'പച്ച മഞ്ഞ ചുവപ്പ്' ലേക്ക് ക്ഷണിക്കുന്നത് ഇങ്ങനെയാണ്. കഴിവുള്ളവനെ തകർക്കാൻ ലോകത്തൊരു ശക്തിക്കും സാധിക്കില്ലെന്ന ആപ്തവാക്യം അല്പമൊന്ന് തിരുത്തിയെഴുതുകയാണ് ടി ഡി രാമകൃഷ്ണൻ. ഒരു ക്ലാസ്സ്‌ 3 ജീവനക്കാരന്റെ കഴിവിലും ചുറുചുറുക്കിലും അസൂയ പൂണ്ട ഉന്നത ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഗൂഢാലോചനകൾ ചുരുളഴിയുമ്പോൾ ഒരല്പം കൂടി ചങ്കുറപ്പ് അയാൾക്കുണ്ടായിരുന്നെങ്കിലെന്ന് ഓരോ വായനക്കാരനും ആശിച്ചു പോകുന്നു. റെയിൽവേ സ്റ്റേഷനുകൾ..ഡിവിഷണൽ ഓഫീസുകൾ.. റെയിൽവേ നിയമങ്ങൾ.. സിഗ്നൽ.. റെയിൽ ടൈം ടേബിൾ..തീവണ്ടികൾ - ഇവയെല്ലാം സംബന്ധിച്ച വിവരണങ്ങളും വസ്തുതകളും ഫിക്ഷൻ ന്റെ പുറംചട്ടയിൽ പൊതിഞ്ഞു മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഇന്ത്യൻ റെയിൽവേ യെ അടുത്തറിയുന്നവരുടെ ഹൃദയം സ്പർശിക്കാനും അറിയാത്തവരുടെ കണ്ണുകൾ വിടർത്താനും എഴുത്തുകാരന് കഴിഞ്ഞു. ഫിക്ഷനുള്ളിലെ നോൺ ഫിക്ഷൻ സാധ്യതകൾ ആവോളം ഉപയോഗിച്ച എഴുത്തുകാരൻ ഓരോ വായനക്കാരനു മുന്നിലും ഒരു ഗവേഷണത്തിനുള്ള സാധ്യത തന്നെ തുറന്നിടുകയാണ്. വാർത്തകളിൽ മിന്നിമറയുന്ന തീവണ്ടി അപകടങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര സാമ്പത്തിക ശക്തികളുടെ ഗൂഢാലോചന വരെയുണ്ടാകാം എന്ന ചിന്ത, അല്ലെങ്കിൽ വസ്തുത, തന്നെയാണ് കഥയെ ഏറ്റവും ആകർഷകമാക്കുന്നത്. ഇരുപതിലധികം വർഷങ്ങൾ മുൻപത്തെ തമിഴ്നാട് പശ്ചാത്തലത്തിലൊരുക്കിയ കഥ അന്നത്തെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളും സ്പർശിക്കുന്നു. താൻ ജീവിച്ച ജീവിതം കടലാസിലേക്ക് പകർന്നുകൊണ്ട് റെയിൽവേ പശ്ചാത്തലത്തിലുള്ള മലയാളത്തിലെ ഏറ്റവും മികച്ച നോവൽ സൃഷ്ടിച്ചിരിക്കുകയാണ് ടി ഡി രാമകൃഷ്ണൻ. ലക്ഷക്കണക്കിന് റെയിൽവേക്കാരുടെ ചോരയുടെയും വിയർപ്പിന്റെയും മണമുള്ള "പച്ച മഞ്ഞ ചുവപ്പ് " നെഞ്ചോട് ചേർക്കുന്നു..

  ടി ഡി ഒരത്ഭുതമാണ്
By Praveen Pattoth
റെയിൽവേ ജീവിതം ഇതിലും അപ്പുറം എങ്ങിനെ പ്രതിഫലിപ്പിക്കും. അസാധ്യം


  pacha manja chuvappu
By Akshay o
fast delivery


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0