• Text
  • Text

RANDU MALSYANGAL

By : AMBIKASUTHAN MANGAD



Book : RANDU MALSYANGAL
Author: AMBIKASUTHAN MANGAD
Category : Short Stories
ISBN : 9788126464777
Binding : Normal
Publishing Date : 31-05-2024
Publisher : DC BOOKS
Edition : 10
Number of pages : 88
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

സമ്പൂര്‍ണ്ണമായ പാരിസ്ഥിതികസമര്‍പ്പണമാകുന്ന കഥകളാണ് അംബികാസുതന്‍ മാങ്ങാടിന്റെ രണ്ടു മത്സ്യങ്ങള്‍. പരിസ്ഥിതി ഈ കഥകളില്‍ പ്രമേയപരമായ ഒരു തിരഞ്ഞെടുപ്പോ ബൗദ്ധികമായ ഒരാവിഷ്‌കാരതന്ത്രമോ അല്ല. അത് കഥയുടെ ജൈവികപ്രകൃതിയാണ്. പാരിസ്ഥിതികനാട്യങ്ങള്‍ക്കിടയില്‍ സ്വയംഭൂവാകുന്ന ഒരു പ്രാണസത്ത. മനുഷ്യാധികാരത്തിന്റെ സംസ്‌കാരവിന്യാസങ്ങളെ നിര്‍മ്മമതയോടെ നോക്കിക്കാണുന്ന പ്രപഞ്ചചേതന. അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.

WRITE A REVIEW

Product name: RANDU MALSYANGAL

Review title:



Your Ratings:

Your Message:




Book Reviews

  കൈപ്പുണിയനും വരിക്കച്ചക്കയും
By Shreeprasad Vadakkeppattu
ഒരു പഴുത്ത വരിക്കച്ചക്കയിലൂടെയും നാട്ടിൻപുറംകാരനായ അച്ഛനിലൂടെയും മാറ്റിമറിക്കപ്പെടുന്ന പ്രകൃതിയുടെയും മാറുന്ന മനുഷ്യചിന്തകളുടെയും പരിച്ഛേദം വായനക്കാരിലെത്തിക്കാൻ കഴിയുമോ? എല്ലാവർക്കും കഴിയില്ലായിരിക്കും. എന്നാൽ തനിക്കതിന് സാധിക്കുമെന്ന് ശ്രീ.അംബികാസുതൻ മാങ്ങാട് വളരെ ചെറിയ ഒരു കഥയിലൂടെ നമ്മോട് പറയുന്നു. കേവലം മൂന്നു താളുകൾ മാത്രമുള്ള ആ കഥയുടെ പേരാണ് "വരിക്കച്ചക്കയുടെ മണം”. ഗർഭിണിയായ മകൾക്ക് പഴുത്ത വരിക്കച്ചക്ക കൊണ്ടുപോയിക്കൊടുക്കാൻ ഭാര്യ കാച്ചിരിപ്പാറു പറഞ്ഞപ്പോൾ വാർദ്ധക്യത്തിന്റെ അവശതകൾ മറന്ന് കൈപ്പുണിയൻ പുറപ്പെടുകയാണ്. അതിന്റെ സന്തോഷത്തിൽ ആ അമ്മയുടെ മുഖത്തുദിച്ച ചെറുസൂര്യന്റെ വെളിച്ചം വായനക്കാരന്റെ ഉള്ളിലും എത്തുന്നു. ഒരു ഒറ്റമുണ്ട് മാത്രമുടുത്ത്അർദ്ധനഗ്നനായി നടക്കുന്ന കൈപ്പുണിയന്റെ തലയിലാണ് ഇപ്പോൾ പഴുത്ത വരിക്കച്ചക്ക ഇരിക്കുന്നത്. അതിന്റെ സുഖമുള്ള മണം കാക്കക്കൂട്ടത്തിനും, അമ്മക്കുറുക്കനും മക്കൾക്കും, മേഞ്ഞുനടന്നിരുന്ന എരുമകൾക്കും മാത്രമല്ല വഴിയിൽ പത്തിവിടർത്തിനിന്ന സർപ്പത്തിനുപോലും വായിൽ കൊതിയൂറിച്ചു. കൈപ്പുണിയന് അവർക്കൊക്കെ ചക്ക കൊടുക്കണമെന്ന് ഉള്ളിൽ ആഗ്രഹമുണ്ട്. പക്ഷേ പറ്റില്ലല്ലോ! മകളും പേരക്കുട്ടികളും വട്ടത്തിലിരുന്ന് , മൂക്കും ചവിണിയും പോണ്ടിയും മാറ്റി സ്വർണ്ണത്തിന്റെ നിറമുള്ള പഴുത്ത ചക്കച്ചുളകൾ മൂക്കറ്റം തിന്നുന്നതാണ് മനസ്സു മുഴുവൻ. അങ്ങനെ ആവേശത്തോടെ ചക്കയും തലയിൽവച്ച് നടക്കുമ്പോഴാണ് കൈപ്പുണിയന്റെ വഴി തടഞ്ഞുകൊണ്ട് വിലങ്ങനെ ഒരു ദേശീയപാത കിടക്കുന്നത്. അതിലൂടെ ചീറിപ്പായുന്നതോ അനേകം ആംബുലൻസുകളും! അവിടെ കൈപ്പുണിയൻ കാണുന്ന തോട്ടിൽ നഗരവത്ക്കരണത്തിന്റെ കറുത്തവെള്ളവും അതിൽ നുരയുന്ന പുഴുക്കളുമാണ്. ചക്കയെക്കുറിച്ച് കണ്ടറിവും കേട്ടറിവുമില്ലാത്ത ആധുനിക കേരളീയന്റെ കണ്ണിൽ കൈപ്പുണിയൻ പ്രാകൃത യുഗത്തിൽനിന്നും വരുന്ന ഒരു ആദിമനിവാസിയാണ്. അവരുടെ ആധുനിക വാർത്താവിനിമയ ഉപാധികളിലൂടെ ആ ആദിമരൂപവും അതുവരെ അവർ കാണാത്ത ചക്കയും നിമിഷങ്ങൾക്കുള്ളിൽ ലോകമാകെ ചിത്രങ്ങളായി പരക്കുന്നു. പത്തുകൊല്ലം മുൻപ് ഇതുപോലെ ഒരു വരിക്കച്ചക്കയുമായി മകളുടെ വീട്ടിലേക്ക് പോകുമ്പോൾ ആ സ്ഥലത്ത് മണ്ണുമാന്തുന്ന യന്ത്രങ്ങളാണ് ഉണ്ടായിരുന്നതെന്ന്കൈപ്പുണിയൻ ഓർക്കുന്നു. അന്ന് മണ്ണിനെ കൊല്ലുന്ന യന്ത്രങ്ങളാണ് കണ്ടിരുന്നതെങ്കിൽ ഇന്ന് കാണുന്നതെല്ലാം ചീറിപ്പായുന്ന മരണവണ്ടികളാണ്. ആ മരണവഴിയുടെ രണ്ടറ്റങ്ങളും ചെന്നെത്തുന്നത് എവിടേക്കാണെന്ന കൈപ്പുണിയന്റെ നിഷ്ക്കളങ്കമായ ചോദ്യത്തിന് രണ്ടും കേരളത്തിലേക്കെത്തുമെന്ന് ആധുനികനായ യുവകോമളൻ പരിഹാസത്തോടെ മറുപടി പറയുന്നു. ജൈവികതയുടെ സൂക്ഷ്മതലങ്ങളും പരിസ്ഥിതിയും ശ്രീ.അംബികാസുതൻ മാങ്ങാടിന്റെ എഴുത്തിൽ നിറഞ്ഞുനിൽക്കുന്ന വിഷയങ്ങളാണ്. താൻ പരിസ്ഥിതിയുടെയും പ്രകൃതിയുടെയും എഴുത്തുകാരനാണെന്ന് അഭിമാനത്തോടെ പറയുന്ന അപൂർവ്വം എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പരിസ്ഥിതി പ്രേമം പൊള്ളയായ അഭിനയമോ നാട്യമോ അല്ല. മറിച്ച് സമ്പൂർണ്ണമായ പാരിസ്ഥിതികസമർപ്പണമാണ്. അത് അധികാരത്തിന്റെയും ഭൂമിയെ മറന്നുകൊണ്ടുമുള്ള ആധുനികവത്ക്കരണത്തിന്റെയും ബീഭത്സരൂപത്തെ സാധാരണക്കാർക്കായി ലളിതമായ ഭാഷയിൽ അവതരിപ്പിക്കലുമാകുന്നു. ഒട്ടും ദുർഗ്രഹമല്ലാത്ത ഭാഷയിൽ പൊള്ളുന്ന യാഥാർഥ്യങ്ങളെ അംബികാസുതൻ മാങ്ങാട് നമ്മുടെ മനസ്സിലേക്കിട്ടുതരുന്നു. അദ്ദേഹത്തിന്റെ കഥകളിൽ പലതും വളരെ ചെറുതായിരിക്കാം. തീക്കട്ടയുടെ വലിപ്പത്തിൽ കാര്യമില്ലല്ലോ! അതിന്റെ തീക്ഷണത തന്നെയാണ് വായനക്കാരന്റെ മനസ്സിൽ വളരെനാൾ എരിഞ്ഞുകൊണ്ടേയിരിക്കുന്നത്. **************************** ശ്രീപ്രസാദ്‌ വടക്കേപ്പാട്ട്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0