• Text
  • Text

FRANCIS ITTYKKORA

By : T. D. RAMAKRISHNAN



Book : FRANCIS ITTYKKORA
Author: T. D. RAMAKRISHNAN
Category : Novel, Best Sellers
ISBN : 9788126424580
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 49
Number of pages : 384
Language : Malayalam
Paper Back

Publisher: DC BOOKS
₹399.00 ₹450.00 11% off





Book Summary

ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തിൽ അനുവാചകനു മുന്നിൽ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന ആഖ്യാനമാണ് ഫ്രാൻസിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിർത്തുന്നത്.

WRITE A REVIEW

Product name: FRANCIS ITTYKKORA

Review title:



Your Ratings:

Your Message:




Book Reviews

  ഇതുവരെ വായിച്ചില്ലേ കോരപ്പാപ്പനെ
By Achamma Mani
വായനയില് വലിയ മാറ്റമുണ്ടാക്കിയ നോവലാണ് ഫ്രാന്സിസ് ഇട്ടിക്കോര. ഇറങ്ങിയ കാലത്തുതന്നെ ഞാനിതുവായിച്ചു. ഇപ്പോഴും കോരപ്പാപ്പന് ബെസ്റ്റ് സെല്ലറാണെന്നു കേള്ക്കുന്പോള് സന്തോഷം

  francis ittykkora
By arun gopinath
good book

  francis ittykkora
By arun gopinath
good book

  Mysterious
By Deric Santhosh
This book is entirely different in fiction series...i think for this book has not at all comparable with other books in before and after..each chapter will leads to more mysterious world...must read... by കുന്നംകുളക്കാരൻ

