• Text
  • Text

TWINKLE ROSSAYUM PANTHRANDU KAMUKANMARUM

By : G. R. INDUGOPAN



Book : TWINKLE ROSSAYUM PANTHRANDU KAMUKANMARUM
Author: G. R. INDUGOPAN
Category : Short Stories
ISBN : 9789353901097
Binding : Papercover
Publishing Date : 29-09-2025
Publisher : DC BOOKS
Edition : 7
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

ഇതാണ് ട്വിങ്കിള്‍ റോസയുടെ പുണ്യാളന്‍ ദ്വീപ്. ഇവിടെ യഥാര്‍ത്ഥമല്ലാത്തതൊന്നും ഇല്ല. ഇവിടുത്തെ സ്വപ്നങ്ങള്‍പോലും സത്യമാണ്. ആര്‍നോള്‍ഡ് വാവയും ഡോള്‍ഫിന്‍ കാമുകനും പ്രേതവള്ളവും പശപ്പറ്റും ശരിക്ക് ഉള്ളതാണ്. ട്വിങ്കിള്‍ റോസയും സത്യമാണ്. അസാധാരണമായ രചനാവൈഭവം, ദൃശ്യവല്‍ക്കരണശേഷി, നേരിട്ടുള്ള അനുഭവം സമ്മാനിക്കുന്ന കൃത്യമായ നിരീക്ഷണപാടവം... പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങള്‍ നേരിട്ട് ശ്രദ്ധിക്കുന്നവര്‍ക്കുമാത്രം വിവരിക്കാന്‍ കഴിയുന്ന അസംഖ്യം ദൃശ്യങ്ങളും ശബ്ദങ്ങളും ഉടനീളം.

WRITE A REVIEW

Product name: TWINKLE ROSSAYUM PANTHRANDU KAMUKANMARUM

Review title:



Your Ratings:

Your Message:




Book Reviews

  പുണ്യാളന്‍ ദ്വീപ്‌
By rajesh kumar
അസാധാരണമായ രചനാവൈഭവം, ദൃശ്യവല്‍ക്കരണശേഷി, നേരിട്ടുള്ള അനുഭവം സമ്മാനിക്കുന്ന കൃത്യമായ നിരീക്ഷണപാടവം... ഇതാണ് ജി ആര്‍ ഇന്ദുഗോപന്റെ രചനകള്‍. ഒറ്റ ശ്വാസത്തില്‍ വായിച്ചുതീര്‍ക്കാവുന്നത് എന്നുപറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.

  പെണ്ണിടങ്ങളിലൂടെ
By Amrutha AS
ഹാരോച്ചന്‍ ഭാവന ചേര്‍ത്തു പറഞ്ഞ കഥകള്‍ കേട്ടുകേട്ടൊടുവില്‍ ട്വിങ്കിള്‍ റോസാ പുന്നൂസ് പുണ്യാളന്‍ ദ്വീപിലെത്തിയപോലെ, കഥ നടന്ന ഇടങ്ങളിലൂടെ ഒരിക്കലെങ്കിലും പോകണമെന്ന മോഹമാണ് ഈ ചെറിയ പുസ്തകം നല്‍കിയത്. ആ പുണ്യാളന്‍ തുരുത്തിലെത്തുമ്പോള്‍ കായലിന്റെ നിഗൂഢതകള്‍ തേടിപ്പോകാന്‍ നമുക്ക് തോന്നാതിരിക്കില്ല. തിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റില്‍ ഇനിയുമൊരിക്കല്‍ പോകുമ്പോള്‍ യക്ഷിവസന്തയെ വെറുതെയെങ്കിലും തിരയാതിരിക്കില്ല, ആരള്‍വായ്‌മൊഴി പോലുള്ള ആളൊഴിഞ്ഞ റെയില്‍വേ സ്റ്റേഷനിലെത്തുമ്പോള്‍ പാതിവെന്ത മുഖങ്ങളെ കാത്തിരിക്കുന്ന പാവം മനുഷ്യനെ ഓര്‍ക്കാതിരിക്കില്ല. ഇതുവരെ പോകാത്തവര്‍ക്ക് അതുപോലുള്ള സ്ഥലങ്ങള്‍ തേടി പോവാനും, പോയവര്‍ക്ക് ഇതുവരെ കാണാത്ത കാഴ്ചതേടി വീണ്ടുമൊന്നുപോകാനും ഈ പുസ്തകം വായിക്കുമ്പോള്‍ തോന്നുമെന്നുറപ്പ്. ജി ആര്‍ ഇന്ദുഗോപന്റെ ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്മാരും, പുഷ്പവല്ലിയും യക്ഷിവസന്തയും, ആരള്‍വായ്‌മൊഴിയിലെ പാതിവെന്ത മനുഷ്യര്‍ എന്നിങ്ങനെ മൂന്ന് കഥകളടങ്ങിയ സമാഹാരം. ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് മാത്രം സാധ്യമാകുന്ന എഴുത്ത്. ഒരു സിനിമയിലെന്നപോലെ എത്രയെത്ര കാഴ്ചകളാണ് കഥാകാരന്‍ നമുക്ക് നല്‍കുന്നത്. ഇതിനുള്ളിലെ സ്ത്രീകളെല്ലാം ട്വിങ്കിളിനെപ്പോലെ എല്ലാവര്‍ക്കും ഒക്കുന്ന ഇനമല്ല. ഒരു പുഷ്പവല്ലിയില്‍ ഒളിച്ചിരിക്കുന്ന യക്ഷിവസന്തയെപ്പോലെ പ്രശ്‌നക്കാരികളാണ്. അവര്‍ മനക്കട്ടിയുള്ളവരാണ്. കനകാംബരത്തെപ്പോലെ, ചിലരൊക്കെ അടുക്കാന്‍ ഭയക്കുന്നവരാണ്. അവരൊക്കെയും സ്‌നേഹമുള്ളില്‍ നിറഞ്ഞവരും സ്‌നേഹിക്കാനറിയുന്നവരുമാണ്. അവര്‍ക്ക് ആണുങ്ങളെ പേടിയില്ലായിരുന്നു. അവരുടെ ലോകം നമ്മെ അത്ഭുതപ്പെടുത്തുന്നു. അവരുടെ സംസാരം നമ്മളില്‍ സ്‌നേഹം നിറഞ്ഞ ചിരിയുണ്ടാക്കുന്നു. പ്രത്യേകിച്ച് ട്വിങ്കിള്‍ റോസയുടെ വര്‍ത്തമാനങ്ങള്‍ വായനയ്‌ക്കൊടുവില്‍ നമ്മളെ, അവളറിയാത്ത അവളുടെ പതിമൂന്നാമത്തെ കാമുകനോ കാമുകിയോ ആക്കിയേക്കാം.

