• Text
  • Text

JEEVITHAMENNA ALBHUTHAM

By : DR V P GANGADHARAN , ANIYAN K S



Book : JEEVITHAMENNA ALBHUTHAM
Author: DR V P GANGADHARAN , ANIYAN K S
Category : Memoirs
ISBN : 9788126408146
Binding : Normal
Publishing Date : 16-03-2026
Publisher : DC BOOKS
Edition : 27
Number of pages : 288
Language : Malayalam
Paper Back

Publisher: DC BOOKS
₹315.00 ₹350.00 10% off





Book Summary

ഒരു കാൻസർ ചികിത്സാവിദഗ്ദ്ധന്റെ അനുഭവങ്ങൾ ഒരു കഥാകാരൻ പകർത്തുക. തീർത്തും അപൂർവ്വമായ കൂട്ടുകെട്ടിലൂടെ വാർന്നുവീണ ഒരു അസാധാരണ കൃതി. നിസ്സംഗനായ ഒരു കാഴ്ചക്കാരൻ മാത്രമായി മാറിനിൽക്കാത്ത ഡോക്ടർ കൊടുംവേദനയുടെ ഒരു ജന്മംതന്നെയാണ് രോഗികളുമൊത്തു ജീവിച്ചുതീർക്കുന്നത്. നന്മയും കാരുണ്യവും മറന്ന് സകലതും വെട്ടിപ്പിടിക്കാൻ വേഗത്തിൽ പായുന്ന സമൂഹത്തിന് ഒരു താക്കീതാണ് ഈ അനുഭവങ്ങൾ. ഇനിയും നിലച്ചിട്ടില്ലാത്ത നന്മയുടെ നീരൊഴുക്കിനെ ഒരു മഹാപ്രവാഹമാക്കിമാറ്റാനുള്ള ഒരു ഭിഷഗ്വരന്റെയും കഥാകൃത്തിന്റെയും യത്‌നമാണ് ഈ പുസ്തകം. പ്രശസ്ത കാൻസർ ചികിത്സകനായ ഡോ. വി.പി. ഗംഗാധരന്റെ തീവ്രാനുഭവങ്ങൾ പ്രശസ്ത കഥാകൃത്ത് കെ.എസ്. അനിയന്റെ മോഹിപ്പിക്കുന്ന ഭാഷയിലൂടെ.

WRITE A REVIEW

Product name: JEEVITHAMENNA ALBHUTHAM

Review title:



Your Ratings:

Your Message:




Book Reviews

  ജീവിതമെന്ന അത്ഭുതം
By Renjan Pillai
ചികിത്സിച്ച രോഗികളുടെ ജീവിതകഥ ഗംഗാധരന് ഡോക്ടര് വിവരിക്കുന്പോള് ഇൌ ജീവിതത്തെക്കുറിച്ച് നാം അത്ഭുതപ്പെടും

  My Precious Book
By Anshida Abdulla
Being a medical student, once one of my professors aked the class which condition suffers the most severe pain?. "Parturition pain"We shouted. "Its cancer" he corrected us. Every pregnant women goes through the pain which fortunately gives the grin of a new birth unlike cancer which is unpredictable. This book is a collection of experiences in the life of one of the famous ongologists in kerala Dr VP Gangadharan narrated by KS Aniyan. He portraits memoirs of various patients who has survived, fought cancer and also the once who gave up. Each page doesn't turn with out watering your eyes nor touching your heart. Rather than making it a sympathetic narration author had taken precautions to keep the essence of the stories. Not much of medical terms are used hence making it aware to all sorts of readers. For those who have not gone through those situations this might sound fictitious (ref. Adujeevitham) . But this truly is life

  My Precious Book
By Anshida Abdulla
Being a medical student, once one of my professors aked the class which condition suffers the most severe pain?. "Parturition pain"We shouted. "Its cancer" he corrected us. Every pregnant women goes through the pain which fortunately gives the grin of a new birth unlike cancer which is unpredictable. This book is a collection of experiences in the life of one of the famous ongologists in kerala Dr VP Gangadharan narrated by KS Aniyan. He portraits memoirs of various patients who has survived, fought cancer and also the once who gave up. Each page doesn't turn with out watering your eyes nor touching your heart. Rather than making it a sympathetic narration author had taken precautions to keep the essence of the stories. Not much of medical terms are used hence making it aware to all sorts of readers. For those who have not gone through those situations this might sound fictitious (ref. Adujeevitham) . But this truly is life

