• Text
  • Text

ANDHAR BADHIRAR MOOKAR

By : T. D. RAMAKRISHNAN



Book : ANDHAR BADHIRAR MOOKAR
Author: T. D. RAMAKRISHNAN
Category : Novel, April special
ISBN : 9789353902544
Binding : Normal
Publishing Date : 17-03-2026
Publisher : DC BOOKS
Edition : 12
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹178.00 ₹230.00 23% off





Book Summary

കഴിഞ്ഞ നാലു മാസങ്ങളായി ഫാത്തിമ നിലോഫര്‍ എന്റെ ഉള്ളിലിരുന്ന് എഴുതിയ കൃതിയാണിത്. ഈ നോവലിന് എന്താണ് പേരുകൊടുക്കേണ്ടതെന്നു ചോദിച്ചപ്പോള്‍ അവള്‍ക്കൊരു സംശയവുമില്ലായിരുന്നു. പുറംലോകവുമായി എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട, കാണാനും കേള്‍ക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കഥയായതിനാല്‍ 'അന്ധര്‍ ബധിരര്‍ മൂകര്‍' എന്നു മതിയെന്ന് അവള്‍ ഉറപ്പിച്ചുപറഞ്ഞു. നോവല്‍ എഴുതിത്തീര്‍ന്നശേഷം എന്റെ മനസ്സില്‍നിന്ന് പുറത്തേക്കിറങ്ങിയ ഫാത്തിമ പൊട്ടിക്കരഞ്ഞു കൊണ്ടാണ് എനിക്ക് നന്ദി പറഞ്ഞത്. പിന്നെ ആകാശത്തേക്ക് നോക്കി രണ്ടു കൈയുമുയര്‍ത്തി, ''പരമകാരുണ്യവാനായ നാഥാ, ഈ നരകത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ...'' എന്ന് കാശ്മീരിലെ നിസ്സഹായരായ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.

WRITE A REVIEW

Product name: ANDHAR BADHIRAR MOOKAR

Review title:



Your Ratings:

Your Message:




Book Reviews

  നീ ഞാനാണ്‌
By anil kp
വളരെ മനോഹരമായ പുസ്തകം. കണ്ണുനീരോടെയല്ലാതെ വായിച്ചുതീര്‍ക്കാനാവുന്നില്ല. അവരും നമ്മളിലൊരാളായി ഇരുന്നിട്ടും ആരുമല്ലാതായി തീര്‍ന്ന അവസ്ഥ.

