• Text
  • Text

MULLAPPOONIRAMULLA PAKALUKAL AND AL ARABIAN NOVEL FACTORY

By : BENYAMIN



Book : MULLAPPOONIRAMULLA PAKALUKAL AND AL ARABIAN NOVEL FACTORY
Author: BENYAMIN
Category : Novel, Rush Hours
ISBN : 9789353902018
Binding : Normal
Publishing Date : 20-01-2020
Publisher : DC BOOKS
Edition : 1
Number of pages : 734
Language : Malayalam
Paper Back

Publisher: DC BOOKS
₹521.00 ₹695.00 25% off





Book Summary

അറേബ്യന്‍രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെ ബെന്യാമിന്‍ എത്തുകയാണ്. ആ ഇരട്ട നോവലുകളില്‍ ഒന്നാണ് അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജന്‍സി ചുമതലപ്പെടുത്തിയ പത്രപ്രവര്‍ത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലില്‍ പരാമര്‍ശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം. അറബ് നഗരത്തില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെണ്‍കുട്ടി സമീറ പര്‍വീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടിവരുന്ന യാതനകള്‍ ആവിഷ്‌കരിക്കുകയാണ് എ സ്പ്രിങ് വിത്തൗട്ട് സ്‌മെല്‍ എന്ന ആ നോവലിലൂടെ. ഈ നോവല്‍ ബെന്യാമിന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നതായാണ് നോവല്‍ രൂപഘടന.

WRITE A REVIEW

Product name: MULLAPPOONIRAMULLA PAKALUKAL AND AL ARABIAN NOVEL FACTORY

Review title:



Your Ratings:

Your Message:




Book Reviews

  നോവലിനുള്ളിലെ നോവലിനുള്ളിലെ നോവൽ
By Devika Remesh
മലയാളത്തിനൊരു ഇൻസെപ്ഷൻ ഉണ്ടോ? സ്വപ്നത്തിനുള്ളിലെ സ്വപ്നത്തിനുള്ളിലെ സ്വപ്നം പോലെ നോവലിനുള്ളിലെ നോവലിനുള്ളിലെ നോവൽ. അതാണ്‌ ' അൽ അറേബ്യൻ നോവൽ ഫാക്ടറി'യും 'മുല്ലപ്പൂ നിറമുള്ള പകലു'കളും നൽകിയ വായനാനുഭവം. മുല്ലപ്പൂ വിപ്ലവം നടന്ന, ഇപ്പോഴും ശേഷിപ്പുകളുള്ള നഗരത്തിൽ കഥ തേടി വരുന്ന പ്രതാപും അയാളുടെ പ്രണയവും ആ പേരില്ലാത്ത നഗരം നൽകിയ അനുഭവങ്ങളും അയാൾക്ക് മുന്നിലേക്ക് ആകസ്മികമായി എത്തിപ്പെടുന്ന നിരോധിക്കപ്പെട്ട നോവലുമാണ് അൽ അറേബ്യൻ നോവൽ ഫാക്ടറി തുറന്നിടുന്ന ലോകം. ഒരു പാകിസ്ഥാനി ആർ ജെ എഴുതിയ ആ നിരോധിക്കപ്പെട്ട നോവലിന്റെ മലയാള തർജ്ജമയാണ് 'മുല്ലപ്പൂ നിറമുള്ള പകലുകൾ'. ഒന്നു ഒന്നിനോടു ഇഴചേർന്നു നിൽക്കുമ്പോഴും തനിച്ചു നിൽക്കാൻ ശേഷിയുള്ള രണ്ട് നോവലുകൾ. • ഒരു രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും എങ്ങനെ, ഏതൊക്കെ രീതിയിൽ, എത്ര കാലത്തോളം അടിച്ചമർത്താമെന്ന് ഇവിടെ വായിച്ചെടുക്കാം. വായിച്ചു കഴിയുമ്പോൾ തോന്നുന്ന വേദന വായനാനുഭവത്തിന്റെ മാത്രമല്ല, മറിച്ചു ഇതിന്റെ ആയിരം മടങ്ങു യഥാർത്ഥ ജീവിതത്തിൽ അനുഭവിച്ചവരും അനുഭവിച്ചു കൊണ്ടിരിക്കുന്നവരും ഉണ്ടല്ലോയെന്നു ഓർക്കുമ്പോഴുള്ളതാണ്. സിറിയയയും യെമനും ലിബിയയുമൊക്കെ പഴയ മുറിവുകൾ ഉണങ്ങാതെയും പുതിയ മുറിവുകൾ പതിഞ്ഞും ഇപ്പോഴും ചോരവാർന്നു കഴിയുന്നു. എന്തിനുവേണ്ടി? ഒരാളുടെ അധികാരമോഹത്തിന്റെ ബലിയാടുകൾ ആവാനായി മാത്രം, ഈ നോവലുകളിലെ 'സിറ്റി ഓഫ് ജോയ്' പോലെ! • ഏറ്റവും പ്രശസ്തമായ സ്വന്തം നോവലിനെയും എഴുത്തുകാരനെന്ന തന്റെ വ്യക്തിത്വത്തിനെയും ട്രോളാൻ കഴിയുമോ സക്കീർ ഭായിക്ക്? എന്നാൽ ബെന്യാമിന് അതിനു കഴിയും. അതദ്ദേഹം ഇവിടെ മനോഹരമായി തെളിയിക്കുന്നു. • മുല്ലപ്പൂവിലെ സമീറ പർവീൺ ഏറെ വർഷങ്ങളായുള്ള എന്റെ ധാർഷ്ട്യത്തിനു അന്ത്യം കുറിച്ചു. അയ്യായിരം വർഷങ്ങളായിട്ടും ഇന്നുവരെ ഒരു രാജ്യത്തേയും അങ്ങോട്ട് ആക്രമിച്ചിട്ടില്ല ഇന്ത്യയെന്നു ഊറ്റംകൊള്ളുന്ന മലയാളം മാഫിയയെ 'ശരിയാണ്, അതിനു നിങ്ങൾക്ക് സമയം കിട്ടിയില്ല. ഈ കാലയളവിൽ നിങ്ങൾ ആക്രമിച്ചത് മുഴുവൻ ഉള്ളിലുള്ളവരെ തന്നെയാണ്' എന്ന് പാക്കിസ്ഥാനിയായ സമീറ പറഞ്ഞിരുത്തിയപ്പോൾ ഞാനും ഞെട്ടിപ്പോയി. • അൽ അറേബ്യൻ ഒരു നോവൽ വായിച്ച അനുഭവം നൽകിയപ്പോൾ മുല്ലപ്പൂ നൽകിയത് അടുത്തറിയാവുന്ന ഒരാൾ എന്നോട് അവരുടെ ജീവിതം പങ്കിടുന്ന അനുഭവമാണ്. ആദ്യ ജെസിബി പ്രൈസ് അദ്ദേഹത്തിനു മുല്ലപ്പൂ നുള്ളുമ്പോലെ എത്ര എളുപ്പം! ഒന്നു വായിച്ചാൽ മറ്റേത് വായിക്കാതിരിക്കാനാവില്ല. ഒന്നേ പറയാനുള്ളു. ഒന്നു വായിച്ചു നോക്കണം, ഇടക്ക് ഉള്ളൊന്നു നീറ്റി നോക്കണം❣️

