• Text
  • Text

SUGANDHI ENNA ANDAL DEVANAYAKI

By : T. D. RAMAKRISHNAN



Book : SUGANDHI ENNA ANDAL DEVANAYAKI
Author: T. D. RAMAKRISHNAN
Category : Novel
ISBN : 9788126452323
Binding : Normal
Publishing Date : 25-05-2026
Publisher : DC BOOKS
Edition : 36
Number of pages : 328
Language : Malayalam
Paper Back

Publisher: DC BOOKS
₹359.00 ₹399.00 10% off





Book Summary

യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്. ഈ കൃതിയിലൂടെ ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക് വായനക്കാരെ നയിക്കുകയാണ് നോവലിസ്റ്റ്. പോരാട്ടങ്ങള്‍ക്കിടയ്ക്ക് അകപ്പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിന്റെ എല്ലാ വേദനകളോടും കൂടി നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. അതിനോടൊപ്പം വായനയെ ഏറ്റവും സമകാലികമായൊരു പരിസരത്തുനിന്നുകൊണ്ട് നോക്കിക്കാണാനും സാധിച്ചു എന്നതാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ മറ്റൊരു സവിശേഷത. സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ചേരചോള സാമ്രാജ്യങ്ങളുടെ ചരിത്രവും ശ്രീലങ്കയിലെ സിംഹള രാജവംശവുമായുള്ള വൈരവും സിംഹളമിത്തും ദേവനായകിയെ ഫാന്റസിയുടെ വിസ്മയകരമായൊരു അനുഭവമാക്കിത്തീര്‍ക്കുന്നു.

WRITE A REVIEW

Product name: SUGANDHI ENNA ANDAL DEVANAYAKI

Review title:



Your Ratings:

Your Message:




Book Reviews

  ആധുനിക രാഷ്ട്രീയ നോവല്
By Renjan Pillai
ശ്രീലങ്കയിലെ സമകാലിക രാഷ്ട്രീയവും പുരാവൃത്തങ്ങളും ചേര്ത്തെഴുതിയ മികച്ച നോവലാണിത്. ടി ഡിയുടെ ഫ്രാന്സിസ് ഇട്ടിക്കോരയ്ക്കൊപ്പമോ അതിനു മുകളിലോ നില്ക്കുന്ന നോവല്. വായിച്ചാല് നഷ്ടമാവില്ല...

  A travel through myths and reality...
By Jibin Willy
"സുഗന്ധി എന്ന ആണ്ടാൽ ദേവനായകി"..... By T.D Ramakrishnan... First of all I would like to appreciate the author for writing a novel about such a topic... The novel is a brave attempt to narrate the stories of women who became the victim of power struggle and civil war which happened in Sri Lanka.The author was very successful in convincing the messages against war and discrimination with the backdrop of a myth... I really appreciate the style of narration and the political ideas conveyed through the novel.The concepts discussed in the novel is still applicable to many countries around the globe even in the present political scenario... Thanks to the author for writing such a masterpiece... I recommend this book to all the book lovers around the globe....

  മലയാള നോവലിലെ പുതുവസന്തം
By Prasad M manghattu
ചരിത്രവും ,മിത്തും സർഗാത്മക തലങ്ങളിലൂടെ സഞ്ചരിച്ച് പുതുവസന്തമായി മാറുന്ന ഒരിടമാണ് ശ്രി.ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ചരിത്രബോധ്യങ്ങൾക്ക് ഹൃദയരക്തം കൊണ്ട് ജീവൻ നൽകുന്ന കഥാപാത്രങ്ങൾ, ചരിത്രാഖ്യാനങ്ങളുടെ പുതിയ ആകാശവും, പുതിയ ഭൂമിയും മനസ്സിൽത്തീർക്കുന്ന സംവേദനക്ഷമതയുള്ള രചനാചാരുത.. ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന വായനയുടെ പുതുവസന്തം തീർക്കുന്ന നോവൽ .

  ചരിത്രവും യാഥാർത്ഥ്യവും
By Jishnu tp
"സുഗന്ദി എന്ന ആണ്ടാൾ ദേവനായകി"നിലനിൽപ്പിന്റെ സ്ത്രീത്വത്തെ അനാവരണം ചെയ്യുന്നു എന്ന വസ്തുത നിലനിൽക്കെ തന്നെ ചരിത്രത്തിലെ സ്ഐഈയെയും ആധുനിക സ്ത്രീയെയും വിലയിരുത്തുന്നു.ശ്രീലങ്കൻ തമിഴ് പുലികളുടെ സമര സഠഘർഷ ചരിത്രത്തെ അവതരിപ്പിക്കുന്ന നോവൽ രജനി തിരണഗാമയിലൂടെ സുഗന്ധിയിലേക്ക് സന്നിവേശിക്കുന്നു.ചരിത്രത്തിലെ സ്ത്രീ പഠനം ഇവിടെ കാണാം.ശ്രീലങ്കയുടെ സംഘർഷ ഭരിതമായ ഒരു വസ്തുതയാണ് പൊതുവേ കേന്ദ്രിതമെങ്കിലും സ്ത്രൈണതയുടെ വ്യത്യസ്തമാനങ്ങൾ ചരിത്രാതീതമായി നോവൽ നോക്കികാണുന്നു. ചേര,ചോള രാജ്യങ്ങളുടെ യുദ്ധാനന്തരം പലരാജാക്കന്മാരുടെ രാഞ്ജിയാവുന്ന സുഗന്ധി സിംഹളദേശത്തെക്കകൂടി കാമപൂർത്തിക്കും ഇരയാവുന്നു.ചരിത്രം സ്ത്രീക്കു സമ്മാനിക്കുന്നതെന്തെന്നും വ്യക്തഭാക്കുന്നുണ്ടിവിടെ.അതി കാമരൂപിണിയായി ദുർഗാ രൂപം പുണ്ടു നിൽക്കുന്ന പുരുഷ സത്തയെ മുഴുവൻ ആവാഹിക്കാനാവുന്ന അവസാനം കാണുന്ന ആണ്ടാളിന്റെ രൂപം സമസ്ത സ്ത്രീവർഗ ചേതനയുടെയും രോഷമാണ്.ശ്രീലങ്കൻ ചരിത്രവും ഇന്ത്യൻ ചരിത്രവുമായി ബന്ധമുള്ള ആണ്ടാൾ ദേവനായകി ചരിത്രം ടി ഡി രചിച്ചപ്പോൾ പിറന്നത് ഒരു ചരിത്രാവലോകനവും വിലയിരുത്തലുമാണ്,എന്താണ് ചരിത്രത്തിലെ സ്ത്രീ സത്ത എന്നതിന്റെ. നവ അനുഭവമാണ് നോവൽ പ്രധാനം ചെയ്യുന്നത്,വംശ ഹത്യവരുത്തിവയ്ക്കുന്ന വിപ്ലവ നായികയായ രജനി തിരണഗാമ,മുല മുറിഞ്ഞ സുഗന്ധിയുടെ കൈകാലും കൂടി അറ്റുപോകപ്പെട്ട ഇന്നിന്റെ ദേവനായകിയാണ്.പെൺ ചരിത്രവും പെൺ വിപ്ലവവും ഉണ്ടിതിൽ.നയതന്ത്രങ്ങളും ഭരണവും വംശവും കാഴ്ച്ചപ്പാടുകളും എത്രത്തോളം ഭീകമാണെന്നതിന്റെ ഭീകരതയും നോവലിൽ അന്തർലീനമാണ്.