  യാത്രാസുഖം നൽകുന്ന ക്രൈംകഥകൾ!!
By Rajad RK
ഇന്ദുഗോപൻ എന്ന പേരും 'ക്രൈംത്രില്ലർ' ബ്രാൻഡിംഗും ധന്യാശ്രീജിത്തിൻറെ ഫ്രീഡാകാലോപെയിന്റിംഗ് ഫീൽ നൽകുന്ന കവർഡിസൈനും ഒരുമിച്ച് പ്രലോഭിപ്പിച്ചപ്പോഴാണ് ലോക്ക്ഡൗൺകാലത്ത് വായനക്കായി ട്വിങ്കിൾറോസയും പന്ത്രണ്ട് കാമുകന്മാരും തിരഞ്ഞെടുത്തത്. പക്ഷേ അപ്രതീക്ഷിതമായി മൂന്ന് വ്യത്യസ്ഥസ്ഥലങ്ങളിലേക്ക് യാത്രപോയ അനുഭൂതിയും വായനയിലൂടെ ലഭിച്ചു. 45 പേജുകൾ നീളുന്ന ടൈറ്റിൽസ്റ്റോറിക്ക് പുറമേ 30 പേജ് വീതം ഉള്ള രണ്ടു കഥകൾ കൂടിയാണിതിലുള്ളത്. തുടക്കത്തിലെ രണ്ടുപേജിൽത്തന്നെ നാം പുണ്യാളൻദ്വീപ് എന്ന മനോഹരതുരുത്തിലെത്തുന്നു. കൊറോണക്കാലത്ത് എല്ലാ പ്രോട്ടോക്കോളും പാലിച്ച് സ്വന്തം മുറിയിലിരുന്ന് ഒരു വിനോദയാത്ര! അവിടെ കൈതക്കോര, പശപറ്റ്, മഞ്ഞകക്ക, പ്രേതവള്ളം, ഉമ്മകളുടെ ഉത്സവം എന്നിങ്ങനെ അനുഭവിച്ചറിയേണ്ട ഒരുപാട് സംഭവങ്ങളുണ്ട്. പിന്നെ തീവ്ര ലിബറലായ ട്വിങ്കിൾ റോസയും. " എൻറെ സ്വപ്നത്തിന് പല നിലകളുണ്ട് ഹാരോച്ചാ , പക്ഷെ എനിക്ക് താഴത്തെനിലയാ ഇഷ്ടം." ഈ ഒറ്റ ഡയലോഗിലുണ്ട് അവൾ. മാജിക്കൽ റിയലിസത്തിൻറെ എല്ലാവിധമനോഹാരിതയും ആവാഹിച്ചിട്ടുള്ള കഥ വായിച്ചുകഴിയുമ്പോൾ നമ്മൾ ട്വിങ്കിളിൻറെയും പുണ്യാളൻദ്വീപിൻറെയും കാമുകന്മാരുടെ ലിസ്റ്റിൽ കയറിപ്പറ്റും. രണ്ടാമത്തെ കഥ ഒരു 'പ്രഭാകരൻ മിസ്റ്ററി' ആണ്. തിരുവനന്തപുരംനഗരത്തിൻറെ ഹൃദയഭാഗത്തെങ്കിലും പരിചിതമല്ലാത്തഊടുവഴികളിലൂടെ നടക്കുന്നത്. അവസാനത്തേത് കാറ്റാടിയന്ത്രങ്ങളുടെ തമിഴ്‌പശ്ചാത്തലത്തിൽ ഒരേസമയം ഒരു പ്രേതാനുഭവവും കണ്ണുനനയ്ക്കുന്ന പ്രേമാനുഭവവും. ക്രൈം ത്രില്ലർ എന്നാണ് ഴോണർ നല്കിയിട്ടുള്ളതെങ്കിലും മൂന്ന് കഥകളിലും പക, ക്രൈം എന്ന നെഗറ്റിവിറ്റികളെക്കാൾ രണ്ടോ മൂന്നോ പടി മുന്നിൽ നിൽക്കുന്നത് സ്നേഹം തന്നെയാണ്. അതും ചുരുങ്ങിയ പേജുകളിലാണ് കഥാപാത്രങ്ങളോട് ഇത്രയും ഹൃദയപൂർവ്വം അടുക്കുന്നത് എന്നത് മറ്റൊരു മാജിക്. നൂറിൽ നൂറ്‌ അർഹിക്കുന്ന മാജിക്.