  സുസാന സുപിന അഥവാ സുഗന്ധിയെന്ന ആണ്ടാള്‍ ദേവനായകി
By Arun Chandran
സ്ത്രീപക്ഷ സിനിമകളും, സ്ത്രീപക്ഷ രചനകളും കൊണ്ടു സമ്പുഷ്ടമായ മലയാള മണ്ണിന്‍റെ സാഹിത്യ ലോകത്തില്‍ 2017ലെ വയലാര്‍ അവാര്‍ഡ് നേടി കടന്നു വന്നതായിരുന്നു " സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി". കഥയിലെ കേന്ദ്രകഥാപാത്രം ഒരു പുരുഷനായിരിക്കെ പുസ്തകം പൂര്‍ണ്ണമായുമൊരു സ്ത്രീപക്ഷരചനയാണ്. തോല്‍വികളിലും, നിസ്സഹായമായ സാഹചര്യങ്ങളിലും ജീവിത സാഹചര്യങ്ങളോട് ധീരമായി പോരാടുന്ന പൂവണി സെൽവനായകവും, തമിഴൊലിയും തുടങ്ങി ഭൂത-വര്‍ത്തമാന കാലഘട്ടത്തിലെ സ്ത്രീ പോരാളികളുടെ ഒരു വലിയ ആള്‍ക്കൂട്ടത്തെ പുസ്തകത്തിലുടനീളം കാണാം. യാതൊരു മുന്‍വിധിയുമില്ലാതെ സുഗന്ധിയിലേക്ക് കടന്നു ചെല്ലുമ്പോള്‍, മറ്റാരുടെയും റിവ്യു പോസ്റ്റുകളോ വിവരണങ്ങളോ വായിച്ചിരുന്നില്ല. തികച്ചും യാദൃശ്ചികമായി സമീപകാലത്തായി ഒരു ഗ്രൂപ്പില്‍ ഏതോ പോസ്റ്റില്‍ ഒരാളുടെ കമന്‍റുകളില്‍ അശ്ലീലസാഹിത്യമെന്നൊരു എടുത്തുപറച്ചിലോടെയാണ് പുസ്തകത്തെക്കുറിച്ച് ആദ്യ അഭിപ്രായം കേള്‍ക്കുന്നത്. അശ്ലീലം എന്നൊരു പദത്തിന്‍റെ ഉപയോഗം തന്നെ പൊതുവേ ആരോചകമായിരിക്കുമ്പോള്‍ രതിയും, ആഴത്തിലുള്ള അവയുടെ ചിത്രീകരണവും കേവലം അശ്ലീലം എന്ന പദത്തില്‍ ഒതുക്കുമ്പോള്‍ പുച്ഛം തോന്നും അത്തരക്കാരോട്. മറ്റെന്തിനെക്കുറിച്ചു പറയുന്നതിനും മുന്നേ ഇതിനെക്കുറിച്ചിവിടെ പറയാന്‍ കാര്യം, നിശാങ്കവജ്രന്‍ എന്ന ഭാഗത്തിലായി താന്ത്രിക്ക് സെക്സിനെക്കുറിച്ച് പറയുന്നിടത്ത് വായനക്കാരനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന തരത്തിലൊരു മനസ്സികാവസ്ഥ അനുഭവിക്കാനാവും.. കഥാകാരന്‍ ശെരിക്കും നമ്മളെ കഥയിലേക്ക്‌ കൊണ്ട് പോകുന്നത് എല്‍ ടി ടി-യുടെ പതനത്തിനു ശേഷം ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ കോ-പ്രൊഡക്ഷനില്‍ ട്രാൻസ് നാഷണൽ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന 'വുമൺ ബിഹൈൻഡ് ദി ഫാൾ ഓഫ് ടൈഗേഴ്‌സ്' എന്ന സിനിമയ്ക്ക് കഥ എഴുതാന്‍ വരുന്ന പീറ്റർ ശിവാനന്ദത്തിലൂടെയാണ്. രജനി തിരണഗാമ എന്ന പോരാളിയായ കഥാപാത്രമായി അഭിനയിക്കാന്‍ തന്‍റെ സുഹൃത്തും ഈഴ പോരാളിയുമായ സുഗന്ധിയെ തേടിയിറങ്ങുന്നതിനിടയില്‍ അവന്‍ മധ്യകാല ശ്രീലങ്കന്‍ ചരിത്രത്തിലെ ദേവനായകിയെന്ന കഥാപാത്രത്തില്‍ എത്തപ്പെടുന്നു. ടി ഡി യുടെ രചനകള്‍ പോലെ തന്നെ ദേവനായകിയുടെ കഥയും, ചരിത്രവും മിത്തും കൂടി കലര്‍ന്ന ഒരു അവസ്ഥയില്‍ ആയിരുന്നു. സത്യമേതെന്നോ മിഥ്യയേതെന്നോ തിരിച്ചറിയാനാകാതെ പല ഭാഗങ്ങളും ആശ്ചര്യത്തോടെ വായനക്കാരനെ പിടിച്ചിരുത്തും. ഭാവനാത്മകവും, കാവ്യാത്മകവുമായ തന്‍റെ സ്വതസിദ്ധമായ രചന വൈഭവത്തിലൂടെ എഴുത്തുകാരന്‍ വായനക്കാരന് ഒരു അഭ്രപാളിയില്‍ എന്ന വിധത്തില്‍ ഓരോ രംഗങ്ങളും അനുഭവയോഗ്യമാക്കി തീര്‍ക്കും. ദേവനായകീ വര്‍ണ്ണനകളെല്ലാം കണ്മുന്നില്‍ അനുഭവിച്ചറിയുന്ന പോലെ. ദീര്‍ഘമായൊരു നിരൂപണത്തിനു മുതിരുന്നതിലൂടെ ഒരു പക്ഷെ കഥയുടെ ആവേശഭരിതമായതമായ പല രംഗങ്ങളും വിവരിക്കേണ്ടി വരും.. ഇതിനു മുന്നേ വന്ന പല നിരൂപണങ്ങളിലും അത്തരമൊരു സാഹചര്യം കണ്ടത് കൊണ്ട് തന്നെ അങ്ങനെയൊരു ക്രൂരതയ്ക്ക് ഞാന്‍ മുതിരുന്നില്ല. പൂവണിയും, തമിഴൊലിയും ഗായത്രിയും തുടങ്ങി ഓരോ സ്ത്രീകഥാപാത്രങ്ങള്‍ക്കും എഴുത്തുകാരന്‍ അവരുടേതായ സ്ഥാനം നല്‍കുന്നുണ്ട്. വലയിലകപ്പെട്ട് ക്രൂരമായ പീഡനങ്ങളനുഭവിക്കുമ്പോഴും സ്വന്തം വര്‍ഗ്ഗത്തെയും, കൂട്ടാളികളെയും ഒറ്റ് കൊടുക്കാതെ മരണം വരെയും പോരാടുന്ന ശക്തമായ സ്ത്രീ സാന്നിധ്യങ്ങളും, അവസരോചിതമായി സാഹചര്യങ്ങളെ തനിക്കു സാധുകമാക്കുന്ന ദേവനായകിയെ പോലെയുള്ള കൂര്‍മ്മബുദ്ധിയുള്ള സ്ത്രീകഥാപാത്രങ്ങളെയും പല ഭാഗങ്ങളിലായി നമുക്ക് കണ്ടറിയാം. അതെസമയം തന്നെ പുരുഷകേസരികളായ കഥാപാത്രങ്ങള്‍ പലപ്പോഴും സ്ത്രീപക്ഷ ചിന്താഗതിക്കാരാണെന്ന് പല സംഭാഷണങ്ങളിലൂടെയും തിരിച്ചറിയാം. പല ഭാഗങ്ങളിലും ദേവനായകിക്ക് അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ക്കനുസരിച്ചു സ്വന്തം വ്യക്തിത്വത്തില്‍ നിന്നും മാറി പ്രവര്‍ത്തിക്കേണ്ടി വരാറുണ്ട്, എന്നാല്‍ തന്‍റെ കഥാപാത്രം ഒരിക്കലും നെഗറ്റീവ് ടച്ച് കൈവരാതെ അവസരോചിതമായി എഴുത്തുകാരന്‍ 'പെണ്ണൊരു പുഴയാണ് എപ്പോഴും ഒഴുകാൻ കൊതിക്കുന്ന പുഴ"യെന്നത് പോലെയുള്ള വാചകങ്ങളിലൂടെ അവളെ ന്യായീകരിക്കുന്നുമുണ്ട് ആഖ്യാനശൈലി കൊണ്ടും, ദൃശ്യാത്മകമായ രചനാപാടവം കൊണ്ടും സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ത് കൊണ്ടും വായനയ്ക്ക് അനുയോജ്യമായ ഒരു പുസ്തകമായാണ് എനിക്ക് തോന്നിയത്, അനാവശ്യമായ വലിച്ചു നീട്ടലുകള്‍ ഇല്ലാതെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സാഹിത്യ ലോകത്തിനു ഈ പുസ്തകത്തിലൂടെ സ്വന്തമാക്കാനായി എന്ന് നിസ്സംശയം പറയാം. "സുസാന സുപിന അഥവാ സുഗന്ധിയെന്ന ആണ്ടാള്‍ ദേവനായകി" തലവാചകമായി ഇത്തരമൊരു പേര് നല്‍കുന്നതിനു കാരണം മറ്റൊന്നുമല്ല പ്രത്യക്ഷത്തില്‍ രണ്ടു കാലഘട്ടതില്‍ സഞ്ചരിക്കുന്ന കഥയാണെങ്കില്‍ പോലും ചരിത്രാവർത്തനത്തിലൂടെ രണ്ടും ഒന്ന് തന്നെയെന്നു എഴുത്തുകാരന്‍ പറയാതെ പറയുന്നുണ്ട്.