  വിസ്മയദീപ്തം
By Akhil KR
സമകാലികതയിൽ നിന്ന് ഭൂതകാലത്തേക്കും ചരിത്രത്തിൽ നിന്ന് മിത്തുകളിലേക്കും വ്യക്തിത്വാനുഭവങ്ങളിൽനിന്ന് സംഘാനുഭവങ്ങളിലേക്കും ശരീരങ്ങളിൽനിന്ന് ആത്മാക്കളിലേക്കും ഭൗതികങ്ങളിൽ നിന്ന് അതീതങ്ങളിലേക്കും നടത്തുന്ന പരകായപ്രവേശങ്ങളുടെ നോവൽരൂപമാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. എൽ ടി ടി ഇ ഉൾപ്പെടെയുള്ള ശ്രീലങ്കൻ തമിഴ് വിമോചനപ്പോരാളികളുടെ കാലവും വേലുപ്പിള്ള പ്രഭാകരന്റെ മരണവും (2009) പിന്നിട്ട് ശ്രീലങ്ക എത്തിനിൽക്കുന്ന 'സമാധാനാ'ന്തരീക്ഷത്തിന്റെ അകംപൊള്ളയായ രാഷ്ട്രീയത്തെക്കുറിച്ചാണ് ഈ നോവൽ എന്ന് ഒറ്റ വാക്യത്തിൽ സംഗ്രഹിക്കാം. പക്ഷേ, ഹിംസാഹിംസകളുടെ ഒരു സഹസ്രാബ്ദത്തിലധികം പഴക്കമുള്ള തമിഴ് - സിംഹള രാഷ്ട്രീയചരിത്രത്തെ, ചരിത്രങ്ങളെക്കാൾ എല്ലുറപ്പുള്ള മിത്തുകളുടെ പിൻബലത്തിൽ അപനിർമ്മിക്കുകയാണ് ഈ നോവൽ ചെയ്യുന്നത് എന്നുകൂടി പറഞ്ഞാലേ ഈ വാക്യം പൂർണ്ണമാകൂ. മികച്ചൊരു വായനാനുഭവം തന്നെയാണ് സുഗന്ധി..

  Well researched as well as well written!
By Vineet Nambi
a fabulous novel depicting the contemporary politics of Sri Lanka and the situations of the Tamil people dwelling there. This novel cultivated and interest about Chera history in me. The reader will be in the middle of two parallel railway tracks. In one of the tracks, a train will be moving back towards Chera period and the other track, a train moves forward to the current Sri Lankan politics.

  സ്ത്രീ-കരുത്തിൻ്റെ പ്രതീകം
By Sandra Jitin
യുദ്ധവും,സംഘർഷങ്ങളും മുറിപ്പാടുകൾ സൃഷ്ടിക്കുന്നത് സ്ത്രീകളിലാണ്.അവരുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി ഡി രാമകൃഷ്ണൻ്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.സ്ത്രീകൾ ചരിത്രത്തിൻ്റെ വിധാതാക്കളാകുന്നതിൻ്റെ ഉജ്വലമായ കാഴ്ച ഈ നോവലിൽ കാണാം. മനുഷ്യാവകാശങ്ങൾ ഓരോന്നോരോന്നായി നഷ്ടപ്പെടുന്ന അഥവാ നിഷേധിക്കപ്പെടുന്ന ശ്രീലങ്കൻ രാഷ്ട്രീയത്തിന്റെ സമകാലിക യാഥാർത്ഥ്യങ്ങളിലേയ്ക്കാണ് ഈ നോവൽ വെളിച്ചം വീശുന്നത്.ശ്രീലങ്കയിൽ തമിഴ് വിമോചനപ്പോരാട്ടങ്ങൾക്കു നേതൃത്വം നല്കിയL T T E പോലത്തെ സംഘടനകൾ യഥാർത്ഥത്തിൽ ജനാധിപത്യവിരുദ്ധവും തികച്ചും ഫാഷിസ്റ്റ് മനോഭാവം ഉള്ളിൽപ്പേറിയ പുരുഷാധിപത്യ സംഘടനകളായിരുന്നുവെന്നും ഈ നോവൽ അടിവരയിട്ടു പറയുന്നുണ്ട്. മൂന്നു സ്ത്രീകളുടെ കഥകളാണ് ഈ നോവലിലുള്ളത്.ഡോ.രജനി തിരണഗാമ,ദേവനായകി,സുഗന്ധി.ശ്രീലങ്കയിൽ ജനിച്ച ഡോ.രജനി ഈഴപ്പോരിൽ ജീവൻ നഷ്ടപ്പെട്ട യാഴ്പ്പാണത്തിൻ്റെ വീരപുത്രികളിൽ ഒരുവളാണ്.ദേവനായകിയ്ക്ക് ആയിരം വർഷം പഴക്കമുണ്ട്.സുഗന്ധി എഴുത്തുകാരൻ്റെ ഭാവനാസൃഷ്ടിയാണ്. ചരിത്രത്തെ സമകാലിക പ്രശ്നവുമായി കോർത്തിണക്കി ചരിത്രവും,മിത്തും ഇടകലർന്ന മാസ്മരിക ലോകമാണ് ഈ നോവലിൽ സൃഷ്ടിച്ചിരിക്കുന്നത്.സ്ഥലകാലങ്ങളെല്ലാം യഥാർത്ഥവും കഥ ഭാവനാത്മകവുമാണ്.സ്ത്രീ കരുത്തിൻ്റെ ആവിഷ്ക്കാരമായ ഈ നോവലിൽ പെൺകരുത്തിൻ്റെ പ്രതീകമായി സുഗന്ധി എന്ന ആണ്ടാൾ ദേവനായകി നിറഞ്ഞു നില്ക്കുന്നു.പീഡിതയായ് എല്ലാം നഷ്ടപ്പെട്ട സുഗന്ധിയ്ക്ക് ശക്തി പകരാനായി,അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായി അമ്മ ദേവനായകിയുടെ കഥ പറഞ്ഞുകൊടുക്കുന്നു.ശക്തി നേടിയ അവൾ എല്ലാ അടിച്ചമർത്തലുകളിൽ നിന്നും,അവഹേളനങ്ങളിൽ നിന്നും പറന്നുയരുന്ന പെൺകരുത്തിൻ്റെ പ്രതീകമായി മാറുകയാണ്.വായനയുടെ വേറിട്ടൊരനുഭവം പകരാൻ സാധിച്ച ഈ കൃതി മലയാളസാഹിത്യം ഉള്ളിടത്തോളം കാലം പരിശോഭിക്കും.

  ഫാസിസത്തിന്റെ ജനാധിപത്യം.
By Anagha PN
ജനാധിപത്യം, ഒരു ഏകാധിപതിയുടെ കൈയിൽ അകപ്പെട്ടാൽ എന്ത് സംഭവിക്കും? അവിടെയുള്ളവരുടെ ജീവിതം എങ്ങനെയാവും? അങ്ങനെ ജനാധിപത്യത്തിന്റെ ഏറ്റവും നികൃഷ്ടമായ മുഖമാണ് ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യിൽ നമുക്ക് കാണാൻ കഴിയുന്നത്. ആണ്ടാൾ ദേവനായകിലേക്കുള്ള സുഗന്ധിയുടെ ദൂരം മാത്രല്ലിത്, രജനി തിരിഗാമയുടെയുടെയും ജൂലിയുടെയും ഒക്കെ പരിണാമത്തിന്റെ കഥ കൂടിയാണ്. റിയാലിറ്റിയിൽ നിന്നും ആരംഭിച്ച് മിഥ്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി, മിഥ്യയാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം, വായനക്കാരന്റെ മനസ്സിൽ കലാപമുണ്ടാക്കുന്നത് ടി.ഡി.രാമകൃഷ്ണന്റെ ശൈലിയാണ്. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'ക്ക് ആഗോള ശ്രദ്ധ ലഭിക്കാൻ കാരണമായതും ഇത് കൊണ്ടാണ്. വായിച്ചു കഴിഞ്ഞപ്പോൾ, ശരിക്കും സുഗന്ധി ജീവിച്ചിരുന്നോ എന്നു പലവേള തോന്നും. ശ്രീലങ്കയുടെ ആഭ്യന്തരകലാപത്തിന്റെ ബാക്കിപത്രമായിട്ടാണ് കഥയുടെ കിടപ്പ്. തമിഴ് പുലികളും ശ്രീലങ്കൻ ഭരണകൂടവും തമ്മിലുള്ള പോരും, അതിനിടയിലെ സമാധാനവാദികളുടെ ജീവിതവും തന്നെയാണ് പുസ്തകത്തിന്റെ അന്തസത്ത. ജനാധിപത്യം, ഫാസിസ്റ്റ് സഖ്യങ്ങളുടെ കൈയിൽ അകപെടുമ്പോൾ എന്ത് സംഭവിക്കും!! ചരിത്രങ്ങൾ വളച്ചൊടിക്കപെടും;സ്വാതന്ത്ര്യങ്ങൾക്ക് അളവുകോലുകൾ ഉണ്ടാവും; സർവോപരി ജനാധിപത്യം ദുർഗന്ധം മാത്രം വമിക്കുന്ന ഒരു അത്തറു കുപ്പിയായി മാറും, ആ കാഴ്ചയാണ് ഇവിടെ ഞാൻ കണ്ടത്. അങ്ങനെ ഒരു കാലഘട്ടത്തിൽ ജീവിക്കുന്നതുകൊണ്ടാണ് ഈ പുസ്‌തകത്തിന് ഇത്രയും പ്രസക്തിയും. ചരിത്ര പുസ്തകങ്ങളും നോവലും തമ്മിലൊരു വ്യത്യാസമുണ്ട്;ചരിത്രം, ചരിത്രം പറഞ്ഞുപോവുമ്പോൾ നോവലിലാകട്ടെ,ചരിത്രത്തിന്റെ ഭാഗമായി മാറാത്ത സാധാരണക്കാരുടെ ജിവിതംകൂടെ കൈകാര്യം ചെയ്യുന്നു. അങ്ങനെ നോക്കിയാൽ, ജനാധിപത്യം ഒരു അധികാരമോഹിയുടെ കൈയ്യിലുള്ള കാലത്തോളം ഇതിന് ഇന്നത്തെ പ്രസക്തിയുണ്ടാവും.അവസാനത്തെ അധികാരമോഹിയും വിടപറയുന്ന കാലത്ത്, അന്നത്തെ ആളുകൾക്കു ഇങ്ങനെ കൊറേ മനുഷ്യർ ജീവിച്ചിരുന്നു എന്നു പറഞ്ഞുതരുന്ന ഒരു കഥയായി മാറും. പിന്നെ കേട്ട് അത്ഭുതപ്പെടാനുള്ള വെറും കഥ. ~Anagha PN

