• Text
  • Text

ENMAKAJE

By : AMBIKASUTHAN MANGAD



Book : ENMAKAJE
Author: AMBIKASUTHAN MANGAD
Category : Novel
ISBN : 9788126424481
Binding : Normal
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 29
Number of pages : 256
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

വിഷമഴയിൽ കുതിർന്ന ജീവിതങ്ങളുടെ ദൈന്യതയുടെയും അപാരമായ ചെറുത്തുനിൽപ്പിന്റെയും നേർസാക്ഷ്യമായ കൃതി. മനുഷ്യന്റെ വിനാശകരമായ ഇടപെടൽമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ മറ്റൊരു കഥ. കാസർകോട്ടെ എൻമകജെ എന്ന ഗ്രാമം എൻഡോസൾഫാൻ വിഷത്തിന് ഇരയായ കുറെ ജീവിതങ്ങളുടെ കഥ പറയുകയാണ് ഈ നോവൽ. നീണ്ട സമരങ്ങളിലൂടെയും പരിസ്ഥിതിജന കീയാരോഗ്യരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും എൻഡോസൾഫാൻ വിഷവർഷം ഒരു പരിധിവരെ ശമിപ്പിക്കാനായെങ്കിലും വരും തലമുറകൾക്ക് ഇനിയും ഉണ്ടാകാനിടയുള്ള പാരിസ്ഥിതികജാഗ്രതയ്ക്കുവേണ്ടിയുള്ള ഒരു നിലവിളികൂടിയാകുന്നു ഈ കൃതി. അനുബന്ധം : സാറാ ജോസഫ്‌

WRITE A REVIEW

Product name: ENMAKAJE

Review title:



Your Ratings:

Your Message:




Book Reviews

  അന്ത്യത്തിലേക്ക്ഉള്ള കാഹളം
By sneha joshy
വൈവിധ്യമാര്‍ന്ന പച്ചപ്പ്, ജൈവ സമ്പന്നമായ ഭക്ഷണരീതി, പക്ഷിമൃഗാദികള്‍ക്ക് അവരുടേതായ സ്വാതന്ത്ര്യം അനുവദിക്കുന്ന ആവാസവ്യവസ്ഥകള്‍, തങ്ങളുടേതായ ലോകത്ത് മറ്റ് ജീവജാലങ്ങളെ കൂടി പരിഗണിച്ച്, സന്തുഷ്ടനായി ജീവിക്കുന്ന, ദൈവത്തിന്റെ ഏറ്റവും വലിയ വികൃതി എന്ന് വിശേഷിപ്പിക്കുന്ന മനുഷ്യര്‍.. ദൈവം തന്റെ കരവിരുത കളില്‍ സന്തോഷിക്കുന്ന ഈ കാഴ്ച ഇന്ന്‌ രാത്രികാലങ്ങളില്‍ മനുഷ്യര്‍ കാണുന്ന സ്വപ്നങ്ങളില്‍ മാത്രം. ജൈവസമ്പന്നതയുടെയും, പാരിസ്ഥിതികസമൃദ്ധി യുടെയും നിറം മങ്ങി തുടങ്ങിയെന്ന്, മനുഷ്യരെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്ന, മറ്റൊരു കഥ കൂടിയാണ്‌ അംബിക സുതന്‍ മാങ്ങാട് എഴുതിയ എന്‍ മക ജെ എന്ന യാഥാര്‍ത്ഥ്യമായ സാഹിത്യ സൃഷ്ടി. എന്‍ മകജെ ഒരു സാങ്കല്‍പിക ഗ്രാമം അല്ല. എൻഡോസൾഫാൻ എന്ന വിഷത്തിന്റെ ഇരകളായി ഇന്നും ജീവിക്കുന്ന ഭാവനയ്ക്ക് അതീതമായ അതിജീവനത്തിന്റെ മറുപേര്‌. ഈ നോവലിലെ പ്രധാന കഥാപാത്രങ്ങളായ നീലകണ്ഠന്‍, ദേവയാനിയും ആധുനിക ലോകത്തിന്റെ രണ്ട് പ്രധാന ഇരകളാണ്.ലൗകിക സുഖ സൗകര്യങ്ങള്‍ വെടിഞ്ഞ്, തങ്ങൾ ലേക്കു തന്നെ തിരിയാന്‍ അവർ തിരഞ്ഞെടുത്ത സ്ഥലമാണ് സ്വര്‍ഗം.. അതേ ഭൂമിയിലെ സ്വര്‍ഗം.. പിന്നീട് ഈ കൃതി നമ്മെ നയിക്കുന്നത് ഒരുപാട് പ്രതീക്ഷകള്‍ നല്‍കി കൊണ്ടാണ്‌. നമ്മൾ കാണുന്നതല്ല ലോകം എന്ന് കാണിച്ച് തരുന്ന കാഴ്ചപ്പാട് മാറ്റി മറക്കുന്ന പ്രതീക്ഷകള്‍. പൂർണതയാണ്‌ ഈ നോവലിന്റെ മറ്റൊരു ആകര്‍ഷണം. ഉചിതമായ അവസാനം. അതേ.. ഗുഹയില്‍ നിന്ന് വന്ന മനുഷ്യര്‍ ഗുഹയിലേക്ക് തന്നെ മടങ്ങുന്ന വ്യത്യസ്തമായ ഭാവനസൃഷ്ടി. ഈ നോവല്‍ വായിച്ച് തീര്‍ക്കുന്ന ഓരോ മനുഷ്യനും ജാഗ്രത യോട് അല്ലാതെ പ്രകൃതി യിലേക്ക് നോക്കാന്‍ ആവില്ല. വ്യത്യസ്തമായ രചന വൈഭവ തോടെ കേരളത്തിന്റെ ഉണങ്ങാത്ത മുറിവിനെ ജന സമൂഹത്തിലേക്ക് കാണിച്ച് തരികയാണ് അംബിക സുതന്‍ മാങ്ങാട് തന്റെ സാഹിത്യ സൃഷ്ടിയിലൂടെ. Sneha joshy 9349419969