  book
By Anupriya TV
വായന

  അന്ധര്‍ ബധിരര്‍ മൂകര്‍ - അന്ധമായൊരു ഭരണ വ്യവസ്ഥയുടെ അന്ത്യമില്ലാത്ത ക്രൂരതകള്‍
By Arun Chandran
ഏതു നിമിഷവും വാതിലുകൾ തല്ലിത്തകർത്തു നിങ്ങളുടെ മുറിയിലേക്ക് കടന്നു വന്നു, നിങ്ങളെ ചവുട്ടി അരയ്ക്കുന്ന പട്ടാളക്കാരുടെ ബൂട്ട്സ്സുകളെ നിങ്ങള്‍ക്ക് സങ്കല്പിക്കാനാകുമോ..? നിങ്ങളുടെ സഹോദരങ്ങളെ തെരുവിലേക്ക് വലിച്ചെറിയുന്ന, സ്വന്തം മകളുടെ അഭിമാനം സംരക്ഷിക്കാനാവാതെ തോക്കുകളെ ഭയന്ന് ജീവിക്കേണ്ടി വരുന്ന അമ്മമാരെ സങ്കല്പിക്കാനാകുമോ..? ഉറക്കമെണീറ്റതു മുതൽ കയ്യിലുള്ള ഫോണുകൾ നിര്‍ജീവമാക്കപ്പെടുന്നതിനെക്കുറിച്ച്...? കൂട്ടുകാർക്കൊപ്പം നാട്ടിന്‍പുറങ്ങളില്‍ സൊറ പറഞ്ഞിരിക്കുമ്പോൾ മൂക്കിന്‍റെ പാലം ഇടിച്ചു തകർക്കുന്ന തോക്കിന്‍റെ പരുത്ത പ്രതലങ്ങളേയോ ..? ഇതൊക്കെയാണ് ഭൂമിയിലെ സ്വർഗ്ഗമെന്ന ബോർഡ് വച്ച് നമ്മുടെ രാജ്യം കൊട്ടിഘോഷിക്കുന്ന കശ്മീരി ജനതയുടെ ദിനങ്ങൾ.. കണ്ണിൽ കരട് പോയെന്നു പറയുമ്പോൾ അസ്വസ്ഥമാകുന്ന നമ്മളെ പോലുള്ളവർക്ക് ഒരിക്കൽ പോലും സങ്കൽപ്പിക്കാൻ കഴിയില്ല ഒരുപക്ഷേ കൃഷ്ണമണികളോട് ചേർന്ന് ആഴത്തിൽ പതിക്കുന്ന പെല്ലറ്റുകളുടെ ചോരയില്‍ കുതിര്‍ന്ന ഇരുമ്പു മണം.. "അന്ധര്‍ ബധിരര്‍ മൂകര്‍" ക്രൂരമായ ഫാസിസ്റ്റ് ആശയങ്ങള്‍ കൊണ്ട് സ്വന്തം ജനതയെയും ജനങ്ങളേയും അടിച്ചമര്‍ത്തുന്ന ഒരു ഭരണസംവിധനവും, ഒന്നും ചെയ്യാനാകാതെ നിസ്സഹായരായി സ്വന്തം സ്വത്തും ജീവനും മാനവും മാറോടു ചേര്‍ത്തണച്ചു നിശബ്ധമായി ഇരിക്കേണ്ടി വന്ന ഒരു വിഭാഗം ജനതയും, ഇവ രണ്ടിനുമിടയില്‍ ചോര കുടിയന്‍ ചെന്നായ്ക്കാളായി മാറിയ ഒരു വിഭാഗം തീവ്രവാദികളും.. ഇവരെക്കുറിച്ച് പറയുന്ന ഒരു കഥയ്ക്ക്‌ ഇതിലും നല്ലൊരു പേര് നല്‍കാനാകുമോ എന്ന് ഞാന്‍ സംശയിക്കുന്നു.. സ്വന്തം പിതാവ് ഒരു സിക്കുകാരനാണോ, കപൂര്‍ ആണോ,നായര്‍ ആണോ എന്നറിയാതെ ജന്മമെടുത്ത ഒരു കശ്മീരി യുവതിയായ ഫാത്തിമ നിലോഫറിന്‍റെ ജീവിതത്തിലെ അവസാന പത്തു ദിവസങ്ങള്‍, ആഗസ്റ്റ് നാല് ഉച്ച നേരം മുതല്‍ ആഗസ്റ്റ് പതിനാലാം തീയതി പ്രഭാതം വരെയുള്ള സമയമാണ് അന്ധര്‍ ബധിരര്‍ മൂകറിന്‍റെ കഥാ സാഹചര്യം. അടിച്ചമര്‍ത്തലുകള്‍ക്കും, ക്രൂരമായ ബലാല്‍സംഗങ്ങള്‍ക്കു ഇരയാകേണ്ടി വരുകയും ജീവനു തുല്യം സ്നേഹിച്ചിരുന്നവരുടെ മരണം നേരില്‍ കാണേണ്ടി വരുകയും ചെയ്ത നിസ്സഹായ ആയ യുവതി. വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരിക്കെ പെല്ലറ്റ് കണ്ണിനുള്ളില്‍ തറച്ചു കയറിയ സ്വന്തം മകനുമൊപ്പം അവള്‍ ആ പത്തു ദിവസങ്ങള്‍ പുതിയൊരു ജീവിതം സ്വപ്നം കണ്ടു യാത്ര തിരിക്കുന്നു. ആ യാത്രയില്‍ അവള്‍ കണ്ടുമുട്ടുന്ന സമൂഹങ്ങള്‍, കൂടെ പലപ്പോഴായി വന്നു പോകുന്ന സഹയാത്രികര്‍, ഒപ്പം മുസാഫിര്‍ ..അങ്ങനെ അപ്രതീക്ഷിത തലങ്ങളിലൂടെ കഥ മുന്നോട്ടേക്ക് പോകുന്നു.. എഴുപത് ലക്ഷത്തോളം വരുന്ന ജനതയെ അടിച്ചമര്‍ത്താന്‍, ഏഴു ലക്ഷത്തോളം പട്ടാളക്കാരെ ഇറക്കുകയും, അതിനു വേണ്ടി മാത്രം കോടികള്‍ ചിലവഴിക്കുകയും ചെയ്യുകയാണ് നമ്മുടെ രാഷ്ട്രം എന്ന് പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാനാകുമോ..? സ്വതന്ത്ര ഭരണം പോയിക്കഴിയുമ്പോള്‍ സ്വാഭാവികമായും ആ ജനതയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കെണ്ടാതാണെന്ന് നമുക്ക് ഊഹിക്കവുന്നതല്ലേ ഉള്ളു.. എന്നിട്ടും അത് കേള്‍ക്കാതെയായപ്പോള്‍ നിങ്ങള്‍ ചിന്തിച്ചോ അവിടെയെന്താണ് നടക്കുന്നതെന്ന്..? കഴിഞ്ഞ കുറെ നാളുകള്‍ക്കിടയില്‍ അവര്‍ക്കായി ശബ്ധിച്ച പലരുടെയും വായ് മൂടപ്പെട്ടിരിക്കുകയാണ്. അവരുടെ ഫോണുകള്‍ ശബ്ധിക്കുന്നില്ല, പത്രങ്ങള്‍ അവര്‍ക്ക് വേണ്ടി അപേക്ഷിക്കുന്നില്ല, സാമുഹ്യ മാധ്യമങ്ങള്‍ അവരെ മറന്നു തുടങ്ങിയിരിക്കുന്നു. ആരെയാണ് നമ്മുടെ സഹോദരങ്ങള്‍ ഭയപ്പെടേണ്ടതു ..? കയ്യിലൊരു കഠാരയുമായി നമ്മുടെ കഴുത്തറക്കാന്‍ നില്‍ക്കുന്ന അയല്‍ രാജ്യത്തിനെയോ, അതോ മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള കുഞ്ഞുങ്ങള്‍ക്കു തോക്കെടുത്ത് നല്‍കുന്ന ഐ.എസ് പോലെയുള്ള തീവ്രവാദസംഘടനകളെയോ, അതോ കാവല്‍ നില്‍ക്കുന്നവര്‍ക്ക് തന്നെ കാഴ്ചവസ്തു ആകാന്‍ പറയുന്ന ഭരണതലവന്മാരെയോ...???

