• Text
  • Text

MULLAPPOONIRAMULLA PAKALUKAL

By : BENYAMIN



Book : MULLAPPOONIRAMULLA PAKALUKAL
Author: BENYAMIN
Category : Novel
ISBN : 9788126450800
Binding : Normal
Publishing Date : 29-05-2026
Publisher : DC BOOKS
Edition : 26
Number of pages : 296
Language : Malayalam
Paper Back

Publisher: DC BOOKS
₹315.00 ₹350.00 10% off





Book Summary

അറബ് നഗരത്തിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടി സമീറ പർവീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകൾ നോവൽരൂപത്തിൽ ആവിഷ്‌കരിക്കുകയാണിവിടെ. എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ എന്ന ആ നോവൽ ബെന്യാമിൻ സുഗന്ധമില്ലാത്ത വസന്തം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതായാണ് ഈ നോവലിന്റെ രൂപഘടന. അൽ അറേബ്യൻ നോവൽ ഫാക്ടറി എന്ന ബെന്യാമിന്റെ നോവലിൽ ഈ കൃതിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

WRITE A REVIEW

Product name: Mullappooniramulla Pakalukal

Review title:



Your Ratings:

Your Message:




Book Reviews

  മറ്റൊരു മുല്ലപ്പൂ വിപ്ലവം
By jeny Nair
ഒരു രാജ്യത്തെ ചവുട്ടിയരയ്ക്കുന്ന ഭരണകൂടഭീകരതയും വംശീയ തീവ്രവാദ ഗ്രൂപ്പുകളും മനുഷ്യനെയാണ് ഉന്നം വയ്ക്കുന്നതെന്ന ഓര്‍മപ്പെടുത്തലാണിത് തരുന്നത്.

  മുല്ലപ്പു നിറമുള്ള പകലുകള്
By Renjan Pillai
മലയാളിയെന്ന നിലയില് നമുക്കഭിമാനിക്കാവുന്ന പുസ്തകമാണിത്. ഇന്ത്യയിലെ പ്രഥമ ജെ സി ബി പുരസ്കാരം ലഭിച്ച ഇൌ പുസ്തകത്തിലൂടെ നമ്മുടെ ബെന്യാമിന് ലോകസാഹിത്യകാരന്മാരുടെ പട്ടികയിലാണ് ഇടം പിടിച്ചത്. ഇൌ പുസ്തകം വായിച്ചില്ലെങ്കില് അതൊരു നഷ്ടമായിരിക്കും.

  Ahammed P.K
By ahammed poothakutty kuniyil
Excellent feeling & great work

  good
By stephin Joseph George
nice

  Another wonderful book from Benyamin.
By Jibin Willy
മുല്ലപ്പൂനിറമുള്ള പകലുകൾ...???? എല്ലാവരും വായിച്ചിരിക്കേണ്ട ഒരു വ്യത്യസ്തമായ കൃതി.... 'അതിമനോഹരം' എന്ന വിശേഷണം തീർച്ചയായും അർഹിക്കുന്നു.... My Rating 5/5...

  മുല്ലപ്പൂ നിറമുള്ള വിപ്ലവ നാളു(ളെ)കൾ
By Jamshida Mohammed
അറേബ്യൻ നഗരങ്ങളിൽ അലയടിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ നാളുകളിൽ അവിടെ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന സമീറ പർവീൻ എന്ന പാകിസ്താനി പെൺകുട്ടി തന്റെ അനുഭവങ്ങളെ 'എ സ്പ്രിങ് വിത്തൌട്ട് സ്മെൽ' എന്ന പേരിൽ നോവലാക്കി. എന്നാൽ അറബ് രാജ്യങ്ങളിൽ നിരോധിച്ച ഈ നോവലിനെ സുഗന്ധമില്ലാത്ത വസന്തം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതായിട്ടാണ് മുല്ലപ്പൂ നിറമുള്ള പകലുകൾ ചിത്രീകരിച്ചിരിക്കുന്നത്. പേരെടുത്തു പറയാത്ത അറബ് നാട്ടിലുണ്ടായ മുല്ലപ്പൂ വിപ്ലവത്തിലാണ് നോവലിന്റെ അസ്തിത്വം നിലനിൽക്കുന്നത്. അതൊരുപക്ഷേ ടുണീഷ്യയോ ഈജിപ്റ്റോ ആയിരിക്കാം. പാകിസ്ഥാനി ഹറാമി ചോക്രിയായ സമീറ പർവീൻ ഇനിയും നാട്ടിൽ നിന്നാൽ കൈവിട്ട് പോയേക്കാമെന്ന മായുടെ ആധിയിന്മേൽ ബാബയുടെ അടുത്തേക്ക്, അറബ് രാജ്യത്തേക്ക് നാടുകടത്തപ്പെടുന്നു. അവിടത്തെ തീവ്ര സുന്നി വിശ്വാസികളും മജസ്റ്റി സേവകരുമായ തായഘറിലൂടെ, റേഡിയോ ജോക്കിയായി ജോലിയെടുക്കുന്ന ഓറഞ്ച് ട്യൂൺസിലൂടെ, അലി ഫർദാൻ എന്ന ഷിയാ വിശ്വാസിയും മജസ്റ്റി ഭരണത്തിന് എതിർവശത്തുമായ സുഹൃത്തിലൂടെ, കാറ്റിൽ ക്ലാസ് യാത്രകളിലൂടെ, സംഗീതത്തിന്റെ സ്ട്രിംഗ് വാക്കേഴ്‌സിലൂടെ നോവൽ പുരോഗമിക്കുന്നു... മലയാളി ജീവിതത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഇടമാണ് അറബ് രാജ്യങ്ങളും അവിടത്തെ ഡയസ്ഫോറയും. എങ്കിൽ പോലും അവിടുത്തെ ജീവിതം അതിന്റെ തീക്ഷ്ണതയോടെ, ഏച്ചുകെട്ടലുകൾ ഇല്ലാത്ത വികാരത്തോടെ, അതിസൂക്ഷ്മമായി അവതരിപ്പിച്ച കൃതികൾ മലയാളത്തിൽ തീരെ ഇല്ലായെന്ന് വേണം പറയാൻ. മുല്ലപ്പൂ വിപ്ലവ കാലത്തെ സമീറയുടെ ജീവിതം വരച്ചുകാട്ടുന്നതിലൂടെ പാകിസ്താനി പെൺകുട്ടിയുടെ ജീവിതം എന്നതിലുപരി അവിടുത്തെ സാമൂഹ്യ വിശ്വാസ സ്ഥിതിഗതികളിലേക്കും, പ്രവാസജീവിതത്തിലേക്കും അതിന്റെ നേർക്കാഴ്ചകളിലേക്കും നോവൽ കൈ ചൂണ്ടുന്നു. യാഥാസ്ഥിതിക മുസ്ലിം കുടുംബങ്ങളിലെ ആൺമേൽകോയ്മയിലേക്കും സ്ത്രീ എപ്പോഴും പരതന്ത്രയായിരിക്കണമെന്ന ലിഖിത നിയമത്തിലേക്കും കൂടി നോവൽ കടന്ന് ചെല്ലുന്നുണ്ട്. ഏച്ചുകെട്ടലുകൾ ഇല്ലാതെ തന്നെ, മുല്ലപ്പൂ വിപ്ലവത്തിന്റെ നേരും വേരും അവതരിപ്പിക്കുന്നതിൽ ബെന്യാമിൻ പൂർണമായും വിജയിച്ചിട്ടുണ്ട്. മജസ്റ്റിയുടെ ഷിയാവിരുദ്ധതയും, സ്വകുടുംബത്തിന്റെ മജസ്റ്റിഭക്തിയും ആദർശങ്ങൾക്കും കുടുംബത്തിനുമിടയിൽ പെട്ടുപോകുന്ന സമീറയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാനാകും. വിശ്ചേദിക്കപ്പെട്ട വൈദ്യുതിബന്ധം, നഷ്ടപ്പെട്ട മൊബൈൽ സിഗ്നൽ, നാലുപാടിനും നിന്നുള്ള വെടിയൊച്ച, പട്ടാള വണ്ടികൾ, ജീവൻ നഷ്ടമാകുന്ന മനുഷ്യർ, നഗരത്തിലെ ഓഡിറ്റോറിയങ്ങൾക്ക് താഴെ നിർമിച്ച രഹസ്യ ജയിലുകൾ, തുറുങ്കിലടയ്ക്കപ്പെട്ട മനുഷ്യർ... എന്റെ ചിന്താമണ്ഡലത്തിന് സമ്മതിച്ച് കൊടുക്കാൻ പറ്റുന്നതിനും എത്രെയോ അപ്പുറം നടക്കുന്ന കാര്യങ്ങൾ. ഇതൊക്കെയും ഒരിക്കൽ കുറേയേറെ മനുഷ്യർ അനുഭവിച്ചിരുന്നു എന്ന് വിശ്വസിക്കാനാവുന്നില്ല, ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്ന മനുഷ്യർ നമ്മുടെ കയ്യെത്തും ദൂരത്തുണ്ടെന്ന സത്യം, പിന്നെയും പിന്നെയും ഇതൊന്നും ഒരിക്കലും സത്യമാവില്ല എന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു... ഫിക്ഷനൽ റിയലിസത്തിന്റെ സാധ്യതകളെ അതീവജാഗ്രതയോടും അസാമാന്യമികവോടും കൂടി അവതരിപ്പിക്കാൻ കഴിയുന്ന ആളാണ് ബെന്യാമിൻ എന്നതിൽ ഒരു തർക്കവുമില്ല. നിരോധിക്കപ്പെട്ട നോവലായ 'എ സ്പ്രിങ് വിത്തൌട്ട് സ്മെൽ' എന്നത് പോലും തീർത്തും കഥാകാരന്റെ ഭാവന ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം, എന്റെ സാമാന്യയുക്തിയെ അനിശ്ചിതത്വത്തിൽ ആക്കിയ എഴുത്തുകാരാ നിങ്ങളോട് ആദ്യം ദേഷ്യവും പിന്നെ വല്ലാത്തൊരു ആരാധനയും തോന്നി. ഇത്രമേൽ ആഴത്തിൽ വായനക്കാരുടെയുള്ളിൽ ഫിക്ഷൻ ഏതാ റിയൽ ഏതാ എന്ന് തിരിച്ചറിയാനാവാത്ത കഥാപാത്രങ്ങളെയും കഥകളെയും സൃഷ്ടിക്കുന്ന എഴുത്തുകാരന്റെ വിജയം മനസിലാവണമെങ്കിൽ ചുമ്മാ ഒന്ന് ഗൂഗിൾ സെർച്ച്‌ ചെയ്‌താൽ മതി. സമീറയെയും സെന്തിൽനെയും അന്ത്രപ്പേറിനെയും ഒടുക്കം 'സുഗന്ധമില്ലാത്ത വസന്ത'വും വരെ തേടിയലഞ്ഞ ഒരുപാട് പേരെ കാണാനാകും... 'പിന്നെ നിങ്ങൾക്ക് എന്ത് സംഭവിച്ചു...? ജീവിതത്തിന്റെ അന്ത്യം വരെയും ആ ചോദ്യം ചോദിച്ച് കൊണ്ടേയിരിക്കാം. ഉത്തരം പറഞ്ഞുകൊണ്ടും. പക്ഷേ നോവലിന് അങ്ങനെ നീളുക സാധ്യമല്ലല്ലോ...' ബാക്കി വായനക്കാരന്റെ യുക്തിക്ക് വിട്ടുകൊണ്ടുള്ള പരിസമാപ്തിയോടും മേല്പറഞ്ഞ പോലെ ആദ്യം ദേഷ്യവും പിന്നെ കൗതുകവും ഒടുക്കം ഇഷ്ടവും.....!