  Good one
By Athul Chundayil
Fabulously written and well-crafted novel...

  സുഗന്ധിയുടെ കഥ
By Kavitha Manohar
ഭാവനയും ചരിത്രവും മിത്തുമൊക്കെച്ചേര്‍ന്നു കൊണ്ട് ടി ഡി രാമകൃഷ്ണനെഴുതിയ നോവലാണ്“സുഗന്ധി എന്ന ആണ്ഡാള്‍ ദേവനായകി” . സിംഹളനാടിന്റെ പശ്ചാത്തലത്തിലാണ് നോവലെഴുതപ്പെട്ടിരിക്കുന്നത്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ട്രാന്‍സ്നാഷണല്‍ പിക്ച്ചേഴ്സ് നിര്‍മ്മി ക്കുന്ന സിനിമയിലൂടെയാണ് രജനി തിരണഗാമയുടെ മനുഷ്യാവകാശപ്രവര്‍ത്തനത്തിന്റെ അടഞ്ഞ കോണുകള്‍ നാമറിയുന്നത് , കാണ്മാണ്ടായ സുഗന്ധിയുടെ കഥ ചുരുള്‍ നിവരുന്നത്, ദേവനായകിയുടെ ആ മിത്ത് സുഗന്ധിയനുഭവിച്ച ജീവിതത്തോട് ചേര്‍ത്തു വായിക്കപ്പെടുന്നത്, രജനിയെപ്പോലെ മനുഷ്യാവകാശത്തിനുവേണ്ടി നിലകൊണ്ട മനുഷ്യര്‍ക്കും സ്ത്രീകള്‍ക്കും നേരിടേണ്ടി വന്ന ദുഃഖങ്ങളുടെ കുറ്റിയിട്ട വാതിലുകള്‍ വലിച്ചുതുറക്കപ്പെടുന്നത്. തമിഴരും സിംഹളരും തമ്മിലുള്ള യുദ്ധത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വിശുന്ന നോവലാണിത്. വിപ്ലവപ്രസ്ഥാനങ്ങളിലെ ജനാധിപത്യവിരുദ്ധത, സ്ത്രീകള്‍ക്ക് തങ്ങളുടെ നിലപാടിനുനല്‍വേണ്ടി പോരാടുമ്പോള്‍ പണയം വെക്കേണ്ടിവരുന്നത് - ഒക്കെയും നോവല്‍ പലവുരു ചര്‍ച്ചക്കെടുക്കുന്നു. പാരീസിലെ ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ക്കിടയിലെ കറുപ്പ് എന്ന രഹസ്യസംഘടനയുടെ മാസികയില്‍ നിന്നും സുഗന്ധി എഴുതിയ “ഒരു പെണ്‍ പോരാളിയിന്‍ വാഴ്ക്കെ കുറിപ്പുകളും”, മീനാക്ഷി രാജരത്തിനമെന്ന പേരിലവളെഴുതിയ “ദേവനായകിയിന്‍ കതൈ” യും നോവലിന് ഊര്‍ജമേകുന്നു, പീറ്ററിനാകട്ടെ തന്റെ സിനിമക്കും ജീവിതത്തിനും ഉണ്ടായിട്ടുള്ള വിടവുകള്‍ പൂരിപ്പിക്കാനവസരം ലഭിക്കുകയും ചെയ്യുന്നു. മഹേന്ദ്രവര്‍മ്മന്‍, രാജരാജ ചോളന്‍,ചാം പ്രസിദ്ധ്, മഹീന്ദ്രന്‍...അങ്ങനെ പലരുണ്ട്. ഇവിടെയാകട്ടെ സുഗന്ധി എന്ന ആണ്ഡാളിന്റെ കഥ സുഗന്ധി തന്നെ എഴുതുന്നു. സുഗന്ധി, മീനാക്ഷി രാജരത്തിനമെന്ന മറക്കുള്ളിലൂടെ പറയുന്ന ആ മിത്തിലെ പേരുകള്‍ക്ക് സ്വന്തം ജീവിത്തില്‍ നിന്ന് മാറ്റങ്ങളുണ്ടായേക്കാം. പക്ഷേ ദുഃഖത്തിനും പ്രതികാരത്തിനും ഒരേ രൂപം ഒരേ ശക്തി. തന്റെ രണ്ടാമത്തെ കൂട്ടുകാരിയെ രണ്ടാം സിനിമക്ക് ബലി നല്‍കി് വീണ്ടും പേടിച്ചൊളിച്ചോടുമ്പോള്‍, ഒളിച്ചോടാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍, നാമറിയുന്നു ചരിത്രം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുമെന്ന്. രജനിക്കുവേണ്ടി നിര്‍മ്മിക്കുന്ന ആ സിനിമയും നിന്നുപോകുമ്പോള്‍ സുഗന്ധി എന്ന ആണ്ഡാള്‍ ദേവനായകിയുടെ കഥ നോവലിലൂടെ പറയപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഏറെ ശ്രദ്ധയോടെ പ്ലാന്‍ ചെയ്തിട്ടും പാളിയ ആ സ്ഫോടനത്തിന്റെ‍ തീയാളിക്കത്തുമ്പോള്‍ സുഗന്ധി ആകാശത്തേക്ക് പറന്നുയര്‍ന്നു വത്രേ... “കനവ് തുലൈന്തവള്‍ നാന്‍ കവിതൈ മറന്തവള്‍ നാന്‍ കാതല്‍ കരിന്തവള്‍ നാന്‍ കര്‍പ്പ് മുറിന്തവള്‍ നാന്‍” - ഈ വരികള്‍ പീറ്റര്‍ ജീവാനന്ദം തന്റെ വിമാനയാത്രയില്‍ കേട്ടുവെങ്കില്‍ അവള്‍ സുഗന്ധി എന്ന ആണ്ഡാള്‍ തന്നെയെന്നതിന് സംശയം വേണ്ട.