  കശ്മീരിയായി കശ്മീരിലൂടെ ഒരു യാത്ര
By Sijin M George
നോവലിന്റെ പശ്ചാത്തലം കേട്ടപ്പോൾ തന്നെ ഉറപ്പായും വായിക്കണം എന്ന് തീരുമാനിച്ചിരുന്ന ഒരു കൃതിയാണ് ഇത്. ഇത് ഒരു സ്ത്രീയുടെ കഥയിലൂടെ കശ്മീരി ജനതയുടെ മുഴുവൻ കഥ പറയുന്ന ഒരു നോവലാണ്. ഇതൊരു നോവലാണ് എന്ന് വിശ്വസിക്കാൻ എന്റെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ഏറെ പാടുപെടേണ്ടിവന്നു. കൃത്യമായി യാഥാർത്ഥ്യങ്ങളുടെ വരച്ചു കാണിക്കലാണ് ഈ നോവൽ. ഇന്ത്യ പാക് വിഭജനം മുതൽ ഇന്ന് പ്രത്യേക പദവി എടുത്തുകളയൽ വരെ എങ്ങനെ കശ്മീരിലുള്ളവരെ ദുരിതത്തിലാക്കി എന്ന് നമുക്ക് ഈ പുസ്തകത്തിൽ കാണാൻ കഴിയും. ചിലർ ഈ പുസ്തകം വായിക്കാൻ പാടില്ല ;മനുഷ്യനു മുകളിൽ മതങ്ങളെ കുത്തിത്തിരുകി നടക്കുന്നവർ, മനുഷ്യാവകാശങ്ങൾക്കു മേൽ വർഗീയ ചിന്തകൾ കുത്തിനിറച്ചിട്ടുള്ളവർ, ഇവരൊക്കെ ഇത് വായിച്ചാൽ അവർക്ക് മനസ്സിൽ പലതും ഉരുണ്ട് കേറും. വീണ്ടും ഈ കൃതിയെ പറ്റി പറയുമ്പോൾ, ഇത് ഒരു നോവൽ ആണെന്ന് വിശ്വസിക്കാൻ ഏറെ പണിപ്പെട്ടു. ഫാത്തിമ നിലോഫർ (കേന്ദ്രകഥാപാത്രം) എഴുതിയ ആത്മകഥ പോലെ തോന്നിച്ചു, അത്ര മികച്ച കഥപറച്ചിൽ, വാക്കുകളുടെ ഒഴുക്ക് എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത ആണ്. അന്ധർ ബധിരർ മൂകർ... എന്തുകൊണ്ട് ഈ പേര് എന്ന് ചിന്തിക്കുന്നവരുണ്ടാകാം.. അവർക്കായി പറയട്ടെ, സ്വന്തം മണ്ണിലെ കാഴ്ചകൾ മറയ്ക്കപ്പെട്ട, നാട്ടിലെ വിവരങ്ങൾ കേൾക്കാൻ കഴിയാതെ കഴിയേണ്ടി വരുന്ന, സ്വാതന്ത്ര്യത്തിനായി ശബ്ദം ഉയർത്താൻ പോലും കഴിയാത്ത, ഒരുപിടി മനുഷ്യരുടെ ജീവിതം ആണിത്. ഇന്ത്യക്കാരെന്നോ പാക്കിസ്താൻകാരെന്നോ ഹിന്ദുവെന്നോ ഇസ്ലാമെന്നോ വേർതിരിക്കാതെ മനുഷ്യരായി അവരെ കാണാൻ കഴിയുന്നവർക്ക് ഒരു നവാനുഭവമാണ് ഈ നോവൽ. Email : sijinmgeorge31@gmail.com

