• Text
  • Text

MAAKKAM ENNA PENTHEYYAM

By : AMBIKASUTHAN MANGAD



Book : MAAKKAM ENNA PENTHEYYAM
Author: AMBIKASUTHAN MANGAD
Category : Novel
ISBN : 9789353909475
Binding : Normal
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 6
Number of pages : 114
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

സാമൂഹ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ദുരന്തഭൂമികയിൽനിന്ന് തെയ്യമായി ഉയിർക്കുന്ന മനുഷ്യരുടെ കഥകളാൽ നിറഞ്ഞ സാംസ്‌കാരിക ജീവിതമാണ് ഉത്തരകേരളത്തിനുള്ളത്. അവിടെനിന്നും ഉയിർക്കൊണ്ട ഒരു പെൺതെയ്യം--കടാങ്കോട് മാക്കം. പുരുഷാധികാരത്തിന്റെയും കുടുംബാധികാരത്തിന്റെയും കാർക്കശ്യത്താൽ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതകഥ പറയുകയാണ് ഈ നോവൽ. ഉത്തരകേരളത്തിന്റെ ഭാഷാസവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും ജീവിതപരിസരങ്ങളും സൂക്ഷ്മമായി വിന്യസിക്കപ്പെടുന്ന നോവൽ.

WRITE A REVIEW

Product name: Maakkam Enna Pentheyyam

Review title:



Your Ratings:

Your Message:




Book Reviews

  പഴമ്പാട്ടിലെ കനലറിവ്
By Vineetha Martin
അനീതിയുടെ മുനയാൽ ആഴത്തിൽ മുറിവേറ്റവരുടെ ശബ്ദങ്ങളെ പോറ്റുന്ന തോറ്റംപാട്ടുകൾ. മരിക്കാത്ത നേരിൻ്റെ പര്യായങ്ങളായി ഈ ശബ്ദങ്ങൾ ജനഹൃദയങ്ങളെ സ്പർശിക്കുന്നു. ഉണർവിലേക്കുള്ള വിളിയും ഓർമ്മപ്പെടുത്തലിൻ്റെ തീക്ഷ്ണതയും തെയ്യക്കാഴ്ചകളിൽ അന്തർലീനമത്രെ. മുച്ചിലോട്ട് ഭഗവതിയും പൊട്ടൻ തെയ്യവുമെല്ലാം ഈ യാഥാർത്ഥ്യത്തിൻ്റെ ജ്വലിക്കുന്ന സാക്ഷ്യങ്ങളാകുന്നു. കണ്ണൂർ ജില്ലയിൽ ഇന്നും കെട്ടിയാടപ്പെടുന്ന മാക്കത്തെയ്യത്തിൻ്റെ ( കടാങ്കോട്ട് മാക്കം ഭഗവതി ) തോറ്റത്തിലും അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ചുള്ള കനലറിവുകൾ നിറയുന്നു. ഈ നിറവിൽ നിന്ന് ഉയിരെടുത്ത രചനകളിലൊന്നാണ് " മാക്കം എന്ന പെൺതെയ്യം. " രാസകീടനാശിനിയുടെ ദംശനമേറ്റ ഒരു ഗ്രാമത്തിൻ്റെ നോവുകളെക്കുറിച്ച് നമ്മോട് പറഞ്ഞ ആ തൂലിക കണ്ണീരും കനലും നിറഞ്ഞ മറ്റൊരു കഥാലോകത്തിലേക്ക് അനുവാചകരെ നയിക്കുകയാണ്. അസൂയാലുക്കളായ സഹോദരപത്നിമാരുടെ അപവാദപ്രചാരണം മൂലം സ്വന്തം സഹോദരന്മാരാൽ ക്രൂരമായി വധിക്കപ്പെട്ട കടാങ്കോട്ട് കുഞ്ഞിമാക്കം എന്ന സാധ്വിയുടെ കഥ. മാക്കത്തിൻ്റെ മക്കളായി ജനിച്ചു എന്ന കാരണത്താൽ കുട്ടികളായ ചാത്തുവിനെയും ചീരുവിനെയും അമ്മാവന്മാർ നിഷ്കരുണം മരണത്തിലേക്ക് അയക്കുന്നു. ഈ കൊടുംക്രൂരതയ്ക്ക് സാക്ഷിയായ ഒരു മാവിലനും അവരുടെ വാളിനിരയാകുന്നു. ജാതിവ്യവസ്ഥയും ആണധികാരവും വാഴുന്ന ഒരു കാലഘട്ടത്തിൻ്റെ കണ്ണാടിയാകുന്നു ഈ പുരാവൃത്തം. രണ്ടര നൂറ്റാണ്ട് മുമ്പുള്ള ഉത്തരകേരളമാണ് കഥയുടെ പശ്ചാത്തലം. മരുമക്കത്തായവും ആചാരാനുഷ്ഠാനങ്ങളും വിചിത്രമായ വിവാഹസമ്പ്രദായവും സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനവും സദാചാരസങ്കൽപങ്ങളുമെല്ലാം ഇവിടെ ആഴമേറിയ ചിന്താവിഷയങ്ങളാകുന്നു. നാട്ടുഭാഷാപദങ്ങളെക്കുറിച്ചുള്ള പുതിയ അറിവുകളും അനുവാചകർക്ക് ലഭിക്കുന്നു. ഈ രചനയെപ്പറ്റി ഗ്രന്ഥകാരൻ്റെ വാക്കുകൾ - " മലയാളത്തിലെ ഉദാത്തമായൊരു പഴമ്പാട്ടിനെ പുതിയ വായനക്കാരെ പരിചയപ്പെടുത്താനുള്ള ശ്രമമാണിത് " കേരളത്തിലെ പെൺമയുടെ ചരിത്രം തേടുന്നവർക്ക് ഈ വായനാനുഭവം ഒരു ചൂണ്ടുപലകയാണ്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0