  മുല്ലപ്പൂ നിറമുള്ള വിപ്ലവ നാളു(ളെ)കൾ
By Jamshida Mohammed
അറേബ്യൻ നഗരങ്ങളിൽ അലയടിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ നാളുകളിൽ അവിടെ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന സമീറ പർവീൻ എന്ന പാകിസ്താനി പെൺകുട്ടി തന്റെ അനുഭവങ്ങളെ 'എ സ്പ്രിങ് വിത്തൌട്ട് സ്മെൽ' എന്ന പേരിൽ നോവലാക്കി. എന്നാൽ അറബ് രാജ്യങ്ങളിൽ നിരോധിച്ച ഈ നോവലിനെ സുഗന്ധമില്ലാത്ത വസന്തം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതായിട്ടാണ് മുല്ലപ്പൂ നിറമുള്ള പകലുകൾ ചിത്രീകരിച്ചിരിക്കുന്നത്. പേരെടുത്തു പറയാത്ത അറബ് നാട്ടിലുണ്ടായ മുല്ലപ്പൂ വിപ്ലവത്തിലാണ് നോവലിന്റെ അസ്തിത്വം നിലനിൽക്കുന്നത്. അതൊരുപക്ഷേ ടുണീഷ്യയോ ഈജിപ്റ്റോ ആയിരിക്കാം. പാകിസ്ഥാനി ഹറാമി ചോക്രിയായ സമീറ പർവീൻ ഇനിയും നാട്ടിൽ നിന്നാൽ കൈവിട്ട് പോയേക്കാമെന്ന മായുടെ ആധിയിന്മേൽ ബാബയുടെ അടുത്തേക്ക്, അറബ് രാജ്യത്തേക്ക് നാടുകടത്തപ്പെടുന്നു. അവിടത്തെ തീവ്ര സുന്നി വിശ്വാസികളും മജസ്റ്റി സേവകരുമായ തായഘറിലൂടെ, റേഡിയോ ജോക്കിയായി ജോലിയെടുക്കുന്ന ഓറഞ്ച് ട്യൂൺസിലൂടെ, അലി ഫർദാൻ എന്ന ഷിയാ വിശ്വാസിയും മജസ്റ്റി ഭരണത്തിന് എതിർവശത്തുമായ സുഹൃത്തിലൂടെ, കാറ്റിൽ ക്ലാസ് യാത്രകളിലൂടെ, സംഗീതത്തിന്റെ സ്ട്രിംഗ് വാക്കേഴ്‌സിലൂടെ നോവൽ പുരോഗമിക്കുന്നു... മലയാളി ജീവിതത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഇടമാണ് അറബ് രാജ്യങ്ങളും അവിടത്തെ ഡയസ്ഫോറയും. എങ്കിൽ പോലും അവിടുത്തെ ജീവിതം അതിന്റെ തീക്ഷ്ണതയോടെ, ഏച്ചുകെട്ടലുകൾ ഇല്ലാത്ത വികാരത്തോടെ, അതിസൂക്ഷ്മമായി അവതരിപ്പിച്ച കൃതികൾ മലയാളത്തിൽ തീരെ ഇല്ലായെന്ന് വേണം പറയാൻ. മുല്ലപ്പൂ വിപ്ലവ കാലത്തെ സമീറയുടെ ജീവിതം വരച്ചുകാട്ടുന്നതിലൂടെ പാകിസ്താനി പെൺകുട്ടിയുടെ ജീവിതം എന്നതിലുപരി അവിടുത്തെ സാമൂഹ്യ വിശ്വാസ സ്ഥിതിഗതികളിലേക്കും, പ്രവാസജീവിതത്തിലേക്കും അതിന്റെ നേർക്കാഴ്ചകളിലേക്കും നോവൽ കൈ ചൂണ്ടുന്നു. യാഥാസ്ഥിതിക മുസ്ലിം കുടുംബങ്ങളിലെ ആൺമേൽകോയ്മയിലേക്കും സ്ത്രീ എപ്പോഴും പരതന്ത്രയായിരിക്കണമെന്ന ലിഖിത നിയമത്തിലേക്കും കൂടി നോവൽ കടന്ന് ചെല്ലുന്നുണ്ട്. ഏച്ചുകെട്ടലുകൾ ഇല്ലാതെ തന്നെ, മുല്ലപ്പൂ വിപ്ലവത്തിന്റെ നേരും വേരും അവതരിപ്പിക്കുന്നതിൽ ബെന്യാമിൻ പൂർണമായും വിജയിച്ചിട്ടുണ്ട്. മജസ്റ്റിയുടെ ഷിയാവിരുദ്ധതയും, സ്വകുടുംബത്തിന്റെ മജസ്റ്റിഭക്തിയും ആദർശങ്ങൾക്കും കുടുംബത്തിനുമിടയിൽ പെട്ടുപോകുന്ന സമീറയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാനാകും. വിശ്ചേദിക്കപ്പെട്ട വൈദ്യുതിബന്ധം, നഷ്ടപ്പെട്ട മൊബൈൽ സിഗ്നൽ, നാലുപാടിനും നിന്നുള്ള വെടിയൊച്ച, പട്ടാള വണ്ടികൾ, ജീവൻ നഷ്ടമാകുന്ന മനുഷ്യർ, നഗരത്തിലെ ഓഡിറ്റോറിയങ്ങൾക്ക് താഴെ നിർമിച്ച രഹസ്യ ജയിലുകൾ, തുറുങ്കിലടയ്ക്കപ്പെട്ട മനുഷ്യർ... എന്റെ ചിന്താമണ്ഡലത്തിന് സമ്മതിച്ച് കൊടുക്കാൻ പറ്റുന്നതിനും എത്രെയോ അപ്പുറം നടക്കുന്ന കാര്യങ്ങൾ. ഇതൊക്കെയും ഒരിക്കൽ കുറേയേറെ മനുഷ്യർ അനുഭവിച്ചിരുന്നു എന്ന് വിശ്വസിക്കാനാവുന്നില്ല, ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്ന മനുഷ്യർ നമ്മുടെ കയ്യെത്തും ദൂരത്തുണ്ടെന്ന സത്യം, പിന്നെയും പിന്നെയും ഇതൊന്നും ഒരിക്കലും സത്യമാവില്ല എന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു... ഫിക്ഷനൽ റിയലിസത്തിന്റെ സാധ്യതകളെ അതീവജാഗ്രതയോടും അസാമാന്യമികവോടും കൂടി അവതരിപ്പിക്കാൻ കഴിയുന്ന ആളാണ് ബെന്യാമിൻ എന്നതിൽ ഒരു തർക്കവുമില്ല. നിരോധിക്കപ്പെട്ട നോവലായ 'എ സ്പ്രിങ് വിത്തൌട്ട് സ്മെൽ' എന്നത് പോലും തീർത്തും കഥാകാരന്റെ ഭാവന ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം, എന്റെ സാമാന്യയുക്തിയെ അനിശ്ചിതത്വത്തിൽ ആക്കിയ എഴുത്തുകാരാ നിങ്ങളോട് ആദ്യം ദേഷ്യവും പിന്നെ വല്ലാത്തൊരു ആരാധനയും തോന്നി. ഇത്രമേൽ ആഴത്തിൽ വായനക്കാരുടെയുള്ളിൽ ഫിക്ഷൻ ഏതാ റിയൽ ഏതാ എന്ന് തിരിച്ചറിയാനാവാത്ത കഥാപാത്രങ്ങളെയും കഥകളെയും സൃഷ്ടിക്കുന്ന എഴുത്തുകാരന്റെ വിജയം മനസിലാവണമെങ്കിൽ ചുമ്മാ ഒന്ന് ഗൂഗിൾ സെർച്ച്‌ ചെയ്‌താൽ മതി. സമീറയെയും സെന്തിൽനെയും അന്ത്രപ്പേറിനെയും ഒടുക്കം 'സുഗന്ധമില്ലാത്ത വസന്ത'വും വരെ തേടിയലഞ്ഞ ഒരുപാട് പേരെ കാണാനാകും... 'പിന്നെ നിങ്ങൾക്ക് എന്ത് സംഭവിച്ചു...? ജീവിതത്തിന്റെ അന്ത്യം വരെയും ആ ചോദ്യം ചോദിച്ച് കൊണ്ടേയിരിക്കാം. ഉത്തരം പറഞ്ഞുകൊണ്ടും. പക്ഷേ നോവലിന് അങ്ങനെ നീളുക സാധ്യമല്ലല്ലോ...' ബാക്കി വായനക്കാരന്റെ യുക്തിക്ക് വിട്ടുകൊണ്ടുള്ള പരിസമാപ്തിയോടും മേല്പറഞ്ഞ പോലെ ആദ്യം ദേഷ്യവും പിന്നെ കൗതുകവും ഒടുക്കം ഇഷ്ടവും.....!

