• Text
  • Text

ANVESHANACHOVVA

By : ANOOP S. P.



Book : ANVESHANACHOVVA
Author: ANOOP S. P.
Category : Novel, Rush Hours , Crime Thrillers, Upmarket Fiction
ISBN : 9789354821738
Binding : Normal
Publishing Date : 10-12-2021
Publisher : DC BOOKS
Edition : 2
Number of pages : 256
Language : Malayalam
Paper Back

Publisher: DC BOOKS
₹210.00 ₹280.00 25% off





Book Summary

അന്വേഷണചൊവ്വ എന്ന യൂട്യൂബ് പ്രോഗ്രാമിൽ ക്രൈം സ്റ്റോറികൾ ചെയ്യുന്ന അനന്ദുവിന്റെ ജീവിതത്തിൽ തീർത്തും അവിചാരിതമായി സ്റ്റെല്ല എന്ന പെൺകുട്ടി കടന്നു വരുന്നു. അവളുമായി അനുരാഗത്തിലാകുന്ന അനന്ദുവിനു പക്ഷെ സ്വന്തം ജീവിതത്തിൽത്തന്നെ ഒരു ക്രൈം സംഭവിക്കാൻ പോകുന്നുവെന്നു തിരിച്ചറിയാൻ സാധിക്കാതെ പോകുന്നു. ഒരു ദിവസംകൊണ്ട് അവന്റെ ജീവിതം മാറിമറിയുന്നതും തുടർന്നുണ്ടാകുന്ന അന്വേഷണങ്ങളുമാണ് ഈ ക്രൈം നോവലിന്റെ ഇതിവൃത്തം.

WRITE A REVIEW

Product name: Anveshanachovva

Review title:



Your Ratings:

Your Message:




Book Reviews

  Perfect start
By Sowmya P S
പുസ്തകത്തിന്റെ ടാഗ് ലൈൻ സൂചിപ്പിക്കുംപോലെ മനുഷ്യ മനസ്സ് എന്നത് തീർച്ചയായും ഒരുപാട് രഹസ്യങ്ങൾ നിറഞ്ഞ ഒരു പേടകം തന്നെയാണ്. അത്തരം രഹസ്യങ്ങളിൽ ചവിട്ടി നിന്നുകൊണ്ടാണ് അന്വേഷണച്ചൊവ്വയും അതിലെ കേന്ദ്ര കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്. പതിഞ്ഞ താളത്തിൽ തുടങ്ങി ചടുലവേഗത കൈവരിക്കുന്ന രീതിയിലുള്ള എഴുത്താണ് ഏറ്റവും ആകർഷണം. ഒന്നു പാളിപോയാൽ കൈവിട്ടുപോകാവുന്ന തരത്തിലുള്ള കഥയെ വളരെ തന്മയത്തത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. കഥയുടെ സസ്പെൻസ് നിലനിർത്തികൊണ്ട് അവസാനം എന്താകുമെന്ന് വായനക്കാരെകൊണ്ട് ചിന്തിപ്പിക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചു എന്നുതന്നെ പറയേണ്ടിവരും. കൊലപാതകവും അന്വേഷണവും അടങ്ങിയ ഒരു ത്രില്ലെർ നോവൽ എന്നതിലുപരി സൗഹൃദവും, പ്രണയവും, ത്രില്ലും, സസ്‌പെൻസും എല്ലാമടങ്ങിയ ഒരു ഫുൾ പാക്കേജ് ആണ് അന്വേഷണച്ചൊവ്വ. തലപെരുപ്പിക്കുന്ന കഥാതന്തുവോ, കടിച്ചാൽ പൊട്ടാത്ത വാക്കുകളോ, മനസ്സിൽ നിൽക്കാത്ത എണ്ണമറ്റ കഥാപാത്രങ്ങളോ ഇതിൽ കാണുവാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ എനിക്ക് വളരെ മികച്ച ഒരു വായനനുഭവം തന്നെയാണ് ഈ പുസ്തകം സമ്മാനിച്ചത്. അനൂപ് എസ് പിയിൽ നിന്നും ഇനിയും ഇത്തരത്തിൽ മികച്ച നോവലുകൾ ഉടനെ ഉണ്ടാകട്ടെയെന്നു ഞാൻ ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.

  A brilliant kickoff
By Vinod Cheruvaikal
Happened to read this book as one of my friend recommended it, and i must thank him for that. It was worth spending on time on this one. The way this author handled some if the topics which could have been a taboo for Malayalam readers is brilliant. It was hard to believe that it was the first book from this author, the way he handled certain areas of the story is miles ahead of an average newbee

  പുതുമയുടെ അന്വേഷണച്ചൊവ്വ
By Arshid VS
മലയാളത്തിലെ ക്രൈം ഫിക്ഷൻ നോവലുകളുടെ പൊതു സ്വഭാവം മാറുകയാണ്. ഒരു സംഭവവും അതിനെ കേന്ദ്രീകരിച്ചു മാത്രം നീങ്ങുന്ന കഥയും എന്ന രീതി പൊളിച്ചെഴുതുന്ന പുസ്തകങ്ങളാണ് അതിനു ചുക്കാൻ പിടിക്കുന്നതും. ആ മാറ്റത്തിനോടൊപ്പം സഞ്ചരിക്കുന്ന നോവലാണ് അന്വേഷണച്ചൊവ്വയും. അവതരണത്തിലും എഴുത്തിലും ആ പുതുമ കൊണ്ടുവരാൻ കന്നി നോവലിസ്റ്റായ അനൂപിനും സാധിച്ചു. സമയത്തിന് മറ്റെന്തിനെക്കാളും വിലയുള്ള ഈ കാലഘട്ടത്തിൽ ഒരാൾ അയാളുടെ ജീവിതത്തിലെ ഏതാനും മണിക്കൂറുകൾ(ഓർക്കുക, ഒരു സിനിമയ്ക്ക് പോലും രണ്ടര മണിക്കൂർ മാത്രമേയുള്ളു.) ഒരു പുസ്തകത്തിനു വേണ്ടി ചിലവഴിക്കുക എന്നു പറയുന്നത് ചെറിയൊരു കാര്യമല്ല. അതുകൊണ്ടുതന്നെ ഒരു എഴുത്തുകാരന് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി വായനക്കാരെ പുസ്തകത്തിനു മുന്നിൽ എങ്ങനെ പിടിച്ചിരുത്താം എന്നതാണ്. പ്രത്യേകിച്ചും സമയം കളഞ്ഞുകുളിച്ചു എന്നപേരിൽ കോലാഹലങ്ങൾ വരെ ഉണ്ടാകാൻ സാധ്യതയുള്ള ഇന്നത്തെ അവസ്ഥയിൽ. അവിടെയാണ് അന്വേഷണച്ചൊവ്വയെന്ന നോവലും അതിന്റെ കഥകൃത്തും വിജയിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ ആരംഭത്തിൽ എഴുത്തുകാരൻ തരുന്നൊരു വാക്കുണ്ട്. താൻ കാരണം വായനക്കാരുടെ വിലപ്പെട്ട സമയം പാഴാക്കി കളയില്ലായെന്നു. അതു അക്ഷരംപ്രതി ശെരിവയ്ക്കുന്ന വളരെ ലളിതവും അതേ സമയംതന്നെ ത്രില്ലിംഗ് ആയും എഴുതിയിരിക്കുന്ന പുസ്തകമാണിത്. ഓരോ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയും, അവരുടെ വികാരങ്ങളെ സ്വന്തം മനസ്സിലേക്ക് ആവാഹിച്ചു കൂടെ സഞ്ചരിക്കുന്ന വായനക്കാരും ഒരേതട്ടിൽ നിൽക്കുന്നു. യൂട്യൂബിൽ ക്രൈം സ്റ്റോറികൾ ചെയ്യുന്ന അനന്ദുവിലും കൂട്ടുകാരിലും തുടങ്ങുന്ന കഥ പിന്നീട് സ്റ്റെല്ലയിലേക്കും തുടന്ന് പലരിലൂടെ നിരവധി ട്വിസ്റ്റുകളും സസ്‌പെൻസുകളും താണ്ടി അവസാനിക്കുന്നു. സാധാരണ ക്രൈം ത്രില്ലറുകളിൽ കണ്ടുവരുന്നതുപോലെ ഒരൊറ്റ കേന്ദ്ര കഥാപാത്രത്തിൽ മാത്രം കറങ്ങി തിരിഞ്ഞു നിൽക്കുന്ന ഒന്നല്ല അന്വേഷണച്ചൊവ്വ. മറിച്ച് എല്ലാ കഥാപാത്രങ്ങൾക്കും കഥയോടൊപ്പം അത്രതന്നെ പ്രധാന്യത്തോടെ ഇടം നൽകിയിരിക്കുന്നു. മറ്റൊരു ആകർഷണം പ്രവാചനാതീതമായ ഉള്ളടക്കമാണ്. വായിച്ചു തുടങ്ങുമ്പോൾ കഥ എങ്ങോട്ടേക്കാണ് പോകുന്നതെന്നോ അവസാനം എന്താകുമെന്നോ പ്രവചിക്കാൻ സാധിക്കില്ല. ഓരോ പേജ് മറിയുമ്പോഴും കഥയുടെ പാറ്റേൺ മാറി മാറി വരുന്നതും പിരിമുറുക്കം ഏറി വരുന്നതും അനുഭവിക്കാനാകും. ശ്രദ്ധിച്ചില്ലെങ്കിൽ കൈവിട്ടു പോകാൻ സാധ്യതയുള്ള വിഷയത്തെ ഭംഗിയായി കൈയടക്കത്തോടെ അവതരിപ്പിച്ചു. കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ അതു സ്പോയ്ലർ ആകുമെന്നതിനാൽ ഇവിടെ നിർത്തുന്നതാകും ഭംഗി. എന്തായാലും ഡി സി ബുക്സ് അപ്മാർക്കറ്റ് ഫിക്ഷൻ എന്ന പുതിയ മുദ്രണം തുടങ്ങുമ്പോൾ അതിൽ ആദ്യമായി പുറത്തിറങ്ങുന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ എന്തുകൊണ്ട് യോഗ്യതയുള്ളത് തന്നെയാണ് അന്വേഷണച്ചൊവ്വ എന്നതിൽ ഒരു വായനക്കാരൻ എന്ന നിലയ്ക്ക് എനിക്കു നൂറു ശതമാനം ഉറപ്പുണ്ട്. കാരണം അത്തരത്തിൽ വളരെ ആസ്വാദ്യകരമായാണ് ഞാൻ ഈ നോവൽ വായിച്ചു തീർത്തത്. പുസ്തകരചനയിലേക്കുള്ള കാൽവയ്പ്പു തന്നെ ഗംഭീരമാക്കിയ അനൂപിന് തുടർന്നും ഇത്തരത്തിൽ നിലവാരമുള്ളതും മികച്ചതുമായ ഒരുപാട് പുസ്തകങ്ങൾ എഴുതുവാൻ സാധിക്കട്ടെയെന്നു ഞാൻ മനമറിഞ്ഞു ആശംസിക്കുന്നു.