  ചരിത്രവും ഫാന്റസിയും കെട്ടുകഥയും വർത്തമാന സമൂഹവും സമ്മിശ്രമായ ഒരു മനോഹരനായ നോവൽ.
By NEETHU RAGHAVAN
ചരിത്രവും ഫാന്റസിയും കെട്ടുകഥയും വർത്തമാന സമൂഹവും സമ്മിശ്രമായ ഒരു മനോഹരനായ നോവൽ. രതിയും ഗണിതവും തത്വശാസ്ത്രവും എല്ലാം ഇടകലർന്ന ഒരു ചരിത്രമാണ് ഇട്ടികൊറയുടേത്.കോരപ്പാപ്പൻ എന്ന മരിച്ചുപോയ ആൾദൈവമായി വാഴ്തപ്പെടുന്ന കോരയെ ആരാധിക്കുന്നത് വലുതും ചെറുതുമായ പല കുടുംബങ്ങളാണ്. 'school of erotica' എന്ന സ്ഥാപനം നടത്തുന്ന മൂന്ന്സ്ത്രീകൾക്ക് പുതിയതായി കിട്ടിയ ഒരു ക്ലയന്റ് പറഞ്ഞത് പ്രകാരമാണ് ഇപ്പോഴും രഹസ്യമായ് നടത്തപ്പെടുന്ന കോര ആരാധനയും, കോരയ്ക്കു കൊടുക്കുക എന്ന സമ്പ്രദായവും തിരഞ്ഞു അവർ അവിടെ എത്തുന്നത്. പിന്നീട് സ്വന്തം ജീവിതം തന്നെ ഭീഷണിയിൽ ആകുന്നു

  ഒരു നെറ്റ്ഗ്ലിക്സ്‌ സീരീസു പോലെ വായിക്കാവുന്ന കോരപ്പാപ്പന്റെ കഥ...
By Athul Chundayil
വായനയുടെ തുടക്കകാലത്താണു ആദ്യമായി കോരപാപ്പന്റെ കഥ വായിക്കാനെടുക്കുന്നത്‌,അതൊരു കണക്കിനു നന്നായി എന്നു തോന്നിയിട്ടുണ്ട്‌.വേരുകളും കുഞ്ഞുപെങ്ങളുമെല്ലാമടങ്ങുന്ന കുഞ്ഞു വായനകൾ മലയാള സാഹിത്യ പ്രപഞ്ചത്തെ കുറിച്ച്‌ അറിയാതെ ഉണ്ടാക്കുവാനിടയുണ്ടായിരുന്ന മുന്വിധികളെ മുളയിലേ നുള്ളികളയാൻ അതു കൊണ്ട്‌ സാധിച്ചിരുന്നു... പല ദേശങ്ങളിലൂടെ,ഭാഷകളിലൂടെ നൂറ്റാണ്ടുകളായ്‌ പടർന്നു കിടക്കുന്ന കോരപ്പാപ്പന്റെ ഇതിഹാസം ത്രില്ലർ പ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഒന്നാണു...

  India's answer to Da vinci code...
By Manikandan Valiyaveettil
ഏറെ ശ്രദ്ധേയമായ ഡാവിഞ്ചി കോഡിന്റെ ചുവടു പിടിച്ച്‌ ഒരുപാടു ഹിസ്റ്റോറിക്കൽ ഫിക്ഷൻ നോവലുകൾ പിന്നീടു വരികയുണ്ടായി.വികലമായ അനുകരണമെന്നതിലുപരി അവയൊന്നും ഒരു സ്വത്തമവകാശപെടാനില്ലാത്തതരം രചനകളായിരുന്നു... അവിടെയാണു കോരപ്പാപ്പൻ വ്യത്യസ്ഥനാകുന്നത്‌. നൂറ്റാണ്ടുകളോളം പടർന്നു കിടക്കുന്ന ടൈം ലൈനും പല രാജ്യങ്ങളിലായ്‌ പരന്നു കിടക്കുന്ന മാപ്പുമെല്ലാം വായിക്കുന്നതൊരു മലയാളം നോവൽ തന്നെയോ എന്നു തോന്നിപ്പിക്കും വിധം ഞെട്ടലുളവാക്കുന്നതാണു... ഇറാഖ്‌ വാർ തൊട്ട്‌ കാനിബാളിസം വരെ ചർച്ച ചെയ്യുന്നിടത്തത്‌ കൂടുതൽ തീവ്രമാകുന്നു... ഉദ്വേഗം നിറഞ്ഞൊരു വായനക്കായ്‌ കൊതിക്കുന്നവരാരും നഷ്ടപെടുത്തരുതാത്ത വായനാനുഭവം ആയിരിക്കും ഫ്രാൻസിസ്‌ ഇട്ടികോര....