  മുല്ലപ്പൂനിറമുള്ള പകലുകൾ
By prajusha kk
ജീവിതത്തിലും സമരത്തിലും തോറ്റുപോയവർക്കും, വിജയങ്ങൾക്കായി ദാഹിച്ചിരിക്കുന്നവർക്കും സമർപ്പിച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയകഥാക്കാരൻ ബെന്യാമിൻ രചിച്ച പുസ്തകമാണ് "മുല്ലപ്പൂ നിറമുള്ള പകലുകൾ ". ലോകമറിയാതെ പോയ കഥകൾ ചേർത്ത് അറബ് രാജ്യങ്ങളിൽ നടന്ന മുല്ലപ്പൂ സമരത്തെ ആസ്പദമാക്കി ബെന്യാമിനെഴുതിയ ഇരട്ട നോവലുകളിലൊന്ന്. മറുപുസ്തകമായ അൽ - അറേബ്യൻ നോവൽ ഫാക്ടറിയിൽ നിരോധിക്കപ്പെട്ട" A Spring without Smell "എന്ന സമീറാ പർവീണിന്റെ പുസ്തകം. റേഡിയോ ജോക്കിയായി അറബ് നഗരത്തിലെത്തുന്ന സമീറ പർവീൺ എന്ന പാകിസ്ഥാനി പെൺകുട്ടിയുടെ ആഖ്യാനത്തിൽ വികസിക്കുന്ന കഥ സമരക്കാലത്തെ അറബ് ജനങ്ങളുടെ യാതനകളുടെയും ഹിസ്മജസ്റ്റിയുടെ ക്രൂരതകളുടെയും അടിച്ചമർത്തലിന്റെയും അരോചകമായ ഏകാധിപത്യത്തിന്റെയും ശക്തമായതുറന്നെഴുത്താണ്. സമരം നേരിൽ കണ്ട സമീറ അവളുടെ കഥയും ചിന്തകളും ജാവേദ് എന്ന കൂട്ടുക്കാരനോട് പറയുന്നു. കൂടെ ജോലിചെയ്യുന്ന അലിയുമായുള്ള സൗഹൃദവും പ്രണയവുമൊക്കെയായി കഥ മുന്നോട്ടുപോകുമ്പോൾ ഹൃദയത്തിൽ തൊട്ട നല്ലതും ചീത്തയുമായ ഒരുപാട് കഥാപാത്രങ്ങൾ കടന്നു പോകുന്നു. അലി, ഏകാധിപത്യത്തിന്റെ അനീതിയിൽ അടിച്ചമർത്തപ്പെട്ടവനും സ്വപ്നങ്ങൾക്ക് വേണ്ടി ജീവിതം ഉപേക്ഷിച്ചവാനുമാകുമ്പോൾ സമീറ ഹിസ്മജസ്റ്റിയുടെ കാരുണ്യത്തിൽ ജീവിക്കുന്ന കുടുംബത്തിലെ അംഗവും. മനസുകൊണ്ട് സമീറ സമരത്തിന്റെ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കുമ്പോൾ അവളുടെ നിലനിൽപ്പ് സമരത്തിന്റെ പരാജയത്തിലാണ്... ഉള്ളുലക്കുന്നതും ആകാംഷജനിപ്പിക്കുന്നതുമായ സംഭവവികാസങ്ങൾക്കൊടുവിൽ പുതു പ്രതീക്ഷ തന്ന് കഥയവസാനിക്കുന്നുവെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ വായനക്കാരെ പിടിച്ചു കുലുക്കുന്നു. ഹൃദയത്തിൽ മുള്ളുകൊള്ളുമ്പോലെ, ആകാംഷയിൽ ശ്വാസമടക്കിപിടിച്ചിരുന്ന് വായിച്ചു തീർക്കേണ്ടുന്ന ശക്തമായ രചന !. മതതീവ്രതയുടെ,വർഗീയ രാഷ്ട്രീയത്തിന്റെ കലുഷിതമായ ഈ കാലഘട്ടത്തിൽ, സർവോപരി ഒരു വായനക്കാരനെന്ന നിലയിൽ മുല്ലപ്പൂ നിറമുള്ള പകലുകളും മറു നോവലും വായിച്ചില്ലയെങ്ങിൽ വലിയൊരു നഷ്ടമെന്നു തന്നെ കരുതട്ടെ !!!