  A nice creation
By Arun Mohan
പ്രിയപ്പെട്ട അനിയാ നിന്റെ കലാ സൃഷ്ടി വായിക്കുന്നതിനു മുൻപ് ഒരു സംശയം ഉണ്ടായിരുന്നു . കാരണം ഞാൻ ധാരാളം ക്രൈം നോവലുകൾ വായിച്ചിട്ടുണ്ട് . അതുകൊണ്ടു തന്നെ പ്രതീക്ഷയ്ക്കൊത്തു ഉണ്ടാവുമോ എന്ന് സംശയിച്ചു. വായിച്ചു കഴിഞ്ഞപ്പോൾ മസസ്സിലായി ആ സംശയം തെറ്റായിരുന്നു എന്ന്. വളരെ ലളിതമായി എന്നാൽ കഥയിലുടനീളം ഒരു സസ്പെൻസ് keep ചെയ്തു അവസാനം അത് ഉചിതമായ ടൈമിൽ റിവേല് ചെയ്തു . സാധാരണ ക്രൈം നോവലുകളിലെ പോലെ ഉദ്വേഗജനകമായ സങ്കീർണതകളും ശാസ്ത്രീയതയും ഇല്ലെങ്കിലും അനൂപിന്റെ കഥയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ധാരാളമായി ഉണ്ട് .ഒരു പ്രധാന കാര്യം വായിച്ചു തുടങ്ങിയാൽ തീരുന്നതു വരെ വായനക്കാരെ പിടിച്ചിരുത്തുന്ന ഒരു ത്രെഡ് അനൂപിന്റെ കഥയ്ക്ക് ഉണ്ട്. അതിനു കാരണം കഥയ്ക്ക് യാഥാർഥ്യങ്ങളോടുള്ള സാമ്യങ്ങളാണ്.ഇനിയും ഇതുപോലുള്ള കല സൃഷ്ടികൾ അനൂപിൽ നിന്ന് ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും ......

  മികച്ച ത്രില്ലർ അനുഭവം
By Gireesh Kumar
വായനക്കാരനെ പിടിച്ചിരുത്തുന്ന കഥ . Well written


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0