  Read
By ANJITHA DAVIS
ചരിത്രവും മിത്തുകളും എല്ലാം കൂട്ടിയിണക്കി കെട്ടിയ ഒരു അത്ഭുത സൃഷ്ടിയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ഭൂതകാലത്തു നിന്നും വർത്തമാനക്കാലത്തെക്കുള്ള യാത്ര എന്നത് സ്ത്രീ വിരുദ്ധതയിൽ നിന്നും സ്ത്രീ വിരുദ്ധതയിലേക്കുള്ള യാത്ര എന്നത് കൃതിയിൽ തെളിഞ്ഞു നിൽക്കുന്നു. ജനാധിപത്യപരമായ പല സംഘടനകളുടെയും സ്ത്രീവിരുദ്ധത ഇക്കാലത്തും ആവർത്തിക്കപ്പെടുന്നതിനാൽ രചനയുടെ കാലിക പ്രസക്തി വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ടി ഡി രാമകൃഷ്ണന്റെ അനുഭവിപ്പിക്കുന്ന എഴുത്തിലൂടെ ഒരു വായനക്കപ്പുറവും കഥാപാത്രങ്ങൾ നമ്മളെ വേട്ടയാടുന്നു. ഭൂതകാല ദേവനായകിയും വർത്തമാനകാല ദേവനായകിയും അതിനിടയിലെ ഒട്ടേറെ സ്ത്രീ കഥാപാത്രങ്ങളും നമ്മുടെയുള്ളിൽ ഒരു ഇരുണ്ട കാട് സൃഷ്ടിച്ചിട്ട് അതിൽ കുറച്ചുനാൾ ജീവിക്കുമെന്ന് തന്നെ പറയണം. പെണ്ണിന്റെ കണ്ണീരു വീഴുന്നിടങ്ങളിലെല്ലാം ഓടിയെത്തി നഗരങ്ങൾ ചുട്ടെരിക്കേണ്ടിവരും എന്നെഴുതിയ ശക്തയായ ദേവനായികയുടെ കഥ കൂടിയാണിത്. സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്ന സ്ത്രീകൾ ട്രോളുകളാവുന്ന ഈ കാലഘട്ടത്തിൽ ഈ നോവൽ ഇനിയും വായിക്കപ്പെടേണ്ടിയിരിക്കുന്നു.

  എന്റെ വായനയിൽ
By Rinshida salahudheen
മലയാളസാഹിത്യത്തില്‍ അടുത്തിടെ ഏറ്റവുമധികം വായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു നോവലാണ് ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ആഭ്യന്തരയുദ്ധാനന്തരമുള്ള ശ്രീലങ്കയുടെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളെ മുൻനിർത്തിയാണ് ഈ നോവൽ രചിക്കപ്പെട്ടിരിക്കുന്നത്.രാജ്യത്തിന്റെ ഭരണവും സൈന്യവും മാധ്യമവും സമ്പൂര്‍ണ്ണമായി പ്രസിഡന്റിന്റെ നിയന്ത്രണത്തിന്‍ കീഴിലാണെന്നും മനുഷ്യത്വരഹിതമായ അടിച്ചമര്‍ത്തലുകളിലൂടെ അവിടെ സ്വേച്ഛാധിപത്യരീതിയിലുള്ള ഭരണമാണ് നടക്കുന്നതെന്നും നോവല്‍ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര പോരാട്ടങ്ങളുടെയും സൈനിക നടപടികളുടെയും ഇടയില്‍ നട്ടംതിരിയുന്ന സാധാരണക്കാരുടെയും വനിതകളുടെയും വേദനയാണ് നോവലില്‍ ചിത്രീകരിക്കുന്നത്. സ്ത്രീ കേന്ദ്രീകൃതമായിട്ടാണ് നോവൽ മുന്നോട്ട് പോകുന്നത്. ചരിത്രത്തെയും വർത്തമാന കാലത്തെയും ഐതിഹ്യവുമായി കൂട്ടിയിണക്കി വായനക്കാരനെ ആകാംഷയോടെ അക്ഷരങ്ങളിലേക്കാവാഹിക്കുന്നു. മുറിക്കപ്പെടാതെ ഏതൊരാളെയും ഇരുത്തി വായിക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന്. ദ്രാവിഡ ചരിത്രത്തിൻറെ നൂറ്റാണ്ടുകളിലൂടെ യാത്രകളിലൂടെയാണ് നോവൽ വികസിക്കുന്നത്.നൂറ്റാണ്ടുകൾക്കു മുമ്പുള്ള ചേര- ചോള കാലഘട്ടം മുതൽ പുതിയ ശ്രീലങ്കൻ ആഭ്യന്തര അസ്ഥിരതയുടെ തമിഴ്-സിംഹള ദേശീയതയ്ക്ക് ഇടയിലാണ് സുഗന്ധി ഓരോ നിമിഷവും അനുവാചകരിലേക്ക് നിറയുന്നത്.മിത്തും യാഥാർത്ഥ്യവും, ഭാവനയും റിയലിസവും, ചരിത്രവും സമകാലികവും കൂടിച്ചേർന്ന ടി.ഡി.യുടെ രചനാ ശൈലിയിൽ തന്നെയാണ് സുഗന്ധിയും എഴുതിയിരിക്കുന്നത്. ദേവനായകി എന്ന മിത്തും, രജനിതിരണഗാമയുടെ ജീവിതവും, സുഗന്ധി എന്നാ ഭാവനയും ഇവിടങ്ങളിൽ നിന്നാണ് കഥ പറയുന്നത്.ഡോക്ടർ രജനി തിരണഗാമ യുടെ ജീവിതം പ്രമേയമാക്കി ശ്രീലങ്കൻ ഗവൺമെന്റിന് വേണ്ടി സിനിമ എടുക്കാൻ എത്തുന്ന പീറ്റർ ജീവാനന്ദം ഇയകത്തിന്റെ പെൺ പോരാളിയും കാമുകിയും ആയിരുന്ന സുഗന്ധിയെ അന്വേഷിക്കുന്നിടത്ത് നിന്നാണ് നോവൽ വികസിക്കുന്നത് അവിടേക്ക് ആണ് ദേവനയകിയും രജനിയുടെ ജീവിതവും സുഗന്ധിയും എല്ലാം കടന്നുവരുന്നത്. ശ്രീലങ്കൻ രാഷ്ട്രീയത്തിൽ കഴിഞ്ഞ ദശാബ്ദങ്ങളായി ഉണ്ടായ മാറ്റങ്ങളെയും കഥാകൃത്ത് അടയാപ്പെടുത്തുന്നുണ്ട്.LTTE എന്ന കമ്യൂണിസ്റ് അടിത്തറയിൽ തുടങ്ങിയ തമിഴ് വിമോചന പോരാട്ടം പിന്നീട് തമിഴ് ദേശിയതയിലേക് കടന്ന് കയറി നടത്തിയ ഹിംസകളുടെയും അതിനുള്ളിലെ ആന്തരിക പ്രേശ്നങ്ങളും സ്ത്രി വിരുദ്ധതയും മുതൽ പിന്നീട് വന്ന ജനാധിപത്യ സർക്കാരും അവർ ജനാധിപത്യം മറയാക്കി നടത്തുന്ന ഫാസിസത്തിന്റെ പ്രയോഗങ്ങളും ചരിത്രത്തിന്റെ പുനർക്രമീകരണങ്ങളുടെ പശ്ചാത്തലത്തിൽ നോവലിൽ കടന്നു വരുന്നു. മൂന്ന് സ്ത്രീകഥാപാത്രങ്ങളിലൂടെ ആണ് നോവൽ കടന്നുപോകുന്നത് മൂവരും വേട്ടയടപെടുന്നവർ.പക്ഷെ ഇവർ മൂന്ന് പേർ എന്നതിന് അപ്പുറം അവരെ ചേർത്തിണക്കുന്ന ചരടുകളിൽ ചരിത്രത്തിന്റെ ആവർത്തനങ്ങളെ ചേർക്കുനിടത്താണ് നോവൽ തീർത്തും വേറിട്ട പാത സ്വീകരിക്കുന്നത്. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ഒരു പെൺ പോരാട്ടത്തിന്റെ കഥ കൂടി ആണ്. "ഏതൊരു യുദ്ധവും ഏറ്റവും അധികം ബാധിക്കുന്നത് സ്ത്രീകളെയാണല്ലോ" എന്നാൽ അതിനപ്പുറം ഏതൊരു പോരാട്ടത്തിന്റെയും മുന്നണിപോളിയായിരുന്നിട്ടും നമ്മുടെ ആൺഅധികാര ബോധങ്ങൾ സൗകര്യപൂർവ്വം മറന്ന പെൺ പോരാട്ടങ്ങളെ കൂടിയാണ് സുഗന്ധി ഓർക്കാൻ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