  ഇലുമിനാലിറ്റി മലയാളമണ്ണിൽ.
By Lince Thomas
ഗാമ കേരളത്തിലേക്ക് വരുന്നതിന് മുൻപേ ആരെങ്കിലും കടൽ കടന്ന് യൂറോപ്പിലേക്ക് സഞ്ചരിച്ചിട്ടുണ്ടാകുമോ എന്ന നിസ്സാരമായ ചോദ്യത്തെ, കുന്നംകുളത്തുകാരൻ ഇട്ടിക്കോരയിലൂടെ വിശദമായി അവതരിപ്പിക്കുകയാണ് ടി. ഡി. രാമകൃഷ്ണൻ തന്റെ നോവലിലൂടെ. കുന്നംകുളം മുതൽ ഫ്ലോറൻസ് വരെ പരന്നുകിടക്കുന്ന വിശാലമായ ചരിത്ര പശ്ചാത്തലമാണ് നോവലിന്റ അടിസ്ഥാനം. ആർത്താറ്റുനിന്നും ലോകത്തിന്റെ പലഭാഗങ്ങളിൽ കുരുമുളക് കച്ചവടം നടത്തി യൂറോപ്പിലെ പല രാജകീയ കൊട്ടാരങ്ങളിലും സ്ഥാനം ഉണ്ടിരുന്ന ഫ്രാൻസീസ് ഇട്ടിക്കോരയുടെ വംശപരമ്പരയിലെ അവസാന കണ്ണിയായ സേവ്യർ ഇട്ടിക്കോരയുടെ തന്റെ പൂർവചരിത്രം തിരഞ്ഞുള്ള യാത്രയാണ് നോവലിനെ മുൻപൊട്ട് നയിക്കുന്നത്. ലോകത്തിന്റെ മറ്റൊരു കോണിൽ ഇരുന്നു "ദി സ്കൂളിലെ " മൂന്ന് സുന്ദരികളിലെ തന്റെ ഇ-മെയിലുകളിലൂടെ സേവ്യർഇട്ടിക്കോര നിയന്ത്രിക്കുന്നു. കോരക്ക്കൊടുപ്പ്, കോരപ്പണം തുടങ്ങിയവയിലൂടെ പതിനെട്ടാംകൂറ്റ്കാർ എന്ന രഹസ്യ കൂട്ടായ്മയുടെ ഉള്ളറകളിലേക് സഞ്ചരിക്കുന്ന ഈ കൃതിയുടെ ഓരോ താളുകളും വായനക്കാരന്റെ മനസ്സിനെ ഉദ്യോതഭരിതമായ മുഹൂർത്തങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു. ഗണിതശാസ്ത്രവും കഥപറച്ചിലുനുള്ള സാധ്യത ആണ് എന്ന വസ്തുത ഉപയോഗപെടുത്തിക്കൊണ്ട് "ഫെർമാസ് ലാസ്റ്റ് തിയറാം " പോലെ സങ്കീർണമെങ്കിലും വായിച്ചെടുക്കാൻ കഴിയുന്ന തരത്തിൽ കഥ മുമ്പോട്ട് നീങ്ങുന്നു. ചരിത്രം, ഗണിതശാസ്ത്രം, ഭൂമിശാസ്ത്രം, സൗന്ദര്യശാസ്ത്രം, സാഹിത്യം, ചിത്രകല തുടങ്ങി സമസ്ത മേഖലകളിലേക്കും സഞ്ചരിക്കുന്ന അപൂർവം കൃതികളിൽ ഒന്നാണ് ഫ്രാൻസീസ് ഇട്ടിക്കോര. കാമവും, അതിക്രമവും, ഭയവും നിറഞ്ഞ വ്യത്യസ്തമായ വായനാനുഭവം പകർന്നു തരുന്നു. കനാബോളിസം വിശദമായി തന്നെ ഈ കൃതിയിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. മലയാളസാഹിത്യത്തിൽ വായിച്ചിരിക്കേണ്ട നോവലുകളിൽ ഒന്നാണ് ഫ്രാൻസീസ് ഇട്ടിക്കോര. കഥാന്ത്യം 'കോരപൂട്ടിൽ' പെട്ടപോലെ കഥാപാത്രത്തോട് അനുവാചകൻ കുടുങ്ങികിടക്കും എന്നത് തീർച്ചയാണ്.

  പരിണാമം സംഭവിക്കാത്തവരുടെ കഥ
By Akshay Pn
അനേകായിരം വർഷങ്ങൾക്ക് മുമ്പ് ആൾകുരങ്ങിൽ നിന്നും പരിണാമം സംഭവിച്ചാണ് മനുഷ്യൻ ഇവിടെ അവതരിച്ചത് . ഭൂമിയിലെ ഏറ്റവും പുതിയ അംഗമാണ് നമ്മൾ എന്നു ചുരുക്കം. അങ്ങനെയുള്ള നമ്മുടെ കഥയാണ് ‘ഫ്രാൻസിസ് ഇട്ടിക്കോര’ ഇതിനെ കേവലം പതിനെട്ടാം കൂറ്റുകാരുടെ കഥയായി ചുരുക്കാൻ കഴിയില്ല, വേണമെങ്കിൽ രശ്മിയും രേഖയും ബിന്ദുവും കൂടി കണ്ടെത്തിയത് അവരുടെ കഥയാണെന്നു പറഞ്ഞിടാം എന്നു മാത്രം. മൊത്തത്തിൽ ഒരു ഡാവിഞ്ചി കോഡിന്റെ എഫക്ട് ആണ് ഇത് വായിക്കുമ്പോൾ തോന്നുന്നത്. ഒരു ഇമെയിൽയിലൂടെ കോരയുടെ ചരിത്രം അറിയാൻ ആഗ്രഹമുദിക്കുന്ന കുറച്ചു മോഡേൺ വേശ്യകളും, അപ്രതീക്ഷിതമായി അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും, അങ്ങനെ കഥ കേരളത്തിൽ നിന്നും അമേരിക്കയിലേക്കും, അവിടുന്ന് ഈജിപ്തിലേക്കും പിന്നീട് കേരളത്തിലെ കുന്ദകുളത്തുകാരൻ ഫ്രാൻസിസ് ഇട്ടികോരയിലേക്കും ഒരു ഒഴുക്കോടെ പറിച്ചുനടുന്നുണ്ട്. അതുവരെ മലയാളി മലയാളത്തിൽ കണ്ടുശീലിച്ചിട്ടില്ലാത്ത ഒരു ആഗലേയ ടച്ച്. മനുഷ്യന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കൊറേ വികാരങ്ങളുണ്ട്, പരിണാമം സംഭവിക്കാതെ മനുഷ്യനെ അവന്റെ പൂർവികനുമായി ബന്ധപ്പെടുത്തുന്ന ഒരു പൊക്കിൾ കോടി. ആ വികാരങ്ങൾക്ക് മുകളിൽ ചവിട്ടിനിന്നികൊണ്ടാണ് രാമകൃഷ്ണൻ കഥപറയുന്നത്. മനുഷ്യന്റെ ആക്രമണസ്വഭാവം, അധികാരത്തിനായ ദാഹം, യുദ്ധങ്ങൾ, അങ്ങനെ മനുഷ്യൻ എന്ന മൃഗത്തെ വരച്ചു കാണിക്കുന്നുണ്ട് എഴുത്തുകാരൻ. അതുകൊണ്ടാണ് ഇത് ഇവിടെ ജീവിച്ചു മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കഥയായി മാറുന്നതും. ഗണിതത്തിന്റെയും ചരിത്രത്തിന്റെയും മിത്തിന്റെയും കുത്തുക്കളെ യോജിപ്പിച്ച് കൂട്ടിയിണക്കി ഉണ്ടാക്കിയ മനുഷ്യവർഗത്തിന്റെ കഥ, അതാണ് ഫ്രാൻസിസ് ഇട്ടിക്കോര. ~Akshay pn~