  ഇരുളടഞ്ഞ അറേബ്യന്‍ ദിനങ്ങള്‍
By Arun Chandran
" അതെന്തിന് ..? ഞങ്ങള്‍ തിരിച്ചു ചോദിച്ചു. ഒരു കഥ പറയുമ്പോള്‍ നാല് സാധ്യതകളാണ് എഴുത്തുകാരനു മുന്നിലുള്ളത്, വിനോദ് അതുവരെ പ്രകടിപ്പിക്കാത്ത ആധികാരികതയോടെ പറഞ്ഞു: ഒന്ന്, വളരെ ഫിക്ഷണലായ കഥാസന്ദര്‍ഭവും കഥാപാത്രങ്ങളെയും സൃഷ്ടിക്കുക . രണ്ടു, വളരെ യാഥാര്‍ത്ഥ്യമായ കഥസന്ധര്‍വും കഥാപാത്രങ്ങളെയും സൃഷ്ടിക്കുക . മൂന്നു, വളരെ ഫിക്ഷണലായ കഥാസന്ദര്‍ഭത്തില്‍ വളരെ യാഥാര്‍ത്ഥ്യമായ കഥാപാത്രങ്ങളെ പതിഷ്ടിക്കുക .നാല്, വളരെ യാഥാര്‍ത്ഥ്യമായ കഥാസന്ദര്‍ഭത്തില്‍ വളരെ ഫിക്ഷണലായ കഥാപാത്രങ്ങളെ പതിഷ്ടിക്കുക " ഏതൊരു പുസ്തകം വായിച്ചു കഴിഞ്ഞാലും കുറച്ചു സമയം അതിലെ കഥാപാത്രങ്ങളേയും ഓര്‍ത്ത് ഞാനിങ്ങനെ ബെഡ്ഡില്‍ കിടക്കാറുണ്ട്, അപ്പോള്‍ കുറിക്കുന്നത്... രണ്ടു ദിവസമെടുക്കാതെ 438 പേജുകള്‍ വായിക്കാനും, തിരിച്ചു കൊണ്ട് ആ പുസ്തകം ഷെല്‍ഫില്‍ വെച്ച് തിരികെ വന്നു ബെഡ്ഡില്‍ കിടക്കുമ്പോള്‍ ഓരോ കഥാപാത്രങ്ങളുടെയും പേരും സ്വഭാവ സവിശേഷതകളും മനസ്സില്‍ കിടപ്പുണ്ടെങ്കില്‍ അതിന് എനിക്കിപ്പോള്‍ ഒരു പേരെ പറയാനുള്ളൂ "അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി" ബെന്യാമിന്റെ ഏറ്റവും ഒടുവില്‍ വായിച്ച പുസ്തകം "മന്തളിരിലെ 20 കമ്മ്യൂണിസ്റ്റ്‌ വര്‍ഷങ്ങള്‍" ആയിരുന്നു. അസാധ്യമായൊരു ശൈലിക്കുടമയായ ബെന്യാമിന്റെ ഈ പുസ്തകവും പതിവ് തെറ്റിക്കാതെ ഒഴുക്കോടെ ലക്ഷ്യസ്ഥാനത്തിലേക്ക് നയിക്കുമ്പോള്‍ വല്ലാത്തൊരു ക്യുരിയോസിറ്റിയോടെയായിരുന്നു ഇതും വായിച്ചു അവസാനിപ്പിച്ചത്.. പുസ്തകത്തോടുള്ള പ്രണയമൊക്കെ തുടങ്ങുന്ന ആദ്യകാലത്തില്‍ എപ്പോഴോ DC ബുക്ക്‌ സ്റ്റോറില്‍ കയറിയപ്പോള്‍ പേരിനോടുള്ള കൗതുകം തോന്നിയിട്ടായിരുന്നു മുല്ലപ്പു നിറമുള്ള പകലുകള്‍ വാങ്ങാന്‍ പ്രേരിതന്‍ ആയത്.. പൊടി തട്ടുന്നതിനിടയില്‍ തറയില്‍ വീണപ്പോള്‍ ആണ് സത്യത്തില്‍ ആ ബുക്ക് പിന്നെ മാസങ്ങള്‍ക്കിപ്പുറം എന്റെ ഓര്‍മ്മയില്‍ പോലും വന്നത്. അതില്‍ പരാമര്‍ശിക്കുന്ന പോലെ ആദ്യ ഭാഗമെന്നവണ്ണം ഇറങ്ങിയ "അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി" യുടെ കഥ അറിഞ്ഞിട്ടു ഇതിലേക്ക് വരാമെന്നു വച്ച് പിന്നെയും കുറേ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സംഗതി കയ്യില്‍ വന്നപ്പോൾ ദാ ഇങ്ങനെ ഒരു ഫീല്‍. ആദ്യം കഥയുടെ ഒരു ഏകദേശരൂപം പറയാം.. പണ്ടെവിടെയൊക്കെയോ വായിച്ചു മറന്ന അറേബ്യന്‍ നാടുകളിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഒരു വിദേശ നോവലിസ്റ്റ് തന്റെ പുതിയ നോവലിന്റെ വിവര ശേഖരണാർത്ഥം ആ ചുമതല ഒരു ഏജന്‍സിയെ ഏല്‍പ്പിക്കുകയും, അതിലൂടെ സീനിയര്‍ പത്രപ്രവര്‍ത്തകനായ പ്രതാപിലേക്ക് ആ ദൗത്യം എത്തപെടുകയും ചെയ്യുന്നു.. ആദ്യം മടിയോടെയെങ്കിലും തന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൂടി മനസിലൊളിപ്പിച്ച് എണ്ണപ്പാടങ്ങളുടെ നാട്ടിലേക്കു അയാള്‍ എത്തുമ്പോള്‍ അവിടെ മജസ്‌റ്റിയുടെ ഭരണവും, തീവ്രവാദവും തകൃതിയായി നടക്കുകയായിരുന്നു.. നാലുപേരടങ്ങുന്ന ഒരു ടീമിലൂടെ കഥ വികസിക്കുമ്പോള്‍ നഗരത്തിലെ പുറംമോടികൾക്കപ്പുറമുള്ള നേർകാഴ്ചകൾക്കും, ക്രൂരതകള്‍ക്കും അയാള്‍ സാക്ഷ്യം വഹിക്കുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായി പാക്കിസ്ഥാനി യുവതിയായ സമീറ പർവീൻ എന്ന ആര്‍.ജെ യുടെ "എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ" എന്ന പുസ്തകത്തിലൂടെ കൂടുതല്‍ നിര്‍ണ്ണായകമായ വഴിതിരിവുകളിലൂടെ നോവല്‍ പിന്നീട് സഞ്ചരിക്കുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ക്കും, കവികള്‍ക്കും തുടങ്ങി ഓരോര്‍ത്തര്‍ക്കും അവരുടെതായ വ്യക്തിപ്രഭാവം നിറഞ്ഞു നില്‍ക്കുന്നതായി നമുക്ക് അനുഭവപെടും. ഓരോ ഭാഗങ്ങളിലൂടെയും സഞ്ചരിക്കുമ്പോള്‍ അസാമാന്യമായ വഴിത്തിരുവുകള്‍ കൊണ്ട് പലപ്പോഴും ഈ കഥാപാത്രങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്.. വായനയിലൂടെ പോകുമ്പോള്‍ വായനക്കാരന്‍ അറിയാതെ ഇടയിലൊരു ഭാഗത്തില്‍ തിരിച്ചറിയപ്പെടാതെ സക്ഷാല്‍ കഥാകാരന്‍ ഒരു ഗസ്റ്റ് അപ്പിയറൻസ് നടത്തുന്നതും നമുക്ക് കാണാനാകും... സാധാരണ ഗതിയില്‍ നമ്മുടെ എഴുത്തുകാരില്‍ പലരും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയവും, മതചിന്തകളും ചര്‍ച്ചയിലേക്ക് കൊണ്ട് വരാറില്ല.. പൊതുവായ മുസ്ലീം ചിന്താഗതികളുടെ മറ്റൊരു തലം തന്നെയാണ് ഇത്തരം രാഷ്ട്രങ്ങളുടെ രാഷ്ട്രീയ നിലപാടുകളിലും പലപ്പോഴും പ്രതിഫലിക്കുന്നതെന്നുള്ളതാവാം ഒരുപക്ഷെ ഇതിനു കാരണം. എന്നാല്‍ ബെന്യാമിന്‍ ഈ പുസ്തകത്തിലൂടെ ശെരിക്കും ഓരോ വ്യക്തികളിലൂടെയും, രാജ്യത്തിന്‍റെ ഗല്ലികളിലൂടെയും, എണ്ണപ്പാടങ്ങള്‍ക്കിടയിലൂടെയും നമ്മളെ കൊണ്ടു പോയി അവരുടെ അരക്ഷിതാവസ്ഥയും, നിസ്സഹായാവസ്ഥയും എടുത്തു കാണിക്കുന്നു എന്ന് വേണം പറയാൻ. ചില സാഹചര്യങ്ങളില്‍ ചില ഭാഗങ്ങള്‍ ആഴത്തില്‍ നമുക്കുള്ളിലേൽപ്പിക്കുന്ന പൊള്ളലുകള്‍ വല്ലാതെ വേദനയുളവാക്കുന്നതാണ്. മറ്റൊരു കാര്യത്തില്‍ കൂടി ഉറപ്പു പറയാതെ വയ്യ 'അൽ അറേബ്യൻ നോവൽ ഫാക്ടറി' യിലൂടെ തുടങ്ങുന്ന യാത്ര ഓരോ വായനക്കാരനും 'മുല്ലപ്പൂ നിറമുള്ള പകലു'കളില്‍ കൊണ്ട് എത്തിക്കുമെന്നതില്‍ യാതൊരു സംശയവും ഇല്ല ..

  Kidum
By shamshad sha
Oru Novel Egne Eyuthanam Ennum Ath Vayikkunna Alukale Egne Iruthi Vayippikanam Ennum Benyamn Sarin Nalla Pole Ariyam

  jani
By Jasna P
good

  സമീറ പാർവീൻ
By Liyakkath Mohammood
ഇത് വായിച്ചു കഴിഞ്ഞു ഇങ്ങനെ ഒരു പെൺകുട്ടി ഉണ്ടോ എന്ന് അറിയാൻ ഗൂഗിൾ തിരഞ്ഞപ്പോൾ കണ്ടത് എന്നപോല ആ കഥാപാത്രത്തെ തിരഞ്ഞു വന്ന കുറെ പേരെ


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0