  പ്രകാശം പരത്തുന്ന റോസാപുഷ്പം
By REMYA ROSHNI
നേരെ വിടർന്നു വിലസീടിന നിന്നെ നോക്കി ആരാകിലെന്തു മിഴിയുള്ളവർ നിന്നിരിക്കാം" എന്ന കുമാരനാശാന്റെ വരികളാണ് ഈ കഥയിലെ നായിക ഓർമിപ്പിച്ചത്. സൗന്ദര്യവും സൗരഭ്യം പരത്തുന്ന സ്വഭാവവും ഒത്തുചേർന്ന നായികയ്ക്ക് റോസ എന്നല്ലാതെ മറ്റെന്തു പേർ നല്കാൻ? പാഞ്ചാലിയുടെ അക്ഷയപാത്രം പോലെ സ്നേഹം വാരിക്കോരി നല്കാൻ കഴിയുന്ന ആ മനസ്സ് പക്ഷെ ഒരാൾ പോലും മനസ്സിലാക്കിയില്ല.കാമുകന്മാരുടെ നീണ്ട നിരയിൽ എല്ലാവരും തന്നെ ആ സൗന്ദര്യം മാത്രമാണ് കാണുന്നത്. "മറ്റുള്ളവർ നിനക്ക് കപ്പൽ നൽകി പക്ഷെ ഞാൻ നിനക്ക് തരുന്നത് ഒരു യാത്രയായിരിക്കും " എന്ന കവി നിസ്സാർ ഗബ്ബാനിയുടെ വരികളിൽ കാണുന്ന പോലൊരു കാമുകനെ കൊതിച്ച നായികയ്ക്ക് ഒടുക്കം അവളാഗ്രഹിച്ചതു തന്നെ ലഭിക്കുന്നു:പുറമെ പരുക്കനെന്നു തോന്നിക്കുന്ന ടെറി അവൾക്കു മുന്നിൽ തുറന്നു വയ്ക്കുന്ന വെള്ളവും ജല ജീവികളും അനുഭൂതികളും നിറഞ്ഞ പച്ചത്തുരുത്തിലെ ജീവിതം. ഒരാളെപ്പോലും പ്രേമിക്കുന്നു എന്നോ വിവാഹം ചെയ്യാമെന്നോ പറഞ്ഞു പറ്റിച്ചിട്ടില്ലാത്ത നായികയെ ഒടുക്കം ഒരുപാടു പേരുടെ ഹൃദയം തകർത്തവളായി വരുത്തിത്തീർത്തു പ്രതികാരം ചെയ്യാനുള്ള അനുരാഗിന്റെ ശ്രമം വിജയിക്കാതിരുന്നതും അവളുടെ നന്മ കൊണ്ട് തന്നെയാണ്.ഹാരോൺ എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയിലും രചയിതാവിന്റെ കഴിവ് തെളിഞ്ഞു കാണാം. ഏതൊരു വ്യക്തിയും കൊതിക്കും അത് പോലൊരു കാവൽ മാലാഖയെ. ഓരോ രംഗവുംമനസ്സിൽ തെളിഞ്ഞു വരുന്ന പ്രതീതി ആദ്യ വായനയിൽത്തന്നെ ലഭിച്ചു.നിരസിക്കപ്പെട്ട പ്രേമം കൊലപാതകങ്ങളിലേക്കും ആസിഡ് അക്രമണങ്ങളിലേക്കും നയിക്കുന്ന കാലത്തു പ്രണയത്തിന്റെ സുന്ദര മുഖംഒരു ചലച്ചിത്രം പോലെ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരൻ. മിഴിവാർന്ന കഥാപാത്രങ്ങൾ,മികവുറ്റ ആഖ്യാനം ,മാന്ത്രിക സ്പർശമുള്ള പശ്ചാത്തലം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0