  സ്വാതന്ത്ര്യത്തിലേക്കൊരായുഷ്കാല ദൂരം
By Jamshida Mohammed
അന്തർ ബധിരർ മൂകർ... സ്വന്തം ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യതയുള്ള പട്ടാളക്കാരാൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിലോഫർ ഭട്ടിന്റെ കാശ്മീരി ആയ മകൾ ഫാത്തിമ നിലോഫറിന്റെ ജീവിതത്തിലെ പത്ത് ദിവസങ്ങൾ ആണ് അന്തർ ബധിരർ മൂകർ എന്ന ടി ഡി രാമകൃഷ്ണൻ നോവലിന്റെ ഇതിവൃത്തം. കാശ്മീരി ആയ, അതേ കാശ്മീരി തന്നെ(ഇന്ത്യനല്ല), ക്രൂരമായ ബലാത്സംഗത്തിനൊടുവിൽ ഇന്ത്യൻ വിത്ത് വിതച്ചിട്ടുണ്ട് എന്ന് പറഞ്ഞുപോയ ആ മൂന്ന് പട്ടാളക്കാർ മനസിലുള്ളിടത്തോളം കാലം, ആ മൂന്ന് പേരിലാരുടെയെങ്കിലും വിത്താണ് താൻ എന്ന പൂർണ ബോധ്യമുള്ളിടത്തോളം കാലം ഇന്ത്യൻ എന്നൊരു ലേബൽ സ്വയമെടുത്ത് അണിയാൻ ഫാത്തിമ നിലോഫറിന് പറ്റുമെന്ന് തോന്നുന്നില്ല. ആർട്ടിക്കിൾ 370ഉം 35 Aയും തീർത്തും ഏകപക്ഷീയമായി, ഏകാധിപത്യപരമായി ഭരണഘടനയിൽ നിന്നും എടുത്ത് മാറ്റുന്നതിന് തലേ ദിവസം അതായത് 2019 ഓഗസ്റ്റ് 4 മുതൽ സ്വാതന്ദ്ര്യദിനം എന്നത് തന്നെ പാരതന്ദ്ര്യത്തിൽ ജീവിക്കുന്ന കാശ്മീരി ജനതയ്ക്ക് ഒരു പരിഹാസമാണെന്ന് പറയാതെ പറഞ്ഞുകൊണ്ട് ഓഗസ്റ്റ് 14ന് അവസാനിക്കുന്ന 10 ദിവസങ്ങൾ. ഒരുപാട് ആഴമുള്ളൊരു വിഷയം വളരെ ലളിതമായി പറഞ്ഞുവെച്ചതാണീ നോവൽ എന്ന് വേണെമെങ്കിൽ പറയാം. ഈ ലളിതവൽക്കരണം പോലും കാശ്മീരി ജനതയോടുള്ള മുഖം തിരിക്കലല്ലേ എന്നൊരു ചോദ്യം കൂടി അവിടെ ഉന്നയിക്കപ്പെടേണ്ടതുണ്ട്. പത്രസ്ഥാപനം നിർബന്ധപൂർവ്വം അടച്ച് പൂട്ടിക്കുന്നതിൽ തുടങ്ങി മൊബൈൽ നെറ്റ്വർക്കുകളെല്ലാം തന്നെ നിർദാക്ഷീണ്യം വിച്ഛേദിക്കുക, പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് മർദിക്കുക എന്നിങ്ങനെ എണ്ണമിട്ട് നിരത്താൻ പറ്റാത്ത അത്രയും ചെയ്തികൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം ഒരുപാട് വിഭാഗം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു... സ്വയരക്ഷയ്ക്കും കണ്ണിൽ പെല്ലറ്റ് കൊണ്ട് കയറിയ മകന്റെ ചികിത്സയ്ക്കുമായി വീട് വിട്ട് പാലായനം ചെയ്യേണ്ടി വന്ന ഫാത്തിമ നിലോഫർ, ഒപ്പം കൂട്ടായി വന്ന 'മുസാഫിർ' ഒരു മനുഷ്യനെ എന്നതിലുപരി ആ യാത്രയെ തന്നെ, അല്ലെങ്കിൽ ജീവൻ രക്ഷിച്ചെടുക്കാനുള്ള പാലയനത്തെ സൂചിപ്പിക്കുന്നു. ടെററിസവും ഫാസിസവും കാശ്മീരി ജനതയെഎത്രമാത്രം ദ്രോഹിക്കുന്നുണ്ട് എന്നതിന്റെ പൂർണമായത് എന്ന് പറയാൻ പറ്റില്ലെങ്കിലും ഒരു പരിധി വരെയെങ്കിലുമുള്ള കാശ്മീരിന്റെ നേർച്ചിത്രമാണ് ടി ഡി രാമകൃഷ്ണന്റെ അന്തർ ബധിരർ മൂകർ.