  സുഗന്ധമില്ലാത്ത വസന്തം
By ABDUL VAHID
മുല്ലപ്പൂനിറമുള്ള_പകലുകൾ ബെന്യാമിൻ പുസ്തക അവലോഹനം- ബാബുവാഹിദ്‌ അറേബ്യൻ രാജ്യത്തെ മുല്ലപ്പൂ വിപ്ലവത്തിന്റെ (Jasmine Revolution) പശ്ചാത്തലത്തിൽ ബെന്യാമിൻ എഴുതപ്പെട്ട ഇരട്ട നോവലുകൾ എന്നറിയപ്പെടുന്ന രണ്ടു നോവലുകൾ ആണ് "മുല്ലപ്പൂ നിറമുള്ള പകലുകൾ" & "അൽ അറേബ്യൻ നോവൽ ഫാക്ടറി". സമീറ പർവിൻ എന്ന സെക്കണ്ടറി വിദ്യാഭ്യാസം മാത്രം ഉള്ള ഒരു പാക്കിസ്ഥാനി പെൺകുട്ടി ജോലി അന്വേഷിച്ചു അവളുടെ ബാബയും കുടുംബക്കാരും ഒക്കെ ജോലി ചെയ്യുന്ന ഒരു അറബ് രാജ്യത്തേക്ക് വരുന്നു, അവിടെ ഒരു റേഡിയോ സ്റ്റേഷനിൽ റേഡിയോജോക്കിയായി ജോലി നോക്കുന്നു. ആ സമയത്തു ആണ് ആ രാജ്യത്തു മുല്ലപ്പൂ വിപ്ലവം അരങ്ങേറുന്നത്. സമീറ പർവീൺ എന്ന സാധാരണ പാകിസ്താനി പെൺകുട്ടിയുടെയും , അവൾക്ക് ചുറ്റും നടക്കുന്ന ജീവിതമാണ് മുല്ലപ്പൂനിറമുള്ള പകലുകൾ എന്ന നോവലിലൂടെ ബെന്യാമിൻ അനാവരണം ചെയ്യപ്പെടുന്നത്. ഒരുപാട് സാഹിത്യം അടിച്ചു കയറ്റി വായനക്കാരെ തലകറക്കാതെ , വളരെ സിമ്പിൾ ആയിട്ട് കാര്യങ്ങൾ പറയുക , പകർത്തുന്ന ആശയങ്ങൾ വായനക്കക്കാരെ ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുക എന്ന ബെന്യാമിൻ ഫാക്ടർ അദ്ധേഹം ഈ നോവലിലും പിന്തുടരുന്നു. അതുകൊണ്ട് തന്നെ ആവണം അദ്ദേഹത്തിന്റെ എഴുത്തുകൾ ലോകപ്രസക്തമാകുന്നതും രാജ്യത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള (25 ലക്ഷം രൂപ ) പുരസ്‌കാരം (2018) ആയ ജെസിബി സാഹിത്യ അവാർഡ് അദ്ദേഹത്തിന്റെ മുല്ലപ്പൂ നിറമുള്ളപകലുകൾ അർഹമായതും. സമീറ ജോലി ചെയ്യുന്ന സ്ഥലത്തെയും അവിടുത്തെ ചിട്ടവട്ടങ്ങളും കഥാകൃത്തു വളരെ നർമ്മ രൂപേണ വായനക്കാർക്കു പരിചയപ്പെടുത്തുന്നു. ഒരേ ഫ്രീക്ക്വൻസിയിലുള്ള രണ്ടു എഫ് എം സ്റ്റേഷനുകളാണ് സ്റ്റുഡിയോയിൽ നിന്നും എയർ ചെയ്യുന്നത് , ഒന്ന് മലയാളത്തിലും മറ്റൊന്ന് ഹിന്ദിയിലും. സമീറ ഹിന്ദി നിലയത്തിൽ ആണെങ്കിലും അവിടെ എല്ലാവരും നല്ലൊരു സുഹൃത്‌ബന്ധം നിലനിർത്തുന്നു. ലോകത്തിൽ എവിടെ പോയാലും മലയാളികൾ ഒന്നിച്ചു കൂടിയാൽ ചുറ്റുമുള്ള മറ്റുഭാഷക്കാരെ കൂസാതെ മലയാളത്തിൽ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്നതും കുശുമ്പ് പറയുന്നതും പരിഹസിക്കുന്നതും കാണാം. അതുപോലെ തന്നെ ആണ് ഇവിടെയും നടക്കുന്നത്, അതുകൊണ്ട് തന്നെ ബാക്കിയുള്ളവർ ഇവരെ മലയാളി മാഫിയ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. ഷാരോൺ , മിനേഷ് മേനോൻ , വിജു പ്രസാദ്, അനാമിക , ശീതൾ , മൃദുല, അശ്വതിപിള്ള എന്നിവരാണ് മലയാളി മാഫിയ . ഇമതിയാസ്‌ , ചാരുഹാസൻ , ഷഹബാസ് , സുമയ്യ നസീർ , മീര മസ്‌കാൻ , സമീറ എന്നിവരാണ് ഹിന്ദി ടീം. പിന്നെ ഡ്രൈവർ യൂനുസ് , കപിൽ ഭായ്, ആസിഫ് ഭായ് , ജൊവാന ഐറിൻ (ശശികല , പുസ്പലത എന്നീ പേരുകളിൽ ആണ് മലയാളി മാഫിയ വിളിക്കുക ), ട്രാൻസ്‌ലേറ്റർ ഹസ്സൻ , ടെക്നിക്കൽ സ്റ്റാഫ് അലി ഫർഹാൻ , ഡയറക്ടർ രാജീവ് സാർ .... ഇവരൊക്കെ ആണ് റേഡിയോ സ്റ്റേഷനിലെ അംഗങ്ങൾ. കൂടാതെ ഇവരെ വഹിച്ചു കൊണ്ട് പോകാൻ കാറ്റ്ൽക്ലാസ് മെർസിഡസ് ( കന്നാലി വണ്ടി) എന്ന മാക്സിമം 16 പേർക്കിരിക്കാവുന്ന ഒരു മിനി ബസ്സും. സമീറ താമസിക്കുന്നത് ബാബക്കും , ബാബയുടെ സഹോദരന്മാരും അവരുടെ കുടുംബവും എല്ലാം ഉള്ള "തായാഘർ" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരു വില്ലയിൽ ആണ്. നോവൽ മുന്നോട്ട് പോകുന്നത് പ്രധാനമായും സമീറ യുടെയും അവളുടെ സഹപ്രവർത്തകൻ ആയ അലി ഫർഹാൻറെയും പിന്നെ റേഡിയോ സ്റ്റേഷന്റെയും, തായാഘർ ഒക്കെ ചുറ്റിപറ്റി ആണ്‌ . പിതാവും അവരുടെ സഹോദരങ്ങളും മജസ്ടിയുടെ പോലീസിലെ ഉന്നതൻ ആയിരുന്നെങ്കിലും തായാഘറിലെ എല്ലാവരും മജസ്ടിയുടെ ഒപ്പമായിരുന്നെങ്കിലും എന്നും നീതിയുടെ പക്ഷം മാത്രം നിൽക്കാൻ ആണ് സമീറ ഉദ്ദേശിച്ചത്. മുല്ലപ്പൂ വിപ്ലവം (സുഗന്ധമില്ലാത്ത വസന്തം):- ടുണീഷ്യയിൽ മുഹമ്മദ് ബൊഅസീസി എന്നയാൾ, ഡിസംബർ 2010 ന് തന്റെ കച്ചവട വണ്ടി പോലീസ് പിടിച്ചെടുത്ത കാരണത്താൽ ശരീരത്തിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തോടെയാണ് കലാപം ആരംഭിക്കുന്നത്. ഡിസംബർ 2010 മുതൽ തുനീഷ്യയുടെ തെരുവോരങ്ങളിൽ ആളിപ്പടർന്ന പ്രക്ഷോഭ പരമ്പരയാണ് മുല്ലപ്പൂ വിപ്ലവം. തൊഴിലില്ലായ്മ, വിലക്കയറ്റം,അഴിമതി, അഭിപ്രായ സ്വാതന്ത്ര്യം, താഴ്ന്ന ജീവിതനിലവാരം എന്നീ കാരണങ്ങളാണ് പ്രക്ഷോഭത്തിലേക്കും കലാപത്തിലേക്കും നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. പ്രക്ഷോഭം ആത്യന്തികമായി കൊടുമ്പിരികൊണ്ടതോടെ പ്രസിഡന്റ് സൈനുൽ ആബിദീ ബിൻ അലി തന്റെ 23 വർഷക്കാലത്തെ അധികാരവാഴ്ച വിട്ടൊഴിഞ്ഞ് സൗദി അറേബ്യയിലേക്ക് പാലായനം ചെയ്തു. അപ്പോഴേക്കും പല അറബി രാജ്യങ്ങളിലേക്കും മുല്ലപ്പൂ വിപ്ലവം പടർന്നിരുന്നു. അറേബ്യൻ രാജ്യത്തിന്റെ രാഷ്ട്രീയത്തെ ഒരിക്കലും അത്ര വിശദമായി അവിടുത്തെ പ്രവാസികൾ പഠിക്കാൻ ശ്രമിച്ചിട്ടേയില്ല എന്നതാണ് സത്യം. കാരണം പുറമേ ചൈതന്യത്തോടെ നിൽക്കുമ്പോഴും ചങ്കു പൊള്ളിക്കുന്ന ചില സത്യങ്ങൾ അവയോടൊപ്പം എന്നുമുണ്ടായിരുന്നു. അത്തരത്തിൽ ചരിത്രത്തെ നോവലിനോട് ബന്ധിപ്പിക്കുകയാണ് ബെന്യാമിൻ ഈ നോവലുകളിലൂടെ ചെയ്തിരിക്കുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ നമുക്കെല്ലാം ഒരു മുസ്ലിം രാജ്യത്തു വിപ്ലവം