• Text
  • Text

NISABDASANCHARANGAL

By : BENYAMIN



Book : NISABDASANCHARANGAL
Author: BENYAMIN
Category : Novel
ISBN : 9789353906689
Binding : Normal
Publishing Date : 29-05-2026
Publisher : DC BOOKS
Edition : 17
Number of pages : 312
Language : Malayalam
Paper Back

Publisher: DC BOOKS
₹333.00 ₹370.00 10% off





Book Summary

ഇന്നത്തേതുപോലെ യാത്രാസൗകര്യവും വാർത്താവിനിമയ സംവിധാനവും ഇല്ലാത്ത കാലത്ത് കുടിയേറ്റത്തിൽനിന്നു കുടുംബത്തെ രക്ഷിക്കാൻ കടലുകടന്ന മറിയാമ്മ എന്ന നേഴ്‌സിന്റെ സഞ്ചാരപാത തേടി അവരുടെ നാലാം തലമുറ നടത്തുന്ന അന്വേഷണമാണ് നിശബ്ദ സഞ്ചാരങ്ങൾ. ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ പുരുഷനുമുമ്പേ ആഗോളസഞ്ചാരം ആരംഭിച്ച മലയാളി നേഴ്‌സുമാരുടെ ലോകജീവിതം ആവിഷ്‌കരിക്കുന്ന നോവൽ.

WRITE A REVIEW

Product name: Nisabdasancharangal

Review title:



Your Ratings:

Your Message:




Book Reviews

  Nisabdasancharangal
By Suresh Kumar
I want this one

  കാത്തിരുന്ന പുസ്തകം
By ABDU SALAM ABDU SALAM
സാമൂഹ്യ മാധ്യമങ്ങൾ മനുഷ്യനെ ചങ്ങലക്കിട്ടപ്പോൾ ബിൻയാമിന്റെ എഴുത്തുകൾക്ക് ചങ്ങല പൊട്ടിച്ച് വായനയുടെ തീരത്തണയാൻ കഴിയുന്ന അക്ഷരശക്തിയുണ്ട്...

  നിശബ്ദ സഞ്ചാരങ്ങൾ
By Anjana R Nadh
"നിങ്ങൾക്ക് എത്ര പൂർവികരെ അറിയാം". കഷ്ടപാടിന്റെയും സഹനത്തിന്റെയും പാതയിലൂടെ നമ്മുടെ എല്ലാം ജീവിതത്തിനു നിറം പകർന്ന, ലോകത്തിന്റെ പല ഭാഗത്തായി തിരിച്ചറിഞ്ഞും തിരിച്ചറിയപ്പെടാതെയു മൺക്കൂനകൾക്കടിയിൽഅന്തിയുറങ്ങുന്ന ഒരു പാട് ജന്മങ്ങൾ. "പൂർവ്വികർ" "നിശബ്ദ സഞ്ചാരങ്ങൾ " ഒരു ഇരുപത്തിമൂന്നു കാരന്റെ ആഗ്രഹത്തിന്റെ തേടലിന്റെ പ്രയത്നത്തിന്റെ കഥയാണ്. നൂറ്റാണ്ടുകൾക്കപ്പുറം സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതിരുന്ന കാലത്ത് മാന്തളിരിൽ നിന്നും ടാൻസാനിയയിലേക്ക് യാത്ര ചെയ്ത ഒരു മാലാഖയുടെ സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥ. അത്തരത്തിൽ എത്രയോ ജന്മങ്ങളുടെ നിശബ്ദ സഞ്ചാരങ്ങളുടെ കഥ .


  sale
By Jasna P
is author sign available in book?

  നിശബ്ദ സഞ്ചാരങ്ങൾ
By ELDHO GEORGE
വായനയുടെ ഒരു നിമിഷത്തിൽ പോലും മടുപ്പുളവാകാത്ത, ആകാംഷയുടെയും യാദൃശികതയുടെയും ആകെത്തുകയാണീ നോവൽ

   നിശബ്ദ സഞ്ചാരങ്ങൾ
By Harikrishnan K J
Excellent one

  മാലാഖമാർക്ക് , അവരുടെ ധീര സഞ്ചാരങ്ങൾക്ക്....
By Anu Parithyapallil
അവിശ്വസനീയമായ ആവിഷ്കാര ശൈലി.... ഒരിക്കൽ പോലും മടുപ്പിക്കാത്ത, ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്ത അപൂർവം പുസ്തകങ്ങളിൽ ഒന്ന്... Value for time