  സ്വാതന്ത്ര്യത്തിലേക്കൊരായുഷ്കാല ദൂരം... !
By Jamshida Mohammed
സ്വന്തം ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യതയുള്ള പട്ടാളക്കാരാൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിലോഫർ ഭട്ടിന്റെ കാശ്മീരി ആയ മകൾ ഫാത്തിമ നിലോഫറിന്റെ ജീവിതത്തിലെ പത്ത് ദിവസങ്ങൾ ആണ് അന്തർ ബധിരർ മൂകർ എന്ന ടി ഡി രാമകൃഷ്ണൻ നോവലിന്റെ ഇതിവൃത്തം. കാശ്മീരി ആയ, അതേ കാശ്മീരി തന്നെ(ഇന്ത്യനല്ല), ക്രൂരമായ ബലാത്സംഗത്തിനൊടുവിൽ ഇന്ത്യൻ വിത്ത് വിതച്ചിട്ടുണ്ട് എന്ന് പറഞ്ഞുപോയ ആ മൂന്ന് പട്ടാളക്കാർ മനസിലുള്ളിടത്തോളം കാലം, ആ മൂന്ന് പേരിലാരുടെയെങ്കിലും വിത്താണ് താൻ എന്ന പൂർണ ബോധ്യമുള്ളിടത്തോളം കാലം ഇന്ത്യൻ എന്നൊരു ലേബൽ സ്വയമെടുത്ത് അണിയാൻ ഫാത്തിമ നിലോഫറിന് പറ്റുമെന്ന് തോന്നുന്നില്ല. ആർട്ടിക്കിൾ 370ഉം 35 Aയും തീർത്തും ഏകപക്ഷീയമായി, ഏകാധിപത്യപരമായി ഭരണഘടനയിൽ നിന്നും എടുത്ത് മാറ്റുന്നതിന് തലേ ദിവസം അതായത് 2019 ഓഗസ്റ്റ് 4 മുതൽ സ്വാതന്ദ്ര്യദിനം എന്നത് തന്നെ പാരതന്ദ്ര്യത്തിൽ ജീവിക്കുന്ന കാശ്മീരി ജനതയ്ക്ക് ഒരു പരിഹാസമാണെന്ന് പറയാതെ പറഞ്ഞുകൊണ്ട് ഓഗസ്റ്റ് 14ന് അവസാനിക്കുന്ന 10 ദിവസങ്ങൾ. ഒരുപാട് ആഴമുള്ളൊരു വിഷയം വളരെ ലളിതമായി പറഞ്ഞുവെച്ചതാണീ നോവൽ എന്ന് വേണെമെങ്കിൽ പറയാം. ഈ ലളിതവൽക്കരണം പോലും കാശ്മീരി ജനതയോടുള്ള മുഖം തിരിക്കലല്ലേ എന്നൊരു ചോദ്യം കൂടി അവിടെ ഉന്നയിക്കപ്പെടേണ്ടതുണ്ട്. പത്രസ്ഥാപനം നിർബന്ധപൂർവ്വം അടച്ച് പൂട്ടിക്കുന്നതിൽ തുടങ്ങി മൊബൈൽ നെറ്റ്വർക്കുകളെല്ലാം തന്നെ നിർദാക്ഷീണ്യം വിച്ഛേദിക്കുക, പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് മർദിക്കുക എന്നിങ്ങനെ എണ്ണമിട്ട് നിരത്താൻ പറ്റാത്ത അത്രയും ചെയ്തികൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം ഒരുപാട് വിഭാഗം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു... സ്വയരക്ഷയ്ക്കും കണ്ണിൽ പെല്ലറ്റ് കൊണ്ട് കയറിയ മകന്റെ ചികിത്സയ്ക്കുമായി വീട് വിട്ട് പാലായനം ചെയ്യേണ്ടി വന്ന ഫാത്തിമ നിലോഫർ, ഒപ്പം കൂട്ടായി വന്ന 'മുസാഫിർ' ഒരു മനുഷ്യനെ എന്നതിലുപരി ആ യാത്രയെ തന്നെ, അല്ലെങ്കിൽ ജീവൻ രക്ഷിച്ചെടുക്കാനുള്ള പാലയനത്തെ സൂചിപ്പിക്കുന്നു. ടെററിസവും ഫാസിസവും കാശ്മീരി ജനതയെഎത്രമാത്രം ദ്രോഹിക്കുന്നുണ്ട് എന്നതിന്റെ പൂർണമായത് എന്ന് പറയാൻ പറ്റില്ലെങ്കിലും ഒരു പരിധി വരെയെങ്കിലുമുള്ള കാശ്മീരിന്റെ നേർച്ചിത്രമാണ് ടി ഡി രാമകൃഷ്ണന്റെ അന്തർ ബധിരർ മൂകർ.