  ഇട്ടിക്കോര
By Sandra Soman
ഡാൻ ബ്രൗണിന്റെ 'Da vinci code' ശൈലിയിൽ(അതേ നിലവാരത്തിൽ എന്ന് അർത്ഥമില്ല) ഇത്രയേറെ ആസ്വദിച്ചു വായിച്ച മറ്റൊരു പുസ്തകം ഉണ്ടെങ്കിൽ അത് ടി ഡി രാമകൃഷ്ണന്റെ 'ഫ്രാൻസിസ് ഇട്ടിക്കോര' ആയിരിക്കും. പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിലെ കുന്നംകുളത്ത് ജീവിച്ചിരുന്ന കുരുമുളക് കച്ചവടക്കാരനായിരുന്ന ഫ്രാൻസിസ് ഇട്ടിക്കോരയും അദ്ദേഹത്തിന്റെ നിഗൂഢതകൾ നിറഞ്ഞ ജീവചരിത്രവുമാണ് നോവലിന്റെ പശ്ചാത്തലം. മധ്യകാല ചരിത്രത്തെ തന്റെ പ്രമേയത്തിന്റെ അടിത്തറയായി ഉപയോഗിച്ച് കൊണ്ടാണ് നോവലിസ്റ്റ് നോവൽ മുന്നോട്ട് കൊണ്ടു പോകുന്നത്. നരഭോജനവും ലൈംഗികതയും ശാരീരികപീഡനവും ഹിംസവാസനകളും എല്ലാം വളരെ തീവ്രമായി തന്നെ നോവലിൽ കാണാം. ഒരേ സമയം അത് വായനക്കാരനെ ആശ്ചര്യപ്പെടുത്തുന്നതോടൊപ്പം തന്നെ വേട്ടയാടുകയും ചെയ്യുന്നുണ്ട്. ഒരു നിഗൂഢസംഘത്തിന്റെ രഹസ്യപദ്ധതിക്കനുസരിച്ചാണ് ലോകം നീങ്ങുന്നതെന്ന വിശ്വാസമാണ് ഉപജാപസിദ്ധാന്തം(conspiracy theory) എന്നതിനെ ഊട്ടി ഉറപ്പിക്കുന്ന നോവലാണ് ഇട്ടിക്കോര. ആഷാമേനോൻ എഴുതിയ പുസ്തകത്തിന്റെ അവതാരിക വളരെ ബുദ്ധിമുട്ടുള്ള ഒരു അക്കാദമിക് ഭാഷയിൽ എഴുതിയതാണെങ്കിലും നോവൽ വായനക്കിടയിലാണ് അതിന്റെ പ്രാധാന്യം മനസിലാകുന്നത്. കാല്പപനികതയിൽ നിന്നുകൊണ്ട് ചരിത്രവും യാഥാർത്ഥ്യവും പറഞ്ഞ്, ഒടുവിൽ കാല്പനികത ഏത്, ചരിത്രം ഏത്, യാഥാർത്ഥ്യം ഏത് എന്ന് അത്ഭുതപ്പെടുത്തുന്ന പുസ്തകമാണിത്. ഈ പുസ്തകവായനയുടെ തുടക്കം മുതൽ ഒടുക്കം വരെ ഓരോന്നും ഗൂഗിൾ ചെയ്ത് നോക്കുന്നതിന്റെ കൗതുകം അത്യധികമായിരുന്നു. വായനക്കാരനെ ഒരു പാരനോയിഡ് അവസ്ഥയിലേക്ക് കൊണ്ടുപോകാൻ നോവലിസ്റ്റ് സൃഷ്‌ടിച്ച വാസ്തവാഭാസത്തിന് സാധിച്ചിട്ടുണ്ട്. വാസ്തവത്തിനും അവാസ്തവത്തിനും ഇടയിൽ പകച്ചു നിൽക്കുന്ന ഇരകളായി മാറുകയാണ് വായനക്കാർ. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'യെക്കാൾ എന്തുകൊണ്ടും പ്രശംസനാർഹനീയമാണ്‌ 'ഇട്ടിക്കോര' എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഒരേയൊരു നിരാശ ആയി നോവലിൽ തോന്നിയത് നോവലിന്റെ അന്ത്യം തന്നെയാണ്. അങ്ങും ഇങ്ങും എത്താതെ ധൃതി പിടിച്ച് കുറേ ചോദ്യങ്ങൾ ബാക്കിയാക്കി അവസാനിപ്പിച്ചത് പോലെ തോന്നി.

  Jobin Jose
By JOBIN JOSE
യാഥാർത്ഥ്യം നിറഞ്ഞ കെട്ടുകഥയാണ് ടി ഡി രാമകൃഷ്ണൻ ഫ്രാൻസിസ് ഇട്ടിക്കോര എന്ന പുസ്തകം ഇട്ടിക്കോര അല്ലെങ്കിൽ നക്ഷത്ര കോര എന്നറിയപ്പെട്ടിരുന്ന ഒരു കച്ചവടക്കാരനും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഈ പുസ്തകത്തിൽ പറയുന്നത് ചില വിചിത്രമായ ആചാരങ്ങൾ ആ കുടുംബത്തിൽ നിലനിന്നിരുന്നു എന്നും ആചാരങ്ങളെ കുറിച്ച് വിദേശത്തെ ആ കുടുംബത്തിൽപ്പെട്ട ഒരു മകൻ അന്വേഷിക്കുന്നതും തന്റെ അന്വേഷണത്തിന് കൊച്ചിയിലുള്ള മൂന്ന് യുവതികൾ സഹായിക്കുന്നതും മൂന്നു യുവതികളും പല പ്രശ്നങ്ങളിലും ചെന്ന് ചാടുന്നതും ആണ് നമുക്ക് കാണാൻ കഴിയുന്നത് കണക്കിലും ശാസ്ത്രത്തിലും പണ്ഡിതനായ ഇട്ടിക്കോര എന്ന നാട്ടുപ്രമാണിയും ജാതിമത ഭേദമന്യേ എല്ലാവരെയും സ്നേഹിക്കുന്ന ഇട്ടിക്കോര ഇട്ടിക്കോരയുടെ പല മുഖങ്ങളും നമുക്ക് ഈ പുസ്തകത്തിൽ കാണാൻ സാധിക്കും ഒടുവിൽ മൂന്ന് സ്ത്രീകളിൽ ഒരാളായ തന്റെ ജീവൻ നഷ്ടപ്പെടുകയും ആരുടെ ജീവൻ നഷ്ടപ്പെട്ടാലും സുഖം മാത്രം ആഗ്രഹിക്കുന്ന ബാക്കി രണ്ടുപേരെയും വിദേശത്ത് നിന്നുമെത്തുന്ന ഇട്ടിക്കോരയുടെ കുടുംബത്തിൽപ്പെട്ട ആളു മരിക്കുകയും ആ മരണത്തിന് അന്വേഷണം രേഖ രശ്മി എന്നീ സുഹൃത്തുക്കളെ യിലേക്കും അവിടെനിന്നും ഇട്ടിക്കോര കുടുംബത്തിലേക്കും എത്തുന്നു കഥ തീരുമ്പോഴും ഇട്ടിക്കോരഒരു നല്ല മനുഷ്യൻ തന്നെയാണ് എന്നാണ് ടി ഡി രാമകൃഷ്ണൻ പറഞ്ഞു വെക്കുന്നത്

