• Text
  • Text

ANNUKANDA KILIYUDE MATTU

By : AZEEM THANNIMOODU



Book : ANNUKANDA KILIYUDE MATTU
Author: AZEEM THANNIMOODU
Category : Poetry
ISBN : 9789356433410
Binding : Normal
Publishing Date : 30-03-2023
Publisher : DC BOOKS
Edition : 3
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹180.00 ₹199.00 10% off





Book Summary

രണ്ടുപതിറ്റാണ്ടായി അസീം താന്നിമൂട് മലയാള കവിതയുടെ ഭൂപ്രകൃതിയിലുണ്ട്, സമകാലികതയില്‍ സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ട്. ഏകാന്തമായൊരു ഭാഷണംപോലെ സവിശേഷമായൊരു താനത്തില്‍ നീങ്ങുന്ന കാവ്യഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട അസീമിന്റെ കവിത ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെയോ പ്രവണതയുടെയോ ഭാഗമാകാതെയാണ് സമകാലികമാവുന്നത്. ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയോ ആത്മീയവിശ്വാസസംഹിതയുടെയോ സുനിശ്ചിതത്വമൊന്നുമില്ലാതെ സന്ദിഗ്ധതയും അനിശ്ചിതത്വവും നിറഞ്ഞ മനസ്സോടെ അത് നശ്വരമായ എല്ലാത്തിനോടും പ്രിയത പുലര്‍ത്തുന്നു.' അവതാരിക: പി.കെ. രാജശേഖരന്‍ പഠനം: പി.എന്‍. ഗോപീകൃഷ്ണന്‍ നക്ഷത്രങ്ങളുടെ എണ്ണം, അണ്ടിക്കഞ്ഞി, ഇല്ലാമ മണിയന്‍, അന്നു കണ്ട കിളിയുടെ മട്ട്, വിത്തുകള്‍, റാന്തല്‍, മഴയുടെ കൃതികള്‍, ചിലന്തിവല, ഒരാള്‍, ചാലിയാര്‍ തുടങ്ങിയ 50 കവിതകള്‍. അവതാരിക: പി.കെ. രാജശേഖരൻ പഠനം: പി.എൻ. ഗോപീകൃഷ്ണൻ നക്ഷത്രങ്ങളുടെ എണ്ണം, അണ്ടിക്കഞ്ഞി ഇല്ലാ മണിയൻ. അന്നു കണ്ട കിളിയുടെ കട്ട് വിത്തുകൾ, റാന്തൽ, മഴയുടെ കൃതികൾ, ചിലന്തിവല , ഒരാൾ. ചാലിയാർ തുടങ്ങിയ 50 കവിതകൾ

WRITE A REVIEW

Product name: ANNUKANDA KILIYUDE MATTU

Review title:



Your Ratings:

Your Message:




Book Reviews

  വായനക്കു ശേഷവും സംവദിക്കുന്ന കവിതകൾ
By Jaseena Rahim
വായനക്കുശേഷവും സംവദിക്കുന്ന കവിതകള്‍ ________________ ജസീന റഹീം ശ്രീ.അസീം താന്നിമൂടിൻ്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച `അന്നുകണ്ട കിളിയുടെ മട്ട്' എന്ന കവിതാ സമാഹരം വായിച്ചുകൊണ്ടിരിക്കുന്നു.അതിലെ എല്ലാ കവിതകളും ആശയപരമായും വിഷയ വൈവിധ്യം കൊണ്ടും വേറിട്ട് നിൽക്കുന്നവയാണ്.ആഖ്യാനത്തിലും മൊഴിവഴക്കങ്ങളിലും പ്രമേയ പരിചരണങ്ങളിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന അസീം താന്നിമൂടിന്റെ കവിതകൾ വായിച്ച് തുടങ്ങുന്നത് മുഖ്യധാരാ മാധ്യമങ്ങളിലൂടെയാണ്.വായനക്ക് ശേഷവും സംവദിക്കുന്നതാണ് അദ്ദേഹത്തിന്റെ കവിതകളൊക്കെ.പണ്ടാരോ പറഞ്ഞതോർക്കുന്നു "വായിച്ച് തുടങ്ങുന്നതാണ് കവിത" എന്ന് .മനസ്സിൽ തട്ടുന്ന വായനാനുഭവം നൽകുന്ന അദ്ദേഹത്തിന്റെ കവിതകൾ പിന്നീട് തിരഞ്ഞു പിടിച്ച് ഞാൻ വായിക്കാനുണ്ടായ കാരണവും ഇത് തന്നെയാണ്.ഈ കവിതാ സമാഹാരത്തിലെ അണ്ടിക്കഞ്ഞി എന്ന കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്: ``ആ മാങ്ങയോട് അങ്ങനെയൊക്കെ ആയിക്കോളൂ .. സാരമില്ല അതൊന്നും ആ മാവിന് അത്ര വലിയ സങ്കടമുള്ള കാര്യങ്ങളല്ല.'' .ആദ്യവായനയിൽത്തന്നെ അധികപ്രയത്നങ്ങളൊന്നുമില്ലാതെ മനസ്സിലിടംപിടിച്ച കവിതയാണിത്. ''കൊത്തിക്കൊത്തി മുറിവേല്പിച്ചോളൂ . പാതി ചപ്പി വഴിയിലുപേക്ഷിച്ചോളൂ . കാർന്നു നുണഞ്ഞു രസിച്ചോളൂ . നീര് ഊറ്റിയൂറ്റി കുടിച്ചോളൂ . കൊത്തിയരിഞ്ഞ് ഉപ്പിലിട്ടോളൂ . വെയിലത്തിട്ടു വാട്ടിക്കോളൂ . തീയിലിട്ട് പൊള്ളിച്ചോളൂ - രുചിയേറുംവരെ തിളപ്പിച്ചോളൂ .. സാരമില്ല . പാകമാകിയി കഴിഞ്ഞിട്ടെങ്കിൽ വിദ്വേഷവുമില്ല..'' ഒരു മാവിന്റെ സങ്കടത്തിൽ നിന്നും കവിത വിത്തിന്റെ പരിഭവത്തിലേക്ക് മാറുയാണ്. കാലപ്രവാഹങ്ങളിൽ പതറാതെയും പരാജയപ്പെടാതെയും ജീവിതമെന്ന മഹാകാശത്ത് തലയുയർത്താനും സ്വപ്നംകണ്ട മുന്നോട്ടു പോകാനും ഇല്ലാതാകലിനെപ്പറ്റി ചിന്തിച്ച് ചിന്തിച്ച് ഇല്ലാതാകാതിരിക്കാനുമുള്ള മാവിന്റെ അതിജീവന മന്ത്രമാണ് ഓരോ വിത്തിനുള്ളിലും കാലം ഭദ്രമായി അടക്കം ചെയ്തിട്ടുള്ളത്. വിത്തുകളുടെ ദൗത്യമാണത്.നൂലിൽ കോർത്ത മാലയിലെ പൂക്കൾപോലെ ജന്മാന്തരങ്ങളെ തലമുറകൾകൊണ്ട് ബന്ധിപ്പിച്ചു നിർവൃതിയടയുന്ന നിഗൂഢഭാഷയാണ് വിത്തുകൾക്കുള്ളത്... അതുകൊണ്ടുതന്നെ കവി പറയുന്നു 'പക്ഷെ , ആ അണ്ടിക്കഞ്ഞി... ആ കോൺസപ്റ്റിനോട് അതിനു തീരെ പൊരുത്തപ്പെടാനാകില്ല .' മാങ്ങയുടെ വിത്തിന്റെ തോട് പൊട്ടിച്ച് അതിനുള്ളിലെ പരിപ്പെടുത്തുണ്ടാക്കുന്ന കഞ്ഞിയാണ് അണ്ടിക്കഞ്ഞി. വ്യാധിയുടെയും വറുതിയുടേയും കാലത്ത് മലയാളി കണ്ടെത്തിയ അഭയമായിരുന്നു അണ്ടിക്കഞ്ഞി.ആ ദരിദ്രകാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് തലമുറകളിൽ നിന്നും തലമുറകളിലേയ്ക്ക് കൈമാറേണ്ട മനുഷ്യത്വത്തിന്റെ വിത്തുകളെ തല്ലിത്തകർക്കുന്ന പുതുകാലത്തെ അഭിസംബോധന ചെയ്യുകയാണ് ഈ കവിത.