  സുഗന്ധിയെ അറിയാം..
By Nivea Jose
T D രാമകൃഷ്ണനെ ആദ്യമായി വായിക്കുന്നത് സുഗന്ധിയിലൂടെ ആണ്.. അതിനാൽ തന്നെ യാതൊരു മുൻധാരണകളും ഇല്ലാതെ വായനയിലേക്ക് കടന്നു. രജനി തിരണഗാമ എന്ന പേരിനൊപ്പം വിപ്ലവചിന്തകളിലൂടെ എന്നിലെ സ്ത്രീ വായന തുടർന്നു. ആണ്ടാൾ ദേവനായകിയെ കണ്ടുമുട്ടിയപ്പോൾ ആ ചിന്തകൾ വീണ്ടും ഉച്ചസ്ഥായിലായി. എന്നാൽ ആയുധകലകളിൽ അഗ്രഗണ്യയായ എന്റെ നായിക ശരീരം ആയുധമാക്കുന്നതു കണ്ടു ശങ്കിച്ചു. പിന്നീട് കുറേനേരത്തേക്കു അവളിലെ വെറും സ്ത്രീയെ കാണുകയായിരുന്നു. ദേവനായകിയുടെ ജീവിതം നിർവാണയിൽ അവസാനിക്കുന്നിടത്തു വായന നിർത്തി ചിന്തിക്കാൻ തുടങ്ങി.. അവളിലൂടെ.. അവളുടെ മനോവ്യാപാരങ്ങളിലൂടെ.. സ്ത്രീജന്മങ്ങളിലെ കടിഞ്ഞാണുകളും അരക്ഷിതാവസ്ഥയും അത് സൃഷ്ടിക്കുന്ന നിലപാടുകളുടെ ശൂന്യതയും ഇന്നും നിലനിൽക്കുന്ന സമൂഹത്തിൽ ദേവനായകി ഒരു പ്രതീകമാണ്.ആ ചിന്തയിൽ ഊന്നി വായന തുടർന്നു. വീണ്ടും സുഗന്ധിയെ കണ്ടുമുട്ടിയപ്പോൾ, മറിച്ചൊരു ചിന്ത ഉണ്ടായില്ല.. എല്ലാം തനിയാവത്തനം. ശക്തമായ ഒരു സംഘടനയുടെ ആവരണത്തിലുള്ളിൽ നിൽക്കുമ്പോഴും സ്വാതന്ത്രം എന്ന പുകമറ സൃഷ്ടിച്ചു അതിനുള്ളിൽ സ്ത്രീയുടെ അസ്വാതന്ത്രവും മനോനിലയും കാണിച്ചുതന്നു.ഒടുവിൽ വായിച്ചു അവസാനിപ്പിക്കുമ്പോൾ സുഗന്ധി ഒടുങ്ങുകയായിരുന്നില്ല, തുടങ്ങുകയായിരുന്നു, എന്നിലൂടെ.

  സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
By Alfa Vp
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - ട്ടി. ഡി. രാമകൃഷ്ണൻ ശ്രീലങ്കയുടെ രാഷ്ട്രീയ പശ്ച്ച്ചാത്തലത്തിൽ ചരിത്രത്തിന്റെയും, മിത്തിന്റെയും, ഭാവനയുടെയും അനവദ്യസുന്ദരമായ ഇഴചേരലിൽ രൂപപ്പെട്ട കൃതിയാണ് ടി. ഡി രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'. ദേവനായകി എന്ന ഐതിഹ്യവും, രജനി തിരുണകാമ എന്ന യാഥാർഥ്യവും, സുഗന്ധി എന്ന സങ്കൽപ്പവും ആണ് കേന്ദ്ര കഥാപാത്രങ്ങൾ. യുദ്ധവും, സംഘർഷവും സൃഷ്ടിക്കുന്ന ഉണങ്ങാത്ത മുറിവുകളിൽ നിന്നും രൂപം കൊള്ളുന്ന ഉരുക്കുറ്റ സ്ത്രീകഥാപാത്രങ്ങൾ ആയാണ് രജനിയും, സുഗന്ധിയും, ദേവനായികയും പ്രത്യക്ഷപ്പെടുന്നത്. രജനിയുടെ ജീവിതം സിനിമ ആയി എടുക്കാൻ വന്ന പീറ്റർ ജീവാനന്തയിലൂടെയും, മീനാക്ഷി രാജരത്നം എന്ന കഥാപാത്രത്തിന്റെ മറവിൽ സുഗന്ധിയിലൂടെയും ആണ് രചയിതാവ് ആഖ്യാനം മുന്നോട്ട് കൊണ്ട് പോകുന്നത്. ഓരോ ഭാഗങ്ങൾക്കും തുടക്കത്തിൽ ഉള്ള ചിത്രങ്ങൾ മികവിനും, മിഴിവിനും മാറ്റ് കൂട്ടുന്നു എന്നത് ശ്രദ്ദേയമാണ്.സഹസ്രാബ്ദങ്ങൾക്കപ്പുറമുള്ള ചേരചോള സാമ്രാജ്യങ്ങളുടെ ചരിത്രവും, ശ്രീലങ്കയിലെ സിംഹള രാജവംശവുമായുള്ള വൈരവും, സിംഹളമിത്തും ദേവനായകിയെ ഫാന്റസിയുടെ വിസ്മയകരമായൊരു അനുഭവമാക്കി തീർക്കുന്നു. ശ്രീലങ്കയിലെ വിമോചന സമരങ്ങളും, രക്തരൂക്ഷിതാന്തരീക്ഷവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും കൂടികലർന്ന് വികാരപരമായ സന്ദർഭങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു. പോരാട്ടങ്ങളിൽ അകപെട്ടു പോകുന്ന സാദാരണ മനുഷ്യന്റെ വേദനകൾ കഥാകൃത്ത് വരചിടുന്നു. " അവർ ചെകുത്താനും ചെകുത്താനും നടുവിൽ ആയിരുന്നു, കൂടാതെ ചുറ്റും കടലും " എന്ന നോവലിലെ പരമാർശം ശ്രദ്ദ്ദേയമാണ്. ശ്രീലങ്കയിലെ കഥ മാത്രമായി ഈ നോവലിനെ പറയാൻ പറ്റില്ല. പറയാതെ ടി.ഡി പറഞ് വെക്കുന്ന ഇന്ത്യൻ രാഷ്രീയ പശ്ചാത്തലം ഇവിടെ വ്യക്തമാണ്. 2017 ലെ വയലാർ അവാർഡ് അർഹിച്ച കരങ്ങളിൽ എത്തിയിരിക്കുന്നുവെന്ന് നിസംശയം പറയാം. ഒറ്റവാക്കിൽ അതിമനോഹരം എന്ന് പറയാവുന്ന നോവൽ വായനക്കാരനെ തീർത്തും അപരിചിതമായ പല മാനങ്ങളിലൂടെയും, തലങ്ങളിലൂടെയും സഞ്ചരിപ്പിക്കുന്നു.