  ഡോ .ഗംഗാധരൻ എന്ന അത്‌ഭുതം !!
By ELDHO GEORGE
കാൻസർ ചികിത്സാരംഗത്തെ വിദഗ്ദ്ധനായ ദൈവത്തിൻ്റെ കയ്യൊപ്പുള്ള ഡോക്ടർ. ഗംഗാധരൻ ഡോക്ടർ ആണ് ചികിത്സയെങ്കിൽ രോഗികളുടെ പകുതി അസുഖം മാറി.. അത്രക്കു കരുതലാണ് അദ്ദേഹം തൻ്റെ മുൻപിൽ വരുന്ന ഓരോ രോഗിയോടും.അതുകൊണ്ടു തന്നെ അസുഖം മാറി വീട്ടിൽ പോയാലും രോഗികൾക്കും അവരുടെ കൂടെയുള്ള ആളുകളുടെയും ഹൃദയത്തിൽ അദ്ദേഹം എന്നുമുണ്ടാകും. അദ്ദേഹത്തിനും തിരിച്ചും അങ്ങനെ തന്നെ ആണെന്നുള്ളതിൻ്റെ തെളിവാണ് ഈ പുസ്തകം. തൻ്റെ മുന്നിൽ ചികിത്സയ്ക് വന്നവരുടെ മായാത്ത ഓർമകളാണ് ഈ പുസ്തകം മുഴുവൻ. അത് കെ എസ് അനിയൻ്റെ അതിശയിപ്പിക്കുന്ന ഭാഷയിൽ കൂടി ആവുമ്പോൾ തീർത്തും പുസ്തകവും ഒരു അത്‌ഭുതം ആകുന്നു. ജീവിതത്തിൽ പുതുവെളിച്ചം നൽകുന്ന പുസ്തകം. ..

  ദൈവ സ്പർശം
By Shyla Alex
" എന്റെ മനസ് കൂടുതൽ ശുദ്ധിയുള്ളതാകുന്നു എന്നിൽ കൂടുതൽ മനുഷ്യത്വം വന്നുനിറയുന്നു" അർബുദബാധിതരായ അനേകായിരം ജീവിതങ്ങളുടെ കനൽ വേവുകൾ അടുത്തറിഞ്ഞ് അവയെ ഉൾത്തടത്തിലേറ്റി തണുപ്പിക്കാവുന്നവയെ ആവോളംതണുപ്പിച്ച ഡോക്ടർ. വി പി ഗംഗാധാരന്റെ വാക്കുകൾ വേദനകളുടെലോകത്തെ അടുത്തറിഞ്ഞപ്പോൾ ദൈവിക സാനിധ്യത്തിന്റെ മഹത്വം അറിഞ്ഞ ഭീഷഗ്വരൻ ദൈവതുല്യനായി. ക്യാൻസർ ബാധിതരുടേയും അവരുടെ കുടുംബാംഗങ്ങളുടെയും നോവുകൾ തന്റേതും കൂടിയാണെന്ന് അനുഭവിച്ച് അനേകരെ രോഗദുരിതകയത്തിൽ നിന്ന് കരകയറ്റിയ മഹാവൈദ്യന്റെ ജീവിതാനുഭവങ്ങൾ ഹൃദയസ്പർശിയായിചാലിച്ചിട്ടിരിക്കുന്നു കെ.എസ് അനിയൻ. "ജീവിതമെന്ന അത്ഭുതം" എന്ന പുസ്തകത്തിൽ ആമുഖം മുതൽ മുപ്പത്തൊന്നു രോഗാതുരതയുടെ തലങ്ങളും വായനക്കാരന് നൽകുന്നത് വിലയേറിയ അനേകം ജീവിതപാഠങ്ങൾ ആണ്. ഡോക്ടറാകാൻ പഠിച്ചുകൊണ്ടിരുന്നപ്പോൾ മൂന്നാം വർഷംക്യാൻസർ ബാധിച്ച നൗഷാദ് ജീവിതത്തിലേക്ക് മടങ്ങിയ അനുഭവം. അച്ഛനോടൊപ്പം ക്യാൻസർ ട്രീട്മെന്റിനെത്തിയ മകൾ, രോഗം ഭേദമായി ജീവിതത്തിലേക്ക് മടങ്ങി വന്നപ്പോൾ അച്ഛൻ മരണപ്പെട്ടിരുന്നു. ഈ വിവരം അവളിൽ നിന്നും മറച്ചുവെച്ചു. ആശുപത്രി വിടുമ്പോൾ വിയോഗം വാർത്ത അറിയിക്കാൻ നിയോഗിക്കപ്പെട്ടതോ ഡോക്ടർ. വിഷമത്തോടെ അതറിയിക്കുമ്പോൾ അവൾ പറയുന്നു "എനിക്കിത് നേരത്തെ അറിയാമായിരുന്നു അങ്കിൾ". ഡോക്ടറുടെ വാക്കുകൾ കുട്ടികളെ മനസിലാക്കാൻ അറിയാത്ത ശിശുക്കളാണ് മുതിർന്നവരേന്ന്". രോഗിയായ വിജയവാഡകാരൻ രാജു എല്ലാർവാകും ഉപകാരി. ഭിക്ഷയാചിച്ചു ഭാര്യയും മക്കളും കൊണ്ട് വരുന്ന അനം ദൂരെ മാറി ഇരുന്നു ഒരുമിച്ചു ഭക്ഷിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു എത്രനാൾ ഇതു തുടരാം എന്നു അറിയില്ല രാജുവുനേറെ ജീവിതം കണ്ണുകളെ ഈർണനിയിപ്പിക്കും. ബോൺക്യാന്സറാൽ കാൽ മുറികപ്പെട്ട ദേവി, വിവാഹത്തിന് ശേഷം രണ്ടു ദിവസം മാത്രം ഒരുമിച്ചു ജീവിച്ചു വിദേശത്ത് പോയ രാജീവ്, ദേവിടെ അസുഖവിവരമറിഞ്ഞു വീട്ടുകാർ ദേവിയെ ഉപേക്ഷിക്കാൻ പറഞ്ഞു പക്ഷെ രാജീവ് ദേവിയെ ചികിൽസിച്ചു ഭേദപ്പെടുത്തി. നന്മ വറ്റാത്തവർ ഏറെ ഭൂമിയിൽ ഉണ്ടെന്ന് ഈ അനുഭവം വെളിപ്പെടുത്തുന്നു. അനുഭവം ഡോക്ടർഅവസാനിപ്പിക്കുന്നത് ഇങ്ങനെ "ഞാൻ രാജീവിന്റെ കാൽക്കൽ മനസുകൊണ്ട് തൊട്ടു. പിടിച്ചുയർത്താൻ സ്നേഹമുള്ള ഒരു മനസും കൈയും ഉണ്ടെങ്കിൽ ആരും ഏത് പടുകുഴിയിൽ നിന്നും രക്ഷപെടും. മനസിലെ ക്യാൻസർ മാരകം, നേരത്തേ തിരിച്ചറിഞ്ഞാൽ ജീവിതം തിരികെ പിടിക്കാം, ഒറ്റപ്പെടുത്തുകയല്ല ഒരുമിച്ചു നിർത്തുകയാണ് വേണ്ടത്, മനോധൈര്യം മുക്തി നൽകും. ഇപ്രകാരം ഒട്ടേറെ പാഠങ്ങൾ ഹൃദയസ്പർശിയായി സംവേദനം ചെയ്യപ്പെട്ടിരിക്കുന്നു. നീറുന്ന ചിന്തകൾ സ്മൃതിപഥത്തിൽ വരയ്ക്കുമ്പോഴും മനുഷ്യ മനസ് ശുദ്ധമാകും ഈ പുസ്തകം വായിച്ചാൽ.

