• Text
  • Text

CHOLERAKALATHE PRANAYAM

By : GABRIEL GARCIA MARQUEZ



Book : CHOLERAKALATHE PRANAYAM
Author: GABRIEL GARCIA MARQUEZ
Category : Novel, Translations
ISBN : 817130737X
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 20
Number of pages : 504
Language : Malayalam
Paper Back

Publisher: DC BOOKS
₹522.00 ₹580.00 10% off





Book Summary

ïോറെൻതീനോ അരീസയും ഫെർമീനാ ദാസയും ഉത്സാഹഭരിതരും ശുഭാപ്തിവിശ്വാസവുമുള്ള ചെറുപ്പക്കാരാണ്. സമാനചിന്താഗതികൾ പേറുന്ന അവർ പ്രണയത്തിലാകുന്നു. വിധി അവർക്ക് വിരഹമായിരുന്നു ഒരുക്കിയത്. കാതങ്ങൾ അകലെ നിന്നുകൊണ്ട് പ്രണയലേഖനങ്ങളിലൂടെയും ടെലിഗ്രാമുകളിലൂടെയും തങ്ങളുടെ പ്രണയത്തെ കെടാതെ സൂക്ഷിക്കാൻ അവർ ശ്രമിച്ചു. ഒടുവിൽ തങ്ങളുടെ പ്രണയം കേവലമൊരു സ്വപ്‌നമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഫെർമീനാ പിൻമാറി. കോളറയെ ഉന്മൂലനം ചെയ്യാൻ അക്ഷീണം പ്രയത്‌നിക്കുന്ന ഡോ. ഉർബീനോയെ ഫെർമീനാ വിവാഹം കഴിക്കുന്നു. തന്റെ പ്രണയത്തിനായി കാത്തിരിക്കാനായിരുന്നു ഫ്ലോറെൻതീനോ തീരുമാനിച്ചത്. ജീവിതത്തിലെ ചില നിർണ്ണായകമായ തിരിമറിയലുകൾ അവരെ വീണ്ടും കൂട്ടിമുട്ടിക്കുന്നു. കോളറയെന്ന മഹാമാരി വിതച്ച കെടുതികൾ ഒരുക്കുന്ന പശ്ചാത്തലത്തിൽ ഇരുവരുടെയും ജീവിതത്തിലെ ശരി തെറ്റുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിക്കുകയായി. ആഖ്യാനത്തിന്റെ ചാരുതയാൽ വായനക്കാരെ മായികലോകത്തേക്കുയർത്തിയ വിശ്വസാഹിത്യകാരന്റെ രചന. വിവർത്തനം: വി.കെ. ഉണ്ണികൃഷ്ണൻ

WRITE A REVIEW

Product name: CHOLERAKALATHE PRANAYAM

Review title:



Your Ratings:

Your Message:




Book Reviews

  ഈ നോവൽ വായിച്ചിട്ടില്ലെങ്കിൽ ലോകത്തെ ഏറ്റവും സുന്ദരമായ പ്രണയകാവ്യം നിങ്ങൾ വായിച്ചിട്ടില്ല....
By Manikandan Valiyaveettil
നിസ്വാർത്ഥം പ്രണയത്തിന്റെ സൗന്ദര്യവും തീവ്രതയും ഇത്രമേൽ ഹൃദയസ്പർശ്ശിയായ്‌ അവതരിപ്പിച്ചിട്ടുള്ളൊരു കൃതി വേറെ ഉണ്ടാകുമോ എന്നു സംശയമാണു.പിൽകാലത്തിറങ്ങിയ പ്രണയ സിനിമകൾക്കും നോവലുകൾക്കുമെല്ലാം മാതൃകയായ്‌ മാറിയ,അളവുകോലായ്‌ മാറിയ അസുലഭ സൃഷ്ടി... പുസ്തകത്തെ കുറിച്ചുള്ള വർണ്ണനകൾ നിരത്തേണ്ടുന്ന ആവശ്യങ്ങളൊട്ടും തന്നെയില്ലാത്ത രചന... ഈ നോവൽ വായിക്കുക എന്നത്‌ സത്യത്തിൽ ഓരോ വായനക്കാരന്റെയും ഉത്തരവാധിത്വമായിരിക്കും... കാലങ്ങളായ്‌ ഔട്ട്‌ ഓഫ്‌ പ്രിന്റ്‌ ആയി കിടന്ന ഈ പുസ്തകത്തിന്റെ തിരിച്ചു വരവ്‌ പുതിയ വായനക്കാർക്കൊരു അനുഗ്രഹമാകുമെന്നു തീർച്ച....

  വളരെ നല്ല രീതിയിൽ എഴുതിയ ഒരു നോവൽ..
By Muhammed Sinan
ഞാൻ അത്ഭുതപ്പെട്ടു.... ഇത്ര മനോഹരമായി അവരിപ്പിച്ച ഗബ്രിയേൽ ഗാർസിയ മാർകേസ് എന്ന മഹാ വ്യക്തിയുടെ കാര്യത്തിൽ ഞാൻ ആശ്ചര്യപെടുന്നു.. ഒരാൾക്ക് ഇത്ര മനോഹരമായി അവതരിപ്പിക്കാൻ കഴിയുമോ...????


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0