• Text
  • Text

KISHKINTHAYUDE MOUNAM

By : JAYAPRAKASH PANOOR



Book : KISHKINTHAYUDE MOUNAM
Author: JAYAPRAKASH PANOOR
Category : Novel, Crime Thrillers
ISBN : 9789353909673
Binding : Normal
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 7
Number of pages : 312
Language : Malayalam
Paper Back

Publisher: DC BOOKS
₹342.00 ₹380.00 10% off





Book Summary

ചരിത്രത്തിലെ ആദ്യത്തെ കൊലയാളിസംഘത്തെ ഇന്ത്യയിൽ നിഗൂഢലക്ഷ്യങ്ങളോടെ പുനർജനിപ്പിക്കുന്നു. എല്ലാ പൗർണ്ണമി രാത്രികളിലും അവർ ഒരാളെ തങ്ങളുടെ ദേവിക്ക് ബലി നൽകുന്നു. അയ്യായിരം വർഷത്തെ പൈശാചിക ആരാധനയുടെ ചരിത്രത്തെപ്പറ്റി പുസ്തകമെഴുതുന്ന പ്രൊഫസർ ജയശങ്കർ നിഗൂഢനായ കൊലയാളിയാൽ വധിക്കപ്പെടുന്നു. ആ മരണം അന്വേഷിച്ചിറങ്ങിയ വളർത്തുമകൻ സന്ദീപിനു മുന്നിൽ പൗരാണികതയുടെ ഒരു ലോകം അനാവരണം ചെയ്യപ്പെടുന്നു. ഗൂഢചിഹ്നങ്ങളിലും തുകൽച്ചുരുളുകളിലും ഒളിപ്പിക്കപ്പെട്ട രഹസ്യങ്ങൾ. അഞ്ഞൂറുവർഷം മുൻപ് തകർക്കപ്പെട്ട ഹംപിയുടെ നിഗൂഢ ചരിത്രത്തിലേക്കുള്ള വാതിലുകൾ. നാഗബന്ധനം തീർത്ത സുരക്ഷയ്ക്കുള്ളിൽ കിഷ്‌കിന്ധയുടെ രഹസ്യം ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ നിഗൂഢ പൈതൃകങ്ങളിലേക്ക് ഒരന്വേഷണം.

WRITE A REVIEW

Product name: Kishkinthayude Mounam

Review title:



Your Ratings:

Your Message:




Book Reviews

  crime thriller
By RAJESH Vidyasagaran
DC ബുക്സിൻ്റെ Crimefiction Award 2020 ൻ്റെ ചുരുക്കപട്ടികയിൽ ഇടം പിടിച്ച പുസ്തകമാണ് ജയപ്രകാശ് പാനൂരിൻ്റെ കിഷ്കിന്ധയുടെ മൗനം. ഒരു ക്രൈം തില്ലർ പുസ്തകത്തിൻ്റെ ഏറ്റവും പ്രധാനമായ ഉദ്വേഗം ഈ പുസ്തകത്തിൽ നിലനിർത്തുവാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ 2 കഥകളാണ് ഒരേ സമയം അനാവരണം ചെയ്യപ്പെടുന്നത്. പുരാതന കാലത്ത് ഇന്ത്യയിൽ നിലനിന്ന ഒരു കൊലയാളി സംഘത്തെ ഒരു ആശ്രമത്തിൻ്റെ മറവിൽ പുനർജനിക്കപ്പെടുന്നു. ഈ കഥയല്ല, മുഖ്യ കഥ. ഈ കൊലയാളി സംഘത്തെപ്പറ്റി പഠിക്കുന്ന പ്രൊഫസർ കൊല്ലപ്പെടുന്നു. അതിനെപ്പറ്റി അന്വേഷിക്കുവാൻ ഇറങ്ങുന്ന ശിഷ്യന് നേരിടേണ്ടി വരുന്നത് ശാസ്ത്രവും പൗരാണികവും ഇടകലർന്ന ഒരു സമൂഹത്തെയാണ് തിന്മയുടെ ശക്തികൾ ചരിത്രം തിരുത്തി എഴുതുന്നതിനെ കുറിച്ച് കഥാകാരൻ പറയുന്നു. ആ ചരിത്ര നിരാസത്തെക്കുറിച്ച് പ്രൊഫസർ ഒരു പുസ്തകം എഴുതുന്നതായി കഥയിൽ പറയുന്നു. പക്ഷേ ആ പുസ്തകത്തെക്കുറിച്ച് പിന്നീട് മൗനം പാലിക്കുകയാണ് കഥ. മഹാഭാരതം മുതൽ നടന്നുവരുന്ന ചരിത്ര നിരാസത്തെക്കുറിച്ച് ആദ്യഘട്ടത്തിൽ പറയുന്നതിന് ഒരു പൂർണ്ണത ഇല്ലാത്തത് വായനക്കാരെ നിരാശപ്പെടുത്തും കഥ പുരോഗമിക്കുമ്പോൾ ഉപകഥകളായി പുരാണങ്ങൾ കടന്നു വരുന്നു. അധികം പ്രശസ്തിയിൽ ഇല്ലാത്ത നാരദ സൂത്രം കഥയിലുടനീളം ഉണ്ട്. പുരാതന ഗ്രീക്ക് മതമായ പാഗനിസവും അവരുടെ ദൈവമായ യേറ്റിസും അവക്ക് കൃസ്ത്യാനിറ്റിയുമായുള്ള സാമ്യവും ( ജെറാർഡ് Lബെറിയുടെ റിലീജിയൻ ഓഫ് വേൾഡ് എന്ന പുസ്തകം) പരാമർശിക്കുന്നു. നൃത്തത്തെപ്പറ്റി പറയുമ്പോൾ ശിവൻ്റെ നൃത്തങ്ങളെക്കുറിച്ച് ആനന്ദ കുമാരസ്വാമിയെഴുതിയ താണ്ഡവം, സന്ധ്യാ നൃത്തം, നടന്തനൃത്തം എന്നിവയെ പരാമർശിക്കുന്നു. ഒപ്പം നടരാജനൃത്തവും ഊർജ ഘടനയും തമ്മിലുള്ള സാമ്യവും. ചാതുർവർണ്യം, കലിയുഗാരംഭം, ഷഹസൂദ് ഷാൾ എന്നിങ്ങനെ അനേകം കാര്യങ്ങൾ വിജയനഗര സാമ്രാജ്യത്തെക്കുറിച്ചും അവരുടെ സമ്പത്തിനെക്കുറിച്ചും അത് രാമ രായർ എന്ന സേനാപതി നാഗബന്ധനത്തിലൂടെ ഒളിപ്പിച്ചു വച്ചതും കഥയിൽ പ്രധാന ഭാഗമാണ്. ഒൻപത് അറിവിൻ്റെ ആചാര്യന്മാർ നിലനിൽക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഈ നോവൽ വിവിധ വിഷയങ്ങളിലൂടെ ആഴത്തിൽ കടന്നു പോകുന്നു. വായനക്കാരെ കൂടുതൽ വായനക്ക് പ്രേരിപ്പിക്കുന്നുമുണ്ട്. ഇതൊക്കെ സത്യമാണോ എന്ന് വായനക്കാരെ കൺഫ്യൂഷനിൽ എത്തിക്കുവാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. കേവലം ഒരു ത്രില്ലർ നോവലിന് അപ്പുറത്തേക്ക് വായനക്കാരനെ കൊണ്ടുപോവാൻ പര്യാപ്തമാണ് ഈ പുസ്തകം


  കയ്യടക്കമുള്ള എഴുത്ത്
By Archana Philip
മനോഹരമായ നോവലും എഴുത്തുശൈലിയും


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0