  കരയാനും വേണം ഒരവകാശം
By Majida Jasmin
ജീവിതമെന്ന അത്ഭുതം ............................................. കാൻസറിനെ പറ്റി പഠിപ്പിക്കുന്ന തിയറി ക്ലാസ്സുകൾക്കിടയിൽ ഞങ്ങളുടെ പ്രൊഫസർ ഒരു മെഡിക്കൽ വിദ്യാർത്ഥി എന്ന നിലയിൽ നിങ്ങൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഡോക്ടർ വി പി ഗംഗാധരൻ സാറിൻ്റെ ഓർമ്മക്കുറിപ്പുകൾ എന്ന് പറഞ്ഞപ്പോൾ മുതൽ മനസ്സിൽ കയറിക്കൂടിയതാണ് "ജീവിതമെന്ന അത്ഭുതം" പല ഓങ്കോളജി ക്ലാസ്സുകളിലും അദ്ദേഹത്തെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഒരിക്കലും ആഴത്തിൽ അറിയാൻ ശ്രമിച്ചിട്ടുണ്ടായിരുന്നില്ല. കാൻസറിൻ്റെ വ്യത്യസ്തമുഖങ്ങൾ കടുകട്ടി ഇംഗ്ലീഷിൽ എഴുതി വെച്ച ടെക്സ്റ്റ് ബുക്കുകൾ വായിക്കുന്നതോടൊപ്പം ഇത്തരത്തിലുള്ള അനുഭവങ്ങൾ വായിക്കുമ്പോൾ ഒരു ഡോക്ടർക്ക് അല്ലെങ്കിൽ ഡോക്ടറാവാൻ പോകുന്ന വിദ്യാർത്ഥികൾക്ക് തൻ്റെ മുമ്പിൽ വരുന്ന സമാനമായ കേസുകളിൽ രോഗം നിർണയിക്കാൻ എളുപ്പമാണ്. കൂടാതെ അത്തരത്തിലുള്ള രോഗികൾക്ക് എങ്ങനെ ആശ്വാസം പകരുമെന്ന് സരളമായി പഠിപ്പിച്ചിരുന്ന ഒരു മെഡിക്കൽ ഗൈഡ് കൂടിയാണ് ഈ പുസ്തകം. "രോഗിയുടെ കണ്ണിലേക്ക് നോക്കി ഒന്നു പുഞ്ചിരിച്ചാൽ തന്നെ അവരുടെ പകുതി അസുഖം ഭേദമാകും "എന്ന് എപ്പോഴും ഞങ്ങളെ ഓർമ്മപ്പെടുത്താറുള്ള പ്രൊഫസർ അദ്ദേഹത്തിൻറെ റോൾ മോഡൽ ആയി വി പി ഗംഗാധരൻ സാറിനെ പരിചയപ്പെടുത്തിയപ്പോൾ പിന്നെ പുസ്തകത്തിനുള്ള അലച്ചിലായി. പുസ്തകങ്ങളെ ഏറെ പ്രണയിച്ചിരുന്ന അമ്മായി ,വായിച്ച് ഒതുക്കിവെച്ച പുസ്തകങ്ങളിൽ നിന്നും ഒരു വേനലവധിക്കാലത്ത് എനിക്ക് അത് കിട്ടി. ഓരോ താളുകളിലൂടെ സഞ്ചരിക്കുമ്പോഴും ഞാനും തിരഞ്ഞെടുത്ത ,ഞാനും തേടിപ്പിടിച്ച എൻ്റെ പ്രൊഫഷനെക്കുറിച്ച് അഭിമാനം തോന്നി. ഓരോ അനുഭവങ്ങളിലൂടെ എൻ്റെ കണ്ണ് പായുമ്പോഴും പുറത്ത് കാലം തെറ്റി വന്ന മഴ തിമിർത്തു പെയ്യും പോലെ എൻ്റെ ഉള്ളിലും എന്തോ പെയ്യുന്നത് പോലെ തോന്നി. ഇടയ്ക്കെപ്പോഴോ ഒരു തുള്ളി കണ്ണുനീർ പുസ്തകത്തിൽ വീണപ്പോഴാണ് "കരയാനും വേണം ഒരവകാശം" എന്ന് ആമുഖത്തിൽ എഴുത്തുകാരൻ എഴുതി വെച്ചത് എത്ര ശരിയാണെന്ന് ഞാൻ ചിന്തിച്ചത്. ഒരു ചെറിയ വിഷമം പോലും സഹിക്കാനാവാതെ ആത്മഹത്യ എല്ലാത്തിനും ഒരു പരിഹാരമായി കാണുന്ന ന്യൂജനറേഷൻ പിള്ളേര് തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. വരികൾക്കിടയിലൂടെ വായിക്കുമ്പോൾ നമ്മളൊക്കെ സ്വർഗത്തിൽ ജീവിക്കുന്നുവെന്നാണ് ഓരോ അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത് . ശരീരത്തെയും മനസ്സിനെയും ഒരുപോലെ കാർന്നു തിന്നാൻ മാത്രം കെൽപ്പുള്ള കാൻസർ എന്ന മഹാമാരിയുടെ പിടിയിൽ പെട്ട ഒരു കൂട്ടം രോഗികൾക്കിടയിൽ അവരുടെ വേദനകളിലേക്ക് ഇറങ്ങി ചെന്ന് പരിചരിക്കുന്ന ഡോക്ടറെയാണ് നമുക്കിവിടെ കാണാൻ കഴിയുക. വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങളെ അതിൻ്റെ തീക്ഷ്ണ ഭാവത്തോടെ തന്നെ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ എഴുത്തുകാരൻ കെ എസ് അനിയൻ വിജയിച്ചിരിക്കുന്നു . തൻ്റെ മേഖലയല്ലായിരുന്നിട്ടു പോലും ഡോക്ടർ പകർന്നുനൽകിയ അനുഭവങ്ങളെ അതിൻറെ തനതായ രീതിയിൽ അവതരിപ്പിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. ഇരുളിലാണ്ട കുറേ ജീവിതങ്ങളെ തൊട്ടറിയാനും അവരിൽ പ്രകാശത്തിൻ്റെ ഒരു കൊച്ചു കൈത്തിരി കത്തിക്കാനും ഈ കൃതിക്ക് കഴിയുമെന്നതിൽ സംശയമില്ല. തൻ്റെ ജീവിതത്തിലേറെയും സങ്കടങ്ങൾ മാത്രം കേട്ടു കൊണ്ടിരുന്നിട്ടും എപ്പോഴും പുഞ്ചിരിച്ച് ഒരു പാട് ജീവിതങ്ങൾക്ക് ആശ്വാസം പകരുന്ന ചികത്സകനും, എഴുത്തുകാരനും ,പ്രസാധകർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  jeevitham
By Anuj ms
booking


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0