  അടയാളപ്പെടുത്താതെ പോയ സഞ്ചാരങ്ങൾ തേടി ഒരു യാത്ര.
By Vipin Parameswaran
നോവൽ : നിശബ്ദ സഞ്ചാരങ്ങൾ രചയിതാവ് : ബെന്യാമിൻ " ദേശാടനങ്ങൾ ഒന്നും വെറുതെയല്ല. വഴിയിൽ നാം കണ്ടുമുട്ടുന്ന ഓരോ മനുഷ്യനും ഭാവി ജീവിതത്തിലേക്കുള്ള ഒരു മൂന്നാംകണ്ണ് തുറന്നു തരുന്നുണ്ട്." നജീബിൽ നിന്ന് മറിയാമ്മ അമ്മച്ചിയിലേക്കുള്ള ദൂരം തുല്യമാണ്. എന്നാൽ അവരുടെ അനുഭവങ്ങൾ വ്യത്യസ്തമാണ്. നജീബിനും മുൻപേ ജീവിതം കെട്ടിപ്പടുക്കാൻ ഇറങ്ങി തിരിച്ചവരാണ് കേരളത്തിലെ നേഴ്‌സുമാർ. എന്നാൽ അവരുടെ ചരിത്രം എവിടെയും എഴുതിവെക്കാതെ പോയി. "നിശബ്ദ സഞ്ചാരങ്ങൾ" എന്ന നോവലിലൂടെ ബെന്യാമിൻ മനു എന്ന ചെറുപ്പക്കാരന്റെ സഹായത്തോടെ നടത്തുന്ന സഞ്ചാരം പിടിച്ചിരുത്തുന്ന വായനാനുഭവം സമ്മാനിക്കുന്ന ഒന്നാണ്. കുടിയേറ്റത്തിൽ നിന്ന് തന്റെ കുടുംബം രക്ഷിക്കാൻ ഇറങ്ങിപുറപ്പെട്ട മറിയാമ്മ എന്ന നേഴ്‌സിന്റെ അതിശയിപ്പിക്കുന്ന സഞ്ചാര പാത തേടി അവരുടെ നാലാം തലമുറയിലെ മനു എന്ന യുവാവ് നടത്തുന്ന അന്വേഷണമാണ് ഈ നോവൽ. മറ്റൊരാൾ നടന്നുപോയ വഴിയേ സഞ്ചരിക്കുമ്പോഴാണ് അതെത്ര ദുർഘടം പിടിച്ചതാണെന്ന് നമുക്ക് മനസ്സിലാവുക. മനുവിന്റെ യാത്രകൾ ഏറെ കുറെ അത് തെളിയിച്ചു തരുന്നു. ഇത് അനേകലക്ഷം നേഴ്‌സുമാർക്ക് സമർപ്പിക്കപ്പെട്ട കഥയാണ്. അവരുടെ യാത്രകളുടെ അനന്തപദങ്ങളിലേക്കുള്ള എത്തിനോട്ടമാണ്. ഇത് സ്നേഹത്തിന്റെയും, അലിവിന്റെയും, നൊമ്പരങ്ങളുടെയും, കൂടിചേരലിന്റെയും കഥ കൂടിയാകുന്നു. മറിയാമ്മ അമ്മച്ചിയോട് നാലാം തലമുറകാരൻ ചെറുപ്പക്കാരൻ അവരോട് കാണിക്കുന്ന നീതിയുടെ സാക്ഷാത്കാരം ആണ്. മനുവിന്റെ കൂടെയുള്ള യാത്ര സത്യത്തിൽ ഏറെ ആകാംക്ഷ നിറക്കുന്നതും ആഹ്ലാദം പകരുന്നതുമായിരുന്നു. മറിയാമ്മ അമ്മച്ചിയുടെ ശവകുടീരം മനു കണ്ടെത്തുന്നത് വരെ മനു അനുഭവിച്ച അതേ സംഘർഷത്തിലൂടെ ഞാനും കടന്നുപോയി. അവിടെ അർപ്പിക്കപ്പെട്ട ബോഗൻവില്ലകൾ തളിർത്തു പൂവിടുന്നത് ഞാൻ സ്വപ്നം കാണുന്നു. വായനക്കൊടുവിൽ മരിയ എന്ന കൊച്ചു നേഴ്‌സിന്റെ വിയോഗം നൊമ്പരപ്പെടുത്തുന്ന ഒന്നാണ്. അസ്വസ്ഥമായ മനുഷ്യജീവിതം ആവിഷ്കരിക്കുന്നതിൽ ബെന്യാമിൻ നിപുണനാണ്. അത്രമേൽ ആഴത്തിൽ വായന നൽകുന്ന സംതൃപ്തി അദ്ദേഹത്തിന്റെ എല്ലാ രചനകളുടേയും പ്രത്യേകതയാണ്. ഒട്ടും മുഷിപ്പിക്കാതെ ലോകരാജ്യങ്ങളിലൂടെയുള്ള സഞ്ചാരം എനിക്ക് പ്രിയപ്പെട്ടതാകുന്നു. ഒരു തലമുറ മറ്റൊരു തലമുറയോട് കാണിക്കുന്ന ആദരവിന്റെ, സ്നേഹത്തിന്റെ, കരുതലിന്റെ സാക്ഷാത്കാരമാണ് ബെന്യാമിന്റെ "നിശബ്ദ സഞ്ചാരങ്ങൾ" വിപിൻ പരമേശ്വരൻ



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0