• Text
  • Text

POSTMAN

By : BENYAMIN



Book : POSTMAN
Author: BENYAMIN
Category : Short Stories
ISBN : 9789352823840
Binding : Papercover
Publishing Date : 29-01-2025
Publisher : DC BOOKS
Edition : 10
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

മനുഷ്യാവസ്ഥയുടെ നിശ്ശബ്ദവും നിഗൂഢവുമായ ധര്‍മ്മസങ്കടങ്ങളിഴപാകിയ കഥകള്‍. ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, ബുക്കാറാമിന്റെ മകന്‍, ഗുലാം ഹുസൈന്‍, മാര്‍കേസ്, നീലേശ്വരം ബേബി, പോസ്റ്റ്മാന്‍, സോലാപ്പൂര്‍, പുസ്തകശാല എന്നിങ്ങനെ ശ്രദ്ധേയങ്ങളായ എട്ടു കഥകളുടെ സമാഹാരം.

WRITE A REVIEW

Product name: POSTMAN

Review title:



Your Ratings:

Your Message:




Book Reviews

  യമണ്ടന്‍ കഥകള്‍
By prakashan marahi
ബെന്യാമിന്റെ നോവലുകള്‍ പോലെത്തന്നെ നല്ല കിടിലന്‍കഥകളാണ് ഈ പുസ്തകത്തില്‍. നല്ല യമണ്ടന്‍ കഥകള്‍.