  Heart touching Novel
By Jyothika Jithesh
പാരിസ്ഥിതിക നോവൽ വിഭാഗത്തിൽ ഉൾപ്പെട്ട നോവലാണ് എൻമകജെ.കേരള സമൂഹം ഒരു കാലത്ത് ചർച്ചചെയ്തിരുന്ന എൻഡോസൾഫാൻ വിഷയത്തിന്റെ ക്രൂരത കളിലേക്ക് വിരൽചൂണ്ടുന്ന നോവൽ എൻമകജെ എന്ന ഗ്രാമത്തിന്റെയും ഗ്രാമവാസികളുടെയും കഥ പറയുന്നു.അതോടൊപ്പം സമൂഹത്തിലെ സാധാരണക്കാരായ ഒരു വിഭാഗം ജനങ്ങളോട് ഭരണകൂടം കാണിച്ച തീർത്തും അനീതി കരമായ നിലപാടും നോവലിൽ വ്യക്തമാക്കുന്നു.എൻഡോസൾഫാൻ എന്ന വിഷയത്തിൽ കേരളം കണ്ടറിഞ്ഞതിനേക്കാൾ ഹൃദയത്തെ നടക്കുന്ന സംഭവവികാസങ്ങൾ നോവലിൽ കാണാവുന്നതാണ്. നീലകണ്ഠൻ, ദേവയാനി എന്നീ കഥാപാത്രങ്ങളിലൂടെയാണ് കഥാഗതി മുന്നോട്ട് നീങ്ങുന്നത്.എൻഡോസൾഫാൻ എന്ന കീടനാശിനി ശരീരത്തിനും മനസ്സിനും ഏൽപ്പിച്ച മുറിവുകളും നൊമ്പരങ്ങളും അതിജീവിക്കാനാവാതെ രണ്ടുപേരും വന്യ ജീവിതം തെരഞ്ഞെടുക്കുന്നു.വായനക്കാരിൽ മനുഷ്യരാശിയുടെ നിലനിൽപ്പിനെയും പ്രകൃതിയുടെ സുസ്ഥിരതയെയുംക്കുറിച്ച് നോവൽ ആഴത്തിലുള്ള ചിന്തയുണർത്തുന്നു. അതിലുപരി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം നോവൽ തുറന്നുകാട്ടുന്നു.

  good
By aswathy c
good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0