  ചരിത്രവും മിത്തും യാഥാർഥ്യവും ചേർന്ന മായാലോകം
By Adersh gopinath
മിത്തും ചരിത്രവും ഭാവനയും സമകാലീനതയും ഒത്തുചേർന്ന ഏറ്റവും മികച്ച മലയാള നോവൽ. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' യെക്കുറിച്ച് ഒറ്റവാചകത്തിൽ ഇങ്ങനെ പറയാം.ഭാരതത്തിന്റെ യും ശ്രീലങ്കയുടെയും ചരിത്രവും സമകാലീന സംഭവങ്ങളും തന്റെ ഭാവനയും ചേർത്തു അവിശ്വസനീയമായൊരു രചനാ ശൈലി ആണ് ടി ഡി രാമകൃഷ്ണൻ ഈ നോവലിൽ ഉപയോഗിച്ചിരിക്കുന്നത്. ശ്രീലങ്കൻ ഗവൺമെന്റിന്റെ സഹായത്തോടെ നിർമ്മിക്കാൻ പോകുന്ന ഒരു സിനിമയുടെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന നോവലിൽ പേജുകൾ മറിയുന്നതിനോപ്പം വായനക്കാരനെ ചരിത്രത്തിലേക്കും ഇന്നിന്റെ യാഥാർത്ഥ്യത്തിലേക്കും അവരറിയാതെ എത്തിക്കാനുള്ള കഴിവ് ടി ഡി രാമകൃഷ്ണന്റെ രചനാശൈലിയിൽ ദൃശ്യമാകുന്നു. ശ്രീലങ്കയിലെ തമിഴ് വിമോചനസമരത്തിന്റെ ഭീകരതയും അതിനെ മനുഷ്യത്വരഹിതമായി അടിച്ചമർത്തുന്ന ഗവൺമെന്റിന്റെ നയങ്ങളും നോവലിൽ പ്രതിപാദിക്കുന്നു. ദേവനായകി എന്ന മിത്തും സുഗന്ധി എന്ന തമിഴ് പോരാളിയായ പെൺപുലിയിലൂടെയും പുരോഗമിക്കുന്ന നോവൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ആണ് കടന്നു പോകുന്നത്. 2017 ൽ വയലാർ അവാർഡ് നേടിയ ഈ കൃതി മലയാള സാഹിത്യത്തിൽ വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ്.

  നായിക നായകി
By Devika Remesh
ഒരു ജനത സമാധാനമായി ഉറങ്ങുമ്പോൾ തൊട്ടടുത്ത് മറ്റൊരു ജനത യുദ്ധാന്തരീക്ഷത്തിൽ ജീവിക്കുന്നത് ടി. ഡി രാമകൃഷ്ണൻ വരച്ചു കാട്ടുന്നു. ചരിത്രവും പുരാണവും സമകാലീനതയും ഒരുപോലെ ഇഴചേരുന്ന കൃതി. കഥാപാത്രങ്ങളുടെ മാന്ത്രികത, കഥ വിട്ടു വായനക്കാരനിലേക്ക് ഇറങ്ങി വരുമ്പോൾ, വായിക്കുന്നവരും ദേവനായകിയെ അന്വേഷിച്ചു തുടങ്ങുന്നു. ശ്രീലങ്കയെ അറിയാൻ, സ്ത്രീയെ അറിയുവാൻ, അടിച്ചമർത്തലുകളും ഫാസിസവും അറിയുവാൻ വായിച്ചിരിക്കേണ്ടേ നോവൽ.

  കലാപത്തിൻ്റെ നീതിശാസ്ത്രം
By Dinesh C R C R
ഹിംസാത്മകമായ ഭാഷയുടെ പേരിൽ ഏറെ പഴികേട്ട നോവലാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ക്രൂരമായ ജീവിതം ആവിഷ്ക്കരിക്കുമ്പോൾ ഭാഷയിൽ എങ്ങനെ മൃദുത്വം പാലിക്കാനാകും എന്നതാണ് മറു ചോദ്യം.മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ രചനകളിലൊന്നാണ് ഈ നോവൽ.ദേവനായകി എന്ന മിത്തിക്കൽ കഥാപാത്രത്തിലൂടെ ശ്രീലങ്കൻ വംശീയ കലാപത്തിലേയ്ക്കും അതുവഴി അത്തരം കലാപങ്ങളുടെ പൊതു സ്വഭാവത്തിലേയ്ക്കും ടി.ഡി.രാമകൃഷ്ണൻ്റെ ശക്തമായ തൂലിക ചെന്ന് മുട്ടുന്നു. ഏതു കലാപത്തിൻ്റെയും സ്വാഭാവിക ഇരകൾ സ്ത്രീകളാണെന്ന ആത്യന്തിക സത്യത്തിലേയ്ക്കാണ് അദ്ദേഹം വിരൽ ചൂണ്ടുന്നത്. എല്ലാ യുദ്ധങ്ങളും പെണ്ണിനെതിരാണെന്ന് തുറന്നടിച്ചതിന് സ്വന്തം കൂട്ടക്കാരാൽ വധിക്കപ്പെട്ട ഡോ.രജനി തിരണ ഗാമയ്ക്ക് കണ്ണീർ പ്രണാമം അർപ്പിച്ചു കൊണ്ട് കഥ പറഞ്ഞു തുടങ്ങുന്ന നോവലിസ്റ്റ് കാലത്തെ ഇടയ്ക്കിടയ്ക്ക് മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നു. ഒരു പെണ്ണിന് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷ അവളുടെ ചാരിത്ര്യം നശിപ്പിക്കലാണെന്ന കാഴ്ചപ്പാടാണ് അങ്കത്തട്ട് നിയന്ത്രിക്കുന്നവർ മുന്നോട്ട് വെയ്ക്കുന്നത്. "രക്തം ചൊരിഞ്ഞ് നേടുന്ന ജ യ ങ്ങളൊന്നും ജയങ്ങളല്ല. സ്നേഹം കൊണ്ട് നേടുന്നതാണ് ജയം" എന്നതായിരുന്നു ദേവനായ കിയുടെ വാദം. യുദ്ധ നീതി ചർച്ച ചെയ്യപ്പെടുമ്പോൾ ചാണക്യൻ ഉൾപ്പെടെയുള്ള ആചാര്യൻമാരെല്ലാം കടന്നു വരുന്നുണ്ട്. അതിലെല്ലാം ആക്രമിക്കാനും കീഴടക്കാനും കൈമാറാനും ഉള്ള ചരക്കാണ് പെണ്ണ്. ചരിത്രവും മിത്തും ഭാവനയുമെല്ലാം ഇടകലരുന്നതാണ് ടി.ഡി.രാമകൃഷ്ണൻ്റെ രചനാരീതി.ഫ്രാൻസിസ് ഇട്ടിക്കോരയിലൂടെ ഏറെ പ്രശംസ പിടിച്ചു പറ്റിയ ഈ ശൈലി തന്നെയാണ് ആണ്ടാൾ ദേവനായകിയിലും കാണുന്നത്. പുസ്തകത്തിൽ ശ്രീലങ്കയുടെ ചരിത്രം തിരയുന്നവർക്ക് നിരാശരാകേണ്ടി വരും. നിസ്സംഗരായിരിക്കാൻ ആർക്കും അവകാശമില്ലെന്ന ഓർമപ്പെടുത്തലായി കൃതിയെ കാണാം. By Dinesh.C.R

  Sugandhi Enna aandal Deva nayaki
By aswathi rudra
ഫ്രാൻസിസ് ഇട്ടികോര വായിച്ചതിൽ പിന്നെ ടി.ഡി രാമകൃഷ്ണൻ സാറിന്റെ എഴുത്തുകളോട് അടങ്ങാത്ത ആവേശമായിരുന്നു.ചരിത്രവും,മിത്തു കളും,വർത്തമാനകാല രാഷ്ട്രീയവും,പോരാട്ടമുഖങ്ങളും,അതിവേഗം സംയോജിച്ചപ്പോൾ "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" എന്ന പുസ്തകം വേറിട്ടൊരു അനുഭവമായി മാറി. . . . ചരിത്രം എടുത്ത് നോക്കുകയാണെങ്കിൽ മിത്തുകളുടെ പിൻ ബലത്തിൽ സഹസ്രാബ്ധങ്ങൾ മുന്നേയുള്ള ഒരു കാലഘ ട്ടം എങ്ങനെ ഇത്ര വിശദമായി അവതരിപ്പിക്കാൻ കഴിയുന്നു എന്നത് അൽഭു തത്തോ ടെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ.തമിഴ്നാടിന്റെയും,ശ്രീലങ്ക എന്ന് ഇന്ന് അറിയപ്പെടുന്ന സിംഹളരാജ്യത്തിന്റെയും,ചേര,ചോള,പാണ്ട്യ രാജാക്കന്മാരും,വടക്കു ദേശത്തെ ചാലൂ ക്യാന്മാരും,ബുദ്ധ സന്യാസികളും,കഥയുടെ നെടുംതൂണായ അപ്സര വംശയായ ദേവനായകിയും,കാന്ത ള്ളൂർ എന്ന നാടും ഇവിടെ ജന്മം കൊള്ളുമ്പോൾ കഥയ്ക്ക് സവിശേഷതയാർന്ന മറ്റൊരു തലമാണ് രൂപപ്പെടുന്നത്.ദേവനായ കി,ദേവമാ ദേവിയാർ,അവസാനം പത്മനാഭനിൽ ലയിച്ചു ആണ്ടാൾ ദേവനായകി ആയി രൂപം കൊള്ളുന്നത് കൗതുകത്തോടെ യല്ലാതെ വായിക്കുവാൻ കഴിയില്ല. ആദ്യ പകുതിയിൽ വായന തുടരുമ്പോൾ നെറ്റി ചുളി യുന്ന വായനക്കാരോട് ഇത്ര മാത്രമേ ഞാൻ പറയാൻ ആഗ്രഹിക്കുന്നുള്ളൂ.'കാമസൂത്രയുടെ നാടാണ് നമ്മുടേത്,കാമസൂത്ര പിറന്ന നാട്,അതാരും ഇന്ന് വരെ പാപപ്പെട്ട ഗ്രന്ഥമായി കണക്കാക്കിയിട്ടില്ല.' . . . കുട്ടിക്കാലത്തു എപ്പോഴോ പത്രങ്ങളിൽ എൽ.ടി.ടി.ഇ എന്നും,വേലുപ്പിള്ള പ്രഭാകരൻ എന്ന വ്യക്തിയുടെ മരണവും,തമിഴ് പുലികൾ എന്നും വായിച്ചത് ഇപ്പോഴും ഓർമയുണ്ട്.അതിനു പിന്നിലുള്ള സംഭവ വികാസങ്ങൾ,കാരണ ങ്ങൾ,അവരുടെ പോരാട്ടങ്ങൾ,ശ്രീലങ്കയിലെ തമിഴ് വിമോചനസംഘത്തിന്റെ അവസ്ഥകൾ,അവരുടെ പകയിൽ തീർത്ത ജീവിതങ്ങൾ,സാഹചര്യ സമ്മർദ്ദത്തിൽ സ്ത്രീകൾ ചാവേറുകളായി മാറുന്ന അവസ്ഥകൾ,ഫാസിസത്തിന്റെ കരിനിഴലിൽ ഒരു നാടും,തലമുറകളും,എരി ഞ്ഞ മരുകയും,വംശീയപ്രക്ഷോഭങ്ങളുമാണ് ഈ നോവലിനു ആധാരം.രജനി തിരണ ഗാമ,സുഗന്ധി,പീറ്റർ,യമുന എന്നിങ്ങനെ ഒരുപാട് പേരുടെ ജീവിതങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. . . . കാലഘട്ടങ്ങൾ മാറിയാലും,അവ ച രിത്രങ്ങളായി എഴുത പ്പെട്ടാലും, ചില ജീവിതവസ്ഥകൾക്കു മരണമില്ലാത്ത തുടർച്ച ഉണ്ട് എന്നതിന്റെ സാക്ഷി പത്രമായിരുന്നു "സുഗന്ധി എന്ന ആണ്ടാൾ ദേവ നായക

  മികച്ച വായനാനുഭവം
By sanjay sanil
ടി.ഡി.രാമകൃഷ്ണൻ തന്റെ പതിവു ശൈലിക്കനുരൂപമായ് വളരെ വിശാലമായ ക്യാൻവാസിൽ ഒരുക്കിയ ത്രസിപ്പികുന്ന ഒരു കൃതിയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. നൂറ്റാണ്ടുകൾക്ക് മുൻപ് ചേരമന്നന്റെയും , അദ്ദേഹത്തെ വെന്ന ചോള രാജാവിന്റെയും കൊട്ടാരങ്ങളിൽ വിരചിച്ച അതിസമർത്ഥയും സുന്ദരിയുമായ ആണ്ടാൾ ദേവനായകിയുടെയും , ശ്രീലങ്കയിലെ തമിഴ് വിമോചനപ്പോരട്ടത്തെ അടിച്ചമർത്തിയ ഭരണകൂട ഭീകരതയെക്കതിരെ ശബ്ദമുയർത്തിയതിനു വേട്ടയാടപ്പെട്ട സുഗന്ധിയുടെയും ജീവിതങ്ങൾ ആദ്യശ്യമായ ഏതോ പ്രേരണയാൽ ഇഴ പിരിഞ്ഞ് കിടക്കുകയാണ്. ഒടുവിൽ ചരിത്രവും വർത്തമാനവും ഒരേ ബിന്ദുവിലേയ്ക്ക് സമന്വയിക്കുന്ന മുഹൂർത്തത്തിൽ , സത്യത്തിന്റെയും അതിഭാവുകത്തിന്റെയും ഭാവനയുടെയും അതിർ വരമ്പുകൾ മാഞ്ഞു പോകുന്നു. ഇതിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളും ,ഭാവനയും ഐതിഹ്യങ്ങളും കലർന്ന ചരിത്ര വർണ്ണനയും , അടിച്ചമർത്തലിനെതിരായ ഒരു ജനതയുടെ പ്രതിരോധവും, അതിനു വേണ്ടി നില കൊണ്ടവരുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളുമെല്ലാം ഉയർന്ന നിലവാരത്തിലുള്ള വായനാനുഭവം പ്രദാനം ചെയ്യുന്നു.

  മികച്ച പുസ്തകം
By Rose George
നിരാശപ്പെടുത്താത്ത വായനാനുഭവം പ്രദാനം ചെയ്ത മികച്ച പുസ്തകം തന്നെയാണ്‌ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'. യുദ്ധരാജ്യമായ ശ്രീലങ്കയിലെ അപലപനീയമായ സംഭവങ്ങൾ മിത്തും ചരിത്രവും കൂട്ടി യോജിപ്പിച്ച് ഭംഗിയായി പൂർത്തീകരിച്ച പുസ്തകം. ശ്രീലങ്കൻ യുദ്ധത്തെ പറ്റി, ജാഫ്‌നയിലെ മനുഷ്യത്വരാഹിത്യപരമായ ചെയ്തികളെ പറ്റി പരാമര്‍ശിക്കുന്ന പുസ്തകമാകയാൽ വായിച്ച് തീര്‍ക്കുക ശ്രമകരമായിരിക്കുമെന്ന മുൻവിധിയെ ചെറുത്തു തോല്പിച്ചു കൊണ്ട്‌ ശ്രദ്ധാപൂർവ്വം വായിച്ച് തീര്‍ത്ത പുസ്തകം. രാജഭരണകാലഘട്ടത്തിലും ഇന്നും യുദ്ധമോ സമാനമായ അരക്ഷിതാവസ്ഥയോ ഉണ്ടാകുമ്പോള്‍ സ്ത്രീ കടന്ന്‌ പോകേണ്ടുന്നതായ നിസ്സഹായതകളിലേക്ക് ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ വെളിച്ചം വീശുന്നുണ്ട്. സ്നേഹിക്കപ്പെടാതെ ഭോഗിക്കപ്പെടുകയെന്നതിൽ കവിഞ്ഞ അപമാനം വേറെന്തുണ്ട് സ്ത്രീക്ക് എന്ന് പ്രിയപ്പെട്ട എഴുത്തുകാരി കെ ആര്‍ മീര ചോദിച്ച ചോദ്യം പുസ്തകവായനക്കിടയിൽ മനസ്സിലോടിയെത്തി. അരുളും യമുനയും പിടിക്കപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് മുന്നേ ഓഫീസർ ക്രൂര ബലാല്‍സംഗത്തിന് ഇരയാകുന്നത് 'First rape and then question' എന്ന നിയമം പാലിച്ച് കൊണ്ടാണ്‌. ലൈംഗികപീഡനം ഒരു സ്ത്രീക്ക് എത്ര ശക്തമായ മനസികാഖാതം സമ്മാനിക്കുമെന്ന് മനസ്സിലാക്കി കൊണ്ട്‌ തന്നെ അതിന്‌ മുതിരുന്ന പതിവ് അന്നും ഇന്നും ഉണ്ടെന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. രജനി തിരണഗാമ, ആണ്ടാൾ ദേവനായകി, സുഗന്ധി എന്നീ മൂന്ന്‌ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ മനസ്സിൽ തങ്ങി നില്‍ക്കുന്നു. പീറ്റര്‍ ഒളിച്ചോടലുകളുടെ വക്താവാകുമ്പോൾ സ്നേഹിച്ച പുരുഷനെ സംരക്ഷിക്കാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്താനും തയ്യാറാകുന്ന ജൂലി, പുരുഷന്റെ വിജയത്തിന് പിന്നിലെ ശക്തിയായ സ്ത്രീയായി മാറുന്ന ദേവനായകിയെന്ന പോരാളി... എത്ര മനോഹരമായാണ് എഴുത്തുകാരൻ ഇത്ര ശക്തമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്! വളരെ ഇഷ്ടം തോന്നിയ പുസ്തകം.