  പോസ്റ്റ്മാൻ
By Saranya T S
കത്തുകൾ അന്യാധീനപ്പെട്ടുപോയ ഇക്കാലത്ത് ഗൃഹാതുരത്വമുണർത്തുന്ന കഥയായി മാറുന്നു ബെന്യാമിന്റെ പോസ്റ്റ്മാൻ. ഡിജിറ്റൽ മീഡിയ നമ്മെ ഭരിക്കാൻ തുടങ്ങുന്നത് വരെ പല കാര്യങ്ങൾക്കും നാമവേരും ആശ്രയിച്ചിരുന്നത് ഈ പോസ്റ്റ്മാനെയാണ്. ഇന്റർവ്യൂ കാർഡുകൾ, നിയമന ഉത്തരവുകൾ, മണിയോർഡറുകൾ, വിദേശത്തുള്ള പ്രിയപ്പെട്ടവരുടെ കത്തുകൾ, പ്രേമലേനങ്ങൾ, ഗ്രീറ്റിംഗ് കാർഡുകൾ, കല്യാണക്കുറികൾ, മുഖം പോലും കാണാത്ത 'പെൻഫ്രണ്ടി'ന്റെ കത്തുകൾ, ടെലിഗ്രാമുകൾ, റെജിസ്റ്റേർഡ് തപാൽ അങ്ങനെ അയവിറക്കാൻ നമ്മളോരോരുത്തർക്കും ഓരോ തപാൽ ഓർമകൾ ഉണ്ടാവും. നമ്മൾ കാത്തിരുന്ന തപാലുകൾ നമ്മളിലേക്കെത്തിച്ചിരുന്ന പോസ്റ്റ്മാൻമാരുടെ മുഖവും, ശബ്ദവും ശരീരഭാഷയും വരെ നമുക്കോർമ കാണും. പക്ഷേ അത്തരം തപാലുകൾ നമ്മളറിയാതെ പോസ്‌റ്റ്‌മാൻ പൂഴ്ത്തിവച്ചാലോ? ബെന്യാമിന്റെ പോസ്റ്റ്മാൻ സദാശിവൻ അത്തരമൊരു പൂഴ്ത്തിവയ്പ്പുകാരനായിരുന്നു. പോസ്റ്റ്മാൻ യൂണിഫോമിനു മീതെ ദേശത്തിന്റെ ന്യായാധിപൻ മേലങ്കിയും സ്വയമണിഞ്ഞുകൊണ്ട് തെല്ലുപോലും കുറ്റബോധമില്ലാതെ കാലാകാലങ്ങളിലായി അദ്ദേഹം തപാൽ പൂഴ്ത്തിവയ്പ്പു തുടർന്നുവന്നു. പക്ഷേ നാട്ടുകാരുടെ കണ്ണിൽ അങ്ങേയറ്റം കർമ്മനിരതനും കർക്കശക്കാരനുമായിരുന്നു അദ്ദേഹം. സദാശിവന്റെ മരണത്തോടെ ഈ സത്യം മനസ്സിലാക്കുന്ന മകൻ വിജയകുമാർ അച്ഛന്റെ 'മുഖം' രക്ഷിക്കാനുള്ള ഉപായങ്ങൾ തേടുന്നു. അച്ഛന്റെ 'തപാൽ സംഭരണത്തിൽ' നിന്നും വിജയകുമാർ ആദ്യം കണ്ടെത്തിയ കത്ത് കഥാകൃത്തിനുള്ള ഒരു അഭിനന്ദനമായിരുന്നു. ജരാനരകൾ ബാധിച്ച ആ കത്ത് സഹപാഠി കൂടിയായിരുന്ന കഥാകൃത്തിനെ ഏൽപിച്ച് ക്ഷമ ചോദിക്കുന്നതിനോടൊപ്പം അച്ഛനെക്കുറിച്ചുള്ള രഹസ്യം ആരെയുമറിയാക്കാതിരിക്കാൻ അയാൾ അപേക്ഷിക്കുകയും ചെയ്യുന്നു. മറ്റൊന്നിനും പകരം വയ്ക്കാനാവാത്ത അത്യന്തം വിലയേറിയ ആ കത്ത് വർഷങ്ങൾക്കിപ്പുറം കൈയിൽ കിട്ടിയിട്ടും 'ആറിയ കഞ്ഞി പഴംകഞ്ഞി' ആയതു കൊണ്ടോ എന്തോ കഥാകൃത്തിന്റെ മുഖത്ത് സന്തോഷമില്ല! അദ്ദേഹം അപ്പോഴും ചിന്തിക്കുന്നത് അത് സദാശിവൻ പൂഴ്ത്തിവച്ചതിന്റെ കാരണമായിരുന്നു. ഒടുവിൽ മാൻഡ്രേക്കിന്റെ പ്രതിമ കണക്കെ സദാശിവന്റെ മുഴുവൻ തപാൽശേഖരവും കഥാകൃത്തിനെ തേടിയെത്തുന്നു. ഒപ്പം കഥാകൃത്തറിയാനാഗ്രഹിച്ച ഓരോ പൂഴ്ത്തിവയ്പ്പിന്റെയും കാര്യകാരണങ്ങളെഴുതിയ ഡയറിയും. ആകാംക്ഷയോടെ സദാശിവന്റെ ശരികളുടെ തപാൽശേഖരണം പരിശോധിക്കുന്നതിനിടയിൽ മേൽവിലാസമില്ലാത്ത ദുരൂഹതയുടെ ഒരുകെട്ട് കത്തുകൾ കണ്ടുപിടിക്കപ്പെടുമ്പോൾ അദ്ദേഹം ബാക്കിവച്ചു പോയ ന്യായാധിപന്റെ മേലങ്കിയണിഞ്ഞ് ആ കത്തുകളെ കഥാകൃത്ത് അർഹതപ്പെട്ട കൈകളിൽ എത്തിക്കുകയാണ്. അതിന്റെ പരിണിതഫലം വിവരിക്കുന്നിടത്ത് കഥ അവസാനിക്കുന്നു. ഇനി അൽപം ചോദ്യങ്ങൾ ആവാം. 1. കഥാകൃത്തിന് കിട്ടിയ വലിയ സമ്മാനം എന്തായിരുന്നു? 2. സദാശിവന്റെ തപാൽ സംഭരണത്തിനു പിന്നിലെ ന്യായമെന്ത്? 3. അയാളുടെ ആത്മാവിന്റെ മുഖംമൂടി സംരക്ഷിക്കേണ്ടതുണ്ടോ? 4. ഫ്രം അഡ്രസ്സിലാത്ത കത്തിന്റെ പിന്നിലെ ദുരൂഹത എന്ത്? എല്ലാ ഉത്തരങ്ങൾക്കും ബെന്യാമിന്റെ പോസ്റ്റ്മാനെ സമീപിക്കുക. സമീപിച്ചാൽ പോസ്റ്റ്മാൻ എന്ന പുസ്തകത്തിലെ പോസ്റ്റ്മാൻ എന്ന കഥയ്ക്കു പുറമേ ആശയസമ്പുഷ്ടമായ ആറുകഥകൾ കൂടി വായിക്കാൻ സാധിക്കും.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0