• Text
  • Text

MARATHINE THIRICHU VILIKUNNA VITHU

By : AZEEM THANNIMOODU



Book : MARATHINE THIRICHU VILIKUNNA VITHU
Author: AZEEM THANNIMOODU
Category : Poetry
ISBN : 9789353907044
Binding : Normal
Publishing Date : 18-10-2022
Publisher : DC BOOKS
Edition : 4
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

അസീം താന്നിമൂടിന്റെ കവിതകള്‍, നിറഞ്ഞു കിടക്കുന്ന, എന്നും വീണ്ടും നിറഞ്ഞു കൊണ്ടിരിക്കുന്ന, മലയാളകവിതയുടെ താളുകള്‍ക്കിടയില്‍ ഒരൊഴിഞ്ഞ താള്‍ കണ്ടുപിടിക്കാനുള്ള ശ്രമമാണ്. നാടന്‍ രീതിയിലായാലും ക്ലാസ്സിക്കല്‍ രീതിയിലായാലും ഉച്ചത്തില്‍, സൂക്ഷ്മതയെക്കാള്‍ തീക്ഷ്ണതയ്ക്ക് പ്രാധാന്യം നല്‍കി, ഉച്ചരിക്കപ്പെട്ട മുന്‍ തലമുറയിലെ ജനപ്രിയ കവികളില്‍ നിന്ന് മാറിനടക്കാനുള്ള ശ്രമത്തില്‍ അസീം ചെറിയ കാര്യങ്ങളുടെ കവിത കണ്ടെത്തുന്നു, മരത്തിന്റെ, കുന്നിന്റെ, വീടിന്റെ, വിത്തിന്റെ, കാടിന്റെ, കിളിയുടെ, ദൈനംദിനജീവിതത്തിന്റെ പകപ്പുകളുടെ, അഹന്താനാശത്തിന്റെ,സരളവും വിചാരദീപ്തവുമായ കവിത. - കെ സച്ചിദാനന്ദന്‍

WRITE A REVIEW

Product name: Marathine Thirichu Vilikunna Vithu

Review title:



Your Ratings:

Your Message:




Book Reviews

  അപാരതയ്ക്ക് അഴക് നെയ്യുന്ന ജലത്തുടിപ്പുകൾ
By PS Unnikrishnan
അപാരതക്ക് അഴകു നെയ്യുന്ന  ജലത്തുടിപ്പുകള്‍. ______________________ പി എസ് ഉണ്ണികൃഷ്ണന്‍ അസീം താന്നിമൂടിന്റെ കവിത ഒറ്റനോട്ടത്തിൽ സൂഷ്മമെന്ന് തോന്നിപ്പിക്കുന്ന ഒരമ്പാണ്. തൊട്ടു തൊട്ടത് അനേകതല സ്പർശിയാകുന്നു. വിത്തിനെക്കുറിച്ച് പറയുമ്പോൾ വിണ്ടലമാകെ അതിൽ നിറയുന്നു. അകം നിറയ്ക്കുന്ന ചാറലാണ് അക്കവിതകളടിമുടി. പുഴകളെ പിഴുതെടുത്ത് ഭുജങ്ങളായ് തിരുകി വച്ച് അസീം എഴുതാനിരിക്കുന്നതു കൊണ്ടാകണം വാക്കുകളുടെ ഈ കുത്തൊലിപ്പ് . വായനക്കാരന്റെ നാഡീ ഞരമ്പുകൾക്കിടയിലൂടെ നാരു നാരായ് പെയ്യുന്ന മഴ പോൽ തണുത്ത സ്പർശം അവ സമ്മാനിച്ചു കൊണ്ടേയിരിക്കുന്നു നഷ്ടപ്പെടുമെന്നുള്ള ആന്തലാണ് പല മനുഷ്യരെയും ചിലപ്പോഴൊക്കെ മൃഗ സമാനരാക്കുന്നത്. വിത്ത് മരത്തിനെ തിരിച്ചുവിളിക്കുന്ന അവസ്ഥ പോലെ ഭ്രാന്തെടുപ്പിക്കും അത്. നടന്നതും നാട്ടിയതുമൊക്കെ കൈവിട്ട് , നേടിയതും നേർപ്പിച്ച് സൂക്ഷിച്ചതുമൊക്കെ ഉപേക്ഷിച്ച് , നിമിഷങ്ങൾ ചേർത്തുതുന്നി സ്വരുക്കൂട്ടിയ കൊടുമുടിയുടെ ഉച്ചിയിൽ നിന്നും പിന്നിലേക്ക് ഒരു തലകുത്തി വീഴൽ ആരിലാണ് ആന്തലുണ്ടാകാത്തത് ,പ്രണയത്തിലായാലും ജീവിതത്തിലായാലും . ഭൂമി സൂര്യനിലേക്ക് തിരിച്ചു ചേരും പോലെ അസഹ്യമായ ആലോചനയാണ് മരത്തിനെ തിരിച്ച് വിളിക്കുന്ന വിത്തെന്ന കവിത തരുന്നത്. വിൽപ്പനയ്ക്ക് വെച്ച പലവിധ ഫോബിയോകൾ വിറ്റുപോകാത്ത നാട്ടുചന്തയാണ് ഓരോ മനുഷ്യരും. പട്ടിയോടും പൂച്ചയോടുമുള്ള ഭയം മുതൽ കമ്പ്യൂട്ടറിനോടും പുസ്തകത്തിനോടും സൗന്ദര്യത്തോടുമുള്ള ഭയം വരെ നിരവധിയാണ് ഫോബിയകൾ. സ്റ്റെപ്പ് കയറുമ്പോൾ എപ്പോഴും ഒരു പടവ് അധികമുണ്ടെന്ന യുക്തിരഹിതമായ ഭയമാണ് അധികപ്പേടി എന്ന കവിതയ്ക്ക് ആധാരം. മയൻ നിർമ്മിച്ച കൊട്ടാരത്തിൽ വഴുതിവീണ ദുര്യോധനന്റെ ഭ്രമം പോലെ ആ ഭയം ഓരോ ചുവടിലും നമ്മെ നിലം പതിപ്പിക്കുന്നു. വഴുക്കലോടൊപ്പം ചേരുന്ന ഈ അധികപ്പേടി തന്നെയല്ലേ ആത്മവിശ്വാസക്കുറവായ് നമ്മെ പിന്നിലേയ്ക്ക് പിടിച്ചു വയ്ക്കുന്നത്. കുഞ്ഞു നിലാവിന് അമ്മിഞ്ഞ നൽകാൻ കൊതിക്കുന്ന, കുഞ്ഞു സ്വപ്നങ്ങൾ ചേർത്തുകെട്ടി ജീവിക്കുന്ന മണിച്ചിയുടെ വീട്ടിലെത്തുന്ന വെളിച്ചം അധിനിവേശം തന്നെയെങ്കിലും സ്വിച്ചിട്ട് നിയന്ത്രിക്കാനാകുന്നു എന്നതുതന്നെയാണ് ആ കവിത നൽകുന്ന ആശ്വാസം. ഓരോ തുള്ളിയുടെ ഉള്ളിലും ആഗ്രഹത്തിന്റെ ജലമരം തഴച്ചുവളരുന്നു എന്ന് ഓർമിപ്പിക്കുന്നു ജലമരമെന്ന കവിത . കിണറിനുള്ളിലെ ഇരുണ്ട വൃത്തത്തിൽ നിറഞ്ഞ അപാരതയ്ക്ക് അഴകു നെയ്യുന്ന ജലതുടിപ്പിന്റെ അനുഭവം പറയുന്ന കവിത വായിച്ചു തന്നെ നിറയണം. വ്യത്യസ്തങ്ങളായ അറുപത്തിയഞ്ച് കവിതകളുടെ അരുമയായ സമാഹാരം, മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്. അസീം താന്നിമൂട് . ഡി.സി.ബുക്സ്. പി.എസ്. ഉണ്ണികൃഷ്ണൻ ചിറപ്പതി പനവൂർ പി.ഒ. 695 568 ph.9895 337146 unninedumangad@gmail.com.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0