  സുഗന്ധി
By Shoblal Sp
മുല മുറിക്കപ്പെട്ട സുഗന്ധി പെണ്ണിന്റെ കരുത്തുറ്റ മനസിനെ കാണിക്കുന്നു. മിത്തും പ്ലോട്ടും കോർത്തിണക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും എവിടെ ഒക്കെയോ മുഴച്ചിരിക്കുന്നത് പോലെ . ജനാധിപത്യത്തിൽ ഏകാധിപത്യത്തിന്റെ പ്രവർത്തനം വ്യക്തമായി പ്രധിപാതിച്ചിരിക്കുന്നു

  പെൺ പോരാളിയിൻ വാഴ്വിൻ കതൈ
By RAHNA KADER A
ശ്രീലങ്കൻ സർക്കാരിന്റെ സഹായത്തോടെ നിർമിക്കുന്ന ‘വുമൺ ബിഹൈൻഡ് ദി ഫാൾ ഓഫ് ടൈഗേഴ്സ്’ എന്ന സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറാക്കാനെത്തുന്ന പീറ്റർ ജീവാനന്ദത്തിന്റെ ആഖ്യാനത്തിലൂടെയാണ് നോവൽ വളരുന്നത്. സർക്കാരിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെ വെള്ളപൂശുക എന്ന ഉദ്ദേശ്യത്തോടെയാണ് സിനിമയുമായി സർക്കാർ സഹകരിക്കുന്നതെങ്കിലും പുരുഷകേന്ദ്രീകൃതവും ജനാധിപത്യവിരുദ്ധവുമായ പ്രവണതകൾ വിപ്ലവ പ്രസ്ഥാനങ്ങളെ എത്രത്തോളം ശിഥിലീകരിക്കുമെന്നതും പ്രസ്ഥാനങ്ങളിലുള്ള അടിച്ചമർത്തപ്പെടുന്ന സ്ത്രീകൾ തന്നെ അതിന് കാരണക്കാരാവുന്നുവെന്നതും മനുഷ്യാവകാശ പ്രവർത്തകയായിരുന്ന ഡോക്ടർ രജനി തിരണഗാമയെക്കുറിച്ചുള്ള സിനിമയിലൂടെ പറയാൻ പീറ്ററും സംഘവും തീരുമാനിക്കുന്നു. എൽടിടിഇയുടെ പതനത്തിനു ശേഷമുള്ള ശ്രീലങ്കൻ സർക്കാരിന്റെ മനുഷ്യത്വ വിരുദ്ധമായ നടപടികൾക്ക് പാത്രമാവേണ്ടി വന്ന അനേകം സ്ത്രീകളെ ദേവനായകിയെന്ന ഭൂതകാല ഇതിഹാസ കഥാപാത്രവുമായി സ്വാതന്ത്ര്യം, പ്രതികാരം തുടങ്ങിയ നൂലുകളാൽ അനായാസം കോർത്തിണക്കിയിരിക്കുന്നു. അത്യന്തം പീഡിതയെങ്കിലും തന്റെയുള്ളിലെ പ്രതികാരാഗ്നി സുഗന്ധി ഊതിജ്വലിപ്പിക്കുന്നതും പെണ്ണിന്റെ കണ്ണുനീർ വീഴുന്നിടത്തെല്ലാം ഓടിയെത്തേണ്ടി വരുമെന്നും തെറ്റു ചെയ്യുന്നവരുടെ നഗരങ്ങൾ ചുട്ടെരിക്കേണ്ടി വരുമെന്നും അവൾ ഉറപ്പിക്കുന്നതും ഈ ഇതിഹാസ കഥകളുടെ ചുവടു പിടിച്ചാണ്. ഏതു രാജ്യത്തും സ്വേച്ഛാധിപതികൾ വേരുറപ്പിക്കുന്നത് ദേശീയതയെന്ന വികാരത്തെ സമർത്ഥമായി മാനിപുലേറ്റ് ചെയ്ത് ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പിക്കുന്നതിലൂടെയാണ്. എതിർക്കുന്നവർ അടിച്ചമർത്തപ്പെടുന്നു. ഡിവൈൻ പേൾ എന്ന ശ്രീലങ്കൻ മിലിറ്ററിയുടെ രഹസ്യ ജയിലിനകത്ത് പീറ്റർ കണ്ട ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കുള്ള സജ്ജീകരണങ്ങൾ തന്നെ സർക്കാറിനെതിരെ ശബ്ദിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷയുടെ തീവ്രത വിളിച്ചോതുന്നു. എല്ലാ യുദ്ധങ്ങളും പെണ്ണിനെതിരെയാണെന്നും യുദ്ധങ്ങളിൽ ശാരീരികമായും മാനസികമായും ലൈംഗികമായും പീഡിപ്പിക്കപ്പെടുന്നത് അവരാണെന്നും സ്ത്രീ പക്ഷത്തു നിന്നു ചിന്തിക്കുന്ന പുരുഷ കഥാപാത്രങ്ങളാണ് ഈ അതിമനോഹരമായ നോവലിന്റെ മറ്റൊരു സവിശേഷത.

  കാലങ്ങൾക്കതീതമായ പെൺ വിപ്ലവങ്ങൾ
By Darsana Baburaj
ഇതു ദേവനായകിതൻ കഥയ്... എന്ന് തുടങ്ങുന്ന ഈ നോവലിൽ ഓരോരോ കാലങ്ങൾക്കാനുസൃതമായ പെൺ പോരാട്ടങ്ങളെ രാമകൃഷ്ണൻ വരച്ചിടുന്നു. കാന്തല്ലൂർ ശാല കാലഘട്ടം മുതൽ സ്ത്രീകൾ അവരവരുടെ നിലനിൽപ്പിനുവേണ്ടിയും നാടിനുവേണ്ടിയും തലമുറകൾക്കുവേണ്ടിയും അവർക്കുപോന്ന രീതിയിലുള്ള സമരമുറകൾ അവർ സ്വീകരിച്ചുപോരുന്നു. തുടർന്നും ശ്രീലങ്കൻ പട്ടാളങ്ങളും പുലി കളും രാഷ്ട്രീയ വംശധിപത്യം നേരിടുന്ന ഭയാനകമായ സമസ്ഥിതീകളിലും സ്ത്രീ അവളുടെ ധൈര്യം ചോരാതെ അവസാന ചോരയിലും പോരാടുന്നു. അവസാന ജീവനിലും പോരാടാനുള്ള കരുത്തു അവൾ ആർജിച്ചെടുക്കുന്നു. എത്ര തലമൂത്ത ഗവണ്മെന്റ് പോലും ഒരു പെണ്ണിന്റെ ഉഗ്ര ധൈര്യം കണ്ട് ചീളിപ്പോവുന്നു. ചരിത്രവും ശ്രീലങ്കൻ പുലി വാദങ്ങളും നിറഞ്ഞ നോവലിൽ രണ്ടു വ്യവസ്ഥിതികളും ഒരേപോലെ കരുതർജ്ജിച്ഛ് വായനക്കാരനിൽ മികച്ച ഒരു വായനനുഭവം നൽകുന്നു


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0