നടക്കാൻമാത്രം എന്താണ് പ്രശ്നം എന്നാവും ചിന്തിക്കുക. എന്നാൽ മുസ്ലിംകൾക്കിടയിലെ രണ്ടു പ്രധാന വിഭാഗങ്ങൾ ആണ് സുന്നികളും , ഷിയാക്കളും. ഷിയാക്കൾ ഭൂരിപക്ഷം ഉള്ളിടത്തു പോലും അവിടുത്തെ ന്യൂനപക്ഷമായ സുന്നികളുടെ കയ്യിൽ ആണ് ഭരണം. അതായത് ഭൂരിപക്ഷത്തെ ന്യൂനപക്ഷം അടിച്ചമർത്തുന്നു. ഷിയാക്കൾ അവിടെ രണ്ടാം തരക്കാരായി കാണപ്പെടുന്നത്. അവരെ ജോലിയിലും മറ്റുള്ളിടത്തും തരം താഴ്ത്തപ്പെടുന്നു. വിദേശിപൗരന്മാർക്കു കിട്ടുന്ന പരിഗണന പോലും അവർക്കു കിട്ടുന്നില്ല. ഇവിടെയാണ് അവർ ജനാധിപത്യത്തിനായി മുറവിളി കൂട്ടുന്നത്. ഷിയാ:- രാഷ്ട്രീയ വീക്ഷണങ്ങളിലെ അഭിപ്രായ ഭിന്നതയാണ്. ഷിയാ- സുന്നി വിഭാഗീയതയുടെ ഹേതു. തിരഞ്ഞെടുപ്പിലൂടെയുള്ള ഭരണ നേതൃത്വം ആണ് നിലവിൽ വരേണ്ടത് എന്ന് സുന്നികൾ വാദിക്കുമ്പോൾ അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ കുടുംബ പരമ്പരയ്ക്കാണ് (അഹ്‌ലുൽ ബൈത്ത്) നേതൃത്വത്തിന് അവകാശമെന്ന് ഷിയാക്കൾ വിശ്വസിക്കുന്നു. ഷിയാ എന്ന പദം ശീഅത്തു അലി എന്ന അറബി വാചകത്തിൽ നിന്നുമാണ്‌ രൂപപ്പെട്ടത്. അന്ത്യ പ്രവാചകന്റെ മരണശേഷം മുസ്‌ലീം സമൂഹത്തെ നയിക്കേണ്ടതാരെന്ന വിഷയത്തെ ചൊല്ലി വിത്യസ്ത അഭിപ്രായ പ്രകടനങ്ങൾ അനുയായികൾക്കിടയിൽ ഉൾതിരിഞ്ഞിരുന്നു. പ്രവാചകൻ അന്ത്യനിദ്ര പ്രാപിച്ചപ്പോൾ അന്നത്തെ ഇസ്‌ലാമിക പ്രമുഖർ നബിയുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളും, അദ്ദേഹത്തിന്റെ സന്തത സഹചാരിയും, സർവ്വോപരി പ്രായത്തിൽ മുതിർന്നയാളുമായ അബുബക്കർ സിദ്ദീഖിനെ ഖലീഫയായി തിരഞ്ഞെടുത്തു. ബഹുഭൂരിപക്ഷ പിന്തുണയിൽ ഭരണ നേതൃത്വം അബൂബക്കർ ഏറ്റെടുത്തെങ്കിലും ചുരുക്കം ചില പ്രവാചകാനുചരന്മാർ ഭരണനേതൃത്വം അലി ഏറ്റെടുക്കണമെന്ന ആഗ്രഹം വെച്ച് പുലർത്തിയിരുന്നു. സുന്നി-ഷിയാ വിഭജനത്തിന്റെ പ്രധാന കേന്ദ്ര ബിന്ദുവായി പിൽകാലത്ത് അലി മാറുവാനിടയായ സാഹചര്യം ഇതായിരുന്നു. പ്രധാന പ്രവാചകാനുചരന്മാർ ആരും തന്നെ അധികാരമോഹികളായിരുന്നില്ല തങ്ങളെ ഭരണാധിപന്മാരാക്കാനുള്ള തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ഛ് മാറി നിന്നവരായിരുന്നു അബൂബക്കറും ഉമറും. മൂന്നാം ഖലീഫയായി ഉസ്മാൻ നേതൃത്വമേറ്റെടുത്തു. നിർദേശിക്കപ്പെട്ടവരിൽ അവസാന ഘട്ട തിരഞ്ഞെടുപ്പിൽ അലി, ഉസ്മാൻ, സഅദ് എന്നിവർ ബാക്കിയാവുകയും, അതിൽ നിന്ന് ഉസ്മാൻ തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ജനങ്ങൾക്ക് അധികാരിയെ ചോദ്യം ചെയ്യാനുള്ള സാഹചര്യം ഖിലാഫത്തിൽ നില നിന്നിരുന്നു. ഉസ്മാൻ ഈ അധികാരം ഒന്ന് കൂടി വിശാലമാക്കി നൽകി. ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനും കലാപം സൃഷ്ടിക്കുവാനും ചില ഈജിപ്ഷ്യൻ, ഇറാഖ് നിവാസികൾ ശ്രമിച്ചു. ഉസ്മാന്റെ ഭരണകാലത്തെ ചില നടപടികളിൽ അസഹിഷ്ണുക്കളായവർ അദ്ദേഹത്തെ കൊലപ്പെടുത്തി. ഉസ്മാന്റെ ആകസ്മിക മരണത്തെ തുടർന്ന് അലി നാലാം ഖലീഫയായി സ്ഥാനമേറ്റു. ഉസ്മാന്റെ ബന്ധുവായ ഡമാസ്കസിലെ ഗവർണ്ണർ മുആവിയ വധാസൂത്രകരെ പിടികൂടാതെ അലിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അലിയുടെ സൈന്യവും മുആവിയയുടെ സൈന്യവും ഏറ്റുമുട്ടി. അലി മുആവിയയുടെ സൈന്യവുമായി സന്ധി ചെയ്തു പിൻവാങ്ങി. ഇത് അലിയുടെ സൈന്യത്തിൽ പെട്ട ചിലരുടെ കടുത്ത എതിർപ്പിനിടയാക്കി. അലി സിറിയയിലെ അധികാരം പിടിച്ചെടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം എന്നാൽ അലി അതിനോട് വിസ്സമ്മതം പ്രകടിപ്പിച്ചു. കാർക്കശ്യവാദികളായ ഇവരിൽ ചിലർചേർന്ന് അലിയെ കൊലപ്പെടുത്തി. അലിക്ക് ശേഷം മൂത്ത പുത്രനായിരുന്നു ഹസ്സൻ ഭരണം ഏറ്റെടുത്തു. പിതാവിനെ പോലെ തന്നെ അധികാരത്തോട് ആസക്തി ഇല്ലാതിരുന്ന ഹസ്സൻ ആറു മാസത്തെ ഭരണ ജീവിതത്തിന് ശേഷം സ്വതാത്പര്യ പ്രകാരം ഔദ്യോഗിക സ്ഥാനമൊഴിഞ്ഞു. തുടർന്ന് തനിക്ക് ശേഷം ഭരണകർത്താവിനെ തിരഞ്ഞെടുക്കേണ്ടത് പൊതു ജനമായിരിക്കണം എന്ന കരാറിൻ മേൽ മുആവിയയ്ക്ക് ഹസ്സൻ അധികാരം കൈമാറി. മുആവിയക്ക് ശേഷം ഭരണാധിപനായി മകൻ യസീദ് അധികാരമേറ്റെടുത്തു. എന്നാൽ മുഹമ്മദ് നബിയുടെ കുടുംബ പാരമ്പര്യം പിന്തുർന്നു അലിയുടെ മറ്റൊരു മകൻ ഹുസൈൻ ആണ് ഭരിക്കേണ്ടത് എന്ന് ഒരുകൂട്ടർ. യസീദിന് ശേഷം ഭരണം അദ്ദേഹത്തിന്റെ മക്കളിലേക്കു കൈമാറ്റപെട്ടു. ഇതോടെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഖലീഫ സമ്പ്രദായത്തിന് പകരം രാജാധിപത്യം നിലവിൽ വന്നതോടെ രാജാധിപത്യത്തോടും, ഹുസ്സൈന്റെ അറും കൊലയോടും രോഷമുണ്ടായിരുന്നവർ സംഘടിക്കാൻ തുടങ്ങി. പ്രവാചക കുടുംബത്തിൽ പെട്ടവരെ മാത്രം അധികാരമേൽപ്പിച്ചിരുന്നുവെങ്കിൽ ആദ്യ ഖലീഫയായി അലി അധികാരമേറ്റെടുത്തിരുന്നു വെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് അവർ വിശ്വസിച്ചു. പ്രവാചക കുടുംബത്തിൽ അവശേഷിച്ച അവസാന കണ്ണിയായ ഹുസ്സൈന്റെ പ്രായപൂർത്തിയാകാത്ത മകൻ അലിയെ (അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ) നേതാവായി കരുതിക്കൊണ്ട് 'ശീഅത്തു അലി'യെന്ന പേരിലറിയപ്പെട്ട ആ സംഘം ക്രമേണ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ തുടങ്ങി. ഇവരുടെ പിന്തുടർച്ചയാണ് ഷിയ. ഷിയാ എന്ന പദം ശീഅത്തു അലി എന്ന അറബി വാചകത്തിൽ നിന്നുമാണ്‌ രൂപപ്പെട്ടത്. അലി ഫർഹാനുമായുള്ള സൗഹൃദം സമീറയെ അവരുടെ ഒരു മ്യൂസിക്കൽ ക്ലബ് ആയ സ്ട്രിങ് വാക്കേഴ്‌സ് ആയി അടുപ്പിക്കുന്നതും, രാഷ്ട്രീയവും ജാതിയും മതവും ഭാഷയും എല്ലാം മറന്നു ഒരുപറ്റം സുഹൃത്തുക്കൾ ഗിറ്റാറിൽ അവരുടെ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. എന്നാലും ഇതിന്റെയെല്ലാം ഇടയിലും അലി , അവന്റെ മനസ്സിൽ തീവ്രമായി കൊണ്ടിരിക്കുന്ന വിപ്ലവം മുന്നോട്ട് നയിക്കുന്നു. അലിയെ ഒരു വിപ്ലവകാരനാക്കിയതും അദ്ദേഹത്തിന്റെ സാഹചര്യം ആയിരുന്നു , ചെറു പ്രായത്തിലെ പിതാവ് മജിസ്റ്ററിയുടെ പീഡനത്തിന്റെ ബലിയാടായി ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും നിശ്ചയമില്ലാത്ത നീറി നീറി ജീവിക്കുന്ന അനേകായിരം കണ്ണികളിൽ ഒന്ന് മാത്രം ആയിരുന്നു അലി. സമീറയുടെ പിതാവും അവരുടെ സഹോദരങ്ങളും മജസ്ടിയുടെ പോലീസിലെ ഉന്നതൻ ആയിരുന്നെങ്കിലും തായാഘറിലെ എല്ലാവരും മജസ്ടിയുടെ ഒപ്പമായിരുന്നെങ്കിലും എന്നും നീതിയുടെ പക്ഷം മാത്രം നിൽക്കാൻ ആണ് സമീറ ഉദ്ദേശിച്ചത്. അതുകൊണ്ട് തന്നെ അവൾ അലിയോട് കൂടുതൽ അടുക്കുകയും സത്യം അറിയാനും അതിനോടൊപ്പം നിൽക്കാനും അവളുടെ മനസ്സ് പിടയുന്നതും ബെന്യാമിൻ നോവലിൽ വരച്ചു കാണിക്കുന്നുണ്ടായിരുന്നു. അവസാനം വിപ്ലവം കൊടുമ്പിരികൊള്ളുകയും , മജിസ്റ്ററി വിപ്ലവകാരികളെ അടിച്ചൊതുക്കുകയും ഭരണം നിലനിർത്തുകയും ചെയ്യുന്നു. എന്നാൽ കഥാ നായികക്ക് അവളുടെ ബാബയെ ഇതിനിടയിൽ നഷ്ടപ്പെടുന്നു. അതിനു പിന്നാലെ അവൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും, ബാബയുടെ മരണം കാരണം മജിസ്റ്ററി പ്രഖ്യാപിച്ച ഇനാം (ബ്ലഡ് മണി ) ആയുള്ള തായാഘറിലെ പ്രശ്നങ്ങളും എല്ലാം കഥയിലെ സുപ്രധാന ഘടകങ്ങളാണ്. എന്നാൽ ഞെട്ടിക്കുന്ന ഒരു സത്യം സമീറ അറിയുന്നു, തന്റെ ബാബ കൊല്ലപ്പെട്ടത് തന്റെ ഏറ്റവും അടുത്ത സുഹൃത്തായ അലിയുടെ കൈകളാൽ ആണെന്നും, അലി രണ്ട് വർഷമായി ജയിലിൽ ആണെന്നും. ബാബയുടെ മരണവും, അതിന് കാരണക്കാരൻ തന്റെ പ്രിയ സുഹൃത്ത് അലി ആണെന്നും ഉള്ള സത്യം സമീറക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല. അതിന്റെ സത്യങ്ങളും മിഥ്യകളും അലിയുടെ അമ്മാവനാൽ അറിയുകയും, തായാഘറിൽ നിന്നും തന്നെ ഒറ്റപ്പെടുത്തുന്നതും എല്ലാം സമീറ ഉൾകൊള്ളുന്നു. തന്റെ ജീവിതം ഒരിക്കലും ദുരന്തപര്യവസായി ആക്കി പറഞ്ഞു വയ്ക്കാൻ സമീറയ്ക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രം പ്രതീക്ഷയുടെ പക്ഷികളെ തിരഞ്ഞു കൊണ്ട് അവൾ ജീവിക്കുന്നു. വീട്ടുതടങ്കലിൽ സർവ്വവും നഷ്ടപ്പെട്ടിരിക്കുന്ന സമീറയ്ക്ക് രക്ഷപെടാൻ രാജ്യം സ്വയം അവസരം ഒരുക്കി കൊടുത്തിട്ടും നീതിയുടെ വാതിലിനു മുന്നിൽ ധൈര്യപൂർവ്വം പോരടിച്ചവളാണ് അവൾ. പിതാവിന്റെ മരണത്തിനു പ്രതികാരം ചെയ്യാനല്ല ധാർമ്മികത അവളെ പഠിപ്പിച്ചത്. സഹാനുഭൂതിയുടെ നിലവിളിയ്ക്ക് മേൽ കയ്യൊപ്പ് ചാർത്താനായിരുന്നു. പക്ഷേ രാജ്യത്തിന്റെ കടുംനിയതികൾ ഒരു പെൺകുട്ടിയ്ക്ക് തിരുത്താൻ കഴിയില്ലല്ലോ ഒരിക്കലും.. ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ ആത്യന്തികമായി സത്യമെന്നും ശെരിയെന്നും മനസ്സിന് തോന്നുന്നത് മാത്രം പ്രവർത്തിക്കുക , ആയിരം പേർ നിന്റെ പിന്നാലെ വരും, അവർ ആയിരം അഭിപ്രായങ്ങൾ പറയും. ആരുടേയും വാക്കുകൾക്കും പ്രലോഭനങ്ങൾക്കും ഒരിക്കലും വഴിപ്പെടാതിരിക്കുക . സത്യത്തിൽ ഉറച്ചു നിൽക്കുക . നീ വിജയിക്കുക തന്നെ ചെയ്യും. ...................................................................................... ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും വായനക്കാർക്ക് വിട്ടുകൊണ്ടാണ് ബെന്യാമിൻ നോവൽ അവസാനിപ്പിക്കുന്നത്. ഒന്നാമതായി ബെന്യാമിൻ പറയുന്നത് ഇത് സമീറ പറവിൻ എന്ന പാകിസ്താനി പെൺകുട്ടി എഴുതിയ "A spring without smell" രാജ്യത്ത് വിലക്കിയ നോവൽ താൻ മൊഴിമാറ്റം ച്യ്തത് ആണെന്നാണ്. എന്നാൽ വായനക്കാർക്ക് എവിടെയും സമീറ പറവിൻ എന്ന ഒരു എഴുത്തുകാരിയെയോ അവരുടെ A spring without smell എന്ന നോവലോ കണ്ടെത്താൻ കഴിയില്ല. അതായത് എഴുത്തുകാരൻ മനപ്പൂർവം വായനക്കാരെ ഒരു ഞാണിന്മേൽ നിർത്തി, തന്റെ നോവലിനെ ആ രാജ്യം ഏതു വിധേനെ സ്വീകരിക്കുന്നു എന്ന് ഒളികണ്ണാലെ നോക്കി കാണുക ആവും. രണ്ടാമതായി ഈ കഥ നടക്കുന്നത് ഒരു അറേബ്യൻ രാജ്യം എന്നതിലുപരി ആ രാജ്യത്തിന്റെ പേര് എവിടെയും പരാമർശിക്കുന്നില്ല. എന്നാൽ ഒരു വായനക്കാരൻ തന്റെ യുക്തി ഉപയോഗിച്ച് എഴുത്തുകാരൻ 20 വർഷത്തോളം ജോലിയുടെ ഭാഗമായി താമസിച്ച ബഹ്‌റൈൻ ആവാം ഈ രാജ്യം എന്ന അനുമാനത്തിലേക്ക് എത്തേണ്ടതായി വരുന്നു. പല സ്ഥലങ്ങളിലും ആ രാജ്യത്തെ കറൻസി ദിനാർ ആണെന്ന് സൂചിപ്പിക്കുന്നു അതും ആ രാജ്യം ബഹ്‌റൈൻ ആണെന്ന സൂചന വായനക്കാർക്ക് നൽകുന്നു. ഇവിടെയും കഥകൃത് ഈ നോവലിൽ നിന്നും തന്റെ ഭാഗം ക്ലിയർ ചെയ്യുന്നതായിരിക്കും. മൂന്നാമതായി സമീറ കഥ പറഞ്ഞു തുടങ്ങുന്നത്തും അവസാനിക്കുന്നത്തും എല്ലാം ജാവേദ് എന്ന ഒരാളോട് ആണ്. വായന തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ വായനക്കാർക്കു ആരാണ് ജാവേദ് എന്ന് മനസ്സിലാകാതെ വീണ്ടും ബെന്യാമിൻ വായനക്കാരെ വെള്ളം കുടിപ്പിക്കുന്നു. എന്തായാലും കഥകൃതിന്റെ ബുദ്ധിയും കൗശലവും എല്ലാം തികഞ്ഞ ഒരു അസാമാന്യ ഏടായി മാത്രമേ മുല്ലപ്പൂ നിറമുള്ള പകലുകൾ കാണാൻ കഴിയൂ. സ്നേഹത്തോടെ നന്ദി... നമസ്കാരം ബാബു വാഹിദ്