  അനീതിക്കെതിരെയൊരു ആത്മരോഷം
By vishnu kj
ഒരുസമൂഹത്തിനു മുഴുവൻ നേരിടേണ്ടി വരുന്ന വെല്ലുവിളികളും അതിനെതിരെയുള്ള അതിജീവനവും, ഭംഗിയായ ആവിഷ്കാരം. by vishnukj

  കണ്ണും ചെവിയും വായും കൊട്ടിയടക്കാതിരിക്കാൻ
By sinu sinan
ഭരണകൂട ഭീകരതയാൽ അന്ധനാക്കപ്പെട്ടവന്റെ അവകാശ ലംഘനങ്ങളെക്കുറിച്ച് സധൈര്യം തൂലിക ചലിപ്പിക്കുന്നതും, ചുട്ടു പൊള്ളുന്ന നിയന്ത്രണങ്ങളുടെ ഈയമൊഴിച്ച്‌ ചെവി മൂടപ്പെട്ടവന്റെ ദീനാവിലാപം കേട്ട് അവർക്ക് വേണ്ടി പേനയുന്തുന്നതും, അധികാരത്തിന്റെ ശക്തിയുപയോഗിച്ച്‌ വായ്‌മൂടപ്പെട്ട പൗരന്മാരുടെ നിലക്കാത്ത ശബ്‌ദിക്കുന്ന നാവായി മാറി പേനയെടുക്കുന്നതും സമകാലിക ഇന്ത്യയിലെ ഫാസിസത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ പ്രതിരോധ മാർഗങ്ങളിൽ ഒന്നും മഹത്തരമായ രാഷ്ട്രീയ പ്രവർത്തനവുമായി എണ്ണപ്പെടേണ്ടതാണ്. ആ അർത്ഥത്തിൽ ടി. ഡി. രാധാകൃഷ്ണന്റെ ' അന്ധർ ബധിരർ മൂകർ 'എന്ന കൃതി മലയാള സാഹിത്യത്തിലെഴുതപ്പെട്ട രാഷ്ട്രീയ നോവലുകളുടെ കൂട്ടത്തിൽ മുൻ നിര സ്ഥാനമലങ്കരിക്കുന്നുണ്ട്. ജമ്മുവെന്നും കാശ്മീരെന്നുമെന്ന രീതിയിൽ രണ്ടായി പകുക്കപ്പെട്ട ജമ്മു കശ്മീരിന്റെ സ്ഥിതിഗതികളെ ഇതിവൃത്തമാക്കുക്ക വഴി കാലങ്ങളായി കാശ്‌മീരി ജനത അനുഭവിച്ചു പോരുന്ന വേദനകളെ അതേ തീവ്രതയിൽ പകർത്തിയെഴുതപ്പെടുക കൂടിയാണീ നോവൽ. ഫിക്ഷനെഴുത്തിലെ ടി ഡി രാധാകൃഷ്ണന്റെ കൈത്തഴക്കമാണ് മടുപ്പിക്കാത്ത ആഖ്യാന രീതിയും വായനാനുഭവവും വായനക്കാരന് സമ്മാനിക്കുന്നതെന്ന് കുറിക്കേണ്ടിയിരിക്കുന്നു. ഫാത്തിമ നിലോഫറെന്ന കേന്ദ്ര കഥാപാത്രത്തിന് തന്നിലേക്ക് പരകായ പ്രവേശനം സാധ്യമാക്കി കൊടുക്കുകയും തുടർന്നങ്ങോട്ട് തന്നിലൂടെ അവളുടെ കഥപറയുന്ന രീതിയിൽ നോവൽ രചിക്കുകയും ചെയ്യുന്നതിലൂടെ തന്റെ ഓരോ കൃതിയും മറ്റൊന്നിൽ നിന്നും വ്യത്യാസ്തമാക്കാൻ ശ്രമിക്കുന്ന എഴുത്തുകാരൻ അക്കാര്യത്തിൽ പൂർണ വിജയം നേടിയിരിക്കുന്നു. ഭരണകൂട ഭീകരതയുടെ കുത്തൊഴുക്കുള്ള സമകാലിക ഇന്ത്യയിൽ കശ്മീർ വിഷയം എളുപ്പത്തിൽ കേവലം ഒഴുക്ക് വെള്ളത്തിലെ പൊങ്ങു തടിയാകുമെന്ന ബോദ്ധ്യത്തിൽ ചൂടാറും മുൻപേ അതേക്കുറിച്ച് തനിക്ക് അക്ഷരങ്ങളിൽ കോറിയിടാനുള്ള ശ്രമം നടത്തിയത് ചിലയിടാത്തൊക്കെ വേഗത്തിൽ എഴുതി അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ കലാശിച്ചിട്ടുണ്ടെന്ന് വേണം പറയാൻ.എന്നാൽ പിളർപ്പിനാൽ കാശ്മീരി ജനതക്കേറ്റ മുറിവിൽ നിന്ന് രക്തം പൊടിയുന്നിടത്തോളം കാലം ഈ കൃതി പ്രാധാന്യമുണ്ടെന്നതിനാൽ തന്നെ വന്ന ചെറിയ പിഴവുകളൊക്കെ അവഗണിക്കാവുന്നതേ ഉള്ളു. ഒരിക്കലും കൂടിച്ചേരാനാവാത്ത വിധം പിളർക്കപ്പെട്ടതിൽ നിന്ന് എല്ലാക്കാലത്തും രക്തം കിനിയുമെന്നതിനാൽ ഈ കൃതിയും വായനക്കാരുള്ളിലേക്ക് കശ്മീരി ജനതയുടെ നോവിന്റെ അല്പമെങ്കിലും വായിക്കപ്പെടുന്ന കാലത്തൊക്കെയും ഇറക്കി വെക്കുമെന്നതിൽ സന്ദേഹമില്ല. ഷമീർ കെ എസ് കാഞ്ഞിരപ്പുഴ