  A Masterpiece by TDR
By Sarath Nagarajan
ഈ പുസ്തകം വായിച്ചു തുടങ്ങുന്നതിന്‌ മുൻപ് സാധിക്കുമെങ്കിൽ ഗുരുവായൂരിൽ നിന്ന് ഒരു പ്രൈവറ്റ് ബസിൽ കയറി കുന്നംകുളം വരെ യാത്ര ചെയ്യുക. വഴിയിലെ ഒരോ സ്റ്റോപ്പും ശ്രദ്ധിക്കുക... ഇനി പുസ്തകത്തിലേക്ക് വരാം. വാസ്കോ ഡാ ഗാമയ് കേരളത്തിൽ വരുന്നതിനും മുൻപേ ഇവിടെ നിന്ന്‌ കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധദ്രവ്യങ്ങളുമായി കടലു കടന്ന് പോയ ഒരു മലയാളി ഉണ്ടായിരുന്നു. അയാളായിരുന്നു കോരമാപ്ല എന്ന് നാട്ടുകാർ വിളിച്ചിരുന്ന ഇട്ടിക്കോര. സത്യത്തിൽ ഇത് ഇട്ടിക്കോരയെ കുറിച്ചുള്ള നോവലല്ല, മറിച്ച് കേരളത്തിൽ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന “പതിനെട്ട് കൂറ്റൂകാർ” എന്നറിയപ്പെടുന്ന കുടുംബത്തിന്റെ ചരിത്രം കൂടിയാണ്‌. എന്നാൽ വെറുമൊരു കുടുംബചരിത്രത്തിൽ മാത്രം ഒതുങ്ങാതെ അതും കടന്ന്, പുരാതനറോമിലെ ഹൈപ്പേഷ്യൻ സ്കൂൾ മുതൽ ജ്യോതിഷത്തിലെ അതികായരായ കാണിപ്പയ്യൂർ കുടുംബത്തെ കുറിച്ച് വരെ നോവലിൽ പ്രതിപാദിക്കുന്നുണ്ട്. അതോടൊപ്പം ആധുനിക കാലഘട്ടത്തിലെ വിഷയങ്ങളായ ഇന്റെർനെറ്റും, ലൈംഗികതയും, ഗണിതശാസ്ത്രവും, സ്വർണ്ണവ്യാപാരവും, കച്ചവടതന്ത്രങ്ങളും, കാനിബാളിസവും നോവലിന്റെ പലഭാഗങ്ങളിലായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതു കൊണ്ട് തന്നെ വായനക്കാരനെ അവസാനം പിടിച്ചിരുത്താനുള്ള എല്ലാ ചേരുവകളും നോവലിന്‌ ഉണ്ടെന്ന് സാരം. ഒരിക്കൽ പോലും മുഷിപ്പിക്കുന്നില്ല എന്നത്‌ ഫ്രാൻസിസ് ഇട്ടിക്കോരയുടെ പ്രത്യേകതയാണ്‌. പേജുകൾ കഴിയും തോറും നോവൽ കൂടുതൽ ആവേശകരമായി തോന്നും. എഴുത്തുകാരൻ കുന്നംകുളംകാരനായത് കൊണ്ടാണെന്ന് തോന്നുന്നു - മലയാളത്തിൽ കുന്നംകുളം എന്ന കൊച്ചു പട്ടണത്തെ ഇത്രയേറെ വിവരിക്കുന്ന നോവൽ ഉണ്ടോയെന്ന് സംശയമാണ്‌.എങ്കിലും നോവൽ അവസാനിപ്പിച്ചത് മാത്രം ഒരു കല്ലുകടിയായി തോന്നി.എത്ര പ്രതീക്ഷയോട് കൂടി വായിച്ചാലും ആ പ്രതീക്ഷകൾക്കെല്ലാം ഒരു പടി മുകളിൽ നില്കുന്ന ഒന്നായിരിക്കും ഫ്രാൻസിസ് ഇട്ടിക്കോര എന്നതിൽ സംശയമില്ല. ( ഈ നോവൽ ഇറങ്ങിയിട്ട് 10 വർഷത്തിലും മേലെയായി എന്ന് ഞാൻ ഇനിയും വിശ്വസിച്ചിട്ടില്ല...!)