  മുല്ലപ്പൂ നിറമുള്ള നഗരം
By Mujeeb Rahman
മുല്ലപ്പൂ നിറമുള്ള പകലുകൾ *************************** മുല്ലപ്പൂ വിപ്ലവകാലം നേരിട്ടനുഭവിച്ചതുകൊണ്ടുതന്നെ ബെന്യാമിന്റെ ഈ പുസ്തകം നേരത്തേതന്നെ വായിക്കണമെന്നുണ്ടായിരുന്നു പക്ഷേ അതു നടന്നില്ല... വായനോടൊപ്പം ഞാനും ആ ദുരിതനാളുകളിലേക്ക് അറിയാതെ വീണ്ടും നടന്നു. ഒരാഴ്ചയോളം പുറത്തിറങ്ങാൻ കഴിയാതെ നെഞ്ചിടിപ്പോടെ 'വീട്ടുതടങ്കലിൽ' കഴിഞ്ഞത്.., Expairy ആയ റൊട്ടിയും, കുബുസ്സും തിന്നേണ്ടി വന്നത്..... പിന്നെ നമ്മുടെ സ്വന്തം മലയാളികളുടെ 'ലുങ്കി ന്യുസ്' - അവിടെ വെട്ടി, ഇവിടെ കൊന്നു....വിദേശികളെ ഫ്ലാറ്റിൽ കയറി ആക്രമിക്കുന്നു, അതുകൊണ്ട് ആരും എന്തുവന്നാലും വാതിൽ തുറക്കരുത്.... അങ്ങിയൊരു ഭീകാരാവസ്ഥ വേറൊരു വഴിക്ക്.... നോവലിൽ പ്രതിപാദിക്കുന്ന മുത്തുകളുടെ ചത്വരത്തിനടുതായിരുന്നു ആ കാലത്ത് താമസം. വിപ്ലവം കയ്യിലെടുത്തവർ വടിയും, വാളുമായി താഴെ ഗല്ലികളിൽ തേരോട്ടം നടത്തുന്നത് സ്വന്തം ബാൽക്കണിയിൽ നിന്നും കാണേണ്ടി വന്നപ്പോൾ മനസ്സിൽ പറഞ്ഞു ഇനി സ്വന്തം നാടും കുടുംബത്തെയും കാണില്ല..... എല്ലാം ശാന്തമായി പുറത്തിറങ്ങിയപ്പോൾ തെരുവുകൾ, റോഡുകൾ, ഹൈവേകൾ എല്ലാം ഉത്സവപിറ്റേന്നുപോലെ ഈ നഗരത്തിലെ ദിവസങ്ങളോളം വരുന്ന മൊത്തം മാലിന്യങ്ങൾ കൊണ്ടു നിറഞ്ഞിരുന്നു. എന്നാലും ഒരു കൊലക്കേസ് പ്രതിയെ വെറുതെ വിട്ട സന്തോഷമായിരുന്നു ദിവസങ്ങൾക്കു ശേഷം പുറത്തുനിന്നും സൂര്യനെ കണ്ടപ്പോൾ. പുസ്തകം വായിക്കുംന്തോറും ഒരു സംശയമുണ്ടായിരുന്നു ഈ ദിനങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവം എന്തുകൊണ്ട് ഇതിൽ പ്രതിപാദിക്കുന്നില്ല എന്നത്. പക്ഷേ നോവലിനവസാനപേജുകളിൽ എത്തിയപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപോയി. ഈ പുസ്തകതിന്റെ ആത്മാവ് ആ സംഭവമായിരുന്നു. സമീറയുടെ ജീവിതത്തിന്റ വഴിത്തിരിവും. ഇന്ന് ശാന്തമായി ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ഈ കൊച്ചു രാജ്യത്തുതന്നെയാണോ ആ വിപ്ലവം അരങ്ങേറിയത് എന്ന അത്ഭുതപെടുന്നു. അന്ന് പടനയിച്ചവരുടെ ഐക്കണുകളിൽ ഒന്ന് നമ്മുടെ മഹാത്മായായിരുന്നു. അതിൽ അഭിമാനമുണ്ടോ , അതോ സങ്കടമുണ്ടോ എന്നറിയില്ല. നോവൽ വായിച്ചുകഴിഞ്ഞു മടക്കിവെക്കുമ്പോൾ ഒരു സംശയം, ആരാണ് സമീറയുടെ ഈ 'ജാവേദ്', ❤️