  കണ്ണും ചെവിയും വായും മൂടിക്കെട്ടാതിരിക്കാൻ
By shameer ks kpz
ഭരണകൂട ഭീകരതയാൽ അന്ധനാക്കപ്പെട്ടവന്റെ അവകാശ ലംഘനങ്ങളെക്കുറിച്ച് സധൈര്യം തൂലിക ചലിപ്പിക്കുന്നതും, ചുട്ടു പൊള്ളുന്ന നിയന്ത്രണങ്ങളുടെ ഈയമൊഴിച്ച്‌ ചെവി മൂടപ്പെട്ടവന്റെ ദീനാവിലാപം കേട്ട് അവർക്ക് വേണ്ടി പേനയുന്തുന്നതും, അധികാരത്തിന്റെ ശക്തിയുപയോഗിച്ച്‌ വായ്‌മൂടപ്പെട്ട പൗരന്മാരുടെ നിലക്കാത്ത ശബ്‌ദിക്കുന്ന നാവായി മാറി പേനയെടുക്കുന്നതും സമകാലിക ഇന്ത്യയിലെ ഫാസിസത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ പ്രതിരോധ മാർഗങ്ങളിൽ ഒന്നും മഹത്തരമായ രാഷ്ട്രീയ പ്രവർത്തനവുമായി എണ്ണപ്പെടേണ്ടതാണ്. ആ അർത്ഥത്തിൽ ടി. ഡി. രാധാകൃഷ്ണന്റെ ' അന്ധർ ബധിരർ മൂകർ 'എന്ന കൃതി മലയാള സാഹിത്യത്തിലെഴുതപ്പെട്ട രാഷ്ട്രീയ നോവലുകളുടെ കൂട്ടത്തിൽ മുൻ നിര സ്ഥാനമലങ്കരിക്കുന്നുണ്ട്. ജമ്മുവെന്നും കാശ്മീരെന്നുമെന്ന രീതിയിൽ രണ്ടായി പകുക്കപ്പെട്ട ജമ്മു കശ്മീരിന്റെ സ്ഥിതിഗതികളെ ഇതിവൃത്തമാക്കുക്ക വഴി കാലങ്ങളായി കാശ്‌മീരി ജനത അനുഭവിച്ചു പോരുന്ന വേദനകളെ അതേ തീവ്രതയിൽ പകർത്തിയെഴുതപ്പെടുക കൂടിയാണീ നോവൽ. ഫിക്ഷനെഴുത്തിലെ ടി ഡി രാധാകൃഷ്ണന്റെ കൈത്തഴക്കമാണ് മടുപ്പിക്കാത്ത ആഖ്യാന രീതിയും വായനാനുഭവവും വായനക്കാരന് സമ്മാനിക്കുന്നതെന്ന് കുറിക്കേണ്ടിയിരിക്കുന്നു. ഫാത്തിമ നിലോഫറെന്ന കേന്ദ്ര കഥാപാത്രത്തിന് തന്നിലേക്ക് പരകായ പ്രവേശനം സാധ്യമാക്കി കൊടുക്കുകയും തുടർന്നങ്ങോട്ട് തന്നിലൂടെ അവളുടെ കഥപറയുന്ന രീതിയിൽ നോവൽ രചിക്കുകയും ചെയ്യുന്നതിലൂടെ തന്റെ ഓരോ കൃതിയും മറ്റൊന്നിൽ നിന്നും വ്യത്യാസ്തമാക്കാൻ ശ്രമിക്കുന്ന എഴുത്തുകാരൻ അക്കാര്യത്തിൽ പൂർണ വിജയം നേടിയിരിക്കുന്നു. ഭരണകൂട ഭീകരതയുടെ കുത്തൊഴുക്കുള്ള സമകാലിക ഇന്ത്യയിൽ കശ്മീർ വിഷയം എളുപ്പത്തിൽ കേവലം ഒഴുക്ക് വെള്ളത്തിലെ പൊങ്ങു തടിയാകുമെന്ന ബോദ്ധ്യത്തിൽ ചൂടാറും മുൻപേ അതേക്കുറിച്ച് തനിക്ക് അക്ഷരങ്ങളിൽ കോറിയിടാനുള്ള ശ്രമം നടത്തിയത് ചിലയിടാത്തൊക്കെ വേഗത്തിൽ എഴുതി അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ കലാശിച്ചിട്ടുണ്ടെന്ന് വേണം പറയാൻ.എന്നാൽ പിളർപ്പിനാൽ കാശ്മീരി ജനതക്കേറ്റ മുറിവിൽ നിന്ന് രക്തം പൊടിയുന്നിടത്തോളം കാലം ഈ കൃതി പ്രാധാന്യമുണ്ടെന്നതിനാൽ തന്നെ വന്ന ചെറിയ പിഴവുകളൊക്കെ അവഗണിക്കാവുന്നതേ ഉള്ളു. ഒരിക്കലും കൂടിച്ചേരാനാവാത്ത വിധം പിളർക്കപ്പെട്ടതിൽ നിന്ന് എല്ലാക്കാലത്തും രക്തം കിനിയുമെന്നതിനാൽ ഈ കൃതിയും വായനക്കാരുള്ളിലേക്ക് കശ്മീരി ജനതയുടെ നോവിന്റെ അല്പമെങ്കിലും വായിക്കപ്പെടുന്ന കാലത്തൊക്കെയും ഇറക്കി വെക്കുമെന്നതിൽ സന്ദേഹമില്ല. ഷമീർ കെ എസ് കാഞ്ഞിരപ്പുഴ