വിത്തെടുത്തു കുത്തുന്ന കാലമെന്നാൽ പട്ടിണിക്കാലമെന്നല്ല കവി നല്കന്ന അർത്ഥം,മറിച്ച് തലമുറകളുടെ കൈമാറ്റങ്ങൾക്ക് തീയിടുന്ന നിർദ്ദയമായ പ്രക്രിയയാണത്. വൃക്ഷങ്ങളല്ല വിത്തുകളാണ് സംസ്കൃതിയുടെ പതാകവാഹകർ! ഇന്നത്തെ വിത്തു വകകൾ തന്നെയാണ് നാളത്തെ വൃക്ഷങ്ങൾ . ജനിമൃതികൾക്കിടയിൽ മരണമില്ലാത്ത കൈമാറുന്ന മൂല്യങ്ങളുടെ ആധാരശിലകളെ പോലും തകർക്കാനുള്ള മനുഷ്യൻ്റെ വ്യഗ്രതയെ അണ്ടിക്കഞ്ഞി എന്ന കവിതയിലൂടെ കവി പറഞ്ഞു വയ്ക്കുന്നു .ചപ്പി കളഞ്ഞാലും ,ഈമ്പിക്കുടിച്ചാലും ,മാംസളതയിലെ മാധുര്യം കൊത്തി നുറുക്കി പലതാക്കിയാലും അതിനുള്ളിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന മഹത്തായതും അപരിമേയതുമായ ഒരു മൂല്യമുണ്ട്. അത് ആദ്ധ്യാത്മിക മൂല്യമെന്ന് ആത്മീയ വാദികൾക്കും ,ഭൗതിക മൂല്യമെന്ന് ഭൗതിക വാദികൾക്കും വേണമെങ്കിൽ പറയാം.പല്ലുകളുടെ മൂർച്ചയ്ക്ക് ഭേദിക്കാൻ കഴിയാത്ത ദൃഢമായ ഒരു 'അണ്ടിക്കോപ്പ'ക്കുള്ളിൽ സംസ്കൃതിയുടെ വിത്തുകൾ സൂക്ഷ്മതയോടെ സംരക്ഷിക്കപെടുന്നുണ്ട്. അതിനുപുറത്തുള്ള മധുരമുള്ള മാംസമാണ് നിനക്ക് ഭക്ഷിക്കാനുള്ളത്.നിനക്കത് ഊറ്റിക്കുടിക്കാനും ഈമ്പിക്കളയാനും വേണ്ടി സൃഷ്ടിച്ചതുതന്നെ.എന്നാല്‍, ഉള്ളിലെ ആ വിത്തിനെ വെറുതെവിടൂ... അതു നിനക്കുള്ളതല്ല. കാലത്തിനുള്ള ഭക്ഷണമാണ്. ജന്മാന്തര സംസ്കൃതിയെ പോറ്റാനായി കാലത്തിനർഹതപ്പെട്ട ഊർജ്ജമാണത്. കൂർത്ത പല്ലുകൾക്ക് കടന്നുപോകാനാവാത്തവിധമുള്ള കട്ടിത്തോട് പ്രകൃതി അതിനു നൽകിയത് തന്നെ അത് അത്രയേറെ സംരക്ഷിക്കപ്പെടേണ്ടതാണെന്നതിനാല്‍ തന്നെയാണ്. എന്തുകൊണ്ടാണ് മനുഷ്യന് ഇനിയുമത് മനസ്സിലാവാത്തത് എന്നും കവി അത്ഭുതപെടുന്നുണ്ട്. ഗൃഹാതുരത്വമുണർത്തുന്ന ലളിതമായൊരു ചിഹ്നത്തിലൂടെ പ്രകൃതിയെ മാത്രമല്ല അതിന്റെ നിഗൂഢതകളെക്കൂടി കവി എത്ര ഭംഗിയായിട്ടാണ് വരച്ചിടുന്നത് ! ചിത്രകാരന്‍ പിക്കാസോ യുടെ വാക്കുകൾ വായനാവേളയില്‍ ഓര്‍ത്തു, " നിങ്ങൾ വരയ്ക്കുന്ന ഒരു വരയ്ക്ക് ഒന്നരലക്ഷം വർഷത്തിലധികം പ്രായമുണ്ടായിരിക്കും കാരണം ആ വരയ്ക്ക് നിങ്ങളുടെ പ്രായമല്ല മനുഷ്യരാശിയുടെ പ്രായമാണുള്ളത്.." `അന്നുകണ്ട കിളിയുടെ മട്ട്' സമാഹരത്തിലെ എല്ലാ കവിതകളും ആശയപരമായും വിഷയ വൈവിധ്യം കൊണ്ടും വേറിട്ട് നിൽക്കുന്നവയാണ്.എഴുത്ത് അല്പം ദീർഘമായെങ്കിലും എന്നെ സ്പർശിച്ച് കടന്നുപോയ'മൗഢ്യം' എന്ന കവിതയെപ്പറ്റിക്കൂടി ഒരുവരി... 'നീണ്ടകാലമ- തുണ്ടാവുമെന്നൊരു മൂഢധാരണ - യേറ്റും പരസ്പരം . കണ്ടമാത്രയ്ക്കു - മെത്രയോ മുന്നമ- തസ്തമിച്ചുവെ- ന്നോരാതെ , സ്വൈര്യമായ് ഹൃദ്യമാക്കിടു - മോരോ നിമിഷവും ... കവിതയുടെ ആദ്യഭാഗത്തു തന്നെ 'അത്' എന്ന സർവ്വനാമം കൊണ്ട് സൂചിപ്പിക്കപ്പെടുന്നത് ജനനം ,മരണം,പ്രണയം,വിരഹം,രതി,ഭക്തി...തുടങ്ങി ഏത് മാനുഷിക വികാരങ്ങളോടും ചേർത്തുവയ്ക്കാൻ കഴിയുന്ന വരികളിൽ നിറയുന്ന ഒരു മിസ്റ്റിക് മണം ഈ കവിതയില്‍ വല്ലാതെ ആകർഷിക്കുന്നു. `നീണ്ട ഒരു മൗനത്തിൻ്റെ നിഴൽ' എന്ന കവിതയും വളരെ വ്യത്യസ്ത വായനാനുഭവം നൽകുന്ന കവിതയാണ്.ജീവിതത്തെ കവിതയിൽ മുഖംനോക്കാൻ പഠിപ്പിക്കുന്ന എഴുത്തുകളാണ് അസീം താന്നിമൂടിന്റെത്. ജസീനാ റഹീം


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0