  നിറം പകർന്ന അറേബ്യൻ രാവുകൾ
By Aslam Moloor
നിറം പകർന്ന അറേബ്യൻ രാവുകൾ അൽ അറേബ്യൻ നോവൽ ഫാക്ടറി എന്ന വിഖ്യാത നോവലിന് ശേഷം താനോവലിനോട് അനുബന്ധമായി വിശ്വ നോവലിസ്റ്റ് ബെന്യാമിൻ രചിച്ച നോവലാണ് മുല്ലപ്പൂ നിറമുള്ള പകലുകൾ. സുഖന്ധമില്ലാത്ത വസന്തം എന്ന കൃതിയുടെ സ്വാതന്ത്ര പരിഭാഷയായിട്ടാണ് നോവലിസ്റ്റ് ഇതിനെ പരിചയപ്പെടുത്തുന്നത്.രക്‌തചുവപ്പിന്റെയും പനിനീർ ചുവപ്പിന്റെയും അനശ്വരമായ പാതയിലൂടെ നോവലിനെ ഒരു നദി കണക്കെ ഒഴുക്കുകയാണ് ബെന്യാമിൻ. മുല്ലപ്പൂവിപ്ലവ പശ്ചാത്തലത്തിൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വിലാപങ്ങളൊഴിയാത്ത കലാപങ്ങളും അതിന്നിടയിലെ ഒരു അനശ്വര പ്രണയവുമാണ് നോവലിന്റെ ഇതിവൃത്തം. പാകിസ്ഥാനിൽ നിന്നും ജോലിയാവശ്യർത്ഥം കുടിയേറിയ സമീറ എന്ന റേഡിയോ ജോക്കിയെ കേന്ദ്രാധ്യായമാക്കിയാണ് നോവൽ പ്രയാണം ആരംഭിക്കുന്നത്.യുദ്ധത്തിൽ തുടങ്ങി സ്നേഹത്തിലൂടെ സഞ്ചരിച് മിഴി നനക്കും വ്യഥയിൽ കൊണ്ടെത്തിക്കുന്ന നോവൽ ഹൃദയസ്പൃക്കായ ഒരു കൃതിയാണ് എന്ന് സമ്മതിക്കാതെ വയ്യ. റേഡിയോ ജോക്കി സമീറയും ഷിയാ അനുഭാവി അലിയും വായനക്കാരുടെ മനസ്സിൽ ഇടംപിടിക്കുമ്പോൾ,ഒരു ഏകാധിപധിയുടെ ഭരണത്തിൻ അധഃപധനങ്ങളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഭരണകൂട ഭീകരത വ്യക്തമായി പ്രതിപാതിക്കാൻ നോവലിസ്റ്റിന് സാധിച്ചു എന്നുള്ളത് വാസ്തവമാണ്. വെടിക്കൊപ്പുകളുടെ നിധാന്ത ശബ്ദങ്ങൾക്കിടയിലും അലറിക്കരയുന്ന, തങ്ങൾക്ക് എന്നെങ്കിലുമൊരിക്കൽ സ്വാതന്ത്ര്യം ലഭിക്കുമെന്നുള്ള പ്രതീക്ഷയിൽ ഭരണകൂടത്തിനെതിരെ പോരാടുന്ന, തങ്ങളെ അടിമകളാക്കി വെച്ചവരോടുള്ള പ്രതികാരത്തിൻ തീജ്വാല മനസ്സിൽ കൊണ്ട് നടക്കുന്ന അനേകം സ്വദേശികളുടെ രോദനങ്ങളാണ് നോവലിലൂടെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നത്. ഏതൊരു രാജ്യത്തിലുടനീളവും ഒരു വിപ്ലവം വരുത്തുന്ന മാറ്റങ്ങൾ ഏറെ വേദനാജനകമാണെന്ന് ബെന്യാമിന്റെ വിശദീകരണ ശൈലിയിലൂടെ ഗ്രഹിച്ചെടുക്കാവുന്നതാണ്. സ്വരാജ്യത്ത് പോലും ഒരു പൗരൻ സുരക്ഷിതനല്ല എന്ന വിഷയത്തിന്റെ ആധികാരികത നോവലിൽ ഉടനീളം ചൂണ്ടിക്കാട്ടുന്നുണ്ട്. ഓരോ അദ്ധ്യായം ആരംഭിക്കുമ്പോഴും വിപ്ലവകാലത്തിന്റെ ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. നോവലവസാനം സ്വന്തം ബാബയെ കൊന്നത് താൻ ഏറെ സ്നേഹിച്ച തന്റെ അലിയാണെന്നുള്ള സത്യം തിരിച്ചറിയുന്ന നിമിഷവും,അടിപതറാതെ മനസ്സാക്ഷിയോടെ വെല്ലുവിളികൾ നേരിടുന്ന സമീറയുടെ ജീവിതവും, സായാഹ്ന സന്ധ്യകളിലെ മണൽത്തരികളോട് സ്വകാര്യം പറഞ്ഞുള്ള വയലിൻ സംഘവും മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിന്റെ മായാത്ത ഓർമ്മകളാണ്. Aslam Moloor


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0