• Text
  • Text

DATHAPAHARAM

By : V. J. JAMES



Book : DATHAPAHARAM
Author: V. J. JAMES
Category : Novel
ISBN : 9788126410231
Binding : Normal
Publishing Date : 29-06-2024
Publisher : DC BOOKS
Edition : 5
Number of pages : 146
Language : Malayalam
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

വനത്തിനുള്ളിൽ നഷ്ടപ്പെട്ട ഫ്രെഡി റോബർട്ടെന്ന യുധിഷ്ഠിരനെ അന്വേഷിച്ചിറങ്ങുന്ന പഞ്ചപാണ്ഡവരിലെ മറ്റു നാലുപേരും പാഞ്ചാലിയും. ഫ്രെഡിപോയ കാട്ടുപാതകളിലൂടെ, ഗുഹകളിലൂടെ, ചോലകളിലൂടെ, അതിനുമപ്പുറം കാടിന്റെ ഹൃദയത്തിലേക്ക് ഒരു മടക്കം. ദാരുണമായ അനുഭവങ്ങളെ നേരിട്ടുകൊണ്ട് വെറുംകയ്യോടെ മരണത്തിനും ജീവിതത്തിനുമിടയിൽ നൂൽപ്പാലത്തിലൂടെ ഒരു യാത്ര. വർഗസ്മൃതികളെ വിളിച്ചുണർത്തുന്ന ശക്തമായ നോവൽ.

WRITE A REVIEW

Product name: DATHAPAHARAM

Review title:



Your Ratings:

Your Message:




Book Reviews

  “ഒന്ന് ഒന്നിൽ ലയിക്കണം. ലയിച്ച് ഇല്ലാതാവണം.”
By Sandra Soman
പ്രശസ്ത പ്രകൃതിശാസ്ത്രജ്ഞനും പരിസ്ഥിതി തത്ത്വചിന്തകനുമായ ജോൺ മുയറിന്റെ വാക്കുകളെ സ്മരിക്കുകയാണ് : “In every walk with nature, one receives far more than he seeks”. പ്രകൃതിയോടൊപ്പമുള്ള ഓരോ നടത്തത്തിലും ഒരുവൻ അന്വേഷിക്കുന്നതിനേക്കാൾ കൂടുതൽ അവന് കിട്ടുന്നു. വി ജെ ജെയിംസിന്റെ ‘ദത്താപഹാരം’ എന്ന നോവൽ അത്തരത്തിലൊരു അന്വേഷണമാണ്. മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിച്ചു നിർത്തുന്ന കണ്ണികളെ തിരിച്ചറിഞ്ഞ് അതിൽ വിലയം പ്രാപിക്കാൻ ആഗ്രഹിക്കുന്ന കേന്ദ്രകഥാപാത്രമായ ഫ്രെഡി റോബർട്ടിന്റെ ഉൾക്കാഴ്ചകളിലൂടെ നീളുന്ന പുസ്തകം. ഫിക്ഷൻ എന്നതിലുപരിയായി അതിനെ യാഥാർഥ്യബോധത്തോട് ചേർത്ത് നിർത്തി വായിക്കുന്നതായിരിക്കും ഉചിതം. കാടെന്ന സമസ്യയെ ദൂരീകരിക്കുന്നതുവഴി തന്റെ സ്വത്വബോധം തിരിച്ചറിയുന്ന ഫ്രെഡി റോബർട്ട് കേവലമൂഢവിചാരമായി തോന്നാമെങ്കിലും യഥാർത്ഥത്തിൽ മനുഷ്യവിചാരങ്ങളെയാണ് പ്രകടമാക്കുന്നത്. കാട്ടിലകപ്പെട്ടു പോയ ഫ്രെഡിയെന്ന യുധിഷ്ഠിരനെ തേടിയിറങ്ങുന്ന മറ്റു നാലുപേരടങ്ങുന്ന പാണ്ഡവസംഘവും പാഞ്ചാലിയും ഫ്രെഡി പോയ വഴിയേ ഗമിക്കുമ്പോൾ ഒരു വലിയ തിരച്ചറിവിലേക്ക് തുറന്നിട്ട വാതായനമായി ദത്താപഹാരം മാറുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0