  Good book
By Sriram Naduparambil
Good book

  Really nice
By Gayathri B S
othiri ishtappettu

  ജീവൻ്റെ നിശബ്ദത
By Martin P Thomas
കാശ്മീർ - ഭൂമിയിലെ സ്വർഗം. സ്വർഗം പോലെ സുന്ദരമായതിലാകണം ദൈവത്തിൻ്റെ അസൂയയുടെ കണ്ണുകൾ ഇന്നും ആ നാടിൻ്റെ മേൽ നിന്ന് പോകാത്തത്. ആ അസൂയ കൊണ്ടാകാം ദിനംപ്രതി സ്വർഗ്ഗത്തിൻ്റെ വെൺമയാർന്ന മണ്ണിലും മനസിലും ചോരയുടെ ചുവപ്പ് രാശി പടരുന്നത്. പോരാട്ടങ്ങളുടെ ഭൂമികയായ കാശ്മീരിന്റെ കഥയാണ് ആ മണ്ണിന്റെ പുത്രിയായ ഫാത്തിമാ നിലോഫറിലൂടെ TD രാമകൃഷ്ണൻ നമ്മൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. Article 370ന്റെ റദ്ദാക്കലിനു ശേഷം ഫാത്തിമയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും അതിനായി അവൾ നൽകേണ്ടി വരുന്ന വിലയുമാണ് അവളുടെ വാക്കുകളിലൂടെ TD പറഞ്ഞ് വയ്ക്കുന്നത്. കേവലം മണിക്കൂറുകൾ മാത്രം ഫേസ്ബുക്കും വാട്ട്സപ്പും നിശ്ചലമായി പോയപ്പോൾ അസ്വസ്ഥരായ നമ്മൾക്ക് ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമായി ഇന്റർനെറ്റ് വിഛേദിക്കപ്പെട്ട് പുറം ലോകവുമായി ബന്ധമില്ലാത്ത ഒരു നാടിനെ പറ്റി ഓർക്കാൻ സാധിക്കുമോ ? നിറങ്ങളും വർണങ്ങളും നിറയേണ്ട കുരുന്ന് കണ്ണുകളിൽ വെടിയുണ്ടയുടെയും ബോംബിന്റെയും ചീളുകൾ തുളഞ്ഞ് കയറി വേദന നിറഞ്ഞ ബാല്യങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ഇത്തരം നിരവധി ചോദ്യങ്ങളാണ് ഫാത്തിമ ലോകത്തോട് ചോദിക്കുന്നത്. ഫാത്തിമയുടെ അമ്മ നിലോഫർ പ്രതിനിധീകരിക്കുന്നത് താഴ്‌വരയിലെ അവിവാഹിതകളായ അമ്മമാരെയാണ്. 2009 ൽ ഇതേ കാശ്മീർ മണ്ണിൽ ക്രൂര പീഡനമേറ്റ് കൊല്ലപ്പെട്ട നിലോഫറിന്റെ പേര് തന്നെ ഈ കഥാപാത്രത്തിന് എഴുത്തുകാരൻ നൽകിയത് മനപൂർവ്വമാകാം. ഇത്തരത്തിലുള്ള പലരെയും കൃതിയിൽ നാം കണ്ട് മുട്ടുന്നു. Article 370 ന്റെ സംരക്ഷണ മൂടുപടം മാറ്റി അധികാരികൾ കാശ്മീരിന്റെ മക്കളെ അന്ധരും ബധിരരും മൂകരുമാക്കി മാറ്റിയിരിക്കുന്നു. എല്ലാം കണ്ടും കേട്ടും സഹിക്കാനാകാതെ ശബ്ദമുയർത്തുന്നവരെ അധികാരത്തിൻ്റെ ചെങ്കോൽ ഉപയോഗിച്ച് എന്നന്നേയ്ക്കും നിശബ്ദരാക്കുന്നു. താഴ്‌വര വീണ്ടും അന്ധതയിലും ബധിരതയിലും മൂകതയിലുമായി മാറുന്നു.. ജീവൻ്റെ വിലയുള്ള നിശബ്ദതയിൽ...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0