  കച്ചവടം എന്ന കല
By Saritha Reji
പ്രാദേശിക ചരിത്രത്തിൽ മിത്തിനെ കൂട്ടിയിണക്കി ലോകചരിത്രവുമായി ബന്ധിപ്പിച്ച്കൊണ്ട് ചരിത്രം പറയുന്ന ചരിത്ര പുസ്തകമല്ലാത്ത , ഒരു നോവലാണ് ടി..ഡി രാമകൃഷ്ണൻ്റെ ഫ്രാൻസിസ് ഇട്ടിക്കോര . പല കൈവഴികളായി ഒഴുകി വന്ന് ഒറ്റ പ്രവാഹമായി കടലിലേക്ക് പതിക്കുന്ന നദി പോലെയാണ് ടി.ഡി യുടെ കഥ പറച്ചിൽ . പല ഫ്ലാറ്റ്ഫോമിൽ നിന്ന് കൊണ്ട് വ്യത്യസ്ത രീതിയിൽ കഥ പറഞ്ഞ് എല്ലാറ്റിൻ്റെയും വേര് ഒരു മൂലവൃക്ഷത്തിലേക്ക് എത്തിക്കുന്നു. പലപ്പോഴും വായനയുടെ ഒഴുക്ക് നഷ്ടപ്പെട്ട് പോകുന്നുണ്ടെങ്കിലും , കണ്ണികൾ ചേർക്കപ്പെടുന്നതെങ്ങനെയെന്ന് ആശങ്ക തോന്നുമെങ്കിലും അവസാനം എല്ലാം ഒരു ബിന്ദുവിലേക്ക് എത്തി നേർരേഖയായി രശ്മികളായി മാറുന്നു. ബിന്ദു - എല്ലാ ജ്യാമിതികളുടെയും ഗണിതത്തിൻ്റെയും തുടക്കം ... കണക്കെന്നത് കൂട്ടലും കുറയ്ക്കലും മാത്രമല്ല , കണക്കെന്നത് ഒരു ചരിത്രം കൂടിയാണെന്നും ഒരു ജനതയുടെ സംസ്കാരിക വളർച്ചയാണെന്നും എഴുത്തുകാരൻ കാണിച്ചു തരുന്നു . ശാസ്ത്രവും ചരിത്രവും ഭാവനകളും യാഥാർത്ഥ്യങ്ങളും കെട്ടുകഥകളും എല്ലാം ഒന്നിൽ നിന്ന് മറ്റൊന്ന് വേർതിരിച്ചെടുക്കാനാവാത്ത വിധം ഇഴചേർന്ന് കിടക്കുന്നു . കുന്നംകുളത്ത് കാരുടെ കച്ചവട പാരമ്പര്യത്തിന് ലോക ചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ്... കച്ചവടത്തിന് അതിൻ്റേതായ എഴുതപ്പെടാത്ത ഒരു നിയമാവലി തന്നെയുണ്ട് കുന്നംകുളംകാർക്ക്. എന്തിനെയും പ്രായോഗ്യതയിലൂടെയും കച്ചവടകണ്ണിലൂടെയും ലാഭകണക്കിലൂടെയും മാത്രം കാണുന്ന ശീലമുള്ളവരാനവർ. കച്ചവടത്തിൽ ദയ, കാരുണ്യം , വൈകാരിക ബന്ധങ്ങൾ എന്നിവക്കൊന്നും കാര്യമായ പ്രാധാന്യം ഇല്ല എന്നത് കൊണ്ട് തന്നെ സ്വർഗ്ഗം, നരകം, പാപം , പുണ്യം എന്നീ പരമ്പരാഗത സങ്കല്പങ്ങൾക്കപ്പുറം അവർ അവരുടേതായ ഒരു ശക്തിയേയും നീതിയേയും നിയമങ്ങളെയും വളർത്തിയെടുക്കുന്നു . കാലക്രമത്തിലത് ആഭിചാര ക്രിയകളുടെയും അന്തവിശ്വാസങ്ങളുടെയും കേന്ദ്രങ്ങളായി മാറുന്നു . എല്ലാ ആഘോഷങ്ങളുടെയും സന്തോഷങ്ങളുടെ പരമോന്നതമാണ് അവരുടെ ജീവിതം . എന്തിൽ നിന്നും ലാഭമുണ്ടാക്കുക ആഘോഷത്തോടെ ജീവിക്കുക അതിന് എതിരെ വരുന്നതെന്തിനെയും ഇല്ലാതാക്കുക.. അതാണ് കച്ചവടം. എവിടെയെല്ലാം കച്ചവടത്തിൻ്റെ അനന്ത സാധ്യതകൾ ഉയർന്ന് വന്നിട്ടുണ്ടോ അവിടെയെല്ലാം സാമ്രാജ്യങ്ങളും സാമ്രാജ്യത്വ ശക്തികളും ഉടലെടുത്തിട്ടുണ്ട് . ഇട്ടിക്കോര എന്ന കുന്നംകുളത്ത് കാരൻ ആഗോള കച്ചവടത്തിൽ തൻ്റെതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് . ജാതി ചിന്തകൾക്കും മേലാൾ കീഴാൾ എന്ന ചിന്തകൾക്കും അന്തവിശ്വാസങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ ചിന്തിക്കുകയും പ്രവർത്തിക്കുകയും, തൻ്റേതായ ചില ചിട്ടയായ രീതികളും ശീലങ്ങളും ഉണ്ടാക്കിയെടുക്കുകയും ചെയ്ത ആളാണ് ഇട്ടിക്കോര. കോരയുടെ പേരിൽ വളർന്ന് വന്ന ആ ശീലങ്ങൾ പിന്നീട് കോരപണം എന്ന ബ്ലാക്ക് മണിയായും കോരക്ക് കൊടുക്കൽ എന്ന ദുരാചാരമായും വളർന്നു . ഈ നോവലിൽ സ്ത്രീവിരുദ്ധ സമീപനമാണ് ഉള്ളതെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഹൈപേഷ്യയുടെയും ഇയ്യാലെ കോതയുടെയും ജീവിതം അങ്ങിനെയല്ല എന്ന് കാണിച്ചു തരുന്നുണ്ട് . സൗന്ദര്യം കൊണ്ടും ബുദ്ധി കൊണ്ടും തികഞ്ഞ ലൈഗിംക സ്വാതന്ത്യത്തോടുകൂടിയും ആഘോഷിച്ചു ജീവിച്ചവരാണിവർ. കത്തോലിക്കസഭയുടെ ചട്ടങ്ങൾക്കും, മാമൂലുകൾക്കും ,അടിച്ചമർത്തപ്പെട്ട് ജീവിക്കേണ്ടവളാണ് സ്ത്രീ എന്ന നിലപാടിനെതിരെയും ഹൈപേഷ്യ എടുത്ത സാമൂഹിക ലൈഗിംക നിലപാടുകളിലെ സ്വാതന്ത്യത്തിൻ്റെ പ്രതികരണമാണ് അവൾക്കു നേരെയുണ്ടായ ചിത്രവധം .മനസ്സ് കൊണ്ടെങ്കിലും സ്ത്രീ പുരുഷ ബന്ധങ്ങളിൽ പാശ്ചാത്യ സംസ്കാരത്തെ വാനോളം പുകഴ്ത്തുകയും കേരളീയരുടെ കപടസദാചാരത്തെ കുറിച്ച് അപലപിക്കുന്നവരുമാകും നമ്മളിൽ പലരും . സമൂഹത്തിൽ നിന്ന് ചുരുങ്ങി വ്യക്തികളിലേക്ക് ഇറങ്ങി ചിന്തിക്കുമ്പോൾ സ്ത്രീ പുരുഷ ബന്ധങ്ങളിൽ പരോക്ഷമായി നിറഞ്ഞു നിൽക്കുന്ന അസമത്വം കാണാം..ലൈഗിംകതയിൽ ചില സാമ്പ്രദായിക രീതികളിൽ നിന്ന് മാറി ചിന്തിക്കാനും, ഇഷ്ടമുള്ളത് പ്രവർത്തിക്കാനും ,ഇഷ്ടമില്ലാത്തത് നിരസിക്കാനുമുള്ള സ്ത്രീ സ്വാതന്ത്യത്തെ സംശയത്തോടെ ചോദ്യം ചെയ്യപ്പെടുന്നതും കപട സദാചാരത്തിൻ്റെ ഒരു മറുവശമാണ്. അത്തരം ചിന്തകൾക്കെതിരെയുള്ള ഒരു വരച്ചുകാട്ടലാണ് ദി സ്കൂളിലെ ലിബറേഷൻ റൂം.ഇഷ്ടമുള്ള പുരുഷനെ സ്വീകരിക്കാനും ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്യം സ്ത്രീക്കുമുണ്ട് എന്ന് കാണിച്ചുതരുന്ന പ്രതീകങ്ങളാണ് കോരയുടെ ഇയ്യാലെ കോതയും പാസോ കോരയിലെ മാർഗരീത്തയുമെല്ലാം . ഇയ്യാലെ കോതയുടെ സമകാലികപതിപ്പാണ് 'ദി സ്കൂൾ ' ലെ സ്ത്രീകളുടെ ജീവിതത്തിൽ നിന്ന് വെളിവാകുന്നത് . ലോകത്തിലെ സാമ്രാജ്യത്വ ശക്തികളുടെയെല്ലാം ശൃഖംലകൾ പതിനെട്ടാം കുറ്റുകാർക്ക് സമാനമാണ് . അവരുടെ കീഴിൽ ലോകം പഞ്ചപുച്ഛമടക്കി നിൽക്കുന്നുവെന്നതിൻ്റെ പരോക്ഷമായ വെളിപ്പെടുത്തലുകളാണ് നോവലിലുള്ളത് . പണം അധികാരമാവുകയും അധികാരം എല്ലാറ്റിനെയും നിയന്ത്രിക്കുകയും നിശ്ചയിക്കുകയും കാൽക്കീഴിലാക്കുകയും ചെയ്യുന്ന കച്ചവട തന്ത്രം ..... അതാണ് ലോകം മുഴുവൻ എല്ലാമേഖലയിലുമായും പരന്നു കിടക്കുന്ന സാമ്രാജ്യങ്ങൾ .

  പതിനെട്ട്കൂറ്റുകാര്‍ - നിഗൂഢതയേറുമ്പോള്‍......- (Book Review Contest)
By Anju KP
ആര്‍ത്താറ്റുനിന്നും കുരുമുളക് കച്ചവടം തുടങ്ങി യൂറോപ്പ് രാജ്യത്തിന്‍റെ പല കോണുകളിലും സ്ഥാനം പിടിച്ച ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ജീവിതവും ചരിത്രവും പാരമ്പര്യവും തിരയുന്ന പുസ്തകം. കഥാപശ്ചാത്തലം കൊണ്ടും ഭാഷ കൊണ്ടും ഏറെ സങ്കീര്‍ണമായ നോവല്‍ കോരകുടുംബത്തിന്‍റെ ഉള്ളറകളിലേക്കാണ് സഞ്ചരിക്കുന്നത്.'ദ സ്ക്കൂളി'ലെ മൂന്ന് സുന്ദരികള്‍ സംവദിക്കുന്നത് വായനക്കാരനോട് മാത്രമാകുന്നില്ല , പകരം ചരിത്രപ്രാധാന്യമുള്ള ഒരു പാരമ്പര്യത്തോടുകൂടിയാണ്.കോരപ്പണം , കോരക്ക്കൊടുപ്പ് , പതിനെട്ട്കൂറ്റുകാര്‍ തുടങ്ങിയ വാക്കുകള്‍കൊണ്ടും ഗണിതം , ചരിത്രം, സൗന്ദര്യശാസ്ത്രം , സാഹിത്യം , ചിത്രകല തുടങ്ങിയ സമസ്തമേഖലകളിലൂടെ സഞ്ചരിക്കുന്ന പുസ്തകം പെണ്ണ് , കാമം , ഭയം, സ്നേഹം തുടങ്ങിയ ഒട്ടനവധി വികാരതള്ളിച്ചകളാല്‍ ബന്ധിതമാണ്. ഒരുപക്ഷെ ഒരൊറ്റ വായനയില്‍ അത്രയൊന്നും വ്യക്തത കിട്ടാതെ പോകുന്ന രചനാശെെലി , ഒന്നിലധികം തവണ വായിക്കാന്‍ പ്രേരിപ്പിച്ചേക്കാം.സങ്കീര്‍ണതകളാലും നിഗൂഢതകളാലും സമ്പന്നമായ രചന വായനക്കാരനെ 'കോരപ്പൂട്ടി'ലാക്കുമെന്നതുറപ്പ്.

  korappappan the GREAT
By Prajith Raj R
Such a wonderful reading experience. It is not a book for beginners. each character, situations, timeline, myth and history well placed and not lagging storytelling.

  A best mystery novel
By Christy Manjila
one of the best mystery novel in malayalam


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0